Slider

ചിതലരിക്കാത്തവ

0
പ്രിയപ്പെട്ട ദാസ് ,
നീ പിരിഞ്ഞ് പോയ വഴിയിൽ പിന്നീട് ഞാൻ ഒരിക്കലും വന്നിട്ടില്ല, വരണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടും ഇല്ല -
നീ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നു ഞാൻ ഓർത്തു, "മരണത്തിന്റെ ഗന്ധം എന്റെ മൂക്കിൽ നിന്നും സിരകളിലേക്ക് പടർന്നു തുടങ്ങി, ഒരായുധത്തിന്റെ തലപ്പ് എന്റെ ജീവനുവേണ്ടി എവിടെയോ കഞ്ചുന്നു, "
അന്നെനിക്ക് അതിനർത്ഥം മനസ്സിലാവാതേപോയ തോർത്ത് ഇന്ന് ഞാൻ ദു:ഖിക്കുന്നു,
നിന്റെ വഴികളിൽ മുള്ളുകൾ നിറഞ്ഞതായിരുന്നു, എങ്കിലും സത്യത്തിന്റെയും നന്മയുടെയും ആയിരുന്നു എന്നു നീ പറയാറുണ്ടെങ്കിലും നിന്റെ പുഞ്ചിരിയിൽ എന്റെ ചോദ്യങ്ങൾ അപ്രസക്തങ്ങളായിരുന്നു,
അല്ലെങ്കിലും നമുക്കിടയിൽ ചോദ്യങ്ങൾ എന്നും കുറവായിരുന്നല്ലോ ...
കുഞ്ഞുങ്ങൾക്ക് നീ ഒരു നല്ല അദ്യാപകൻ ആയിരുന്നു, അവർ ഇന്നും അർപ്പിക്കുന്ന പൂച്ചെണ്ടുകൾ അത് പറയാതെ പറയുന്നുണ്ട്,
ശെരിക്കും നീ അങ്ങനെയായിരുന്നോ? അതോ അത് നിന്റെ വെറും അഭിനയമോ?
എന്റെ ആയുസ്സിന്റെ പകുതി വരേ നിന്റെ നിഴലുണ്ടായിരുന്നു,
പിന്നീട് എപ്പോഴായിരുന്നു?
നീ എന്തിനെതിരേ പോരാടിയോ അവർക്ക് നീ ഇന്ന് നേതാവാണ്,
എന്റെ മുമ്പിൽ എല്ലാം ശെരികളായിരുന്നു, തെറ്റുകൾ കണ്ടെത്താനുള്ള ബുദ്ധി ചിലർ എന്നേകവർന്നെടുത്തു കഴിഞ്ഞിരിക്കുന്നു,
എനിക്കൊന്നും അറിയില്ലായിരുന്നു, നമ്മൾ പിരിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് നീ ഈ ഭൂമി വിട്ട് പോയത്......
നീ പോയി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നിന്റെ വിയോഗ വാർത്ത ഞാൻ അറിയുന്നത്......
എന്റെ ദാസ്''''..
നീ എനിക്കാരായിരുന്നു?
ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ ആരേയും കൂസാതെ നടന്നു പോകുന്ന നിന്റെ രൂപം എന്റെ കണ്ണിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്,
' .....
ഇന്നു ഞാൻ തിരിച്ചറിയുന്നു നീ യായിരുന്നു ശരി, എന്റെ മസ്തിഷ്കം കാർന്ന് തിന്ന പുഴുക്കൾ ശവപറമ്പുകളിലൂടെ എന്നെ
നടത്തിയപ്പോൾ പ്രിയപെട്ട ദാസ് ഞാൻ അറിഞ്ഞില്ല എന്റെ കത്തിമുനയിൽ ചിതറി വീണ ചോരകളിൽ നിന്റെ ചോരയും ഉണ്ടായിരുന്നെന്ന്,
' .............
ഇന്നു ഞാൻ വരികയാണ് നിന്റെ ചാരത്തേയക്,
ആ മൺകൂനയ്‌ അരികിൽ വരാൻ പോലും എനിക്ക് ശക്തി പോരാ, എങ്കിലും ഞാൻ വരും ........ നീ ബാക്കി വെച്ച പലതും എന്നെ നോക്കി നിൽക്കുന്നു, ഇനിയും അത് കാണാതിരുന്നാൽ, നീ പുതച്ചുറങ്ങുന്ന മണ്ണിൽ എന്റെ ഹൃദയം ചേർത്തുവെച്ചില്ലെങ്കിൽ മനുഷ്യൻ എന്ന വാക്ക് എനിക്ക് വെറും ഒരലങ്കാരം മാത്രമാവും: ........
എന്ന് സ്വന്തം: .....
:- .............
ഇന്നിന്റെ രാഷ്ട്രീയം പറയാതെ പറഞ്ഞ കത്ത് - ........... ചില മരണങ്ങൾ അവസാനമല്ല - ......അവസാനമല്ല,
പലതിന്റെയും തുടക്കം മാത്രമാണ്:
....... ഹരി മേലടി - - - - -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo