Slider

ഞാൻ ദീപ

1
ഒരു കുടുംബിനിയാണ്..
ഇഷ്ടപ്പെട്ടതിനെ ഹൃദയത്തിൽ നിന്നും പറിച്ചെറിയാതെ ജീവിതത്തോട് ചേർത്ത് നിർത്തിയവൾ..
രാകേഷ് എൻറ്റെ ജീവൻ,
കാമ്പസിൽ തുടങ്ങിയ സൌഹൃദം
അതിർ വരമ്പുകൾ ഭേദിച്ച് പ്രണയത്തിലേക്ക് വഴിമാറി..
ഒരേ മതം, ഒരേ ജാതി, ഒരേ പ്രായം,
കുടുംബ പശ്ചാത്തലവും ഒരേ പോലെ...
വീട്ടുകാരുടെ അനുവാദത്തോടെ ഒരു
അറേഞ്ച്ഡ് മാര്യേജ് സാധ്യമാകുമെന്ന്
ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു..
അതുകൊണ്ട് തന്നെ പ്രണയത്തിന്റെ എല്ലാ മധുരവും ആവോളം നുകർന്നു ഞങ്ങൾ
ഞങ്ങളുടെ കാമ്പസ് കാലം കഴിച്ചു കൂട്ടി..
പലപ്പോഴും രാകേഷ് വീട്ടിൽ വന്നിട്ടുണ്ടെങ്കിലും
ലൈംഗീക താൽപര്യത്തോടെ ഒരിക്കലും അവനെന്നരികിൽ വന്നിട്ടില്ല..
എൻറ്റെ അച്ഛനും അമ്മയ്ക്കും അവനെ
ഒരുപാട് ഇഷ്ടമായിരുന്നു..
അവൻറ്റെ മാതാപിതാക്കൾക്ക് എന്നെയും..
അവൻ തുടർ പഠനത്തിനും, ഞാനൊരു
ചെറിയ ജോലിയിലും പ്രവേശിച്ചു..
തിരക്കുളള ബാംഗ്ളൂർ നഗരത്തിൽ ഞാനെത്തുമ്പോൾ ഈ ലോകം ഇത്രക്കും സുന്ദരമാണോ എന്നെനിക്ക് തോന്നി..
അച്ഛനും അമ്മയും വളരെ സ്നേഹമുളളവരെങ്കിലും
എല്ലാത്തിനും ഒരു പരിധി നിശ്ചയിച്ചാണ്
എന്നെ വളർത്തിയതും..
എൻറ്റെ വേദനകൾ അവർക്ക് താങ്ങാവുന്നതിനും അപ്പുറമാകാറുണ്ട് പലപ്പോഴും..
കാലങ്ങൾ സഞ്ചരിച്ചു,
രാകേഷുമായി
മനസ്സ് പങ്കുവക്കാൻ മിക്കപ്പോഴും
സാഹചര്യങ്ങൾ തടസ്സമായി..
എങ്കിലും ഞങ്ങളുടെ പ്രണയത്തിന്
യാതൊരു കോട്ടവും തട്ടിയില്ല..
മനസ്സ് മനസ്സിനോട് ഇഴുകി ചേർന്നാൽ
പിന്നെന്തിന് ഭയക്കണം..
ഇതെന്റെ ഒരു കാഴ്ചപ്പാട് ആയിരുന്നു...
അങ്ങനെയിരിക്കെ ഒരു ആഗസ്ത് മാസം
അവനൊരു
ആക്സിഡൻറ്റ് സംഭവിച്ചൂ..
ബൈക്കിൽ നിന്നും താഴെ വീണ് അവൻറ്റെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തൊലി ചീന്തി..
ഞാനും, അച്ഛനും, അമ്മയും ചേര്‍ന്ന് അവനെ ഹോസ്പിറ്റലിൽ പോയി കാണുമ്പോൾ
അവൻറ്റെ നില വളരെ ഗുരുതരമായിരുന്നു..
അച്ഛൻ അവനരികിലിരുന്ന് ഒരു മകനെപ്പോലെ
തലോടുന്നത് കണ്ടപ്പോൾ സത്യത്തിൽ എൻറ്റെ കണ്ണുകൾ വീണ്ടും ഈറനണിച്ചു...
ഒരല്പ സമയം ഞങ്ങൾക്ക് നൽകി അവർ
പുറത്ത് അവൻറ്റെ അച്ഛനും അമ്മയ്ക്കും
ഒപ്പം വെയിറ്റ് ചെയ്തു..
ആരും അറിയാതെ അന്നാദ്യമായി അവൻറ്റെ നെറുകയിൽ ഞാനൊരു ചുമ്പനം നൽകി..
അതിൻറ്റെ സന്തോഷിൽ വിടർന്ന അവൻറ്റെ മുഖത്തിന്റെ പ്രകാശം ആസ്വദിച്ചു
കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് യാത്രയായി...
പുതിയ ജോലി സ്ഥലമായിരുന്നതിനാൽ നാട്ടിൽ അധിക ദിവസം നിൽക്കാനും സാധിച്ചില്ല..
ചിലപ്പോൾ മനുഷ്യ സ്വഭാവങ്ങൾ മാറാൻ ചില സാഹചര്യങ്ങൾ ധാരാളം..
എല്ലാവരുടേയും അങ്ങനെയല്ലെങ്കിലും ഒരാളൂടെ എങ്കിലും മാറുമെന്നതിന് തെളിവ് എൻറ്റെ രാകേഷ് തന്നെ...
6 മാസം തനിച്ചിരുന്നതുകൊണ്ടാവണം
രാകേഷ് എന്നിൽ നിന്നും മാനസികമായി
അകന്നു തുടങ്ങി..
പകൽ സമയം വീട്ടിൽ അവൻ തനിച്ച് ഇരുക്കുമ്പോളും എനിക്കവനോട് മനസ്സ്
അർപ്പിച്ച് സംസാരിക്കാൻ ആഫീസ് സാഹചര്യങ്ങൾ മിക്കപ്പോഴും അനുയോജ്യമായിരുന്നില്ല..
തുടര്‍ന്ന് പലപ്പോഴും അതൊരു വാക്കു തർക്കത്തിൽ കലാശിച്ചു..
ആയിടക്കാണ് വിശ്രമവേളകൾ ആനന്ദകരമാക്കാൻ അവൻ നിരവധി ഓൺലൈൻ സൌഹൃദങ്ങൾ സൃഷ്ടിച്ചു..
പെൺ സൌഹൃദങ്ങളുടെ പരിധിയിൽ നിന്നും അരുതാത്തതിലേക്ക് അവൻ വഴുതി മാറിയോ എന്ന് ഞാൻ സംശയിച്ചു തുടങ്ങിയ നിമിഷമായിരുന്നു പിന്നീട്..
സംശയമല്ല, വാസ്തവവും അതുതന്നെ..
അവൻ എന്നെയും കുറെ അധികം
ആൺപെൺ സൌഹൃദങ്ങളെ പരിചയപ്പെടുത്തി..
കോളേജ് കുട്ടികൾ മുതൽ കുടുംബിനികളും, കുടുംബ നാഥന്മാരുമടങ്ങിയ വലിയൊരു സൌഹൃദ നിരയെ തന്നെ അവനെനിക്ക് മുന്നിലേക്ക് വലിച്ചിട്ടു..
ഞങ്ങളുടെ ജീവിതത്തിൽ എവിടൊക്കെയോ കല്ലുകടി തുടങ്ങിയെന്നെനിക്ക് ബോധ്യമായി..
കാരണം സെക്സ് കലർന്ന ഒരു വാക്കോ നോട്ടമോ ഒന്നും അവനിൽ നിന്നും
ഉണ്ടായിരുന്നില്ല ആക്സിഡൻറ്റ് വരെ..
എന്നാൽ അവനിപ്പോൾ എന്നോടും......
ദിനങ്ങൾ മാസങ്ങളായി..
അകന്നു തുടങ്ങി ഞങ്ങളുടെ മനസ്സുകൾ..
എങ്കിലും മറ്റൊരാളെ അവൻറ്റെ സ്ഥാനത്ത് ചിന്തിക്കാൻ എനിക്ക് സാധ്യമായിരുന്നില്ല..
അവനെ മാറ്റിയെടുക്കണമെന്ന ഉറച്ച തീരുമാനത്തിൽ ഞാൻ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം നിശ്ചയിപ്പിച്ചു..
ഒരുപക്ഷേ എൻറ്റെ സാമിപ്യമില്ലാത്തതിനാൽ ആവും അവൻ ഇങ്ങനെ മാറാൻ കാരണമെന്ന ചിന്തയിലാണ് ഞാൻ അങ്ങനെ ചെയ്തതും..
തുടര്‍ന്ന് ഞാൻ കൂടുതൽ കൂടുതൽ സമയം മനസ്സു നൽകി അവനെ എന്നിലേക്ക് അടുപ്പിച്ചു..
ജോലിയേക്കാൾ ഉപരി അവനോടൊപ്പം സന്തോഷം നിറഞ്ഞൊരു ജീവിതമാണെന്ന കാഴ്ചപ്പാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു..
എൻറ്റെ മനസ്സിൻറ്റെ സാമിപ്യം ആകണം അവനെന്നിലേക്ക് തിരികെ വന്നു..
ഒരൂ വിഷു ദിനത്തിൽ ഞങ്ങൾ വിവാഹിതരായി..
സന്തോഷം നിറഞ്ഞ നീമിഷങ്ങൾ മാത്രമായിരുന്നു പിന്നീട്..
എനിക്കെൻറ്റെ പഴയ ചെക്കനെ തിരിച്ചു തന്ന ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞ് ഞങ്ങൾ ജീവിതം മുന്നോട്ട് നീക്കി...
ചില സന്തോഷങ്ങൾ അധികമായാൽ ദൈവം ഒന്ന് വേനിപ്പിക്കാൻ
ശ്രമിക്കുമെന്നത് സത്യം..
ഞാൻ പുതുതായി ജോലിക്ക് കയറിയ ആഫീസിലെ ഒരു പയ്യൻ എന്നെ ലൈംഗീകമായി
ഒരുപാട് ആഗ്രഹിച്ചു..
മേലുദ്യോഗസ്ഥരോട് പരാതി പറയുമെന്ന
എൻറ്റെ താക്കീതിൽ അയാൾ പ്രതികരിച്ചത് എൻറ്റെ രാകേഷ് എനിക്ക് മാത്രം നൽകേണ്ട ലൈംഗീക ഭാഗങ്ങൾ മറ്റൊരു പെൺകുട്ടിക്ക് പങ്കുവച്ചതിൻറ്റെ തെളിവ് കാട്ടി ഭയപ്പെടുത്തിയാണ്...
അവൻറ്റെ വിശ്രമ വേളയിൽ അവൻ കണ്ടെത്തിയ ഒരു വിനോദം ഇന്നെന്റെ
മാനത്തിന് വില പറഞ്ഞു...
അവനോട് തുറന്നു പറയുകയല്ലാതെ മറ്റൊന്നും എനിക്ക് മുന്നിൽ ഇല്ലെന്നുളള ഉറച്ച തീരുമാനം എനിക്ക് എന്റെ ജീവിതം തിരിച്ചു നല്‍കി...
എല്ലാം കേട്ട അവൻ എൻറ്റെ കൈകൾ ചേർത്ത് പിടിച്ച് ആവശ്യപ്പെട്ടത് ഒന്ന് മാത്രം..
നമ്മൾ പോരാടുന്നു നിയമ പരമായി എല്ലാം
ഏറ്റ് പറഞ്ഞ്..
ഒരു പക്ഷേ ഈ ലോകം മുഴുവനും എന്നെ ശപിച്ചേക്കാം, പഴിച്ചേക്കാം..
പക്ഷേ നീ എന്നെ വീട്ടു പോകരുത്.
ചിരിച്ചു കൊണ്ട് അവനെ എൻറ്റെ മടിയിൽ കിടത്തി അവൻറ്റെ തലയിൽ തലോടി
ഞാൻ അവനെ കൂടുതൽ സ്നേഹിച്ചു..
നിയമത്തിലധിഷ്ഠിതമായ പോരാട്ടത്തിനൊടുവിൽ ഇന്ന് ഞങ്ങൾ സന്തോഷ പൂർവ്വം ജീവിക്കുന്നു...
എനിക്ക് അവനും, അവനു ഞാനും, ഞങ്ങൾക്ക് ഞങ്ങളുടെ കിങ്ങിണി മോളും...
പിന്നെ എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾക്കൊപ്പം ധൈര്യം പകര്‍ന്നു നിന്ന മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും..
ഒരുപക്ഷേ ഞാൻ ആദ്യമേ അവനെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാനും, അവനും മാത്രമല്ല
ഞങ്ങളുടെ മാതാപിതാക്കളും ഒരുപരിധിവരെ സമൂഹത്തിലെ പലരും പല ദുഖങ്ങളും നേരിടേണ്ടി വരുമായിരുന്നു.

by: rameshKumar
1
( Hide )
  1. നാടകീയത മെനെഞ്ഞെടുത്ത അവസാനഭാഗങ്ങൾക്കു
    കഥ പൂർത്തിയാക്കാനായില്ലെന്ന സത്യം മറച്ചു വെയ്ക്കാവുന്നതല്ല.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo