പത്തുവർഷം മുമ്പുള്ള ആ ഇൻലാൻഡ്പേപ്പർ പ്രിയയുടെ കയ്യിലിരുന്നുവിറച്ചു. ഒന്നുകൂടി അവൾ ആ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.
"പ്രിയ എന്നോട് ക്ഷമിക്കണം. ഞാനിനി തിരിച്ചുവരില്ല. ഏറെ മോഹിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം. നിനക്കെന്നോടുള്ള ഇഷ്ടത്തിന്റെ തീവ്രതയും എനിക്ക് അറിയാം. പക്ഷേ എനിക്കുവേറെ വഴിയുണ്ടായിരുന്നില്ല. ഇന്നലെ എന്റെ വിവാഹമായിരുന്നു. കൂടുതൽ ഒന്നും അറിയാൻ ശ്രമിക്കരുത്. എന്നെത്തേടി വരുകയുമരുത്. തിരിച്ചുവരാം എന്ന് പറഞ്ഞതാണെങ്കിലും ഇനി എനിക്കത് കഴിയില്ല. എല്ലാം മറന്ന് നീയും പുതിയ ഒരു ജീവിതം തുടങ്ങണം. വെറുത്തോളൂ ശപിക്കരുത്. എന്ന് വൈശാഖ്. "
"പ്രിയ എന്നോട് ക്ഷമിക്കണം. ഞാനിനി തിരിച്ചുവരില്ല. ഏറെ മോഹിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം. നിനക്കെന്നോടുള്ള ഇഷ്ടത്തിന്റെ തീവ്രതയും എനിക്ക് അറിയാം. പക്ഷേ എനിക്കുവേറെ വഴിയുണ്ടായിരുന്നില്ല. ഇന്നലെ എന്റെ വിവാഹമായിരുന്നു. കൂടുതൽ ഒന്നും അറിയാൻ ശ്രമിക്കരുത്. എന്നെത്തേടി വരുകയുമരുത്. തിരിച്ചുവരാം എന്ന് പറഞ്ഞതാണെങ്കിലും ഇനി എനിക്കത് കഴിയില്ല. എല്ലാം മറന്ന് നീയും പുതിയ ഒരു ജീവിതം തുടങ്ങണം. വെറുത്തോളൂ ശപിക്കരുത്. എന്ന് വൈശാഖ്. "
ആ എഴുത്തിലേക്ക് നോക്കിയിരിക്കവേ നിറഞ്ഞിരുന്ന അവളുടെ കണ്ണുകൾ ചുവക്കാൻതുടങ്ങി. പത്തുവർഷമായി ഉള്ളിൽകൊണ്ടുനടക്കുന്ന പകയുടെ കനലുകൾ പതുക്കെ എരിയാൻതുടങ്ങി. ആദ്യം സങ്കടമായിരുന്നു ഉളളിൽ. പിന്നെ അതെപ്പോഴോ പകയായിമാറി. അല്ലെങ്കിലും അത് അങ്ങനെയാണല്ലോ. ആത്മാർത്ഥമായി സ്നേഹിച്ചവർതമ്മിൽ മനസ്സുകൊണ്ട് അകന്നാൽ പിന്നീടൊരിക്കലും അത് സ്നേഹമായി മാറില്ല. വെറുപ്പായിരിക്കും ജീവിതകാലം മുഴുവൻ. പ്രിയയുടെ മനസ്സ് പതിനൊന്നുവർഷം മുമ്പുള്ള ഒരു ഡിസംബർ മാസത്തിന് പുറകെപോയി.
ബാംഗ്ലൂർ എന്ന ഈ മഹാനഗരത്തിലേക്ക് ആദ്യമായിവരുന്ന ദിവസമാണ് തീവണ്ടിയിൽവച്ചു വൈശാഖിനെ ആദ്യമായി കാണുന്നത്. ഇന്റർവ്യൂവിന് കൂടെ അച്ഛൻ വന്നെങ്കിലും ജോയിൻ ചെയ്യാൻ പോവുമ്പോൾ അച്ഛനുകൂടെവരാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല. ആദ്യത്തെ അറ്റാക്ക് കഴിഞ്ഞ് കുറച്ചുദിവസമേ ആയിട്ടുള്ളൂ. യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് എല്ലാം അച്ഛനായിരുന്നു. അച്ഛനെവിട്ടുപിരിഞ്ഞുനിൽക്കുന്ന വിഷമം മനസ്സിലുണ്ട്. ചെറിയച്ഛനും കുടുംബവും കൂടെയുള്ളതാണ് ഏകആശ്വാസം. താൻ കയറിയപ്പോൾ തന്നെ കണ്ടിരുന്നു വൈശാഖിനെ. ജനലിലൂടെ പുറത്തേക്കുനോക്കിയിരിക്കുന്ന ഒരുതാടിക്കാരൻ ചെക്കൻ. പിന്നെ ഉണ്ടായിരുന്നത് ഒരു ഫാമിലിയും. അതിലുള്ള ഒരുകൊച്ചുകുട്ടിയോട് വൈശാഖ് പെരുമാറുന്നത് കണ്ടപ്പോൾ കൗതുകമായിരുന്നു. എത്രപെട്ടെന്നാണവർ അടുത്തത്. കൊച്ചുകുട്ടികളോട് പെട്ടെന്നിണങ്ങാൻ അതേപോലെ മനസ്സുള്ളവർക്കേ സാധിക്കൂ. തുടർന്നുള്ള പരിചയപ്പെടലിൽ ആണ് മനസ്സിലായത് വൈശാഖും ബാംഗ്ലൂരിൽ തന്നെയാണ് പോകുന്നതും. രണ്ടുപേരുടെയും കമ്പനികളും അടുത്തടുത്താണ്. രാവിലെ ഒരുമിച്ചുള്ള ബസ്‌കാത്തുനിൽക്കലും ഒരുമിച്ചുള്ള തിരിച്ചുവരവുംകൂടി ആയപ്പോൾ കൂടുതൽ അടുത്തു. ആ നഗരത്തിൽ ഞങ്ങൾക്ക് പരിചയമുള്ള ആളുകൾ അത് പരസ്പരം ഞങ്ങൾതന്നെ ആയിരുന്നു.
ഒരു ഞായറാഴ്ച ദിവസം സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വൈശാഖ് അവനെക്കുറിച്ചുപറഞ്ഞത്. ചെറുപ്പത്തിലേ അച്ഛനുപേക്ഷിച്ചുപോയി. വീട്ടിൽ അമ്മയുംമോനും മാത്രം. അമ്മ വളരെ കഷ്ടപ്പെട്ടാണ് വൈശാഖിനെ പഠിപ്പിച്ചത്. അഞ്ചാംക്ലാസ്സിൽ ഒരുകൊല്ലം പഠിപ്പുനിർത്തി അമ്മയോടൊപ്പം ഇഷ്ടികക്കളത്തിൽ പണിക്കുപോയവനാണ് വൈശാഖ്. ക്ലാസ്സിലെ ഏറ്റവും സമർത്ഥനായ ഒരുകുട്ടി. പഠിപ്പുനിർത്തിയതന്വോഷിച്ചു വന്നതായിരുന്നു വൈശാഖിന്റെ ക്ലാസ്സ്മാഷായിരുന്ന രവീന്ദ്രൻമാഷ്. അവസാനം വൈശാഖിനെ മാഷ് ദത്തെടുത്തു എന്നുതന്നെവേണമെങ്കിൽപറയാം.രണ്ടുപെൺമക്കളുള്ള മാഷിന് വൈശാഖ് മോനായി. തുടർന്നങ്ങോട്ടുള്ള വൈശാഖിന്റെ വിദ്യാഭാസച്ചെലവ് രവീന്ദ്രൻമാഷ് ഏറ്റെടുക്കുകയായിരുന്നു. ആ വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതു പോലെ ഒന്നുംഒരിക്കലും ആവില്ല എന്ന് വൈശാഖ് ഇടയ്ക്കിടെ പറയുമായിരുന്നു. ഏതൊരു പെണ്ണും ഇഷ്ടപ്പെട്ടു പോകുന്ന സ്വഭാവത്തിനുടമയായിരുന്നു വൈശാഖ് .ഒരിക്കൽ പോലും ഒരാളോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കൽ താൻ പനി പിടിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ വൈശാഖ് തനിക്കു നൽകിയ പരിചരണമാണ് തന്റെ മനസ്സിലേക്ക് വൈശാഖിന്റെ രൂപം കയറിക്കൂടിയത്.രണ്ടു ദിവസം ഹോസ്പിറ്റൽ റൂമിൽ ഞാനും വൈശാഖും മാത്രമായിട്ടും സ്ഥാനം തെറ്റിയ ഒരു നോട്ടം പോലും വൈശാഖിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വൈശാഖിനെ കുറിച്ച് ഫോണിൽ അച്ഛനോട് പറയുമ്പോൾ തനിക്കെന്നും നൂറ് നാ വായിരുന്നു. ഒരിക്കൽ റോഡ് ക്രോസ് ചെയ്യാൻ നേരം വൈശാഖ് തന്റെ കയ്യിൽ പിടിച്ച് റോഡ് ക്രോസ് ചെയ്യാൻ തുടങ്ങി. പക്ഷേ ക്രോസ്സ് ചെയ്തിട്ടും വൈശാഖ് കയ്യിൽ നിന്നും വിട്ടില്ല. താൻ പിടിവി ടിവിക്കുവാനും ശ്രമിച്ചില്ല. കുറച്ചു ദൂരം നടന്നപ്പോൾ വൈശാഖിന്റെ കയ്യിൽ രണ്ടു കയ്യും പിടിച്ച് അറിയാതെ തന്നെ ഞാൻ ആ തോളിൽ ചാരുകയായിരുന്നു. ഞങ്ങൾ പറയാതെ തന്നെ പറയുകയായിരുന്നു ഞങ്ങളുടെ മനസ്സിലെ പ്രണയം .
ഒന്നര വര്‍ഷം നീണ്ടുനിന്ന പ്രണയം ഒരു പുരുഷന് എ്രതത്തോളം ഒരു സ്ത്രീയെ സ്നേഹിക്കാൻ കഴിയും എന്നു താനറിഞ്ഞത് വെെശാഖിൽ നിന്നാണ്. തനിക്ക് വെെശാഖിനോട് ഉണ്ടായിരുന്നത് വെറും പ്രണയം മാത്രമായിരുന്നില്ല. ഭ്രാന്തായിരുന്നു സ്നേഹമെന്ന ഭ്രാന്ത്. ഒരു ദിവസം വെെശാഖിനെ കണ്ടില്ലെങ്കിൽ എനിക്ക് സമനില തെറ്റുമായിരുന്നു.അവനും അങ്ങനെ തന്നെ ആയിരുന്നു. തൻെറ ഒാരോ ദിവസവും പുലരുന്നതു തന്നെ വെെശാഖിനു വേണ്ടിയായിരുന്നു. അവിടെ വെച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു വെെശാഖിനോടൊത്തുള്ള ആ ജീവിതം സ്വർഗ്ഗതുല്യയായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. പകുതി പണി തീർന്നു കിടക്കുന്ന വീടിൻെറ മുഴുവൻ പണിയും കഴിഞ്ഞാൽ തൻെറ വീട്ടിൽ വന്ന് സംസാരിച്ചോളാം എന്നു വെെശാഖ് പറഞ്ഞിരുന്നു. ഒരു വർഷത്തെ ശമ്പളം കോണ്ടു തന്നെ വീടുപണി പൂർത്തിയാക്കാൻ വെെശാഖിനു കഴിഞ്ഞു. അതിൻെറ പാലുകാച്ചലിനു പോകുമ്പോൾ വെെശാഖ് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്
"മോളെ ഞാൻ വരുമ്പോൾ കൂടെ എൻെറ അമ്മ ഉണ്ടാവും നിന്നെ കാണാൻ. എൻെറ ഇഷ്ടം തന്നെയാണ് എൻെറ അമ്മയുടെയും ഇഷ്ടം.അതുകൊണ്ട് ഒന്നും നീ പേടിക്കേണ്ട. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ വേറെ കിട്ടില്ലാ എന്നു എന്‍റെ അമ്മയ്ക്ക് നിന്നെ കണ്ടാല്‍ തന്നെ മനസ്സിലാകും "എന്നു പറഞ്ഞു തന്‍റെ നെറുകയില്‍ ഒരു ഉമ്മ തന്നു നടന്നകലുന്ന വൈശാഖിന്റെ രൂപം ഇപ്പോഴും തന്റെ മുന്നിലുണ്ട്.പിന്നെ വന്നത് ഈ കത്താണ്.
"മോളെ ഞാൻ വരുമ്പോൾ കൂടെ എൻെറ അമ്മ ഉണ്ടാവും നിന്നെ കാണാൻ. എൻെറ ഇഷ്ടം തന്നെയാണ് എൻെറ അമ്മയുടെയും ഇഷ്ടം.അതുകൊണ്ട് ഒന്നും നീ പേടിക്കേണ്ട. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ വേറെ കിട്ടില്ലാ എന്നു എന്‍റെ അമ്മയ്ക്ക് നിന്നെ കണ്ടാല്‍ തന്നെ മനസ്സിലാകും "എന്നു പറഞ്ഞു തന്‍റെ നെറുകയില്‍ ഒരു ഉമ്മ തന്നു നടന്നകലുന്ന വൈശാഖിന്റെ രൂപം ഇപ്പോഴും തന്റെ മുന്നിലുണ്ട്.പിന്നെ വന്നത് ഈ കത്താണ്.
പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതം അത് വല്ലാത്തൊരവസ്ഥ ആയിരുന്നു.തന്നെ സ്നേഹിച്ചവരെല്ലാം ഒരുപാട് വേദനിച്ചു.കല്യാണമേ വേണ്ട എന്നു തീരുമാനമെടുത്തു.വൈശാഖിന്റെ സ്ഥാനത്ത് വേറൊരാളെ സങ്കല്പിക്കുന്നതു പോലും മരിക്കുന്നതിനു തുല്യമായിരുന്നു.വളരെ നല്ലൊരു കല്യാണാലോചന താന്‍ വേണ്ടെന്നു വെയ്ക്കാന്‍ അച്ഛനോടു വരെ വഴക്കിടേണ്ടി വന്നു.ആ വിഷമത്തിലാണ് അച്ഛന്‍ രണ്ടാമത്തെ അറ്റാക്കില്‍ തന്നെ വിട്ടു പോയത്. അതുകൊണ്ടു തന്നെ ചെറിയച്ഛനും കുടുംബവും തന്നോട് അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയാണുണ്ടായത്.ചെയ്ത ഏക തെറ്റ് വൈശാഖിനെ ഭ്രാന്തമായി സ്നേഹിച്ചു എന്നതാണ്. അതിനു കൊടുക്കേണ്ടി വന്ന പ്രതിഫലം തന്റെ ജീവിതവും.
പ്രിയ മെല്ലെ ചിന്തകളില്‍ നിന്നുണര്‍ന്ന് ബാഗില്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങി. ഇന്നവൾ ആ കത്ത് എടുത്ത് വായിക്കാൻ തന്നെ കാരണം വൈശാഖിന്റെ സ്ഥലം ഒന്നുകൂടി ഉറപ്പിക്കാനായിരുന്നു അവൾക്ക് ട്രാൻസ്ഫർ ആയിരിക്കുന്നു .വൈശാഖിന്റെ നാട്ടിലേക്ക്. അവിടെ പോകണം. അയാളെ കണ്ടു പിടിക്കണം. അയാളുടെ ഭാര്യയുടേയും കുടുംബക്കാരുടേയും മുന്നിൽ വെച്ച് അയാളോട് ചോദിക്കണം എന്തിനാണ് 'തന്നോടിത് കാണിച്ചതെന്ന് .അയാളുടെ ഭാര്യയും എല്ലാവരും അറിയണം അയാൾ തന്നോട് ചെയ്ത ചതി. തന്റെ ജീവിതം ഈ വിധമാക്കി അയാളങ്ങനെ കുടുംബ സുഖം അനുഭവിക്കണ്ട. അയാൾ എല്ലാം മറന്നിട്ടുണ്ടാകും എന്ന് അവൾക്കറിയാം. എല്ലാം മറക്കാൻ വേണ്ടി തന്നെയാണ് ഇത്രനാളും കാത്തിരുന്നതും: ഇനിയുള്ള ജീവിതം മുഴുവൻ അയാൾ കരയുന്നത് തനിക്ക് കാണണം. അങ്ങനെയെങ്കിലും അയാളോട് ചെയ്തില്ലെങ്കിൽ ഇത്രയും കാലം ജീവിച്ചത് തന്നെ വെറുതെയാകും, ഇതായിരുന്നു പ്രിയയുടെ മനസ്സു മുഴുവൻ. കാരണം ഒരിക്കൽ വൈശാലിനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ അവൾ ഇന്നയാളെ വെറുക്കുന്നുണ്ട്. പ്രിയ ബാഗ് തൂക്കി പുറത്തേക്ക് നടന്നു.വൈശാഖിന്റെ നാട്ടിലേക്ക് വണ്ടി കയറാൻ.
പുതിയസ്ഥലത്ത് ജോയിൻചെയ്ത് രണ്ടുദിവസം കഴിഞ്ഞാണ് വൈശാഖിനെക്കുറിച്ച്തിരക്കാൻപ്രിയയ്ക്ക് കഴിഞ്ഞത്. ഓഫീസിലെ സ്റ്റാഫിന്റെ ഡീറ്റയിൽ ചെക്കുചെയ്യുന്ന സമയത്താണ് വൈശാഖിന്റെ മേൽവിലാസത്തിനോട് സാമ്യമുള്ള ഒരു മേൽവിലാസം പ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്.ലേഖയെന്നാണ് പേര്. കല്യാണം കഴിഞ്ഞതാണ്. ഭർത്താവ് വിദേശത്ത്. ഒരുചെറിയ കുട്ടിയുണ്ട്. അവരുമായി കുടുതൽഅടുക്കാൻതന്നെ പ്രിയ തീരുമാനിച്ചു. ഒരാഴ്ചക്കുള്ളിൽ തന്നെ നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കാൻ രണ്ടാൾക്കും കഴിഞ്ഞു. പക്ഷേ വൈശാഖിനെപ്പറ്റി ചോദിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ലേഖ പ്രിയയെ അവളുടെ ക്ഷണിച്ചത്. ഓഫീസ് ഒഴിവായ ദിവസമായതുകൊണ്ട് പോവാൻതന്നെ തീരുമാനിച്ചു. ആ തീരുമാനം വെറുതെയാവില്ലെന്ന് പ്രിയയുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ച രാവിലെതന്നെ ലേഖയുടെ വീട്ടിലെത്തി. പഴയരീതിയിലുള്ള ഒരു തറവാടായിരുന്നു അത്. ലേഖയുടെ വീട്ടുവിശേഷങ്ങൾ ചോദിക്കുന്നതിനിടയ്ക്കാണ് ചുവരിൽ മാലചാർത്തിയിരിക്കുന്ന ഒരുഫോട്ടോ കണ്ണിൽപ്പെട്ടത്. മുപ്പതുവയസ്സിനുതാഴെ പ്രായംതോന്നിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയായിരുന്നു അത്. ഇതാരുടെ ഫോട്ടോയാണെന്നു ചോദിച്ചപ്പോൾ ലേഖയുടെ കണ്ണിൽനിന്ന് കണ്ണീർവരുന്നതാണ് പ്രിയ കണ്ടത്. ഇടറിയ ശബ്ദത്തോടെ ലേഖപറഞ്ഞു.അതെന്റെ ചേച്ചിയാണ് പേര് ഇന്ദു. അതുകേട്ടപ്പോൾ പ്രിയയ്ക്കും സങ്കടമായി. ഇത്രചെറിയ പ്രായത്തിൽ ഇങ്ങനെ സംഭവിച്ചല്ലോ എന്നുപറഞ്ഞ് പ്രിയ ചോദിച്ചു. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിരുന്നു.ല്ലേ ?നെറ്റിയിലെ സിന്ദൂരം കണ്ടാണ് പ്രിയ അങ്ങനെ ചോദിച്ചത്. ലേഖ എഴുന്നേറ്റുപോയി അലമാരതുറന്ന് ഒരുപഴയ കല്യാണആൽബം എടുത്ത് പ്രിയയുടെ അടുത്തെത്തി. അതിലെ ആദ്യത്തെ പേജ് തുറന്നതും പ്രിയ ഞെട്ടിത്തരിച്ചിരുന്നുപോയി. കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ അവൾക്കുതോന്നി. കാരണം, ആ കല്യാണഫോട്ടോയിൽ ആ പെൺകുട്ടിക്കൊപ്പം ചേർന്നുനിൽക്കുന്ന ആൾ വൈശാഖ് ആയിരുന്നു.
ആ ഫോട്ടോയിൽ നോക്കി വിതുമ്പുന്ന പ്രിയയെ കണ്ടപ്പോൾ ലേഖയുടെ മുഖത്ത് ആശ്ചര്യമായിരുന്നു. വിതുമ്പുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് വെെശാഖ് എന്ന പേര് പുറത്തേക്കു വന്നത് കേട്ടപ്പോൾ ലേഖ ഒന്നു പകച്ചു. ലേഖ പ്രിയയുടെ തോളിൽ കെെവെച്ചു കൊണ്ട് മെല്ലെ ചോദിച്ചു. വെെശാഖേട്ടനെ അറിയുമോ എന്ന്. അറിയാം ബാംഗ്ളൂരിൽ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു എന്ന് പ്രിയ മറുപടി പറഞ്ഞു. ലേഖ ഒരു ചെറിയ സംശയത്തോടെ അവളെ നോക്കി ചോദിച്ചു അപ്പൊ പ്രിയ ആയിരുന്നോ ബാംഗ്ളൂരിൽ വെെശാഖേട്ടൻ ജോലി ചെയ്യുന്ന സമയത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടി. അതെ എന്ന് പ്രിയ മറുപടി പറഞ്ഞു. പ്രിയയെ ഈ വീട്ടിൽ ഇപ്പൊ എല്ലാവർക്കുമറിയാം എൻെറ ചേച്ചിക്കും അറിയാമായിരുന്നു അന്നു നാട്ടിൽ പാലുകാച്ചലിൻെറ സമയത്തു വന്നപ്പോഴാണ് വെെശാഖേട്ടൻ പ്രിയയെ പറ്റി ഞങ്ങളോട് പറഞ്ഞത്.അതു കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് ഇന്ദുൻെറ കല്ല്യാണമായിരുന്നു. വേറെ ഒരാളുമായി കല്ല്യാണം ഉറപ്പിച്ചുവെച്ചതായിരുന്നു. കല്ല്യാണത്തിൻെറ തലേദിവസം വരെ ഞങ്ങളെല്ലാം വലിയ സന്തോഷത്തിൽ തന്നെയായിരുന്നു. കല്യാണദിവസം മുഹൂർത്തത്തിനു തൊട്ടുമുമ്പാണ് എല്ലാം സംഭവിച്ചത് .പറഞ്ഞതിനേക്കാളും അഞ്ചു പവൻ കുറവായിരുന്നു സ്വർണ്ണം .അതറിഞ്ഞ ചെക്കന്റെ വീട്ടുകാർ പ്രശ്നമുണ്ടാക്കി. പറഞ്ഞ സ്വർണ്ണം മുഴുവൻ തന്നില്ലെങ്കിൽ കല്യാണം നടക്കില്ല എന്നവർ തീർത്ത് പറഞ്ഞു.രണ്ട് മാസത്തിനുള്ളിൽ എല്ലാം ശരിയാക്കാം എന്ന് അച്ഛൻ കാലു പിടിച്ച് പറഞ്ഞിട്ടും അവർ തയ്യാറായില്ല. സ്വർണ്ണം കുറവെന്ന് കല്യാണപന്തലിൽ വെച്ച് പറഞ്ഞ് കല്യാണം നിർത്താൻ കഴിയില്ലല്ലോ, അതിനാൽ കരുവാക്കിയത് വൈശാഖേട്ടനെ ആയിരുന്നു.
ചേച്ചിയും വൈശാഖും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്ന് ചെക്കന്റെ അമ്മ പന്തലിൽ വിളിച്ച് പറഞ്ഞു. അവർ പറഞ്ഞതെല്ലാം തിരുത്താൻ പറ്റുമായിരുന്നില്ല.വൈശാഖേട്ടൻ കൂടുതലും ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നു. ചേച്ചിയും ഞാനും വൈശാഖേ ട്ടന്റെ കൂടെ അമ്പലത്തിലും മറ്റ് പല ഇടങ്ങളിലും പോയിട്ടുണ്ട്. പക്ഷേ വൈശാഖേട്ടൻ ഞങ്ങൾക്ക് സ്വന്തം ചേട്ടൻ തന്നെയായിരുന്നു. ആ ആൾക്കൂട്ടത്തിനിടയിൽ തകർന്നു നിൽക്കുന്ന അച്ഛന്റെ ചെവിയിലേക്ക് ആരുടേയോ വാക്കുകൾ ചിതറി വീണു. എന്നാ പിന്നെ ആ കുട്ടിയെ വൈശാഖൻ തന്നെ കല്യാണം കഴിക്കട്ടെ, അതല്ലേ നല്ലത്. അച്ഛന് ആ സമയത്ത് വേറെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. തൊഴുകൈയുമായ് വൈശാഖേ ട്ടന്റെ മുന്നിൽ ചെന്ന് വൈശാഖാ, എന്നേം എന്റെ മോളേം രക്ഷിക്കണം എന്ന് പറഞ്ഞ് ഏട്ടന്റെ കാലിലേക്ക് വീണപ്പോൾ പിന്നെ വൈശാഖേ ട്ടന് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അച്ഛൻ മരിക്കാൻ പറഞ്ഞാൽ കൂടി വൈശാഖേട്ടൻ അതും ചെയ്യുമായിരുന്നു. അത്രയ്ക്കും കടപ്പാട് ഏട്ടന് അച്ഛനോട് ഉണ്ടായിരുന്നു. ആ സമയത്ത് മറുത്തൊന്നും പറയാൻ ചേച്ചിക്കും കഴിയുമായിരുന്നില്ല. അങ്ങനെ ഏട്ടൻ എന്റെ ചേച്ചിയുടെ കഴുത്തിൽ താലിചാർത്തി. അന്നു വൈശാലേട്ടൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട് - എന്നെ കാത്ത് ഒരു പാവം പെൺകുട്ടി ബാംഗ്ലൂരിൽ വഴിക്കണ്ണുമായ് കാത്തിരിക്കുന്നുണ്ടാകും.അവളുടെ ശാപം ഏറ്റിലെങ്കിൽ മാത്രമേ ഇനി എന്റെ ജീവിതത്തിൽ സന്തോഷമുണ്ടാകൂ. എന്നെ ഓർത്ത് അവളുടെ കണ്ണിൽ കണ്ണീരൊഴുക്കുന്ന കാലത്തോളം എനിക്ക് ഈ ഭൂമിയിൽ സമാധാനമുണ്ടാകില്ല എന്ന് പക്ഷേ പിന്നീട് അങ്ങോട്ട് നടന്നത്തെല്ലാം ഓർക്കുമ്പോൾ ആ വാക്കുകൾ സത്യമായിരുന്നു.
ചേച്ചി ഗർഭിണിയായി .വീട്ടിൽ മേല്ലെ സന്തോഷം തിരിച്ചു വന്നു. പക്ഷേ പ്രസവത്തോടൊപ്പം ചേച്ചിയും കുഞ്ഞും ഞങ്ങളെ വിട്ടുപോയി. പ്രിയയെത്തേടി പോവാൻ എല്ലാവരും അതിനുശേഷം ഏട്ടനെ നിർബന്ധിച്ചു പക്ഷേ ഏട്ടൻ തയ്യാറായില്ല. ചിലപ്പോൾ അവൾക്കൊരു നല്ല ജീവിതം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്നിടയിൽ അവളെ വിഷമിപ്പിക്കണ്ടാ എന്നായിരുന്നു ഏട്ടന്റെ മറുപടി. അതിനുശേഷം വൈശാട്ടേനെ ആരും ഇതുവരെ ഒന്നുചിരിച്ച് കണ്ടിട്ടില്ല. മൂന്ന് കൊല്ലം മുമ്പ് അമ്മ മരിച്ചപ്പോൾ ഏട്ടന്റെ മുഖത്ത് ഒരു തരം നിർവ്വികാരിത ആയിരുന്നു. ഇത്രയൊന്നും താൻ അനുഭവിച്ചാ പോരാ എന്ന ഭാവം .ഇത്രയും പറഞ്ഞ് ലേഖ തന്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ പ്രിയ ഒരു ജീവച്ഛവം പോലെ നിൽക്കുകയായിരുന്നു. തന്റെ സമനില തെറ്റുന്നത് പോലെ അവൾക്ക് തോന്നി മുഖം പൊത്തിക്കൊണ്ട് പുറത്തേക്ക് ഓടിയ പ്രിയ പിടിച്ചു നിർത്തിയ പോലെ പെട്ടെന്ന് നിന്നു.പുറകേ വന്ന ലേഖയും കണ്ടു. ഉമ്മറത്തെ തൂണിൽ പിടിച്ച്പുറത്തേക്ക് നോക്കി നിൽക്കുന്ന വൈശാഖനെ .ഏട്ടൻ എപ്പോൾ വന്നു എന്ന ലേഖയുടെ ചോദ്യത്തിനു കുറച്ചു നേരമായ് എന്നു വൈശാഖൻ മറുപടി പറഞ്ഞു കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. പ്രിയയുടെ ഏങ്ങലടി ശബ്ദം ഇടക്കിടെ ഉയരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലേഖ ചോദിച്ചു. "അച്ഛനും അമ്മയും വന്നില്ലേ ഏട്ടാ "
" ഇല്ല അവര് അമ്പലത്തിൽ ഉണ്ട് സമയം വൈകും എന്നറിഞ്ഞപ്പോ ഞാൻ ഇങ്ങോട്ടു പോന്നു.' വൈശാഖൻ മറുപടി പറഞ്ഞു. ഇന്ന് വൈശാഖ ന്റെയും ഇന്ദുവിന്റെയും വിവാഹവാർഷിക്കമാണ്. അതുകൊണ്ട് രാവിലെ അമ്പലത്തിൽ പോയതാണ് രവീന്ദ്രൻ മാഷും ഭാര്യയും വൈശാഖനുംകൂടി.
" ഇല്ല അവര് അമ്പലത്തിൽ ഉണ്ട് സമയം വൈകും എന്നറിഞ്ഞപ്പോ ഞാൻ ഇങ്ങോട്ടു പോന്നു.' വൈശാഖൻ മറുപടി പറഞ്ഞു. ഇന്ന് വൈശാഖ ന്റെയും ഇന്ദുവിന്റെയും വിവാഹവാർഷിക്കമാണ്. അതുകൊണ്ട് രാവിലെ അമ്പലത്തിൽ പോയതാണ് രവീന്ദ്രൻ മാഷും ഭാര്യയും വൈശാഖനുംകൂടി.
എന്നാ നിങ്ങൾ സംസാരിക്കൂ ഞാൻ അവരെ വിളിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞു ലേഖ കാറുമെടുത്ത് അമ്പലത്തിലേക്ക് പോയി. നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുമായ് നിൽക്കുന്ന വൈശാഖൻ പ്രിയയുടെ നേരെ തിരിഞ്ഞു എന്നിട്ടു പറഞ്ഞു .
"പ്രതികാരം ചെയ്യാൻ വന്നതായിരിക്കും അല്ലെ . ഇത്രയോക്കെ അറിഞ്ഞിട്ടും ഇനി എന്തെങ്കിലും ചെയ്യണമെന്നു തൊന്നുന്നുണ്ടെങ്കിൽ പ്രിയക്ക് ചെയ്യാം. കാരണം ഞാൻ നിന്നെ പ്രേമിച്ച് വഞ്ചിച്ചവനാണ്. രണ്ട് പേർ തമ്മിൽ പ്രണയിച്ച് ഒരാൾ പിരിഞ്ഞാൽ അതു വഞ്ചന തന്നെയാണ്. പക്ഷേ പിരിയാൻ എന്തായിരുന്നു കാരണം എന്ന് ആരും അന്വേഷിക്കാറില്ല. ഞാനന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഒരു കുടുംബം മെത്ത് ആത്മഹത്യ ചെയ്തേനെ. എനിക്കറിയാം എന്നെ ശപിക്കാതെ നിനക്ക് എന്നെ ഓർക്കാനാവില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും നൽകി കടന്ന് കളഞ്ഞവനാണ് ഞാൻ .ഇനിയും നിന്റെ മനസ്സിൽ എന്നോട് വെറുപ്പാന്നെങ്കിൽ നിനക്ക് എന്നെ എന്തു വേണമെങ്കിലും ചെയ്യാം. പക്ഷെ ഒരു കാര്യം നീ അറിയണം. നിന്നെ പിരിഞ്ഞതിനു ശേഷം ഒരിക്കലും ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല .എനിക്കിപ്പോ അതിലൊട്ടും വിഷമവും ഇല്ല.പക്ഷേ ചെയ്തത് ശരി ആയിരുന്നു എന്നു ഉള്ളിലൊരു തോന്നലുണ്ടായിരുന്നു. പക്ഷേ നിന്റെ ഈ അവസ്ഥ കാണുമ്പോൾ എന്റെ ഹൃദയം പൊട്ടിപൊളിയുന്ന വേദന ഉണ്ട്. അത് എങ്ങനെ നിനക്ക് മനസ്സിലാക്കിതരണം എന്നെനിക്ക് അറിയില്ല."വൈശാഖ ന്റെ കണ്ണുകൾ രണ്ട് ചെറിയ അരുവി ആയി മാറിക്കഴിഞ്ഞിരുന്നു.
ആദ്യം അവിടെ നിന്നു ഓടിപ്പോയി ജീവിതം അവസാനിപ്പിക്കാനാണ് പ്രിയയക്ക് തോന്നിയത്.ഈ മനുഷ്യനെ ആണല്ലോ താൻ ഇത്രയും കാലം വെറുത്തതും ശപിച്ചതും. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ. എന്തെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കാമായിരുന്നു, വൈശാഖിന്റെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന്. താൻ എവിടെയോ സുഖമായ് ജീവിക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണ് ഈ പാവം ഇത്രയും കാലം ജീവിച്ചത്. ആത്മഹത്യ ചെയ്ത് ഒരിക്കൽ കൂടി തന്റെ വൈശാഖിനെ ദു:ഖത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിടാൻ ഇനി തനിക്ക് കഴിയില്ല. ഇത്രയും കാലം വെറുത്തതിനും ശപിച്ചതിനും പ്രായശ്ചിത്തം ചെയ്യണം.ഇനിയുള്ള കാലം മുഴുവൻ ആ പാദങ്ങളിൽ വീണു മാപ്പു പറയാൻ പ്രിയയ്ക്ക് വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവൾ വൈശാഖിന്റെ പഴയ പ്രിയ ആയി മാറിക്കഴിഞ്ഞിരുന്നു. അന്നു സ്നേഹിച്ചതിനേക്കാൾ കൂടുതൽ സ്നേഹം അപ്പോൾ പ്രിയയുടെ മനസ്സിൽ ഉണ്ടായിരുന്നു. എന്നോട് പൊറുക്കാൻ കഴിയില്ലേ എന്റെ വൈശാഖിന് എന്നു ചോദിച്ചു കൊണ്ടവൾ വൈശാഖിന്റെ മാറിലേക്ക് ചാഞ്ഞു കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഏറേനേരം ആ കരച്ചിൽ കണ്ടു നിൽക്കാൻ വൈശാഖിനും കഴിഞ്ഞില്ല. പതിയെ വൈശാഖിന്റെ കരങ്ങൾ പ്രിയയെ ചുറ്റിപ്പിടിച്ചു.പ്രിയയുടെ മൂർദ്ധാവിൽ വൈശാഖിന്റെ ചുണ്ടുകൾ അമർന്നു.അമ്പലത്തിൽ അപ്പോൾ അച്ഛനെയും അമ്മയുടെ നടുവിൽ നിന്ന് ലേഖ കണ്ണീരോടെ മനമുരുകി പ്രാർത്ഥിച്ചതും വൈശാഖും പ്രിയയും ഒന്നിക്കണേ എന്നായിരുന്നു. ഇടക്കെപ്പോഴോ ഒരു ചെറിയ കാറ്റിൽ ഇന്ദുവിന്റെ സാമീപ്യം ലേഖക്കനുഭവപ്പെട്ടു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക