അമ്മെ ഞാനാ ജിഷ 'അമ്മക്ക് സുഖമാണോ ചേച്ചി കൂടെ ഉണ്ടോ ഇപ്പോ ഞാൻ മരിച്ചപ്പോ അവർ വലിയ വീട് വെച്ച് തന്നു അല്ലെ അമ്മെ...
അമ്മക്കും ചേച്ചിക്കും ജീവിക്കാനുള്ള പണവും കിട്ടി.,..
ആരും ഇല്ലാത്ത കാലത്ത് ആ ചെറിയ വീട്ടിൽ ചേച്ചി നമ്മുടെ കൂടെ വന്നു നിന്നില്ല ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഞാൻ മരികിലായിരുന്നു ചിലപ്പോ അല്ലെ അമ്മെ .
വലിയ വീട് ഇല്ലാത്തോണ്ടാണോ ചേച്ചി നമ്മുടെ കൂടെ നിൽക്കാഞ്ഞത്
അമ്മയുടെ കയ്യിൽ കുറേ പണം കിട്ടിയില്ലേ ഇതുപോലെ ആരെങ്കിലും കൊല്ലപെട്ടാലെ നമ്മുടെ നാട്ടിലുള്ളവർ സഹായിക്കു അതിന് മുമ്പ് ആരും തിരിഞ്ഞു നോക്കില്ല ശരിക്കും മരിക്കുന്നതിന് മുമ്പല്ലേ സഹായിക്കേണ്ടത്
അമ്മയുടെ കയ്യിൽ കുറേ പണം കിട്ടിയില്ലേ ഇതുപോലെ ആരെങ്കിലും കൊല്ലപെട്ടാലെ നമ്മുടെ നാട്ടിലുള്ളവർ സഹായിക്കു അതിന് മുമ്പ് ആരും തിരിഞ്ഞു നോക്കില്ല ശരിക്കും മരിക്കുന്നതിന് മുമ്പല്ലേ സഹായിക്കേണ്ടത്
ഇപ്പോ എല്ലാരും എന്നെ മറന്നു അല്ലെ അമ്മെ ഇനിയൊരു പുതിയ ജിഷ ഉണ്ടാവാതിരിക്കട്ടെ,..
മീഡിയ,... രാഷ്ട്രീയക്കാർ വലിയ സിനിമ നടൻമാർ എല്ലാരും അമ്മയെ കാണാൻ വന്നത് ഞാൻ കണ്ടു കൈ നിറയെ പണവും തന്നു .,...
എന്റെ ഏട്ടന്മാരോട് എനിക്ക് പറയാനുള്ളത് മരിച്ചു കഴിഞ്ഞിട്ട് കോടി രൂപ കിട്ടിയിട്ട് എന്താ കാര്യം
ഇനി ഒരു ജിഷ ഉണ്ടാവാതിരിക്കാൻ അതിനു മുമ്പ് സഹായിച്ചൂടെ അവരെ ..
ചേച്ചി ഇനി അമ്മയെ വിട്ട് പോവല്ലേ 'അമ്മ ഒറ്റക്കല്ലേ ഒള്ളു ..
എനിക്ക് ഇവടെ സുഖമാണ് ഇവടെ ആരും എന്നെ പീഡിപ്പിക്കാൻ വരില്ല ഇവടെ എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ട് അമ്മക്കറിയില്ലേ സൗമ്യയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച ...
അങ്ങനെയല്ലേ ഇപ്പോ നമ്മുടെ കോടതി പറയുന്നത് അയാൾ കൊന്നതിന് സാക്ഷിയില്ലാലോ . അവളെന്റെ അടുത്തുണ്ട് എനിക്ക് കൂട്ടായി .
ഞങ്ങളെ ഓർത്തു ആരും ഇനി കണ്ണീർ ഒഴുകണ്ട ജീവ്ച്ചിരിക്കുന്ന ഒരുപാട് ജിഷയും സൗമ്യയും ഉണ്ട് അവരെ ഓർത്ത് ജീവിക്കുക .
നന്മ ചെയാൻ മനസുണ്ടെൽ ജീവിച്ചിരിക്കുമ്പോൾ ചെയാൻ ശ്രമിക്കുക .
ഒരുപാട് സ്നേഹത്തോട് പരലോകത്ത് നിന്നും അമ്മയുടെ മോൾ ജിഷ ..****
നജീബ് കോൽപാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക