Slider

Positive thinking

0

Positive thinking എന്ന മനഃശാസ്ത്രപരമായ നല്ല ചിന്തകളുടെ വിശാലമായ ലോകത്തിലേക്ക് നല്ലെഴുത്തിന്റെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള വ്യത്യസ്തമായ ഒരു ശ്രമത്തിനു ഇവിടെ തുടക്കം കുറിക്കുകയാണ്.
OUR TWO ENEMIES
ജനനം മുതൽ നമ്മോടൊപ്പമുള്ള രണ്ടു ശത്രുക്കളാണ് പ്രതിബന്ധങ്ങളും, നെഗറ്റീവ് ചിന്തകളും.
നാം നേരിടുന്ന പല പ്രതിബന്ധങ്ങളും യഥാർത്ഥത്തിൽ നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടികളാണ്.
പ്രതിബന്ധങ്ങൾ എത്ര വലുതായാലും ഭയപ്പെടരുത്.പിന്മാറരുത്..
മനസ്സ് നിറയെ പോസിറ്റീവ് ചിന്തകളുമായി അവയെ മറികടക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം.
പല തടവറകളും നാം സ്വയം തീർക്കുന്നതാണ്. നാം സ്വതന്ത്രരാകേണ്ടത് മുഖ്യമായും സ്വന്തം മനസ്സുകൊണ്ട് തന്നെയാണ്.
മനസ്സിന്റെ ശക്തികൾ അത്ഭുതകരമാണ്.
അവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.അവയുടെ യുക്തിപൂർണ്ണമായ ഉപയോഗത്തിലൂടെ നമുക്കും പുതിയൊരു ലോകം, നമ്മുടേതായ ഒരു ലോകം സൃഷ്ടിച്ചെടുക്കുക തന്നെ ചെയ്യാം.
BE PROUD OF EVERY SCAR ON YOUR HEART.
ഹൃദയത്തിലെ മുറിവുകൾ. വേദനിപ്പിക്കുന്ന മുറിവുകൾ. ജീവിതം വെറുക്കാനും ഒടുക്കാനും നമ്മെ പ്രേരിപ്പിച്ചേക്കാവുന്ന കടുത്ത അനുഭവങ്ങൾ.
അരുത് . ഇനി വേദനിക്കരുത്. ആ മുറിവുകൾ വിലപ്പെട്ടതാണ്. ഒരു ആയുഷ്ക്കാലത്തിന്റെ അത്രയും വിലപ്പെട്ടത്. എന്തുകൊണ്ടെന്നാൽ അത്രയും അമൂല്യമായ പാഠങ്ങൾ അവ നമ്മെ പഠിപ്പിച്ചിരിക്കും.
പുതിയ അറിവുകൾ സ്വായത്തമാക്കാനും
മനസ്സിനെ കരുത്തുറ്റതാക്കാനുമുള്ള ഒരവസരമാണ് അവ നമുക്കു സമ്മാനിക്കുന്നത്.
ഒരിക്കലും തളരാതിരിക്കുക.
ഒരിക്കലും നിരാശപ്പെടാതിരിക്കുക.
FAILURES IN LIFE
പരാജയങ്ങൾ. അവ നമുക്കുള്ള അവസരങ്ങൾ ആണ്. പ്രശ്നങ്ങളോടുള്ള നമ്മുടെ സമീപന രീതി വേണ്ടത്ര ഉചിതമായത് ആയിരുന്നില്ല എന്ന് മാത്രമാണ് പരാജയങ്ങൾ നൽകുന്ന സൂചന. വിജയം അസാധ്യമാണെന്ന് അവ ഒരിക്കലും പറയുന്നില്ല.
മറ്റൊരു സമീപന രീതി നാം കണ്ടെത്തണം. സ്വയം അതു കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ സുഹൃത്തുക്കളുടെയോ വിശ്വസ്തരുടെയോ ഗുരുക്കന്മാരുടെയോ മാർഗ്ഗ നിർദേശങ്ങൾ തേടാവുന്നതാണ്.
നിങ്ങളുടെ പ്രശ്നങ്ങളിൽ തന്നെ അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും ഒളിഞ്ഞിരിക്കുന്നു.
നിങ്ങൾ ക്രിയാത്മകമായ മനോഭാവത്തോടെ അന്വേഷിക്കുകയേ വേണ്ടൂ...
ഈ വിഷമസന്ധി ഞാൻ മറികടക്കും. ഈ പരീക്ഷണത്തിൽ ഞാൻ വിജയിച്ചിരിക്കും എന്ന് വിശ്വസിക്കുക. അത് മനസ്സിൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക.
അപ്പോൾ നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്
നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെട്ടു വരുന്നതായി കാണാം.
അടിയുറച്ച വിശ്വാസം നിങ്ങളിൽ മാറ്റം വരുത്തുന്നു. നിങ്ങളുടെ സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നു. വിശ്വാസത്തിന് അതിനുള്ള ശക്തിയുണ്ട്. വിശ്വസിക്കുക. വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
-------------------**********************--------------------

By
Sai Sankar

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo