Slider

ക്രിസ്മസ് രാത്രി

0

പതിവുപോലെ ക്ലബ്ബിൽ ചൊറിയും കുത്തി ഇരിക്കുമ്പോൾ ആണ് സഞ്ജയ് ഓടിയെത്തിയത്...
"എടാ... ഒരു ഉഗ്രൻ പരുപാടിയുണ്ട് "
"പൊന്നെ വേണ്ടാ.... കഴിഞ്ഞ വിഷുവിന് ഓന്റെ പരുപാടി..... എന്റെ ഈശ്വര.... കൈ നീട്ടം കൊടുത്തില്ല എന്നും പറഞ്ഞു പോകുന്ന വഴിക്.. ഈ തെണ്ടി .. അയാളുടെ പുറകിൽ തന്നെ പടക്കം പൊട്ടിച്ചു...... "
"ശരിയാ ചക്കി.... സഞ്ജു നീ പോയേ.... അന്നു കൃഷ്ണനെ ഉൾപ്പടെ തോട്ടിൽ നിന്ന പൊക്കിയത്.. "
"എടാ ഇത് അതല്ല.... ക്രിസ്മസ് കരോൾ.... എങ്ങനെയുണ്ട് . .... "
'ചക്കി സംഭവം കൊള്ളാം.... നീ ഓകെയല്ല.... "
"ഓക്കേ.... പക്ഷെ ഒരു പ്രശനം.... "
'എന്താ.... "
"ഈ ഡ്രസ്സ് മറ്റു കാര്യങ്ങൾ..... "
"അത് റെഡി ആണ്... നിങ്ങൾ വരുന്നോ...ഞാൻ ഡ്രസ്സ് ഇട്ടോളാം... ക്യാഷ് കിട്ടിയാൽ നമുക് വീതിച്ചു എടുകാം..... "
അങ്ങനെ സംഭവബഹുലമായ ഉണ്ണിയേശു പിറന്നു.... ഞങ്ങൾ അങ്ങനെ പാട്ടും പാടി കരോൾ തുടങ്ങി.... സംഭവം അടിപൊളി.... എല്ലാ വീട്ടിലും ഉണ്ണിയേശുവിനു നല്ല സീകരണം കിട്ടി... ക്യാഷും... അങ്ങനെ ഞങ്ങടെ അതിർത്തി കഴിഞ്ഞു.... അടുത്ത ഏരിയയിൽ എത്തി... ആദ്യ വീട്ടിൽ കയറി....
"സന്തോഷ സൂചകമായി....... "
പെട്ടന്നു....
"ആരെടാ.... അവിടെ..... '
"ഉണ്ണിയേശുവാണ് ചേട്ടാ..... "
"എന്റെ കർത്താവെ നീ പാവത്തിന്റെ വീട്ടിലേക്
എടി റോസിയെ..... നമ്മുടെ വീട്ടിലേക് ഉണ്ണിയേശു വന്നിരിക്കുന്നു...... ""
സത്യം പറയാമല്ലോ.... കണ്ണിൽ നിന്നും പൊന്നീച്ച പാറി..... ഞങ്ങൾ നോക്കുമ്പോൾ കതകും ചവിട്ടിപൊളിച്ചു അവർ വരുന്നു.. അടിപൊളി.... ഇടി ഉറപ്പായി..... ഞങ്ങളെ നോക്കികൊണ്ട്...
"ഇതിലാരാണ്.... ഉണ്ണിയേശൂ...".
"ചേട്ടാ... ഞങ്ങൾ കരോൾ സംഘം ആണ്.. "
"ഓഹോ..... വെറുതെ മനുഷ്യനെ കൊതിപ്പിക്കൻ.... നിങ്ങൾ ഇവിടെത്തെ ഉണ്ണിയേശുവാണ്.... "
"വടക്കേലെ..... "
"തെക്കായാലും വടക്ക് ആയാലും.... ഇത് ഏഴാമത്തെ ഉണ്ണിയേശുവാണ്.....ഏഴാമത്തെ ഉണ്ണിയേശുവിന്റെ ക്യാഷ് തരില്ല..... പാവം ഉണ്ണിയേശുവിനെയും കൊണ്ട് തെണ്ടാൻ നില്കാതെ വീട്ടിൽ പോടാ....... "
പിന്നെ അവിടെ നിൽക്കാൻ നിന്നില്ല... പുറത്തേക് ഇറങ്ങിയ ഉടൻ..... ഒരു പട്ടി........
സഞ്ജു വേഷം കണ്ടതും പട്ടി കുരച്ചുകൊണ്ട് ചാടി.... പിന്നത്തെ ഓട്ടം......... ഈശ്വര.... ഓട്ടം അല്ല പാറക്കൽ ആയിരുന്നു.... ലാസ്‌റ് കിട്ടിയ ക്യാഷും പോയി പൊക്കിളിൽ ഇഞ്ചക്ഷനും എടുത്തു.... ക്ലബിൽ എത്തിയ അവന്റെ മുതുകത്തു ശിങ്കാരിമേളവും നടത്തിയാണ് ഞങ്ങൾ പിരിഞ്ഞത്.... അടിപൊളി ക്രിസ്മസ് ആയിപോയി.....
രചനാ :ശരത് ചാലക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo