അകത്ത് നടക്കുന്ന ബഹളങ്ങൾക്കൊന്നും ചെവികൊടുക്കാതെ ഹരി ഉമ്മറത്തെ ചാരുകസേരയിൽ മുഖവും കുത്തിയിരുന്നു,
അയാളുടെ കണ്ണുകളിൽ ഒരു തരം നിസ്സങ്കത കളിയാടി,
അകത്ത് നിന്നുംചില വാക്കുകൾ ചുമരിൽ തട്ടി പ്രതിധ്വനിച്ച് അയളുടെ മനസ്സിൽ കൊത്തിവലിക്കാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റു, പതിയെ മുറ്റത്തേക്കിറങ്ങി,
ഹോ, സമാധാനം എണീറ്റ് പോയി....... !
കോണിപ്പടികളിൽ അയാൾ അവസാനം കേട്ട വാക്കായിരുന്നു അത്,
ഇനി ഒരിക്കലും ഈ പടവുകൾ തിരിച്ച് കയറില്ല, എന്നും പറയുന്നത് പോലെ ഹരിയുടെ മനസ്സ് അന്നും പറഞ്ഞു,
തോളിലെ സഞ്ചിയിൽ
ആതമാവിനെ ഉരുക്കി കൂട്ടി താനെഴുതിയ പുസ്തകത്തിന്റെ കോപ്പികൾ മാത്രം, ഇനി വയ്യ,
യാന്ത്രികമായി നടന്നു നീങ്ങിയ കാലുകൾ മനസ്സിനോട് മന്ത്രിച്ചു,
ആതമാവിനെ ഉരുക്കി കൂട്ടി താനെഴുതിയ പുസ്തകത്തിന്റെ കോപ്പികൾ മാത്രം, ഇനി വയ്യ,
യാന്ത്രികമായി നടന്നു നീങ്ങിയ കാലുകൾ മനസ്സിനോട് മന്ത്രിച്ചു,
കരിന്തിരി കത്തി തുടങ്ങിയ ഒരു വിളക്കു പോലെ ഒരു കുഞ്ഞ് കാറ്റിനെപ്പോലും പ്രതിരോധിക്കാൻ ആവാത്ത വിധം അവന്റെ മനസ്സ് ആശയറ്റ് പോയി,
കുന്നിറമ്പിലൂടെ പാടത്തേക്ക് നടന്നടുക്കുമ്പോൾ ഹരിയുടെ ഉള്ളിൽ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു,
താൻ ഉപാസിച്ച അക്ഷരങ്ങളിലൂടെ എന്നെങ്കിലും ലോകം തന്നെ തിരിച്ചറിയും എന്ന ചിന്ത പല പ്പഴും മരണത്തിന്റെ മാടി വിളികളിൽ നിന്ന് അവനെ തട്ടിമാറ്റി,
പുഴക്കരയിൽ എത്തുമ്പോഴേക്കും വിശപ്പിന്റെ വിളി അവന്റെ കാലുകളെ തളർത്തി തുടങ്ങി,
പല ജോലികളും ചെയ്തു പരാജയ പെട്ടതാണ്ടവൻ, വിട്ടുമാറാത്ത അസുഖങ്ങൾ, അവസാനം ഒരു ഹോട്ടലിൽ സപ്ലയറായിരുന്നു,
വലിയ ആയാസമില്ലാത്ത പണിയായിരുന്നു, ഇക്കുറി ശ്വാസംമുട്ടലിന്റെ രൂപത്തിൽ വിധി അവനെ വേട്ടയാടി,
വലിയ ആയാസമില്ലാത്ത പണിയായിരുന്നു, ഇക്കുറി ശ്വാസംമുട്ടലിന്റെ രൂപത്തിൽ വിധി അവനെ വേട്ടയാടി,
തന്റെ കുഞ്ഞെഴുത്തുകൾ ആവേശത്തോടെ വായിച്ച അമ്മയായിരുന്നു പിന്തുണ,
എന്റെ മോനെ നാളെ ലോകം അറിയും, നമ്മുടെ കഷ്ടതകൾ എല്ലാം മാറും, അമ്മയുടെ വാക്കുകൾ അവന്റെ അക്ഷരങ്ങൾക്ക് ഊടും പാവും നൽകി ,
അമ്മയുടെ ശവശരീരം വാടക വീട്ടിന്റെ ഉമ്മറത്ത് നിന്ന് പൊതു സ്മശാനത്തിലേക്ക്
എടുത്തപ്പോൾ ഒരായിരം ചോദ്യങ്ങൾ അവന്റെ ഉള്ളിലേക്ക് പൊങ്ങി വന്നു,

ഇനിയെന്ത്?
ആർക്കു വേണ്ടി?
ആ ശവപ്പറമ്പിലെ ഏകാന്തതയിൽ നിന്നും കണ്ണീർ തുടച്ചു ചേർത്ത് പിടിച്ചത് ആദ്യാക്ഷരം പകർന്നു തന്ന ടീച്ചറമ്മ തന്നെയായിരുന്നു,
പിന്നെ ഏറെക്കാലം അമ്മയും അന്നവും അക്ഷരവുമായി ടീച്ചർ,
ആ അമ്മ സ്ഥലംമാറി പോയപ്പോൾ കൊണ്ടു വന്നാക്കിയതാണിവിടെ, അന്ന് ടീച്ചർ തന്റെ നെറ്റിയിൽ ചുമ്പിച്ച് പറഞ്ഞു, നിന്റെ അക്ഷരങ്ങൾ നാളെ നിന്റെ പേര് ലോകത്തിന് മുമ്പിൽ വരച്ചിടും,

പുഴയിലേക്ക് വീണ ഒരു തെങ്ങോല പെട്ടന്ന് ചിന്തയിൽ നിന്നും ഹരിയെ ഉണർത്തി,
വിശപ്പ് അപ്പഴേക്കും ഒരു രക്തരക്ഷസ്സിനെ പോലെ ശക്തി പ്രാപിച്ചിരുന്നു,
വിശപ്പ് അപ്പഴേക്കും ഒരു രക്തരക്ഷസ്സിനെ പോലെ ശക്തി പ്രാപിച്ചിരുന്നു,
കവല ലക്ഷ്യമാക്കി ഹരി നടന്നു നീങ്ങി, കവലയുടെ ഓരത്ത് തന്റെ പുസ്തകം ഒരു തോർത്ത് മുണ്ടിൽ നിരത്തിവെച്ച് അതിന്റെ ഒരു ഭാഗത്തായി അവനിരുന്നു,
അമ്മയുടെയും ടീച്ചറിന്റെയും പ്രതീക്ഷയായ തന്റെ അക്ഷരങ്ങളെ ഒന്നു നോക്കാൻ പോലും മനസ്സു കാട്ടാതെ നടന്നു നീങ്ങുന്ന കാലടിപ്പാടുകൾ അവന്റെ ഹൃദയത്തിൽ ആഴത്തിൽ ചവിട്ടി കൊണ്ട് കടന്നു പോയി,
വിശപ്പും തളർച്ചയും അവനെ ഒരു വേള കണ്ണൊന്ന് പാളിച്ചു,
വിശപ്പും തളർച്ചയും അവനെ ഒരു വേള കണ്ണൊന്ന് പാളിച്ചു,
പെട്ടന്ന് ഞെട്ടിയുണർന്നപ്പോൾ അവന്റെ പുസ്തകക്കുട്ടത്തിൽ ഒരു പുസ്തകത്തിന്റെ കുറവ്, മറ്റൊരു പുസ്തകത്തിന്റെ താഴെയായ് ഒരു പത്തു രൂപ നോട്ടും,
അവന് സന്തോഷവും അതിലേറെ സങ്കടവും തോന്നി,
അവന് സന്തോഷവും അതിലേറെ സങ്കടവും തോന്നി,
തന്റെ ആദ്യ വിൽപന, ആ കാശ് അമ്മയേയും ടീച്ചറേയും മനസ്സിലോർത്ത് വലതു കൈ കൊണ്ട് വാങ്ങാൻ പോലും ഭാഗ്യമില്ലാതെ പോയവൻ,
എങ്കിലും കിട്ടിയ കാശും കൊണ്ട് തന്റെ പുസ്തകങ്ങൾ സഞ്ചിയിൽ അടുക്കി വെച്ച് അടുത്ത് കണ്ട ഹോട്ടലിലേക്ക് നടന്നു,
ഊണിന് കാശ് തികഞ്ഞില്ലെങ്കിലും അവന്റെ കോലം കണ്ട് ഹോട്ടലുടമ അവന് ഊണ് നൽകി,
മുഴുവൻ വേണ്ട ഈ കാശിനുള്ളത്
മതി,
കാശ് വാങ്ങാൻ അയാൾ വിസമ്മതിച്ചെങ്കിലും അവനത് അയാളുടെ കൈയിൽ പിടിപ്പിച്ച് അവിടെ നിന്നും ഇറങ്ങി നടന്നു,
മതി,
കാശ് വാങ്ങാൻ അയാൾ വിസമ്മതിച്ചെങ്കിലും അവനത് അയാളുടെ കൈയിൽ പിടിപ്പിച്ച് അവിടെ നിന്നും ഇറങ്ങി നടന്നു,
ആൽത്തറയിൽ അൽപ നേരം കിടക്കാനൊരുങ്ങുമ്പോൾ അവന്റെ ചിന്തകൾ മുഴുവൻ അമ്മയെ പറ്റി യായിരു ന്നു,
അമ്മേ: ... എന്റെ പുസ്തകം ഞാൻ വിറ്റമ്മേ...... അത് കൊണ്ട് ഞാനിന്ന് ഭക്ഷണം കഴിച്ചമ്മേ: .....
മനസ്സിലൂടെ ഒഴുകിയ ചിന്തകൾ അവന്റെ കണ്ണിൽ നനവു പടർത്തി ,
അവനറിയാതെ അൽപ നേരം മയങ്ങി,
മനസ്സിലൂടെ ഒഴുകിയ ചിന്തകൾ അവന്റെ കണ്ണിൽ നനവു പടർത്തി ,
അവനറിയാതെ അൽപ നേരം മയങ്ങി,
ഡിസംബറിന്റെ മഞ്ഞ് അപ്പഴേക്കും കുന്നിറങ്ങി തുടങ്ങി, സൂര്യൻ അതിന്റെ അവസാന വെട്ടം ചൊരിഞ്ഞ് കൊണ്ട് തെക്കെമലയുടെ പിന്നാമ്പുറത്തേക്ക് മറഞ്ഞു,
ഉറക്കമുണർന്നെങ്കിലും അവന്റെ ശ്വാസത്തിന്റെ താളവേഗത കൂടി കൊണ്ടിരുന്നു, ആസ്ത്മ അതിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങി,
ഇരുട്ട് വീണപ്പോൾ വേച്ചു വേച്ച് ഹരി കുന്ന് കയറാൻ തുടങ്ങി,
താൻ എവിടേക്ക് പോകാൻ മടിച്ചുവോ അവിടെക്ക് തന്നെ ഒരു തിരിച്ച് പോക്ക്,
കണ്ണുനീരിന്റെ ഉപ്പു കലർന്ന അക്ഷരങ്ങൾ തോളിലെ സഞ്ചിയിൽ നിന്നും അവനെ നോക്കി പുഞ്ചിരിക്കുന്ന പോലെ അവന് തോന്നി,
താൻ എവിടേക്ക് പോകാൻ മടിച്ചുവോ അവിടെക്ക് തന്നെ ഒരു തിരിച്ച് പോക്ക്,
കണ്ണുനീരിന്റെ ഉപ്പു കലർന്ന അക്ഷരങ്ങൾ തോളിലെ സഞ്ചിയിൽ നിന്നും അവനെ നോക്കി പുഞ്ചിരിക്കുന്ന പോലെ അവന് തോന്നി,
ആ പടവുകൾ തിരിച്ച് കയറുമ്പോൾ അവന്റെ ഉള്ളിൽ ഒരേ ഒരാശ മാത്രമേ ഉണ്ടായിരുന്നുള്ളൂ..........
ദൈവമേ എല്ലാരും ഉറങ്ങിയിരിക്കണേ എന്നു മാത്രം.........
....... ഹരി മേലടി - ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക