ഇടറിപ്പെയ്യുമീ തുലാ വർഷ രാത്രിയിൽ
ഇനിയുമീ മൗനത്തിൻ മറയിലെന്റെ
മനസ്സിന്റെ മരുഭൂതടത്തിലേയ്ക്കിറ്റുവാൻവെമ്പുമീ
സ്നേഹർദ്രജാലബിന്ദു
തമസ്സുഴിഞ്ഞോരെൻ നാലുകെട്ടിന്റെ പൂമുഖത്തെത്തുവാൻ മടിക്കിലും
മടിക്കരുതെന്റെ നടുമുറ്റത്തൊരു തുളസിച്ചെടി മഴയിൽ കുളിക്കുവാൻ കൊതിച്ചിരിപ്പുണ്ട് ...
മടിക്കരുതെന്റെ വർഷമേ അവളിലേയ്ക്കൂളിയിട്ടകംപുറം നനയ്ക്കുവാൻ..
വാക്കുകളുറഞ്ഞീ അകത്തളത്തിലെവിടെയോ മറഞ്ഞുകിടപ്പുണ്ടെന്റെ ഏകാന്തമാം പകലി രവിനൊക്കെയും സാക്ഷിയായി .
ഇടനാഴിയിലെന്റെ ആത്മജല്പനം കേട്ട് കുലുങ്ങിച്ചിരിക്കുന്നുണ്ടാവുമൊരു കുസൃതിബാലികയെപ്പോലെ..
ഇവിടെയെൻ ഭാവന ഭാഷനഷ്ടമായി പിന്നോക്കം മടങ്ങുന്നെന്റെ ബാല്യംപോലെ
പ്രണയിനി നഷ്ടമായൊരിണയെപ്പോലെഞാൻ ശൂന്യമാമെൻ മനസ്സിലേക്ക് ചുരുങ്ങി..
ഇനിയൊരു തുലാവർഷം പെയ്യേണ്ടത്
എന്റെ നടുമുറ്റത്തെ തുളസിച്ചെടിയിലല്ല
പെയ്യണം എന്റെ വരണ്ടുണങ്ങിയ മനസ്സിലേക്ക് അവിടിനിയും വാക്കുകൾ
മുകുളമായി പൊട്ടിവിരിയണം..
ഇനിയീ നാലുകെട്ടിന്നകത്തളങ്ങളിൽ നിശ്ശബ്ദതയിലുറഞ്ഞ വാക്കുകൾക്കും ശാപമോക്ഷം കൊടുക്കേണമീ തുലാവർഷ..
തുള്ളികൾ..
ആദ്യതുലാവർഷത്തുള്ളി എന്റെ നെറുകയിൽ വീണു പൊട്ടിച്ചിതറും മുന്പേന്നോട് ചോദിച്ചു..വാക്കുകൾ നഷ്ട്ടപ്പെട്ടെന്നു നീ വിലപിക്കുന്നുവോ എവിടെയാണ് നിനക്ക് നിൻവാക്കുകൾ നഷ്ടമായത്...
എന്റെ നെറുകയിൽ ചിതറി എന്നെ കുളിർപ്പിച്ചു മരിച്ചൊരു മഴത്തുള്ളിക്കെന്റെ കണ്ണീർപ്രണാമം ..
വാക്കുകൾ നഷ്ടമായ വഴിയിലൂടെ ഞാൻ വീണ്ടുമൊരു യാത്രപോയി..
ഓരോ ചുവടുവെയ്പ്പും ഞാൻ ഒരുപാട് സൂക്ഷിച്ചു..കൈതവമടുക്കാതെ യത്നിച്ചു ..കാരണമിങ്ങോട്ടു വന്നതുഞാൻ ആശ്രദ്ധമായിട്ടാണെങ്കിലും കള്ള മേൽക്കാതെയായിരുന്നു..
ഇനിയുമീ പ്രയാണം തുടരുക വേണം..പിന്നോട്ട് നടന്നപ്പോഴാണ് ഞാനോർത്തത് പോവേണ്ടത് നഷ്ടമായ വാക്കുകളന്വേഷിച്ചല്ല..എന്റെ നെറുകയിൽ മുത്തമിട്ടെന്നിൽ കുളിർപകർന്നൊരാ മഴത്തുള്ളി തൻ സ്മരണാർത്ഥം പോവേണ്ടത് പുതിയ വാക്കുകൾക്കായ്‌വേണം ..നഷ്ടമെന്നെയോർമിപ്പിച്ചത് മറ്റൊന്നിനല്ല
എൻ നേട്ടങ്ങൾ അതിൽ വലുതാണെന്നറിയിക്കാനത്രെ ..
ഇനിയെന്റെ നാലുകെട്ടിനുള്ളിലെ അറകളിലൊക്കെയുമെന്റെ കവിതതന്നുത്സവമേളമാവണം..
എനിക്കൊരു പ്രണയമുണ്ടായിരുന്നു..അതെന്റെ ഭവഗായകനോട് ..ആറുമാറിയാത്ത പ്രണയം.
കാമിനി കൈവിട്ടു മോഹങ്ങൾ കരിഞ്ഞൊരു സഖിയെ ആശ്ലേഷിച്ചു കൂടെകരഞ്ഞവൻ ..
പ്രണയം കവിതയായവിരിഞ്ഞു അവന്റെ തൂലികത്തുമ്പിൽനിന്നൂർന്നുവീണു തേൻകണങ്ങളായതു പ്രണയികൾതന് സിരകളിൽ അലയടിച്ചു..
ഒടുവിൽ ഒരുമുഴം കയറിൽ തൻ പ്രിയസുഹൃത്തിന്റെ പൂമേനി ആതമാവുപേക്ഷിച്ചു യാത്രയായി..നെഞ്ചുപൊട്ടി അവനായൊരു കാവ്യം ചമച്ചവൻ..പ്രപഞ്ചമുള്ള നാളോളം
മധുരമൂര്ന്ന മലയാളം നെഞ്ചിലുയിരുള്ള കാലമത്രയും മറക്കില്ലെന്പ്രിയനേ നിന്റെ കാവ്യങ്ങൾ...ഇനിയുമെൻവാക്കുകൾ നഷ്ടമാവാതെ ഓരോ വരിയിലും പ്രണയം മണക്കുന്ന കവിതകൾ നിനക്കായ് കുറിച്ചിടും ഞാൻ..ഇനിയുമൊരു കവിയും വാക്കുകൾ നഷ്ടമാവാതെ കുരിക്കാനുമവയൊക്കെ ജീവൻതുടിച്ചപ്പോഴും മൂളാനും അനുഗ്രഹിക്കുവാൻ അങ്ങു മടിക്കരുതെ പ്രിയ ഗായക...ഇനിയും പാടിപ്പത്തിയണം ..മലരണിക്കാടിന്റെ പ്രണയവും കറയറ്റ
ഗ്രാമഭംഗിതന് ചിത്രവും....
........................................
എന്റെ പ്രിയ കവി ചങ്ങംപുഴ കൃഷ്ണപിള്ളയുടെ ഓർമകൾക്ക് മുൻപിൽ എന്റെ കണ്ണീർ പ്രണാമം..

By
Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക