Slider

ഒരു ക്രിസ്മസ് കരോള്‍...

0

കാലിത്തൊഴുത്തിലുംകൂരിരുള്‍മേട്ടിലും ഉണ്ണിപിറന്നതുരക്ഷകരൂപമായ്! സത്യവുംനീതിയുംമര്‍ത്യസമത്വവും കരുണതന്നലിവുംത്യാഗമഹിമയും ദൈവതനയന്നുജീവിതദൗത്യമായ്! ശുദ്ധജലത്തിനുംമുന്തിരിച്ചാറിന്റെ സ്നേഹമാധുര്യംതൊട്ടറിയിച്ചവന്‍! നിന്നെയുമെന്നെയും നിന്നയല്പക്കത്തെച്ചങ്ങാതിയേയും ചേര്‍ത്തുനിര്‍ത്താന്‍പഠിപ്പിച്ചവന്‍! വിദ്വേഷഭാവത്തെവെല്ലുവാനെപ്പോഴും സ്നേഹശക്തിയ്ക്കാകുമെന്നോര്‍പ്പിച്ചവന്‍! ദിവ്യതാരമിന്നുംതെളിയട്ടെ! മിന്നാമിന്നുകള്‍വീഥിതെളിയ്ക്കട്ടെ! ദേവതകളിന്നുവാഴ്ത്തിസ്തുതിയ്ക്കട്ടെ! സ്നേഹസങ്കീര്‍ത്തനംവീണ്ടുംമുഴങ്ങട്ടെ!തിരുപ്പിറവിയൊരുത്സവമാകട്ടെ! ശാന്തിസന്ദേശമഹോത്സവമാകട്ടെ!! 

രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo