Slider

അന്തി ചർച്ച

0

വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചാൽ ഇന്നത്തെ പിള്ളേർ പറയും
രണ്ടണ്ണം അടിക്കണം
അല്ലാതെന്നാ............
നമുക്കവരെ വിടാം
നമുക്ക് മറ്റൊരിടം വരെ പോകാം.
ഒരു ആൽത്തറയിൽ
ഈ ആൽത്തറ എന്നു വച്ചാൽ ഒരു ചെറിയ ആൽത്തറ
സംഭവം ഒരു അമ്പലം വകയാണ്.
ഈ ആലിന് ഒരു പ്രത്യേകത ഉണ്ട്.
പറയട്ടെ.......
ഇത് നമ്മുടെ നാരായണേട്ടൻ നട്ട ആലാണ്.
അതെന്താ നാരായണേട്ടൻ നട്ടാൽ ആൽ ആൽ അല്ലാണ്ടാകുവോ നിങ്ങൾ അങ്ങനേം ചിന്തിക്കും.
ചിന്തിച്ചോളൂ ,അതിന് മുൻപ് നാരായണേട്ടനെ പരിജയപ്പെടുത്താം.
പുള്ളിക്കാരൻ തികഞ്ഞ ഈശ്വരഭക്തനാണ്.
എല്ലാർക്കും ഈശ്വരഭക്തി ഇല്ലേന്ന് നിങ്ങൾ വീണ്ടും ചിന്തിക്കും. ചിന്തിച്ചോ ?
ഈ പുള്ളി അങ്ങനല്ല.
പിന്നെ........
പുള്ളി കുറച്ച് ഭക്തി കൂടുതലുള്ള കൂട്ടത്തിലാ. സദാസമയവും ക്ഷേത്രത്തിൽ ക്ഷേത്ര കാര്യങ്ങൾ ഒക്കെയാ.
പുള്ളിക്കാരൻ വിവാഹം കഴിച്ചിട്ടില്ലട്ടോ.
പെണ്ണ് കിട്ടാഞ്ഞിട്ടല്ല,
പിന്നേ........
വിദ്യാഭ്യാസം ആവോളം ഉണ്ട്.
പിന്നെന്താന്ന് ചോദിച്ചാൽ.............. എനിക്കും അറിയില്ല.
അപ്പോ ക്ഷേത്ര കാര്യങ്ങൾ
മറ്റാർക്കും ഇല്ലാത്ത താൽപര്യങ്ങൾ.
പുള്ളി ഈ ഭക്തി കടുതൽ ഉള്ളതുകൊണ്ടാണ് അവിടെ ആ ആൽ നട്ടത്.
ആ അമ്പല പറമ്പിലെ.....
നട്ട് ഓക്കെ......
പിറ്റേ ദിവസം മുതൽ നമ്മുടെ നാരായണേട്ടൻ രാവിലെയും വൈകിട്ടും ആ ആലിനെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങി.
സമീപത്ത് റോഡും കടകളും ഒക്കെ ഉണ്ടേ.....
ആൾക്കാർ നോക്കുമ്പോൾ അതാ നമ്മുടെ നാരായണേട്ടൻ ഒരു ചെറിയ ചെടിയെ വലംവയ്ക്കുന്നു.
കൂപ്പുകയ്യുമായി ഉച്ചത്തിൽ മന്ത്രവും ജപിച്ച് കൊണ്ട്.
നിങ്ങൾ ചിരിച്ചു.
ഞാനും ആ നാട്ടാരും ഒക്കെചിരിച്ചു.
കളിയാക്കി.
വട്ടാണ് കണ്ടില്ലെ ഒരു ചെറിയ ആലിനെ ചുറ്റുന്നു. അയാളുടെ പൊക്കം പോലും ഇല്ല .
പാവം നാരായണേട്ടൻ
ഇതെല്ലാം കേട്ടിട്ടും ദിവസവും തന്റെ പ്രവർത്തി തുടർന്നു.
നാട്ടുകാർ പുള്ളിക്കാരനെക്കുറിച്ച് പറയുന്നതെന്തെന്നോ.
പുള്ളിക്ക് ഇത്തിരി പച്ചവെള്ളം, പിച്ചിപ്പു, നൊച്ചി യെല, കിട്ടിയാൽ അതാ ആഹാരം എന്ന്.
ചിലർ അനുകൂലിക്കും, ചിലർ എതിർക്കും,
എതിർപ്പുകൾ കൂടി വന്നു.
അതു മനസിലാക്കിയിട്ടാകണം. പുള്ളി പിന്നെ അങ്ങോട്ട് വരാതായി.
പകരം ദൂരെയുള്ള മറ്റൊരു ക്ഷേത്രത്തിൽ പതിയെ ചേക്കേറി.
ഒരു കാര്യം ഇപ്പോഴും മുടക്കമില്ല. ആ ആലിനെ പ്രദക്ഷിണം.
അറിഞ്ഞോ..........
ആ ആൽ ഇപ്പോൾ വല്യ ഒന്നാ
ഒരു ആൽമരം ആയി ശിഖരങ്ങൾ വീശി നല്ല തണൽ
ക്ഷേത്രത്തിൽ ഉത്സവത്തിനൊക്കെ സീരിയൽ ബൾബിടാനും, വരുന്നവർക്കൊക്കെ തണലും ഇപ്പോൾ ഈ ആൽ ആണ്.
ഇപ്പോൾ ആൽത്തറ കെട്ടി. ധാരാളം പേർ അവിടെ വന്നിരിക്കും. പ്രദക്ഷിണം വയ്ക്കും.
ഇപ്പോ അതിനെ ചുറ്റുന്ന ആൾക്കാർക്ക് വട്ടില്ല.
കണ്ടോ
സാഹചര്യത്തിനനുസരിച്ച് ആൾക്കാരിലെ മാറ്റം.
അപ്പോ ഇനി ആ ആൽചുവട്ടിൽ ആണ് നമ്മുടെ അന്തി ചർച്ച ആരംഭിക്കുന്നത്.
ആരൊക്കെയാ.
ഒന്ന് നമ്മുടെ നാരായണേട്ടൽ
അടുത്തത്.
അത് നാരായണേട്ടന്റെ പ്രിയ ദോസ്ത് .
അബ്ദു
അബ്ദുള്ള ന്നാ ശരിക്കുള്ള പേര്. എങ്കിലും അബ്ദു അത് മതി നമുക്ക്.
അവർ കുട്ടിക്കാലം മുതൽക്കുള്ള കൂട്ടുകാരാ.
കക്ഷി നാരായണേട്ടനെ പോലെ അല്ല. കല്യാണം ഒക്കെ കഴിഞ്ഞ് രണ്ട് കുട്ടികളും ഒക്കെ ഉണ്ട്.
അവരെ കുറിച്ചൊന്നും വിശദീകരിക്കുന്നില്ല. നമ്മുടെ സബ്ജക്ട് അതല്ല.
അതേ......... ഇപ്പോൾ ആ ആൽത്തറയിൽ അവർ എന്നും വൈകുന്നേരങ്ങളിൽ ഒത്തുചേരും. പിന്നെ ചർച്ചകളായി ,തർക്കങ്ങളായി, പിണക്കം, ഇണക്കം അങ്ങനെ രസകരമാണ്.
അപ്പൊ എങ്ങനാ അന്തി ചർച്ച തുടങ്ങുകല്ലെ.
ഓ.....
ഇന്നിനി വേണ്ട സമയം വൈകി.
നാളെ മുതൽ അവരുടെ ചർച്ച തുടങ്ങും.
നിങ്ങളും അഭിപ്രായം പറയണെ........... continue.....
NB: ചില പ്രത്യേക ഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങൾക്കും . ഈ ചർച്ചയിൽ പങ്കെടുക്കാം......
സ്വന്തം.
Sk tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo