Slider

LION'S FLAT

0

ക്രിസ്ത്മസ് പർചേസ് ലിസ്റ്റ് എഴുതുന്ന തിരക്കിലാണ് രാവിലെ
ജെസി ജെസിക്ക് എപ്പോഴും തിരക്കേ ഉള്ളൂ .ഇരുപത്തിനാലു കുടുംബങ്ങൾ
താമസിക്കുന്ന ലയൺസ് ഫ്ളാറ്റിന്റ്റെ
പ്രസിഡന്റ്റായ ദിവസം മുതൽ തിരക്കോടു തിരക്കു തന്നെ
ആദ്യമായാ ഒരു വനിതാ പ്രസിഡന്റ്റ്
അതും ഏക കണ്ഠമായി
ഫ്ളാറ്റിന്റ്റെ മുന്നിലെ അപകടാവസ്ഥയിലായ പോസ്റ്റിന്റ്റെ പേരിൽ kseb ക്കാരുമായി ഉണ്ടായ ഉടക്കിൽ ജെസി ഇടപെട്ടതാണ്
എല്ലാറ്റിന്റ്റേം തുടക്കം
അങ്ങനെയാണ്
കോളേജിൽ പഠിക്കുമ്പം
ഒറ്റയ്ക്ക് ബസ് തടഞ്ഞ പഴേ ചരിത്രം വരെ ആരോ ചികഞ്ഞോണ്ടു വന്നത്
ചിറഞ്ചിലിൽ ജോർജിന്റ്റെ മകൾ(പഴയ കാല MLA) പിന്നെ എന്തിനും ജെസി മതിയെന്നായി
പേടമാനെപ്പോലെ കുട്ടികളുടെ കൂടെ കളിക്കുവേം ചെയ്യും
ആവശ്യം വന്നാൽ സിംഹിയെ പ്പോലെ
ഗർജ്ജിക്കുവേം
കോളിംഗ് ബെൽ കേട്ടാണ് ജെസി
എണീറ്റത്
വാതിലിൽ ഒരുസ്ത്രീ
പള്ളീ വച്ച് കണ്ടിട്ടുണ്ട്
എന്താ
ഒരു പാവം പിടിച്ച സ്ത്രീ
എന്തേലും ഒരു സഹായം തരാവോ
വീട്ടിലൊന്നുമില്ല
ഇവിടെ പിരിവില്ലന്ന് അറിയില്ലേ
ആരാ നിങ്ങളെ കടത്തിവിട്ടത്
ജെസി മാഡത്തെ കാണാനാന്നു പറഞ്ഞപ്പം കയറ്റി വിട്ടതാ
കുഞ്ഞേ ഞാൻ പിരിവനല്ല വന്നതു
അത്രയും പറഞ്ഞപ്പോഴേക്കും അവർ
പൊട്ടിക്കരഞ്ഞുപോയി
ചേട്ടൻ കിടപ്പിലായിട്ട് ഒന്നരക്കൊല്ലമായി പുറത്തിറങ്ങി ഒരു ശീലോമില്ലാത്ത ഞാൻ കെട്ടിടം പണിക്കു പോകുവാ ഒന്നര മാസമായി പണിയില്ല
നോട്ട് ഇല്ലാതായ ആഴ്ച പണി നിന്നു പോയതാ ശരിക്കും പട്ടിണി അറിയാൻ തുടങ്ങി
രണ്ടു കുഞ്ഞുങ്ങളാ മോളെ നല്ലോരു ക്രസ്ത്മസ് ആയിട്ട് ഇച്ചിരി പൈസാ തന്ന് സഹായിക്കാവോ
ജെസിക്ക് കുറ്റബോധം തോന്നി
ജീവിതം തന്നെ പിരിവാക്കിയവരെ
ജെസിക്ക് വെറുപ്പാണ്
ഞാനാർക്കും ചുമ്മാ പൈസ കൊടുക്കില്ല എന്റ്റെ കൂടെ ഉച്ചവരെ ജോലി ചെയ്താ പൈസ തരാം എന്താ?
എന്തു പണീം ചെയ്യാം കുഞ്ഞേ
ജെസി വേഗം വാട്സ് ആപിൽ
ഒരു മെസേജ് ഇട്ടു സെക്കന്റ്റുകൾക്കകം
തുരുതുരാ മറുപടികൾ വന്നു വീണു
വരൂ ജെസി വേഗം കാറിറക്കി
പേരെന്താ
ലില്ലി
ലില്ലി കയറിക്കോ കാറു നേരേ മാർക്കറ്റിലോട്ടു വിട്ടു രണ്ടു മണിക്കൂറെടുത്തു തിരിച്ചെത്തിയപ്പോൾ
വാ കാപ്പി കുടിക്കാം
താഴെ ഒരു പെട്ടിവണ്ടി പച്ചക്കറി
കടക്കാരൻ കൊണ്ടിറക്കി
ലില്ലി ഇത് ഇരുപത്തിഅഞ്ച് കിറ്റാക്കിക്കോ ഞാൻ വില ഒന്നു കൂട്ടി നോക്കട്ടെ
കിറ്റ് റെഡിയായതും ജെസി മെസേജ് ഇട്ടു
ക്രിസ്മസ് ചന്തയിലേക്ക് സ്വാഗതം
വേഗം വരുക
ഇരുപത്തിമൂന്ന് വാതിലുകൾതുറക്കപ്പെട്ടു
പിന്നൊരു ബഹളവും കലപിലയും
കട കാലിയായി കടേന്നു പറഞ്ഞാ
കാർ പോർച്ച്
നാലായിരത്തി എണ്ണൂറു രൂപാ കിട്ടി
എനിക്കു മൂവായിരത്തി നാനൂറു രൂപാ
ചിലവായി ഇന്നാ ബാക്കി
ആയിരത്തി നാനൂറൊണ്ട് ഒരു കിറ്റ്
ലില്ലിക്കൊള്ളതാ വേഗം പൊയ്ക്കോ
രണ്ടു മണിയായി ഇറച്ചീം മീനും മേടിച്ചോണ്ട് ചെല്ല് ഹാപ്പി ക്രിസ്മസ്
സന്തോഷത്തിന്റ്റെ കണ്ണീർ ചാലൊഴുക്കി
ലില്ലി പോയി
രാത്രിയിൽ കരോൾ ഗാനസംഘം
വീട്ടിലോട്ടു വരുന്ന കേട്ടാണ്
ലില്ലിയും പിള്ളേരും പത്ത് രൂപയും
പിടിച്ച് സന്തോഷത്തോടെ പുറത്തിറങ്ങിയത്
ലില്ലി അന്തം വിട്ടു പോയി
പത്ത് പന്ത്രണ്ട് കുട്ടികളടക്കം
ജെസിയും കൂട്ടാളികളും അടങ്ങുന്ന
ഫ്ളാറ്റ് കരോൾ സംഘം
ശാന്തരാത്രീ തിരുരാത്രീ പാടിക്കഴിഞ്ഞ്
കുട്ടികൾ വലിയൊരു ബാഗ്
ലില്ലിയുടെ മക്കൾക്കു സമ്മാനിച്ചു
പാപ്പായുടെ സമ്മാനം
കേക്കും മിഠായികളും
എല്ലാവരും വീടിനകത്തുകയറി
ജോൺ കോശിയാണ് സംസാരിച്ചത്
കുട്ടികൾക്കുള്ള ഡ്രസ്സാണ്
ഞങ്ങളുടെ സമ്മാനം
ലില്ലിയുടെ വെജിറ്റബിൾ മാർക്കറ്റ്
സ്ഥിരമാക്കാനാ ജെസീടേം കൂട്ടുകാരുടേം
തീരുമാനം
ഈ ക്രിസ്ത്മസ് ഞങ്ങൾക്കു
മനസ്സന്തോഷത്തിന്റ്റേതായി
അപ്പോൾ ശരി
ഹാപ്പി ക്രിസ്ത്മസ്.

By VGVassan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo