ഉറക്കം വന്നു തടങ്ങുബോഴാണ് മൊബൈലിൽ കോളിംങ് ബെല്ലടിക്കുന്നപോലുള്ള ശബ്ദം കേട്ടത്. എടുത്ത് നോക്കിയപ്പോൾ മെസ്സെഞ്ചറിൽ മച്ചുവാണ്..അമ്മാവന്റെ മോൻ.. ഞങ്ങൾ സമപ്രായകാരാണ് എടാ പോടാ ബന്ധം.
ഡാ...കല്ല്യാണം ഒന്നും വേണ്ടെ നിനക്ക് എന്നുള്ള ചോദ്യം കേട്ടപ്പഴേ..ഞാനൊരു ചിരിക്കുന്ന സ്റ്റിക്കർ വിട്ടു. ഉടനെ വന്നു മറുപടി ...
നീ ഇങ്ങനെ ചിരിച്ചും കളിച്ചും നടന്നോ മൂക്കിൽ പാല മുളയ്ക്കുബോൾ മനസ്സിലാകും...
പാലയോ... ഓ പല്ല് എന്നെഴുതിയതാകും..മംഗ്ളീഷാണെ..
ഞാൻ വീണ്ടുമൊരു ചോദ്യചിഹ്നം വിട്ടു...അപ്പോഴതാ ഡിസ്പ്ളേയിൽ മൂന്ന് കുമിളകൾ പൊങ്ങിതാഴുന്നു...അത് ഉടൻ തന്നെ അക്ഷരങ്ങളായി പിറന്നു...നീ എന്താ ചൂണ്ട കൊളുത്ത് വിട്ടത് ...
അത് വായിച്ചപ്പോൾ ആദ്യം ചിരിവന്നു പിന്നെ അവനോട് സഹതാപം തോന്നി.
അങ്ങനെ വായിക്കാൻ കഴിയാത്ത കൂറെ വന്നു മെസ്സേജുകൾ എല്ലാത്തിനും സ്റ്റിക്കറുകളിൽ മറുപടി അയച്ചു...

നിനക്കൊരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട് ഞാൻ... എന്നവൻ പറഞ്ഞപ്പോൾ...
ഞാനുണർവോടെ ഉറക്കത്തെ ആട്ടിയോടിച്ചു...
ഉടനടി റീപ്ളെ
പായിച്ചു....
പറയാം ആക്രാന്തം കാട്ടല്ലെ..
എന്റെ റീപ്ളെ മെല്ലെ പോയി...ഉം....
ഉടനടി റീപ്ളെ
പായിച്ചു....
പറയാം ആക്രാന്തം കാട്ടല്ലെ..
എന്റെ റീപ്ളെ മെല്ലെ പോയി...ഉം....
ഒരു പെണ്ണുണ്ട് ഡിഗ്രിക്ക് പഠിക്കുന്നു നല്ല കുട്ടി നല്ല കുടുംബം...നീ വേഗം ലീവ്വും വാങ്ങി വാ നമ്മുക്ക് പോയി നോക്കാം..
കുട്ടി എങ്ങനെയുണ്ട് കാണാൻ..സ്വഭാവം ഒക്കെ..
എന്റെ ആ ചേദ്യത്തിന്...
അവന്റെ മറുപടി വന്നുകൊണ്ടിരിക്കുന്നു...കുമിളകൾ അക്ഷരങ്ങളാകുന്നു.

കുട്ടിയെ കുറിച്ച് ഞാനെന്താ പറയാ നല്ല ഒറിജിനൽ പെണ്ണ്...
കുറച്ച് നേരം എന്റെ ചിന്തകൾ ഗതികിട്ടാത്ത അത്മാക്കളെപോലെ അലഞ്ഞു..ഉറക്കം കണ്ണുകളിൽനിന്നും പറന്നു..ഒറിജിനൽ പെണ്ണ്...
അതെന്ത് പെണ്ണാവും ദൈവങ്ങളെ.....അപ്പോ ഇത്രയും നാൾ കണ്ട പൊണ്ണുങ്ങളൊന്നും ഒറിജിനൽ പെണ്ണല്ലെ...
ചിരി വരുന്ന ഓരോ വഴികളേയ്...അവൻ ആറാം ക്ളാസ്സും ഗുസ്തിയുമാണേ....
ഉറക്കം വരുന്നു ഞാൻ പത്ത് ദിവസം കഴിഞ്ഞാൽ എത്തുമെന്നും പറഞ്ഞ് ഒരു ശുഭരാത്രിയും കൊടുത്തു...
...........
രാവിലെ ജോലിക്ക് കയറി ബോസ് വന്നപ്പോൾ ലീവിന്റെ കാര്യം അവതരിപ്പിച്ചു ...എല്ലാം റെഡി..പിന്നെ സമയം പോകുന്നില്ല നാട്ടിലേക്ക് പോകുന്ന ദിവസമെത്താൻ ഞാൻ ഒരു പതിനായിരം വട്ടം ക്ളോക്കിലും കലണ്ടറിലും നോക്കിയിട്ടുണ്ടാകും.
.............
എയർപോർട്ടിലെത്തും മുൻപേ മനസ്സു നാട്ടിലെത്തി.
ഫ്ളൈറ്റിലിരിക്കുബോൾ ചിന്തകൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയാണ്. കല്ല്യാണം കഴിഞ്ഞു കുഞ്ഞുങ്ങളായി അങ്ങനെ പോയി ഫ്ളൈറ്റിനും മുകളിൽ ചിന്തകൾ..
............
വീട്ടിലെത്തി കൊണ്ടുപ്പോയതൊക്കെ എല്ലാവർക്കും വീതിച്ചുകൊടുത്ത്..സന്തോഷത്തിന്റെ നാളുകൾ ഓരോന്നായ് കഴിഞ്ഞുപോയി.

അ സന്തോഷത്തിൽ ലയിച്ചതുകൊണ്ടാകാം ഒറിജിനൽ പെണ്ണിനെ മറന്നു.
ബാർബർ ഷോപ്പിൽ മുടിവെട്ടി കൊണ്ടിരിക്കെ വളരെ ബുദ്ധീമുട്ടി സൽമാൻഖാന്റെ ഫിലിം നോക്കുന്നത് കണ്ട് ബാർബർ ഹംസയുടെ കമന്റ്..

കോങ്കണ്ണാകും ഈ മുടിവെട്ടിതീർന്നാൽ കാണാലോ.... ?
താടി ഷേവ് ചെയ്യണോ...?
ഉം ചൊയ്തോ..മീശയും കളഞ്ഞോ...ചുണ്ടിനു താഴെ താടിയിൽ കുറച്ചവിടെ നിന്നോട്ടെ ഒന്നു ഫ്രീക്കനായിക്കോട്ടെ..അപ്പോഴും മനസ്സിൽ സൽമാൻ ഖാനാണ് ട്ടോ...
എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുബോളാണു മച്ചുവിന്റെ കാൾ വന്നത്...

ഡാ നീ നീ നാളെ കല്ല്യാണത്തിന് പോണം ഞാൻ പറഞ്ഞ ആ പെണ്ണ് നാളെ കല്ല്യാണത്തിന് വരുന്നുണ്ട്...
ഒരു ബന്ധുവിന്റെ വീട്ടിലാട്ടോ കല്ല്യാണം അമ്മ പറഞ്ഞിരുന്നു ഞാൻ മറന്നതാ.
പിന്നെ....ഞാൻ പോകും നീ വരൂലേ..?
അവനങ്ങോട്ട് എത്താമെന്നുള്ള മറുപടിയും കിട്ടി..
ഒറിജിനൽ പെണ്ണിനെ കാണാനുള്ള അവസരവും ഓർത്ത് വളരെ സന്തോഷവനായ് വീട്ടിലെത്തി കണ്ണാടിക്കു മുൻപിൽ നിന്നപ്പോൾ മോന്ത കണ്ട് തകർന്നുപോയി ഞാൻ..

ദൈവങ്ങളെ...മീശ പോയല്ലോ....
മുഖത്ത് താടിയിൽ ബാക്കി വച്ച
കുറച്ച് രോമങ്ങൾ...
അത് മുട്ടനാടിനെപോലെ തോന്നിക്കുന്നു.........
രാവിലെ കല്ല്യാണത്തിന് പോകാൻ ഒരുങ്ങുബോഴാ പല്ല് വേദന അനുഭവപെടുന്നത്...
കണ്ണാടിക്ക് മുൻന്നിൽ നിന്നു നോക്കി...കുഴപ്പമൊന്നും ഇല്ല തോന്നി..
ബൈക്കിൽ പോവുബോൾ വേദന കൂടി വരുന്നതായി തോന്നി...അത് കാര്യമാക്കാതെ ഒറിജിനൽ പെണ്ണിനെയും മനസ്സിലോർത്ത് നൂറിൽ പറന്നു...
.....................
കല്ല്യാണ വീട്ടിലേക്ക് ചെല്ലുബോൾ പരിചയകാർ ധാരാളംപേർ...എല്ലാവരും എന്റെ മുഖത്തേക്ക് നോക്കാ ചിരിച്ചുകൊണ്ട് ചോദിക്കുന്നു..പല്ല് വേദന നല്ലപോലെ വന്നു ല്ലേ...

അടുത്തുള്ള കാറിന്റെ സൈഡ് മിററിൽ ഒന്നു നോക്കി ഞാൻ....ഒറ്റ നോട്ടമേ നോക്കിയുള്ളു...പേടിച്ചുപോയ് ...വല്ലാണ്ട് തടിച്ച് വീർത്തിരിക്കുന്നു മുഖം...
മനസ്സു ചത്തു..ഇനിയെങ്ങനെ ആ ഒറിജിനൽ പണ്ണിന്റെ മുഖത്ത് നോക്കും..
..........
മച്ചുവിനെ വിളിച്ചു...അവൻ വന്നുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞു..
സകല ആൾകാരും എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു പോകുന്നു.. കൂട്ടുകാർ ഓരോ കമന്റ് പറയുന്നു...വിശപ്പ് വയറിനുള്ളിൽ ശിങ്കാരിമേളം കൊട്ടുന്നുണ്ട്.

തടിച്ച മുഖത്തെ ചുരുങ്ങിപോയ കണ്ണുകളുമായ് ഞാൻ ഒറിജിനൽ പെണ്ണിനെ വെറുതെ ഒന്നു തിരഞ്ഞു..അറിയില്ലല്ലോ . ആരാണെന്ന്...
മച്ചു വരണം അവനെ അറിയു....
...........
ഭക്ഷണ പന്തലിലക്ക് ആൾകാർ ഇടിച്ചു കയറുന്നു...വിശപ്പ് എന്നെയും പന്തലിലേക്ക് കയറ്റി...
പന്തലിന്റെ നടുവിൽ തന്നെ ഇരിപിടവും കിട്ടി..

ചുറ്റുപാടും നിറയെ സ്ത്രീകൾ..എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി അടക്കിപ്പിടിച്ച് കമന്റ് പറയുന്നുണ്ട്.
സുന്ദരികളായ പെണ്ണുങ്ങളെ ഞാനും ഇടംകണ്ണിട്ട് നോക്കുന്നുണ്ട് ട്ടോ.

ഭക്ഷണം വിളംബുന്ന ചെറുക്കൻമാർ സ്ത്രീകളുെട ഭാഗത്ത് വിളംബുബോൾ എന്താ ഡീസെന്റ് എന്താ എളിമ കാണേണ്ട കാഴ്ച തന്നെ..
ചിക്കൻ ബിരിയാണി വിളംബുന്ന സപ്ളയർ എന്റെ ടേബിളിലും വന്നു.
അടുത്തിരിക്കുന്നത് മൂന്ന് പീക്കിരി പിള്ളേർ..

വലിയൊരു പാത്രത്തിൽ ഒരോ ചെറിയ പാത്രങ്ങളിലായാണ് ചിക്കൻ ബിരിയാണി..വിളംബുന്നതിനിടയ്ക്ക് രണ്ട് പാത്രം ബിരിയാണി ഒരുമിച്ച് എന്റെ പേപ്പർ പ്ളൈറ്റിലേക്ക് വീണു..
മുൻപിലെ പേപ്പർ പ്ളൈറ്റിൽ മലപോലെ ബിരിയാണി രണ്ട്മൂന്ന് ചിക്കൻ കുറകും..ചുറ്റുപാടും ഇരിക്കുന്നവർ ചിരിക്കുന്നു. ബിരിയാണി കുറച്ച് തിരിച്ചെടുക്കാൻ പറഞ്ഞപ്പോൾ എടുക്കാൻ കഴിയില്ല എന്നുപറഞ്ഞു അയാൾ പോയി..
ആ സമത്താണ് എന്റെ കുറച്ച് ചങ്ക് മച്ചാൻമാർ പന്തലീലേക്ക് വരുന്നത്. എനിക്കാണേൽ പല്ല് വേദനിച്ചിട്ട് ഇരിക്കാൻ വയ്യാതെയായ്..മുൻപിൽ മല പോലെ ബിരിയാണി...
എന്റെ മുൻപിലുള്ള ബിരിയാണിയിലേക്കും പിന്നെ എന്റെ
മുഖത്തേക്കും നോക്കി മച്ചാൻമാരിൻ ഒരുവൻ ഒരു ചോദ്യം

ഹനുമാനെന്താ മൃതസഞ്ജീവനി കിട്ടിയില്ലെ..?
ചുറ്റിലും കൂട്ടചിരി..തകർന്നുപോയ് ഞാൻ..
എന്റെ മുഖം കണ്ടിട്ടാണേ ഹനുമാനെന്ന് വിളിച്ചത്...

എന്റെ ഉള്ളിൽ ഒരു സിംഹം സടകുടഞ്ഞു...ഗർജിച്ചില്ല ശബ്ദിക്കാൻ കഴിയില്ല പല്ല് വേദന.
വീണ്ടും വേറൊരു മച്ചാന്റെ കമന്റ്..ഡാ ഒരു വാലുംവച്ച് ഈ ബിരിയാണി
പ്ളൈറ്റും കൊണ്ട് പറന്നോ ഗദയുംഉണ്ടല്ലോ ചിക്കൻ കാല് എടുത്ത് അവൻ പറഞ്ഞു ശരിയാണ് ഗദപോലിരിക്കുന്നു.... മൃതസഞ്ജീവനിയൊക്കെ അതിലുണ്ട്...പന്തലിൽ ചിരികൾ നിറഞ്ഞു...
മുൻപിലിരിക്കുന്ന ബിരിയാണിയിൽ നിന്നും ഒരു വറ്റ് തിന്നാൻ കഴിഞ്ഞില്ല.

എന്നാലും ഒന്നും പറയാതെ ഞാനിരുന്നു..മുൻപിലിക്കുന്ന സുന്ദരികളിൽ ഒരുവൾ അടുത്തിരിക്കുന്നവളോട് പറയുന്നു...
ഡീ ഹനുമാൻ നോൺവെജാണോ...?
അയാള് ബിരിയാണി ആദ്യമായിട്ടാണ് കാണുന്നത് കണ്ടില്ലേ മുൻപിൽ ഒരു മലപോലെ ചോറ്..
അത് കേട്ട് അടുത്തിരുന്ന ഒരു നത്തോലി പെണ്ണ് എന്നെ നോക്കി ഒരു ചിരിയും...

എന്റെ ഉള്ളിലെ സിംഹം സടകുടഞ്ഞു മെല്ലെയൊന്നു ഗർജിച്ചു...
നിന്റെ അപ്പനാടി.......ഹനുമാൻ......
ഭാഗ്യം ആ ഗർജനം ആരും കേട്ടില്ല.
കേട്ടാൽ കല്ല്യാണ പന്തൽ ഒരു പൂര പറബാകും...
അടുത്തിരിക്കുന്ന പീക്കിരി പിള്ളേർ കേട്ടു അവർ തല താഴ്ത്തിചിരിച്ചു..

എന്റെ കണ്ണുകൾ നിറഞ്ഞു..സങ്കടം കൊണ്ടല്ലട്ടോ...വേദനകൊണ്ട് പല്ലു വേദന...
ഇടയ്കൊക്കെ പാടത്ത് കൊക്ക് പരൽ മീനിനെ വിഴുങ്ങുത്പോലെ പല്ല് തൊടാതെ ഞാൻ ഒരു പിടി ചോറ് വിഴുങ്ങി തല മേലോട്ട് പൊക്കും...എല്ലാരുടെ കണ്ണുകളും എന്നിൽ തന്നെയാണ്...
പിന്നെ തീറ്റയും മതിയാക്കി വീട്ടിലേക്ക് ബൈക്കിൽ ഹനുമാൻ പറക്കുംപോലെ ഒരു പറക്കൽ....
.............................
വീട്ടിലെത്തുബോൾ എല്ലാരുടെയും മുഖത്ത്ചിരി..
ഒന്നുംമിണ്ടാതെ ഞാൻ റൂമിൽ കയറി വാതിലടച്ചു..ഒറിജിനൽ പെണ്ണിനെ കാണാനും പറ്റിയില്ല എല്ലാരുടെ മുൻപിലും പരിഹാസ കഥാപത്രവുമായി...അങ്ങനെസങ്കടത്തോടെ കിടക്കുബോളാ മച്ചുവിന്റെ കാൾ...ഒന്നും സംസാരിച്ചില്ല മുഖത്തിന്റെ ഒരു സെൽഫി അയച്ചുകൊടുത്തു...

ഹനുമാന്റെ ഫോട്ടോ കാണാൻ ഒരാഗ്രഹം..പൂജാമുറിയുടെ ദൂരെ നിന്നും ഉള്ളിലേക്ക് നോക്കി ഹനുമാൻ ഫോട്ടോ...ഇല്ല...
തലയ്ക്കുളിൽ നിന്നും ആരോ ഗദ കൊണ്ട് ഒരടി....ഗൂഗിൾ....ഓടി ഞാൻ റൂമിലേക്ക്...മെബൈലിൽ ഗൂഗിളിന്റെ വാതിൽ തുറന്നു....മംഗ്ളീഷിൽ എഴുതി..
ഹനുമാൻ...
ദേവലോകത്തേക്ക് ഹനുമാനേയും തേടി പറന്നു ഭൂമിയും കഴിഞ്ഞു സൗരയൂഥത്തിൽ ചന്ദൻ ശുക്രൻ ചൊവ്വ പക്ഷേ ശനിയേ മാത്രം കണ്ടില്ല ശനി അപ്പോ എന്നെ ചുറ്റുകയായിരുന്നു. ഹനുമാന്റെ .ഒരു ഹാഫ് സൈസ് ഫോട്ടോയും ഗാലറിയിലേക്കിട്ടു....
തിരിച്ചു പോരുബോൾ ലങ്കവഴി പോന്നു...
ലങ്കയിൽ ഒറ്റ കുരങ്ങൻമാരെ കണ്ടില്ല...വാലില്ലാത്ത കുറെ പുലികളെ കണ്ടു....
ഹനുമാൻ ഫോട്ടോയും പിടിച്ച് ഞാൻ കണ്ണാടിക്ക് മുൻപിൽ നിന്നു ആ ഫോട്ടോ എന്റെ മുഖത്തോട് ചേർത്തു പിടിച്ചു....
ഒരുപോലെ ഒരമ്മപെറ്റ മക്കളെ പോലെ.. കല്ല്യാണ പന്തലിൽ എനിക്കിട്ട് കൂട്ടുകാർ താങ്ങിയത് എത്ര ശരിയാണ്
.......................................
രാത്രി ഉറങ്ങാൻ കിടക്കുബോൾ ബോസിന്റെ വാട്ട്സാപ്പ് സന്ദേശം....മറ്റന്നാൾ നീ കയറിപോരണം വർക്ക് കൂടുതലാ...
പിന്നെ ആ കാണാത്ത ഒറിജിനൽ പെണ്ണിനെയും ഓർത്ത് കിടന്നു.....
.......
രാവിലെ അമ്മയോട് നാളെ പോകണം എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടായി അച്ഛനും...
പിറ്റേന്ന് മച്ചുവും ഉണ്ടായിരുന്നു എയർപാർട്ടിലേക്ക്....എയർപോർട്ടിന്റെ ഉള്ളിലേക്ക് കടക്കുബോൾ അവനെ നോക്കി ഞാൻ ഒരു കണ്ണിറുക്കി ഒരു സ്റ്റിക്കർ ചിരി ചിരിച്ചു...
................................
മാസങ്ങൾ കഴിഞ്ഞുപോയ് ഒരു ദിവസം കിടന്നു ഉറങ്ങാൻ നേരം വാട്ട്സാപ്പിൽ മച്ചുവിന്റെ മെസ്സേജ്..
ഡാ അവളുടെ കല്ല്യാണം കഴിഞ്ഞുട്ടോ.....ഉടനെയെത്തി അവളുടെ
കല്യാണ ഫോട്ടോ....
ആ ഫോട്ടോ കണ്ട് ഞാൻ സങ്കടത്തോടെ കണ്ണുകളടച്ചു....

പന്തലിൽ എന്നെ കളിയാക്കിയ പെണ്ണ്....
ഞാൻ അപ്പനു വിളിച്ച പെണ്ണ്......
ഉറക്കം ഇനി വരില്ല....
നഷ്ടം... നഷ്ടം തലയിണ കൂട്ടിപിടിച്ച് അമർത്തിയൊരു കടി പിന്നെ രണ്ടിടിയും...പിന്നെ പുതപ്പ് തലയിലൂടെ ആഞ്ഞു വലിച്ചിട്ടു..

===മുരളിലാസിക==
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക