Slider

രക്ഷകന്‍

0

പൂര്‍വ്വദിക്കില്‍നിന്നും താരഗവേഷകര്‍
താരത്തെ പിന്തുടര്‍ന്നെത്തി മോദാല്‍
ദിവ്യജനനത്തെ പ്രഖ്യാപിച്ചീടുവാന്‍
മാനത്തു വന്നതാണാ താരകം.
എത്തി യരുശലേം തന്നിലാ ജ്ഞാനികള്‍
വാഗ്ദത്തരാജാവിന്‍ ജന്മം തേടി.
അസ്വസ്ഥനായൊരു ഹേരോദാ രാജാവ്
ചോദിച്ചു "രാജന്‍ പിറന്നുവെന്നോ?
ഇസ്രായേല്യര്‍ക്കൊരു നാഥനായ് വന്നവന്‍
എങ്ങു പിറന്നുവെന്നോതീടുക."
"ബത്‍ലഹേം തന്നിലെ കാലിത്തൊഴുത്തിലെ
പുല്ക്കൂട്ടിലാദിവ്യന്‍ വന്നുദിച്ചു."
"ജ്ഞാനികളെ നിങ്ങള്‍ കാണുകിലെന്നോട്
വെക്കമക്കാര്യം പറഞ്ഞീടുക.
ആ ദിവ്യ പാദങ്ങള്‍ ചുംബിച്ചു നിര്‍വൃതി-
കൊള്ളുവാന്‍ കാത്തിരിപ്പല്ലോ ഞാനും."
നക്ഷത്രം കാണിച്ച പാതയില്‍ പോയവര്‍
പുണ്യം പകരുമാ കാഴ്ച കണ്ടു.
സാക്ഷാല്‍ യഹോവതന്‍ ദിവ്യമാം ചൈതന്യം
മേരിതന്‍ പൈതലായ് വന്നിതല്ലോ.
ഹേരോദാ രാജാവിന്‍ കാപട്യം സ്വപ്നം‍പോല്‍
ദര്‍ശിച്ച ജ്ഞാനികള്‍ മൌനം പൂണ്ടു.
വാഗ്ദത്തനാഥന്‍റെ പാദങ്ങള്‍ വന്ദിച്ചു
തുഷ്ടരായ് മെല്ലെ തിരിച്ചുപോയി.
കൃഷ്ണരാജ ശര്‍മ്മ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo