അങ്ങനെ ഞാൻ ഒരിക്കലും വിചാരിക്കാതെ അശ്വതി എന്റെ ഭാര്യയാവുകയാണ്. ഒരു മിച്ച് പ്രി ഡിഗ്രിക്ക് പഠിച്ചുവെങ്കിലും ഒരു വലിയ അടുപ്പം അശ്വതിയായി എനിക്ക് ഉണ്ടായിരുന്നില്ല. അശ്വതിക്ക് സമയം ഉണ്ടായിരുന്നില്ല.അവൾ എന്നും പഠിപ്പിന്റെ തിരക്കിലായിരുന്നു. സാധാരണ പെൺകുട്ടികളിൽ നിന്നും അവൾ എപ്പോഴും വേറിട്ട് നിന്നു..... ഞാൻ ആണെങ്കിൽ ഒരു പൂവാലൻ.. നയന, മഞ്ചു, സ്വപ്ന. സൂര്യ. അങ്ങനെ പോകുന്നു എന്റെ ലിസ്റ്റിലെ കാമുകിമാരുടെ നിര... അതിൽ സ്വപ്ന അവളെ ഒരിക്കലും പിരിയേണ്ടി വരില്ലയെന്നു വിചാരിച്ചു. പക് ഷേ എന്റെ മുന്നിൽ കൂടി അവൾ ഭർത്താവുമായി നടന്നു പോയി.. എം. ഡി ഉണ്ടെങ്കിൽ കൂടുതൽ നല്ലത് എന്ന ചിന്തയോടെ പരീക്ഷ എഴുതി. ഞാൻ തന്നെ അഭ്ഭുതപ്പെട്ടു പോയി. സീറ്റ് കിട്ടിയിരിക്കുന്നു.. അവിടെ എത്തിയപ്പോൾ അശ്വതി എന്റെ സീനിയറായി .... അവൾ എനിക്ക് എല്ലാം സഹായവും ചെയ്ത് തന്നു . വൈകുന്നേരങ്ങളിൽ ഞാൻ വെറുതെ കറങ്ങി നടക്കുമായിരുന്നു.. അശ്വതി പഠിതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറഞ്ഞ് തുടങ്ങി. അങ്ങനെ അവൾ എന്റെ ആരോ ആയി മാറുക യായിരുന്നു.. അത് ഒരു ഇഷ്ടമായി മാറി. പക് ഷേ പ്രണയിക്കാൻ അശ്വതിയെ കിട്ടില്ല യെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളിലേക്ക് ഞാൻ കൂടുതൽ അടുത്തു. അടുക്കുന്തോറം അവൾ എനിക്ക് ഒരു അദ്ഭുതമായി. അവൾ രോഗികളെ പരിശോധിക്കുന്നത് നോക്കി കാണൽ ആയിരുന്നു എന്റെ ഏറ്റവും വലിയ വിനോദം. സ്വന്തം കൈയിൽ നിന്ന് കാശ് എടുത്ത് അവൾ രോഗികളെ സഹായിച്ചു. കൈയിലെ പൈസ തീർന്നാൽ പിന്നെ അവൾ പട്ടിണിയാണ്. മറ്റ് കുട്ടികളിൽ ഒന്നും കാണാത്ത ഒരു തന്റേടം അവൾക്ക് ഉണ്ട്. ഒരു പാട് പ്രതിബന്ധങ്ങൾ താണ്ടിയാണ് അവൾ ഇവിടെ എത്തിയത്. രണ്ടും കല്പിച്ചു ഞാൻ അവളോട് എന്റെ മനസ്സ് തുറന്നു" അശ്വതി നമുക്ക് ഒന്ന് ആയി കൂടെ. നീ എന്റെ കൂടെ യുണ്ടങ്കിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ ശക്തി." അവൾ മറുപടി പറയാതെ പോയി. 28 വയസ്സിൽ ഞാൻ വീണ്ടും കാമുകനായി. പക് ഷേ അശ്വതി പിടി തന്നില്ല. അങ്ങനെ ഒരു ദിവസം അവൾ എന്നോട് പറഞ്ഞു " വിനു നമ്മൾ ഒന്ന് ആവാൻ നോക്കിയാൽ എതിർപ്പുകൾ മാത്രം ആയിരിക്കും." ആ എതിർപ്പുകളെ എനിക്ക് ഇഷ്ടമാണ് അച്ചു വെന്ന് ഞാൻ മറുപടി കൊടുത്തു. അവൾ ഒന്നും മിണ്ടിയില്ല. ഞാൻ വീട്ടിൽ പറഞ്ഞു. അമ്മ കലി തുള്ളി. പക് ഷേ ഞാൻ കുലിങ്ങിയില്ല. അത് ഈ കല്യാണ ദിവസത്തിൽ എത്തി. എന്റെ അച്ചു കഴിഞ്ഞേ എനിക്ക് എന്തും ഉള്ളു... എന്റെ സന്തോഷം അത് എന്റെ അച്ചുവിന്റെ ചിരിയാണ് .. കല്യാണ കഴിഞ്ഞിട്ടും അമ്മ ദേഷ്യത്തിൽ തന്നെ. അച്ചു മുഖം നോക്കാതെ മറുപടി പറയുന്ന പ്രകൃതമാണ്. പലപ്പോഴും ഞാൻ ഒരു റഫറി യാ യി. സ്ത്രീ എന്നാൽ ശക്തിയാണന്ന് തിരിച്ചറിഞ്ഞത് അച്ചുവിലുടെയാണ്. അച്ചുവാണ് എന്റെ ശക്തി.. സ്ത്രീകളെ ബഹനുമാനിക്കുന്ന എന്റെ മനസ്സിനെയാണ് അച്ചു ഇഷ്ടപ്പെട്ടത്. അച്ചു.. നീ മാത്രമാണ് എന്റെ ലോകം. ഒരു കാര്യം പറയാൻ ഞാൻ മറന്നു പോയി എന്റെ അച്ചുവിന് ജന്മനാൽ ഒരു കാൽ ഇല്ല. പ്ലാസ്റ്റിക് കാലിന്റെ സഹായത്തോടേയാണ് അവൾ നടക്കുന്നത് .. അവളെ ആരും സഹതാപത്തോടെ നോക്കുന്നത് അവൾക്ക് ഇഷ്ടമല്ല.. സത്യം പറഞ്ഞാൽ എന്റെ ശക്തി അച്ചു വാണ്. അച്ചു ഞാൻ നിന്നെ പ്രണയിക്കുന്നു...
അമ്പിളി എം.സി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക