Slider

_''*പന്ത്രണ്ടാമത്തെ ഭാര്യ !!(മിനിക്കഥ )

0

മുപ്പത്തി ഒന്നാം തിയതി വിധി പറയും,
ആ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ 
ഉളളിലൊരു നടുക്കമാണ്, അവൾക്ക്,
ഒരു മാസം മാത്രം നീണ്ട് നിന്ന ദാമ്പത്യ ജീവിതം,
അന്ന് എന്ത് സംഭവിക്കുമോ ആവോ, ടെൻഷൻ കാരണം ആകെ അസ്വസ്ഥതയാണ്,
പിരിമുറുക്കം നിറഞ്ഞ പകലുകൾ,
ഉറക്കമില്ലാത്ത രാത്രികൾ,
ഒരിക്കലും പ്രതീക്ഷിച്ചില്ല
ഇങ്ങനെയൊരു ജീവിതം ,
ആദ്യരാത്രിയാണ് അയാൾ
ആ വിവരം തന്നോട് പറഞ്ഞത്,
_'**എന്റെ പന്ത്രണ്ടാമത്തെ പെണ്ണാണ് നീയെന്ന്,
പടച്ചവനെ,
ഞെട്ടിപ്പോയി,
പന്ത്രണ്ടാമത്തെ ഭാര്യ !!!
തിളച്ച എണ്ണ ദേഹത്തേക്ക് വീണ പ്രതീതി,
അന്ന് ഒരു പാട് കരഞ്ഞു,
അവൾ പുറത്തേക്ക് നോക്കിയിരുന്നു,
ക്രിസ്തുമസിനെ വരവേല്ക്കാനൊരുങ്ങുകയാണ് ലോകം,
എവിടേയും ആഹ്ളാദം, ,സമാധാനത്തിന്റെ സന്ദേശവുമായി
പുഞ്ചിരിച്ച് തൂങ്ങിയാടുന്ന നക്ഷത്രങ്ങൾ _,
ക്രൂശിക്കപ്പെടാൻ ജനിച്ച ദെെവ പുത്രന്റെ ജന്മദിനം,
ഒരു തരത്തിൽ ഞാനും ക്രൂശിക്കപ്പെടുകയല്ലേ,
കാലത്തിന്റെ ഭ്രമണത്തിൽ തൂങ്ങി നില്ക്കുന്ന അവസാനത്തെ നക്ഷത്രമാണോ ഞാൻ, തിളക്കം മങ്ങി തുടങ്ങിയിരിക്കുന്നു,
ദൂരെ,
ക്രിസ്തുമസ് കരോൾ പാടി പോകുന്ന വിശ്വാസികൾ,
ആഹ്ളാദത്തിന്റെ സ്തുതി ഗീതം,
വ്യശ്ചിക തണുപ്പ് പെയ്യുന്ന രാവ്,
അവൾ ജനൽ കൊട്ടിയടച്ചു,
ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിലേക്ക് നോക്കി,
മുപ്പത്തി ഒന്നാം തിയതി,,
ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ,
അവൾ പൊട്ടിക്കരഞ്ഞു,
കരച്ചിലിനിടയിൽ അവളോർത്തു,
ഇല്ല,
തോല്ക്കില്ല,
കാലത്തിന്റെ ഈ എലിമിനേഷൻ റൗണ്ടിൽ ഞാനൗട്ടാകും,
പക്ഷേ,
ക്രിസ്തു ഉയിർത്തെഴുന്നേറ്റതു പോലെ,
ഒരു നാൾ,
ഞാനും ഉയിർത്തെഴുന്നേല്ക്കും,
എന്റെ പിറവിയില്ലെങ്കിൽ ക്രിസ്തുമസില്ലല്ലോ,
നക്ഷത്രങ്ങളില്ലല്ലോ,
സ്തുതി ഗീതങ്ങളില്ലല്ലോ,
കാരണം,
മാറി മാറി വരുന്ന വർഷങ്ങളുടെ അവസാനത്തെ
ഭാര്യയല്ലേ ഈ ഞാനെന്ന
ഡിസംമ്പർ !!!!!
==============
By
Shoukath Maitheen 
Kuwaith .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo