കാവിൽപോകുന്ന വഴിയരികിൽ ഒരു കാനയുണ്ട്... ആ കനകടന്നാൽ ഒരു പൊളിഞ്ഞ വീടുണ്ട് അതാണ് ആ നാട്ടിലെ ചെറുപ്പകാരുടെ മുഖ്യ സങ്കേതം... കള്ളുകുടിയും ചിട്ടും പൂകയും ആയിട് യൗവനങ്ങളുടെ ആഘോഷം...മറ്റുള്ളവർക് ശല്യം ചെയ്യാത്തതുകൊണ്ട് അതിനെ ചെല്ലി ആർക്കും പ്രശ്നമില്ല....
എത്ര നേരമായി നമ്മൾ അവനെ കാത്തിരിക്കുന്നത്......
ശാസനാളത്തിലേക്കു കടന്നുവന്ന പൂകയെ പുറത്തേക് തള്ളിക്കൊണ്ട്... സന്ദീപ് ചോദിച്ചു....
ആരെയാ നീ നോക്കുന്നത് ......
അല്ലടാ... നമ്മുടെ ചക്കിയെ.....
ങ്ങാ ...... അവനെയാണോ നോക്കുന്നത്.
അതെ.....
അവനെ തപ്പി ഞാനും കുറച്ചു ദിവസമായി നടക്കുന്നു..... ക്ലബ്ബിൽ വന്നിട്ടില്ല... ഒരു ഉത്തരവാദിത്യം ഇല്ല.....
അപ്പോൾ ആണ് ബാക്കി അംഗങ്ങൾ അങ്ങോട് വന്നത്... സന്ദീപിന്റെ ചുണ്ടിൽ നിന്നും സിഗരറ്റു വാങ്ങിക്കൊണ്ട്
എന്തടാ നോക്കി നില്കുന്നത്.....
ചന്തു.... നമ്മുടെ ചക്കിയെ കണ്ടോ.....
ങേ അവൻ ഇങ്ങോട് വന്നില്ലേ....
ഇല്ല.... വന്നിരുനെങ്ങിൽ ചോദിക്കുമോ...
അവൻ വരുമ്പോൾ വരട്ടെ... നീ ഇപ്പോ ഇത് പൊട്ടിക്....
ബാഗിൽ നിന്നും നാലഞ്ചു ബിയർ കുപ്പിഎടുത്ത് അവര്ക് മുൻപിൽ വെച്ചു... ഇതു കണ്ടാ സന്ദീപ്...
ഇതു മാത്രം ഉള്ളു....
അല്ലടാ.... സാധനം വേറെയുണ്ട്.... ചക്കി വരുംവരെ ഇത് പിടിപ്പികാം...
അവർ ബിയർ ബോട്ടിൽ പൊട്ടിക്കും മുമ്പ് പിറകിൽ നിന്നും വിളി....
ഡാ... ചന്തു.... ഞാൻ ചക്കിയെ കണ്ടു...
എവിടെയാടാ.....
ഒന്... അവന്റെ വീട്ടിൽ ഉണ്ട്.....
എടാ സന്ദീപ് ഞങ്ങൾ ഇപ്പോൾ ഓനെയും കൊണ്ടു വരം. .
അവർ ഉടൻ തന്നെ ചക്കിയുടെ വീട് വരെ പോയി.. അവർ അവന്റെ വീട് എത്തി... അവിടെ അവർ കണ്ടത്.... അലക്കിയ തുണി വിരിക്കുന്ന ചക്കിയെയാണ് ......
പൊട്ടിചിരിച്ചുകൊണ്ട് അവർ വീട്ടിലേക് കയറി ചെന്നു.... കൂട്ടുകാരുടെ വരവ് കണ്ടാ ചക്കി....
ഹാ.... മച്ചാനെ എന്താ പരുപാടി.....
എന്തു പരുപാടി എന്റെ ചക്കി.... നീ എന്താ തുണികഴുകുന്നോ....
ങ്ങാ... അവനവന്റെ തുണി അവനവൻ തന്നെ ആലക്കണം അതാണല്ലോ മഹാന്മാവ് പറഞ്ഞിരിക്കുന്നത്.....
എന്റെ ഈശ്വര... ഞാൻ എന്താ കാണുന്നത്...... നിനക്കു എന്താ പറ്റിയെ.....
ഒന്നുമില്ലെടാ.... അല്ല എന്താ ഈ വരവിന്റെ ഉദ്ദേശം....
പതിയെ അടുത്ത വന്ന ചന്തു... അവന്റെ ചെവിയിൽ...
സാധനം റെഡി ആണ്.... വരുന്നില്ലേ...
ഇല്ലടാ ചങ്ങാതി.... ഇപ്പോൾ പറ്റില്ല... കുറച്ചു ദിവസം കഴിഞ്ഞു നോകാം....
അതെന്തട . ......
നിങ്ങൾ അകത്തേക്കു കയറു.....
അവര് എല്ലാവരും അകത്തേക്കു കയറി.... ചക്കിയുടെ പിന്നാലെ അവര് നടന്നു...നേരെ അവര് കയറിയത് ഹാളിൽ ആയിരുന്നു.... അവിടെ അവന്റെ അമ്മായിരിപ്പ് ഉണ്ടായിരുന്നു..
"ആ ആരാ ഈ വാനിരിക്കുന്നേ... ചന്തുവോ..".
"ചന്തു നീ ഇവിടെ ഇരിക്ക് ഞാൻ ചായ എടുകാം... '
'"'ആ.. അമ്മേ.... കുറച്ചു കാലമായല്ലോ കണ്ടിട്... അല്ല അമ്മക്കെന്തു പറ്റി.... '"""
'''ഒന്നുമില്ല മോനെ ഞാൻ ഒന്നു വീണു... നടുഒന്നു ഉളുക്കി... ഇപ്പോ ബെൽറ്റ് ഇട്ടിരിക്കുകയാ... അല്ല എന്തായിപ്പോ ഇങ്ങോട് വന്നത്... "''
"''ഇവനെ കൊണ്ടു പോകുവാൻ വന്നതാണ്.... "'"
"'അതിനെന്താ... കൊണ്ടുപൊക്കൊളു..... "''
താങ്ക്സ് അമ്മേ....
അങ്ങനെ അവര് ഒന്നും രണ്ടു പറഞ്ഞിരുന്നു... ആ സമയത്തു ചക്കി കൊണ്ടുവന്നു.. അവർ ചായകുടിച്ചു... ഇറങ്ങുവാൻ നേരം...
ചന്തു... ഒരു നിമിഷം..
എന്തടാ...
എടാ സോറി... ഞാൻ വരില്ല... എനിക്ക് വരവുവൻ കഴിയില്ല....
എടാ അമ്മ സമ്മതിച്ചു....
എടാ.. അത് എന്റെ കഷ്ടപ്പാട് കണ്ടിട് പറഞ്ഞതാണ്.... എടാ.. അന്ന് എനിക്ക് ആക്സിഡന്റ് പറ്റിയപ്പോൾ നിഴൽ പോലെ എന്നേ അമ്മയാണ് പരിചരിച്ചത്.. ആ അമ്മക്ക് ഒരു അപകടം ഉണ്ടായപ്പോൾ ഞാൻ ഒന്നും ചെയ്തേയിരുന്നാൽ.... നീ വന്നപ്പോൾ തുണി അലക്കുന്ന എന്നേ കണ്ട് പരിഹസിച്ചില്ലേ... ദിവസവും എന്റെ വസ്ത്രങ്ങൾ അമ്മയാണ് കഴുകിയത്... അപ്പോൾ അമ്മയുടെ വസ്ത്രം കഴുകുന്നതിൽ എന്താണ് തെറ്റ്...പക്ഷെ മകനെ കൊണ്ട് അത്തരം അവിവേകം പ്രവർത്തിക്കാൻ ആഗ്രഹമില്ലാത്ത അമ്മ.... മേൽവസ്ത്രം മാത്രമേ കഴുകൻ എനിക്ക് ബാക്കി വെച്ചിട്ടുള്ളു.... ഇന്നലെവരെ അമ്മ ചെയ്തത് ഞാൻ ഇന്ന് അമ്മക്കുവേണ്ടി ചെയുനതിൽ യാതൊരു നാണക്കേടും എനിക്കില്ല.... അളിയാ... അമ്മക്ക് വേണ്ടി കഷ്ടപ്പെടേണ്ടത് എന്റെ കടമയല്ലേ....
ചക്കി.... നീ വരേണ്ട... നിന്നെ പോലെ ഒരു മകനെ കിട്ടിയ ആ അമ്മ ഭാഗ്യവതിയാണ്.... എന്റെ അമ്മക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.... പോട്ടെടാ.....
മ്മ്....
ചന്തു പതിയെ ഗേറ്റ് കടന്നു നടന്നു നീങ്ങി... ഇതെല്ലം അവരെ കൂടാതെ മറ്റൊരാൾ കാണുന്നുണ്ടായിരുന്നു... അമ്മ.... ആ കണ്ണുനീർ പതിച്ച ഭൂമിയിൽ പുൽനാമ്പുകൾക്കു പോലും ജീവൻ വെച്ചു.....
രചനാ :Sarath Chalakka
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക