Slider

നീയെത്ര ധന്യ...

0

നീയെത്ര ധന്യ...
നീണ്ട ഒരിടവേളക്കുശേഷമാണ് സുമേഷ് മലേഷ്യയിൽ നിന്നും നാട്ടിലെത്തുന്നത് ...
ഇത്തവണത്തെ തന്റെ വരവിന് ഒരു പ്രത്യേക ലക്ഷ്യം കൂടിയുണ്ട്.
താൻ ജോലി നേടി പോയ ശേഷം നാട്ടിൽ തനിച്ചായ താൻ റ അമ്മയെ തന്നോടൊപ്പം കൊണ്ടു പോകണം.
പേരക്കുട്ടികളോടൊപ്പം സന്തോഷത്തോടെ ഇനിയുള്ള കാലം അമ്മ കഴിയുന്നതു കാണണം:
താൻ പോലും ചിന്തിക്കാത്ത ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി തന്നോടു സൂചിപ്പിച്ചത് സുനിതയാണ്.
- സുമേഷേട്ടാ നമുക്ക് അമ്മയെ കൂടെ ഇവിടേക്കു കൊണ്ടുവരാമായിരുന്നു.അമ്മ കൂടെയുണ്ടങ്കിൽ എനിക്കും ഒരു കൂട്ടാവുകയും മക്കൾക്കു കുറെ നല്ല ശീലങ്ങൾ പഠിക്കയും ചെയ്യാം "
അവരങ്ങനെയാണ്.ഒരിക്കലും ഒരമ്മായിയമ്മയും മരുമകളുമായിരുന്നില്ല മറിച്ച്അവർ അമ്മയും മകളും തന്നെയായിരുന്നു. ജോലിത്തിരക്കിനിടയിൽ ചിലപ്പോൾ തനിക്ക് അമ്മയെ വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ല സുനിത എന്നും അമ്മയെ വിളിക്കു മാ യി രുന്നു...
അവരുടെ സ്നേഹം കണ്ട് പലപ്പോഴും തനിക്കു പോലും ചെറിയ അസുയ തോന്നിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് അമ്മ അയച്ച രാജേട്ടൻ കൃത്യ സമയത്ത് കാറുമായെത്തി.രാജേട്ട നോട്ടൊപ്പം വിശേഷങ്ങൾ പങ്ക വച്ച യാത്ര ചെയ്യുമ്പോഴും മനസ്വല്ലത്ത സന്തോഷത്തിലായിരുന്നു. തനിക്കവേണ്ടി മാത്രം ഒരു പാട് യാതനകൾ സഹിച്ച തന്റെ അമ്മയെ കൂടെ കൊണ്ടു പോകാൻ കഴിയുമെന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്ന്നു
സുനിതയുടെ വാക്കുകൾകടമെടുത്താൽ സുമേഷേട്ടനു വേണ്ടി യൗവനത്തിൽ കഷ്ടപ്പെട്ട അമ്മ ഇനി ഇത്തിരി വിശ്രമിക്കട്ടെ...
അമ്മയ്ക്കു സർപ്പൈസായിക്കോട്ടെ എന്നു കരുതി അമ്മയെ താൻ അക്കാര്യം അറിയിച്ചിരുന്ന തുമില്ല:
വീട്ടിലെത്തുമ്പോൾസമയം 2 മണി കഴിഞ്ഞിരിക്കുന്നു.അപ്പോൾഅവിടെ മകന്റെ വർഷങ്ങളായുള്ള വരവിനെ ആഘോഷിക്കയാണ് അമ്മ എന്ന മനസിലായി....
പായസത്തിന്റെയും കറികളുടെയും മണം മൂക്കിലേക്കു തുളച്ചു കയറി:
അതു കൊണ്ടു തന്നെ മറ്റൊന്നും ആലോചിക്കാതെനേരേ ഡൈനിംഗ് റൂമിലേക്ക് ചെന്നു.
കൈ കഴുകി ദക്ഷണം കഴിക്കാനിരുന്നു: അമ്മയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുവോൾ അറിയാതെ മനസ് കുട്ടിക്കാലത്തിലേന് പോയി. ഒരു പക്ഷേ ഒരു പിടി ചോറിന് വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്ന ആ കാലത്തെക്കിച്ച അമ്മയും ഓർത്തു കാണാം.. അതാവാം തങ്ങൾക്ക് കുറച്ചു നേരത്തേക്ക് പരസ്പരംഒന്നും 'മിണ്ടാൻ കഴിയാതിരുനത് ...
ഭക്ഷണം കഴിച്ചു കഴിഞ്ഞു.അമ്മയോട് കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ രാജേട്ടൻ തന്റെ സാധനങ്ങളൊക്കെ റൂമിൽ അടുക്കി വച്ചിട്ടുണ്ടായിരുന്നു .....
അടുക്കളയിൽ പാത്രത്തിന്റെ ശബ്ദം കേട്ടു .തന്റെ സംശയം മനസിലാക്കിയെന്നോണം അമ്മ പറഞ്ഞു. ഇവിടെ എനിക്കു കുട്ടിനൊരാളു- ണ്ടന്നു പറഞ്ഞില്ലേ അവരാണ്: നീ അറിയും അവരെ :
അതാരാണെന്നറിയാനായി താൻ അടുക്കളയിലേക്ക് ചെന്നു. അവരെ കണ്ട ഞാൻ സ്തംഭിച്ചു നിന്നു പോയി.അവർ തന്നെ കണ്ടില്ല.പെട്ടെന്നു തന്നെ താൻ അവിടെ നിന്നും പുറത്തിറങ്ങി...
കാരണം നമ്മുടെ വീട്ടിൽഅമ്മയെ സഹായിക്കുന്നത് ശാരദേടത്തിയോ? - തനിക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരവസ്ഥയായിരുന്ന അത്:
ശാരദേടത്തിയെ അവിടെ കണ്ടപ്പോൾ മനസ്സ് അറിയാതെ തന്റെ കുട്ടിക്കാലത്തിലേക്ക് ഊളിയിട്ടു പോയക്കഴിഞ്ഞു.
അവിടെ
4-ാം വയസ്സിൽ അച്ചനെ നഷ്ടപ്പെട്ട തന്നെയും കൊണ്ട് തങ്ങളുടെ കൊച്ചു കൂരയിൽ തന്റെ അമ്മ കഴിഞ്ഞിരുന്ന കാലം....
അമ്മ തൊട്ടടുത്തുള്ള ശാരദേട്ടത്തി യുടെ വീട്ടുപണി ചെയ്തായിരുന്നു തന്നെ വളർത്തിയത്. മുറിഞ്ഞ കൈക്ക് ഉപ്പു തേക്കാത്ത ശാരദേട്ടത്തി യുടെ ആട്ടും തുപ്പും കേട്ട് കരഞ്ഞിരുന്നതന്റെ അമ്മയുടെ മുഖം ഇന്നും ഒരു ചിത്രം പോലെ മനസിൽ മായാതെകിടപ്പുണ്ട്. അവരുടെ വീട്ടിൽ നിന്നും വല്ലപ്പോഴും അമ്മകൊണ്ടുവരുന്ന പഴഞ്ചോറ് കഴിച്ചു വിശപ്പടക്കിയ ദിനങ്ങൾ തങ്ങൾക്കുണ്ടായിരുന്നു എന്നോർക്കുമ്പോൾ മനസിനൊരു നീറ്റൽ അനുഭവപ്പെടാറുണ്ട്.
നാട്ടിലെ പണക്കാരനായിരുന്നു ശാരദേട്ടത്തിയുടെ ഭർത്താവ് അബ്കാരി കോൺട്രാക്ടറും ബിസിനസ്സുകാരനുമായി "ന്ന ദാമോദരേട്ടൻ'
തങ്ങളുടെ നാട്ടിൽ ആദ്യമായി ഒരു കാർ വാങ്ങിച്ചത് അദ്ദേഹമായിരുന്നു.
ആകാർ ഒന്ന്നു തൊട്ടു നോക്കിയതിന് തനിക്കു കിട്ടി യ അടിയുടെ വേദന' സ്വന്തമായി വാങ്ങിയ കാർ ഓടിക്കു മ്പോഴു.. തനിക്ക് മാറിയിരുന്നില്ല.
തന്റെ സമപ്രായക്കാരനായിരുന്നുസന്ദീപും അവന്റെ. സഹോദരി സജി ന യു മാ യി രു ന്നു അവരുടെ മക്കൾ:
അവർ അവിടുത്തെ പ്രസിദ്ധമായ Eng.med ium സ്കൂളിലായിരുന്നു പഠിച്ചിരുന്നത് ...
എന്നും വൈകുന്നേരം സ്കൂൾ വിട്ടുകഴിഞ്ഞൽ അമ്മയെ സഹായിക്കാൻ അവിടേക്ക് ചെല്ലുമായിരുന്നതന്നെ വരവേറ്റത് സന്ദീപിന്റെ പരിഹാസ സ്വരങ്ങളായിരുന്നു: കീറി യതും പഴകിയതുമായ ഉടുപ്പുകൾ ധരിച്ചതിന്റെ പേരിൽ തന്നെ പരിഹസിച്ചിരുന്ന സന്ദീപിന്റെ വാക്കുകൾ ആദ്യമാദ്യം വേദനയുണ്ടാക്കിയിരുന്നു വെങ്കിലും പിന്നീടത് തനിക്ക് ശീലമായിപ്പോയി..
പലപ്പോഴും വൈകന്നേരങ്ങളിൽ അവരുടെ തന്നെ ഹോട്ടലുക ളിൽ നിന്ന് കൊണ്ടുവന്ന ഉള്ളി വടയും സുഖിയനും നെയ്റോസ്റ്റും മറ്റുംകൊണ്ടുവന്ന് അവർ കഴിക്കുമ്പോൾ വിശന്നവയറുമായി നോക്കി നിന്നതന്നെ നോക്കി "മക്കളെ അപ്പുറത്ത് ചെന്ന് കഴിക്ക് അല്ലെങ്കിൽ ഈ ചെക്കനെ കൊതി വരും: എ.ന്നു പറഞ്ഞിരുന്
ശാരദേട്ടത്തി യുടെ വാക്കുകൾ കേട്ട് കണ്ണനിറഞ്ഞു പോയതാൻ ഇക്കാര്യം അമ്മ അറിയാതിരിക്കാൻ നന്നേ പാടുപെടേണ്ടി വന്നിട്ടുണ്ട്‌.
എന്താ മോനെ നീ ആലോചിക്കുന്നത്?
അമ്മയുടെ ചോദ്യം തന്നെ സ്വപ്നലോകത്തു നിന്നുണർത്തി.
ഗാര ദേട്ടത്തിക്ക് എന്തു പറ്റി?
അവരുടെ കഥ സകടകരമാണ് മോനെ...
അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ പണ്ട് പട്ടിണി കിടന്ന് ഉറക്കം വരാത്തതന്നെ ഉറക്കാൻ വേണ്ടി കഥ പറഞ്ഞു തന്നിരുന്ന അമ്മയുടെ .. മുഖം ഓർമ്മ വന്നു....
ദാമോദരേട്ടൻ സന്ദീപിനു പല ബിസിനസ്സു ഇട്ടു കൊടുത്തു... എന്നാൽ അവന്റെ ധൂർത്തും അനാവശ്യ കൂട്ടുകെട്ടുകളും കാരണം അതൊക്കെ നശിപ്പിച്ചു.
ഒടുവിൽ സുഹൃത്തുക്കളോടൊപ്പം ടൂറു പോയ അവന്റെ ചേതനയറ്റ ശരീര oകണ്ട് മാതാപിതാക്കൾ വിങ്ങിപ്പൊട്ടി..
മദ്യപിചച്ച്വണ്ടിയോടിച്ച അവൻ ഒരു ആക്സിഡന്റിൽപ്പെട്ടതാണ്:
ഒരന്യ മതക്കാരനെ സ്റ്റേഹിച്ച് സജിത ഒളിച്ചോടുകയും ചെയ്' തു.അപ്പോഴും സ്വർണ്ണവും പണവും എടുക്കുവാൻ അവളും മറന്നില്ല.
കൂനിൽ മേൽ കുരു എന്നപോലെ ദുരിതങ്ങൾ ഒന്നൊന്നായി പിൻതുടുകയായിരുന്ന
ദാമോദരേട്ടനെ. അദ്ദേഹത്തിന്റെ കള്ളുഷാപ്പിൽ നിന്നും വിഷം ചേർത്തകള്ളു കഴിച്ച അനേ കം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനെറെ പേരിൽ ദാമോദരേട്ടൻ ജയിയിലായ തും:
പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടുകയും ചെയ്തപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ശാരദേട്ടത്തിക്ക ഭാമോദരേട്ടനും നിന്നുപോയി.-.
ഒടുവിൽ ജയിൽ മോചിതനായ ദാമോദരേട്ടന് മരിച്ചവരുടെ ആശ്രിതരുടെ കേസ പറഞ്ഞു തീർക്കുന്നതിoന് തന്റെ സമ്പാദ്യത്തിന് റ ഏറിയ പങ്കും വിൽക്കേണ്ടി വന്നു..
മാനക്കേടു സഹിക്കാനാവതെ ആത്മഹത്യയ്ക്കു ശ്രമിച്ച ദാമോദരേട്ടനെ ദൈവം അവിടേയും കൈവിട്ടു... വിഷം കഴിച്ചു പാതി മരിച്ച ദാമോദരേട്ടൻ കുറച്ചു കാലം ആശുപത്രിയിലും പിന്നീട് ഒ റെക്കാലം വീട്ടിലും കിടന്ന് ഒടുവിൽ കഴിഞ്ഞ വർഷം അന്താശ്വാസം വലിച്ചു.
അദ്ദേഹത്തിന്റെ്‌ ചികിത്സയ്ക്കു വേണ്ടി കിടപ്പാടം പോലും >ഷ്ടപ്പെടേശാരദേട്ടത്തിയെ ഒടുവിൽ അമ്മ വീട്ടിൽ കൊണ്ടുവന്നു നിർത്തി സ്വന്തം ചേച്ചിയുടെ സ്ഥാനം നൽകുകയായിരുന്നു'
അപ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ചു മനസ്സുകൊണ്ടു പറഞ്ഞു അമ്മയെത്ര ധന്യ..
ഇത്രയും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടും അവരെ സഹായിക്കാൻ ഈ അമ്മയ്ക്കേ കഴിയൂ...
ഇനിയെങ്കില്ല അമ്മ ഞങ്ങളുടെ കൂടെ വന്ന് താമസിക്ക് ...
ഞാൻ അമ്മയെ കൊണ്ടു പോകാൻ വന്നതാണ്. അമ്മയോട് പറഞ്ഞില്ലേന്നേയുള്ളൂ ...
വേണ്ടമോനെ ഈ നാട്ടുവിട്ട് ഞാൻ എങ്ങോട്ടുമില്ല.ഞാൻ വന്നാൽ ശാരദേട്ടത്തിക്ക് ആരുമുണ്ടാകുകയില്ല.'
അതു പറഞ്ഞപ്പോൾ അമ്മയുടെ കണ്ഠമിടറിയോ?
മോൻ ഇനി ഇത്തിരി നേരം പോയി കിടന്നോളൂ ....
യാത്ര ചെയ്തു വന്നതല്ലേ... അമ്മ കുറച്ചുകഴിഞ്ഞു വിളിക്കാം...
അതു പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയെ നിർബന്ധച്ചിട്ടു കാര്യമില്ലെന്നു മനസിലായി...
തനിക്കൊപ്പം അമ്മയെ കാത്തിരിക്കുന്ന ഭാര്യയോടും മക്കളോടും എന്തു പറയുമെന്ന ചിന്തയിലായി '
തന്നെക്കാളും തന്റെ അമ്മയെ സ്റ്റേഹിച്ച അവൾക്ക് അമ്മയുടെ കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുമെന്നും മക്കളെ അവൾ പറഞ്ഞു മനസിലാക്കഞ്ഞു 'ചെയ്യുമെന്ന ആശ്വാസത്തോടെ കുറച്ചു നേരത്തേ വിശ്രമത്തിനായി അയാൾ ശയനമുറിയിലേക്ക് പ്രവേശിച്ചു.....

Sreeja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo