Slider

അമ്മ (കവിത)

0
അമ്മ (കവിത) കാവ്യാങ്കണം
അച്ഛനാരെന്ന് ചൊൽക നീയമ്മേ..
ആരായുന്നു മാലോകരെന്നും
പരിഹാസശരമേറ്റു കുനിയുന്ന ശിരസ്സ് തേടി ദിനംതോറുമൊരുത്തരത്തിനായ്
കരങ്ങളിൽ ബലമേകിയ നാൾ മുതലുത്തരം
കരങ്ങളാൽ നൽകിയെത്തി നിൽക്കുന്നിതാ
ശിക്ഷയാമൊരു കൊലക്കയറിൻ ചുവട്ടിൽ
കാത്തു നിൽക്കുന്നൊരമ്മയാ മതിൽക്കെട്ടിനപ്പുറം
അംഗണവാടിയാം മുറ്റത്ത് തന്നുണ്ണിയെ കാത്തു നിന്നപോൽ
കൈകളിൽ പാൽ കുപ്പിയില്ല
മാറിടങ്ങളിലാ അമൃതകുംഭങ്ങളുമില്ല
ശുഷ്ക്കമാം നെഞ്ചതിനുള്ളിൽ പേരിനായ് തുടിയ്ക്കുന്നൊരു
ജീവനതു മാത്രം
നീരുറവ വറ്റിയൊരാ മിഴികളിലിന്നുമാ ചോദ്യത്തിനുത്തരവുമില്ല
കർണ്ണനു തുല്ല്യനാം പിറവിയാം നീയെൻ മകനെ
വഴിയിറമ്പിലുപേക്ഷിച്ചവർ ബാക്കി വച്ചില്ലടയാളമായ് നിനക്കുണ്ണീ കവചകുണ്ഡലങ്ങൾ
അനാഥനാം നീയെന്ന് ചൊല്ലാൻ മടിച്ച ഈയമ്മയ്ക്ക് കൂട്ടായൊരു അതിരഥനുമെത്തിയില്ല
സ്വന്തമെന്നുണ്ണീ നീയെന്ന സ്വാർതഥയിവൾ മൗനം
നിന്നെ കൊലയാളിയാക്കിയോ
കന്യകയിവളിന്നു കാത്തു നിൽക്കുന്നു
ചേതനയറ്റ നിൻ ദേഹമേറ്റ് വാങ്ങുവാൻ
ഈ പുലരിയിലീ വൃക്ഷത്തിൻ പക്ഷികളാ ശബ്ദം ശ്രവിച്ച് കൂട്ടമായ് പറക്കവെ
കൂടെ പറക്കുന്നുയെൻ ദേഹിയും കാത്തു നിൽക്കുമവിടെ നീ വരും നിമിഷത്തിനായ്
ജെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo