Slider

പ്രതിഫലം

0
Image may contain: 1 person

ഉമ്മാ.... ബാങ്ക് വിളിക്കാറായ്.... ഇക്ക ഇതുവരേ വന്നില്ലാ
അകത്തു നിൽക്കുന്ന ഉമ്മയേ നോക്കി ആ പെൺകുട്ടി വിളിച്ച് പറഞ്ഞു
അവനിപ്പം എത്തിക്കോളും
നീ ഒന്ന് അടങ്ങ് കൊച്ചേ...
ആ പെൺകുട്ടിയേനോക്കീ..
... ആ സ്ത്രീ വിളിച്ച് പറഞ്ഞു
.. ബൈക്കിന്റെ വെളിയിൽ ശബ്ദം കേട്ട പുറത്തേക്ക് നോക്കീയിട്ട് ആ പെൺകുട്ടി വിളിച്ച് പറഞ്ഞു......
ഇക്കാ... വന്നു മ്മാ
പള്ളിയിൽ നിന്ന് നോബ് തുറക്കാനുള്ള ദൂ ആ വിശ്വാസികൾക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങി
ദൂ ആ ഏറ്റുച്ചൊല്ലിയ മുഹ്സിൻ..... തന്റെ വീട്ടിലെ നോബ് തുറക്കാനുള്ള ഭക്ഷണം നിരത്തി വച്ചേക്കുന്ന മേശ അടുത്ത് ച്ചെന്ന് ഒരു ഈത്തപ്പഴം എടുത്ത് കഴിച്ചു
മുഹ്സിന്റ സഹോദരിയും ഉമ്മയും ഇതേപോലേ നോബ് തുറന്നു
ഈ മൂന്ന് പേർക്ക് നോബ്തുറക്കാൻ.... എന്തിനാ ഉമ്മാ.... ഇത്രയും വിഭവം..????
നിന്റെ പുന്നാര പെങ്ങളോട് ചോദിക്ക്????
എന്ന് മഹ്സിന്റെ ഉമ്മ പറഞ്ഞു
കഴിഞ്ഞ് ആറു മാസമായിട്ട്... ഞാൻ പരീക്ഷിച്ച നിരിക്ഷിച്ച... പല വിഭവങ്ങളാ.... ഇക്കാ എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തിട്ട് അഭിപ്രായം പറയണം????
എന്ന് ആ പെൺകുട്ടി മുഹ്സിനേ നോക്കി പറഞ്ഞു
... നമ്മളു മൂന്ന് പേരും എത്ര കഴിച്ചാലും ഇത് പകുതിയും വെറുതേ പാഴാവും??? നമുക്ക് ഇതെല്ലാം തന്നപാവം മനുഷ്യൻ ഇതൊന്നും ഇല്ലാതെ ആ മണലാരുണ്യത്തിൽ നോബ് തുറക്കാനുണ്ട് ഓർമ്മ വേണം??
.ഓ.... ഇക്കായക്ക് മാത്രമേ ഓർമ്മയുള്ളു.... നാളേ തൊട്ട് കൂട്ടുകാരൊടപ്പംപള്ളിയിൽ തുറന്നാൽ മതി...... ബാക്കിയുള്ളതെല്ലാം കൂട്ടുകാരികൾക്ക് ഞാൻ കൊടുക്കും
എന്ന് ആ പെൺകുട്ടി മുഹ്സിനേ നോക്കി പറഞ്ഞു
എന്ത് പറഞ്ഞാലും മറുപടി ഉണ്ട്....
ഓരോരോ വിഭവങ്ങൾ എടുത്ത് കഴിച്ച് കൊണ്ട് മുഹ്സിൻ സഹോദരിയോട് പറഞ്ഞു
കുറ്റം പറഞ്ഞ് പറഞ്ഞ് ഞാൻ ഉണ്ടാക്കിയതെല്ലാം തീർത്ത്..
..... മുഹ്സിന്റെ സഹോദരീ മുഹ്സിനോട് പറഞ്ഞു
ഇത് ആരെങ്കിലും കഴിച്ച് ഇത് തീർക്കണ്ടേ.....
ഈ പുണ്യമാസം പടച്ചവൻ നമുക്ക് തന്നത്
ആത്മീയ ശുദ്ധി ക്കാണ്
അല്ലാതെ വയറ് നിറക്കാനല്ലാ...
സഹോദരിയേ നോക്കീ ചിരിച്ച് കൊണ്ട് പറഞ്ഞു
ഉമ്മാ.... പള്ളിയിൽ പോയിട്ട് വരാം എന്ന് പറഞ്ഞു... മുഹ്സിൻ മുറ്റത്തിരിക്കുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയീ
..... മുഹ്സിന്റെ മാതാവ് അംഗശുദ്ധി വരുത്തി നമസ്ക്കരിക്കാൻ മുറിയിൽ കയറി
കൊച്ചേ... പെട്ടന്ന് വുളു എടുത്ത് നമസ്കരിക്ക് പെണ്ണേ... എന്ന് ആ പെൺകുട്ടിയോട് വിളിച്ച് പറഞ്ഞു
നമസ്ക്കാരം കഴിഞ്ഞ്
മുഹ്സിന്റെ മാതാവ് തുടരേ... ബെല്ലടിച്ചു കൊണ്ടിരുന്ന തന്റെ ഭർത്താവിന്റെ ആണന്നറിഞ്ഞ് ചെവിയോട് അടുപ്പിച്ചു
..... മകൾ വാട്ട സ്പ്പിൽ അയച്ചനോബ് തുറ വിഭവങ്ങളേ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുബോൾ തന്നെ മുഹ്സിറെ സഹോദരി ഉമ്മയുടേ കൈയ്യിൽ നിന്ന് ഫോൺ മേടിച്ച്... ഓരോ വിഭവങ്ങളേയും വിശദമായി... അകലേ മണലാരുണ്യത്തിലുള്ള പിതാവിനോട് പറഞ്ഞ് കൊടുത്തു
എനിക്ക് ഇതിന്റെ ചിത്രം കാണനല്ലാതെ.... ഒന്നും രുചിക്കാൻ പറ്റില്ലല്ലോമോളേ എന്ന ആ പിതാവിന്റെ സങ്കടത്തിന്
ഇവിടെ വരുബോൾ... ഞാൻ മനോഹരമായി പാചകം ചെയത് തരും എന്ന്... അടക്കിപിടിച്ച സങ്കടത്തിലും... ആ പെൺകുട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു..... ഉമ്മയുടെ കൈയ്യിൽ ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് ആ പെൺകുട്ടി ഉമ്മക്ക് ഫോൺ കൈമാറി
മുഹ്സിൻ പള്ളിയിൽ നിന്നും വരാറായില്ലേ...
എന്ന ഭർത്താവിന്റെേ ചോദ്യത്തിന്...
നോബ് തുറക്കാൻ ഒരു പാട് വിഭവം ഉണ്ടാക്കിയതിന് .... പെങ്ങളോട് .... ഇതക്കൊ ഉണ്ടാക്കുബോൾ
ഇതെല്ലം തയ്യറാക്കീതന്ന
ഇതൊന്നും ഇല്ലാതെ നോമ്പ് തുറക്കുന്ന ബാപ്പിയേ മറക്കല്ലേ.......
പെങ്ങൾക്ക് ഉപദേശം കൊടുത്തിട്ടാണ് പള്ളിയിലേക്ക് പോയത്
......
ഇതു കേട്ട് അയാൾ
... ..ചിരിച്ച് കൊണ്ട് പറഞ്ഞു.... അവന്റെ ഒരു കാര്യം
..... നിങ്ങളുടേ ഉപ്പായുടേ തനി പകർപ്പാണ്....
എന്ന് ഭർത്താവിന് സ്ത്രീ മറുപടി കൊടുത്തു
അത് പറഞ്ഞപ്പഴാണ് ഓർത്തത്.... ഇന്നലേ
മുഹ്സിനും എന്റെ ബാപ്പയും ഒരുമിച്ച് ഇരുന്ന് നോബ് തുറക്കുന്നതായീ ഞാൻ സ്വപ്നം കണ്ടു...
..... അവൻ വരുബോൾ വിളിക്കാൻ പറ.... എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു
മോനേ... ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനാണ് എന്തെങ്കിലും സഹായിക്കണേ... എന്ന വയസ്സായ മനുഷ്യന്റെ സംഭാഷണം ആണ്
..... പള്ളിയിൽ നിന്നറങ്ങിയ മുഹ്സിനെ പിന്തിരിന് നോക്കി ച്ചത്
.തന്റെ ഉപ്പുപ്പാനേ പോലേ തോന്നീ.... മുഹ്സിന് ആ മനുഷ്യനേ കണ്ടിട്ട്
മുഹ്സിൻ സലാം പറഞ്ഞു
നോബ് തുറന്നോ എന്ന് ആ മനുഷ്യനോട് ചോദിച്ചു
... പള്ളിയിൽ നിന്നും. നോബ് തുറന്നു
കഴിച്ചില്ല... ഹോട്ടലിൽ നിന്ന്എന്തെങ്കിലും കഴിക്കണം... എന്ന് പറഞ്ഞൂ
ആ മനുഷ്യൻ മറുപടി പറഞ്ഞു
.... എന്റെ വീട്ടിൽ വരുന്നോ
തിരിച്ചു കോണ്ടേവിടാം
എന്ന് മുഹ്സിൻ പറഞ്ഞു
ഇല്ലാ... മോനേ
ഞാൻ ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിച്ചോളാം എന്ന് പറഞ്ഞു
എന്ന് അയാൾ മറുപടി പറഞ്ഞു
മുഹ്സിന്റെ നിർബന്ധത്തിന് വഴങ്ങി അ മനുഷ്യൻ മുഹ്സിനോടപ്പം വീട്ടിൽ വന്നു
വിഭവസമൃദ്ധമായ ആതീൻമേശക്കു മുൻപിൽ മുഹ്സിനോടപ്പം ആ മനുഷ്യനും ഇരുന്നു
മുഹ്സിൻ കൊടുത്തപ്ലേറ്റിൽ എത്ര നിർബന്ധിച്ചിട്ടും
വളരേ ലഘുവായി മാത്രം ആ മനുഷ്യൻ കഴിച്ചു
മൂന്ന് പെൺകുട്ടികൾ രണ്ടു പേരേ വിവാഹം ചെയ്ത് അയച്ചു
ഒരാളേക്കൂടി വിവാഹം ചെയ്ത അയക്കണം
താൻ രോഗിയാണ്
ഭാര്യയും രോഗീ യാ ണ്
.... നിവൃത്തി ഇല്ലാഞ്ഞിട്ടാണ് പിരിവിന് ഇറങ്ങിയത്
..... ഒരു പാട് വ്യാജ പിരിവ് കാരുടേ ഇടയിൽ സത്യം വേർതിരിച്ച് എടുക്കാൻ പറ്റില്ലാത്തതു കൊണ്ട് പിരിവ് കാര്യമായിട്ടൊന്നും കിട്ടിയില്ല... എന്ന് അയാൾ പറഞ്ഞു
.... കഴിച്ചതു മതിയാക്കി എഴുന്നേറ്റ് അയാളോട്
ഒന്നും കഴിച്ചില്ലല്ലോ... എന്ന് മുഹ്സിന്റെ ഉമ്മ പറഞ്ഞപ്പോൾ
ഞാൻ കഴിച്ചത് സ്വപ്നം പോലും കാണാതേ എന്റെ മകളും ബീവിയും അകലേ ഒരു വീട്ടിൽ എന്നേ കാത്തിരിപ്പുണ്ട്... ഇന്നലേ വൈകിട്ട് ലഘുവായീ ഇടയത്താഴം കഴിച്ച് പടച്ചവൻ ഇത്രയും വിഭവസമൃദ്ധമായാ ആഹാരത്തിനു മുൻപിൽ എന്നേ കൊണ്ട് വന്നു
അൽഹംദുലില്ല...
ഞാൻ കൂടുതൽ കഴിച്ചാൽ
ഞാൻ എടുത്ത ഈ നോബിന് ഫലം ഇല്ലാതാകും
എന്റെ കുടുംബത്തിനോട് കാണിക്കുന്ന അനീതിയാവും... ഒരു ഈത്തപ്പഴം എനിക്ക് തന്നാലും നിങ്ങൾക്ക് റബ്ബ് പ്രതിഫലം തരും... പക്ഷേവയറ് നിറച്ചു തന്നു
എല്ലാ അനുഗ്രഹങ്ങളും പടച്ച തബുരാൻ നിങ്ങൾക്ക് തരട്ടെ
ഈ അനുഗ്രഹം നമ്മൾ മറന്ന പരിശുദ്ധ മാസത്തേമറന്ന്.. ആർക്കും ഇല്ലാതെ ഒരു ഭക്ഷണവും കളയരുത്
ഓർക്കണം ഞങ്ങളേ പോലേ ഒരു പാട് പേർ ഭൂമിയിൽ ജീവിക്കുന്നുണ്ട്
മറക്കരുത്
........ എന്നയാൾ ആ വീട്ടുകാരോട് പറഞ്ഞു
തിരിച്ച് പള്ളിയിലേക്ക് കൊണ്ടേവിട്ട് മുഹ്സിൻ അയാൾക്ക് നല്ലൊരു തുക പോക്കറ്റിൽ ഇട്ട് കൊടുത്തു
മോനേ.. എന്നേപോലേ ആരങ്കിലും എന്നും നോബ് തുറക്കാൻ നേരത്ത് പള്ളിയുടേ പരിസരത്തുകാണും
തിരിച്ചറിയണം അവരേ
ഇന്ന് പുതുതലമുറക്ക് നഷ്ടപ്പെടുന്ന നന്മതി രി ച്ചു പിടിക്കണം... നല്ല തു വ രട്ടേ... എന്ന് പറഞ്ഞ് അയാൾ മുഹ്സിന്റെ ബൈക്കിൽ നിന്നിറങ്ങി പളളിയിലേക്ക് നടന്നു...
By: 
Yaseen Ta Yasy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo