രാവിലെ എഴുന്നേറ്റപ്പോൾ എന്താന്നറിയില്ല ഒരു വയറു വേദന , കുറച്ച് നേരം വയറ് തടവി ഇരുന്നു. സ്റ്റേഷനിലേക്ക് പോകാൻ നേരം ഭാര്യ സുലു ഒരു ലൈം ടീ ആക്കി തന്നു. കുടിച്ചപ്പോൾ നല്ലൊരാശ്വാസം . ബൈക്കിൽ കയറി അടുത്ത കവലയെത്തിയപ്പോൾ ചെറുതായി മഴ ചാറി തുടങ്ങി. ചാറ്റൽ മഴയല്ലേ മൈൻഡ് ചെയ്തില്ല. യാത്ര തുടർന്നു. മഴ കനക്കുന്നുണ്ട് ബൈക്ക് നിർത്തി അടുത്ത് കണ്ട കടയുടെ തിണ്ണയിൽ കയറി നിന്നു. സ്റ്റേഷനിൽ നിന്ന് എസ്.ഐ . വിജയൻ സാറ് വിളിച്ചു. മഴയുടെ വിവരം അറിയിച്ചു. തോർന്നിട്ടു വന്നാമതിന്നു പറഞ്ഞു.
കടയുടെ തിണ്ണയിൽ ആളു കൂടി കൂടി വന്നു. ചിലർ കടയുടെ അകത്ത് കയറി. വയറുവേദന വീണ്ടും തുടങ്ങി.
മനസിനൊരാശങ്ക ഈ മഴയത്ത് ഇനി സ്റ്റേഷനിൽ പോണോ? അതോ തിരിച്ച് വീട്ടിൽ പോയാൽ പോരെ , അതാവുമ്പോ ഇത്തിരി നനഞ്ഞാലും കുഴപ്പമില്ല.
മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഒരു ബസ് വന്നു. നല്ല മഴ . ഡോറ് തുറന്നു. രണ്ട് മൂന്നാളുകൾ ഇറങ്ങി തിണ്ണയിലേക്ക് ഓടിക്കയറി. ഞാനന്റെ ബൈക്കിലേക്ക് നോക്കി . കുഴപ്പമില്ല സേഫായി കടയുടെ സൈഡിൽ കിടന്നോളും .
ഡബിളടിക്കുന്ന ശബ്ദം വെളിയിൽ നിന്നു കേട്ടു . ബസിൽ ഓടി കയറി.
ഞാൻ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എ.എസ്.ഐ ആണ് . പെൻഷനാവാൻ അഞ്ചു വർഷം കൂടിയുണ്ട്. വീട്ടിൽ ഭാര്യയും രണ്ടു മക്കളും മൂത്ത മകള് ഡിഗ്രി സെക്കന്റീയറായി ഇളയ മകൻ പ്ലസ്റ്റു.
രാവിലത്തെ വയറുവേദനയാണ് പ്രശ്നമായത് ഇല്ലെങ്കിൽ വീട്ടീന്ന് നേരത്തെ ഇറങ്ങിയേനെ.
സ്റ്റേഷനിലെത്തി ബാഗൊക്കെ മുറിയിൽ കൊണ്ടു വച്ച് ഡ്രസൊക്കെ മാറി യൂണിഫോമിട്ടു വിജയൻ സാറിനെ ഒന്നു സല്യൂട്ടടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റേഷന്റെ ഒരു മൂലയിൽ രജിതയും കൂട്ടുകാരിയും നിൽക്കുന്നു.
ഇന്നെന്താടീ കേസ് ?
ഓ പ്രത്യേകിച്ചങ്ങനെ ഒന്നുമില്ല സാറെ . ഒരുത്തൻ ഫ്ലാറ്റിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു. വിജയൻ സാറാ രക്ഷിച്ചത് .
നിനക്ക് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ , എന്തിനാ നാട്ടുകാരെക്കൊണ്ട് പറയിക്കാൻ ?
നമ്മളൊക്കെ മാലാഖമാരല്ലേ സാറെ , ജീവിതം മടുത്തവർ , ആർക്കോ വേണ്ടി ജീവിക്കുന്നവർ , ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ എല്ലാവരുടെയും ആട്ടും തുപ്പും ഏറ്റുവാങ്ങി ആരുടെ മുന്നിലും തല കുനിക്കാതെ ജീവിക്കുന്നവർ ,
ജോലി വേണ്ടാന്നു വക്കാൻ പറ്റ്വോ സാറെ? ജീവിക്കണ്ടെ ? രണ്ടു പിള്ളാര പോറ്റണ്ടേ?
ജീവിക്കാനാണെങ്കിൽ വെറെ എന്തെല്ലാം തൊഴിലുണ്ട്. നിനക്ക് വേണമെങ്കിൽ ഞാനൊരു ജോലിയാക്കിത്തരാം .
വേണ്ട സർ , ഇനി ബാക്കിയുള്ള കാലം ഇങ്ങനെയങ്ങ് പോട്ടെ.
അവർ തമ്മിലുള്ള സംഭാഷണം എവിടെയുമെത്തിയില്ല.
നിങ്ങളല്ലാതെ ഇവളെയൊക്കെ ഉപദേശിക്കുവാൻ നിക്വോ ?
കോൺസ്റ്റബിൾ സാജു ചോദിച്ചു.
ഉപദേശിക്കുന്നത് ഒരിക്കലും തെറ്റല്ല സാജു. എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ പറയും എന്റെ ശരി അവളുടെ ശരിയാവണമെന്നില്ല , കാരണം എന്റെ ജീവിതാനുഭവമല്ല അവൾക്കുള്ളത്. എങ്കിലും എന്റെ ശരി എന്നും എനിക്ക് ശരി തന്നെയാണ്. എന്നെങ്കിലും അവൾ തിരിച്ചറിയുമ്പോൾ ചിന്തിക്കും ഒരാളെങ്കിലും വാക്കുകൊണ്ടെങ്കിലും എന്നെ നേരെയാക്കാൻ ശ്രമിച്ചിരുന്നെന്ന് , എനിക്കത് മതി .
ശരി സർ , എന്റെ ശരി ഞാൻ പറഞ്ഞൂന്ന് മാത്രം, സാജു നിർത്തി.
ഞാൻ ഇങ്ങനെയാണ് , ഈ ലോകം നന്നാക്കാൻ തനിക്കൊറ്റക്ക് സാധിക്കില്ലെന്നറിഞ്ഞിട്ടും ശ്രമിക്കും ഒരാളെങ്കിലും തെറ്റായ വഴിയിൽ നിന്നും ശരിയായ വഴി സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.
ഉച്ചക്ക് ശേഷം വയറു വേദന കടുത്തു. സാജുവിനേയും കൂട്ടി മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ കാണിച്ചു.
തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു. മാലസജീവൻ എസ്.ഐ യുടെ മുറിയിൽ കൈയും കെട്ടി നിൽക്കുന്നു.
എന്നെ കണ്ടിട്ടാണോന്നറിയില്ല ഒരല്പം ബഹുമാനത്തോടെയും ദൈന്യതയോടെയും നോക്കി.
സാറെവിടെ പോയിരുന്നു? , സജീവൻ തിരക്കി .
എന്തു പറ്റി? , ഒരല്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു.
സാറില്ലാത്തോണ്ട് ഈ സാറമ്മാരൊന്ന് പെരുമാറി .
നിനക്ക് കിട്ടണമെടാ , നല്ല തല്ലിന്റെ കുറവ് നിനക്കൊക്കെ കാണാനുണ്ട്. നീയൊക്കെ നന്നാവുംന്ന് കരുതിയ ഞാനാടാ വിഢി . കഴിഞ്ഞ രണ്ട് തവണ മോഷണത്തിന് നിന്നെ പിടിച്ചപ്പോഴും ഒരു മണിക്കൂറോളം നിന്നെ ഉപദേശിച്ചു. നീ വീണ്ടും ഇറങ്ങി.
ജീവിക്കണ്ടേ സാറെ , ഈ മാല എനിക്കൊരു വീക്ക്നസ് ആണെന്ന് അറിയാമല്ലോ? ഇനി ആവർത്തിക്കില്ല. സത്യം .
നിനക്ക് നല്ല തടിമിടുക്കുണ്ടല്ലോ? കൂലി പണിക്ക് പോടാ . അല്ലെങ്കിൽ വല്ല ലോഡിംഗോ മറ്റോ നോക്ക്. ഇനി നിന്നെ ഈ സ്റ്റേഷനിൽ കണ്ടാൽ ഞാൻ കൈവെക്കും.
വൈകുന്നേരം വീട്ടിലെത്തി രാത്രി ഭക്ഷണം കഴിച്ചപ്പോൾ ഒന്ന് ശർദ്ദിച്ചു. നല്ല പനിയും തുടങ്ങി.
അടുത്ത ദിവസം ജോലിക്ക് പോയില്ല. ഡോക്ടർ രണ്ടു ദിവസം റസ്റ്റടുക്കാൻ പറഞ്ഞു.
എനിക്കാണെങ്കിൽ വെറുതെ കിടക്കാനിഷ്ടമല്ല. ഒരു ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി. അടുത്ത ദിവസം ഡ്യൂട്ടിക്ക് കയറി.
ഇന്നൊരു യാത്രയയപ്പ് , ഹെഡ് കോൺസ്റ്റബിൾ രാമേന്ദ്രേട്ടൻ ഇന്ന് പിരിയുകയാണ്.
ഉച്ചക്ക് ശേഷം ഒരു ഗെറ്റ് റ്റുഗദർ നടത്തി. എസ്.എച്ച്.ഒ യും എസ്.ഐ മാരും എല്ലാവരും സന്നിഹിതരായി.
മറുപടി പ്രസംഗത്തിൽ രാമേന്ദ്രാട്ടൻ പറഞ്ഞു.
പ്രിയപ്പെട്ട സതീർത്ഥ്യരെ ,
എന്റെ ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ഞാൻ സേനക്ക് വേണ്ടി ചിലവഴിച്ചു. എന്റെ ബാല്യകാലത്തിലെ ആഗ്രഹമായിരുന്നു പോലീസാവണമെന്ന് . അതിലൂടെ ലഭിക്കുന്ന അധികാരം നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായി ഞാൻ ഉപയോഗിച്ചു. എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് , സാഹചര്യങ്ങളാണ് പലരെയും കുറ്റവാളികളാക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ തികഞ്ഞ സംതൃപ്തി മാത്രം. എത്രയോ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സമൂഹത്തിലെ സൽസ്വഭാവികളാക്കി മാറ്റുന്നതിനും അതിലൂടെ ധാരാളം കുടുംബങ്ങളെ അനാഥത്വത്തിൽ നിന്നും സനാഥത്വത്തിലേക്ക് പിടിച്ചു കയറ്റുന്നതിനും എനിക്ക് സാധിച്ചു. അത് ഈ ജോലി കൊണ്ട് മാത്രം സാധിച്ചതാണ്. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരോടും ബഹുമാനപ്പെട്ട മേലുദ്യോഗസ്ഥരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
രാമേന്ദ്രട്ടന്റെ വികാരനിർഭരമായ യാത്രയയപ്പ് എന്റെ കണ്ണുകളെ ഈറനണിയിച്ചു. രാമേന്ദ്രാട്ടനാണ് എന്റെ റോൾ മോഡൽ . ഒരു കുറ്റവാളിയെ എങ്കിലും നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലേക്ക് കൊണ്ടുവരാനായാൽ എന്റെ ജീവിതം കൃതാർത്ഥമായി.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വല്ലാത്തൊരു ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇത്തവണ എന്റെ ഭാര്യ സുലു എന്ന സുലോചന വെറുതെ വിട്ടില്ല. അവൾ എന്നെയും കൂട്ടി സിറ്റിയിലെ പ്രധാന ആശുപത്രിയിലേക്ക് കൊണ്ട് പോയി. കുറെ ടെസ്റ്റുകളും പരിശോധനകളുമായി അന്നെന്നെ അവരവിടെ കിടത്തി. ധാരാളം ഇൻജക്ഷനുകളും ഗുളികകളും തന്നു. അടുത്ത ദിവസം എന്റെ സഹോദരൻ അരവിന്ദനെ വിളിച്ചു വരുത്തി ഡോക്ടർ കാര്യം പറഞ്ഞു.
അങ്ങനെ ആശുപത്രിയും വീടുമായി ദിവസങ്ങൾ കടന്നു പോയി. ശരീരം വല്ലാതെ ക്ഷീണിച്ചു. നല്ല തളർച്ച . രോഗവിവരം ആരും ഒന്നും പറയുന്നില്ല. റസ്റ്റെടുക്കാൻ മാത്രം പറഞ്ഞു.
ഒരു ദിവസം മൂത്ത മകളെ വിളിച്ച് ചോദിച്ചു.
അച്ചന്റെ അസുഖമെന്താ മോളേ ?
അവൾ കരഞ്ഞുകൊണ്ടെന്നെ കെട്ടിപ്പിടിച്ചു.
വീട്ടിൽ അടക്കിപ്പിടിച്ച മൗനം തളം കെട്ടി.
ഗുളികകളും മരുന്നുകളും കൃത്യമായി തരുന്നുണ്ട് .
അടുത്ത ദിവസം ഡോക്ടറെ കണ്ടപ്പോൾ ഒരാറു മാസത്തെ ലീവെടുക്കാനദ്ദേഹം നിർദ്ദേശിച്ചു.
ഞാൻ ലീവ് ലെറ്റർ എഴുതി സുലുവിന്റെ കൈവശം കൊടുത്തു വിട്ടു.
എന്നെ വീട്ടുകാർ വെല്ലൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അവിടെ കിടന്നു. പിന്നെ അവരെന്നെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു.
അസുഖത്തെക്കുറിച്ച് എനിക്ക് ധാരാളം സംശയങ്ങളുണ്ടായി. ആരോട് ചോദിക്കാൻ ആരു പറയാൻ.
ഒരു ദിവസം സ്‌റ്റേഷനിലെ സി.ഐയും എസ്.ഐയും പോലീസുകാരും എന്നെ കാണാൻ വന്നു.
അവർ എന്റെ അടുത്തിരുന്നു. സി.ഐ സർ എന്റെ കൈകൾ തടവി. ബാക്കിയുള്ളവർ കുശലം ചോദിച്ചു. കുറച്ച് നേരം സംസാരിച്ചപ്പോൾ ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടു. അവർ എന്റെ അടുത്ത് തന്നെ ഇരുന്നു. ഭാര്യയോടും മക്കളോടും സംസാരിച്ചു. ഞാനറിയാതെ ഉറങ്ങിപ്പോയി . സാധാരണ അങ്ങനെ ഉറങ്ങുന്നതല്ല. എന്താ പറ്റിയത് ക്ഷീണം കൊണ്ടായിരിക്കും. ശരീരം ക്ഷീണിക്കുമ്പോഴും മനസ്സ് തളരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
ഞാൻ കിടപ്പിലായതറിഞ്ഞ് ധാരാളം ആളുകൾ കാണുവാൻ വന്നു. എല്ലാവരും എനിക്ക് ധൈര്യം പകർന്നു. എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ദിവസങ്ങൾ കഴിയുന്തോറും സംഭരിച്ചു വച്ച ധൈര്യം ചോർന്നു പോയ്ക്കൊണ്ടിരുന്നു.
മരണം എന്നെ തേടി വരുന്നതായും എന്നെ കൊണ്ടുപോകാൻ പുറപ്പെട്ടതായും ഒരുൾവിളി .
ജീവിച്ചു കൊതി തീർന്നിട്ടില്ല. മൂത്ത മകളുടെ വിവാഹം , അവളുടെ കുട്ടികൾ , ഇളയവന്റെ പഠിത്തം, ജോലി , ഒന്നും എവിടെയും എത്തിയില്ല.
തിരിഞ്ഞ് നോക്കുമ്പോഴെന്താണ് നേടിയത് , ഒരു വീടു വച്ചു. അതിന്റെ കടം തീർന്നിട്ടില്ല. ഭാര്യയാണെങ്കിൽ ഞാനില്ലെങ്കിൽ അവൾക്കൊന്നും ചെയ്യാനറിയില്ല. കറണ്ട് ബില്ലു പോലും ഇന്നേ വരെ സ്വന്തമായി അടച്ചിട്ടില്ല. ബാങ്കിൽ പൈസ ഇടാനോ എടുക്കാനോ അറിയില്ല. വില്ലേജ് ഓഫീസിലെ വസ്തുക്കരം , പഞ്ചായത്തിലെ കെട്ടിട നികുതി , ലോണുകൾ , ഇൻഷൂറൻസുകൾ , കുട്ടികളുടെ ട്യൂഷൻ ഫീസടക്കാൻ ഇതൊന്നും അവൾക്കറിയില്ല ,അതിനവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എന്റെ കുറ്റം , ഞാനവളെ ഒന്നും പഠിപ്പിച്ചിട്ടില്ല. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയിട്ടില്ല. ഇങ്ങനെ ഓരോന്നാലോചിച്ച് കാടുകയറി അറിയാതെ കണ്ണുകളടഞ്ഞു . ഉറക്കം തുടങ്ങി.
രാത്രിയവൾ വിളിച്ചു. ഗുളികയും മരുന്നും തന്നു. ഭക്ഷണം ലിക്വിഡായി. അവൾ സ്പൂണിൽ കോരിതരും.
ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി. ജീവിതത്തിലെ വരാൻ പോകുന്ന പ്രതിസന്ധിയെ ഏറെ കുറെ അവൾ ഉൾക്കൊണ്ട് കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ മുതൽ നല്ല മഴ. ഞാൻ മോനോട് ജനാലകൾ തുറന്നിടാൻ പറഞ്ഞു. വെളിയിലേക്ക് നോക്കി. മഴ തിമിർത്ത് പെയ്യുന്നു. കാലാതിവർത്തിയായി ഒരു മാറ്റവുമില്ലാതെ എല്ലാ ജീവജാലങ്ങൾക്കും ജീവന്റെ ജലം നൽകി മഴ പെയ്യുകയാണ്. ഞാനൊരു മഴയാവാനാഗ്രഹിച്ചു. ഒരിക്കലും മരണമില്ലാത്ത മഴ. മനുഷ്യരെ പോലെ എല്ലാ ഭാവങ്ങളുമുള്ള മഴ. എനിക്കൊരു മഴയായി പെയ്യാൻ മോഹം , തിമിർത്ത് പെയ്യണം , എല്ലാ കിണറുകളും തോടുകളും പുഴകളും നിറക്കണം . എനിക്ക് അവസാനമായി ഒന്ന് മഴ നനയാൻ മോഹം . ഞാൻ സുലുവിനെ വിളിച്ചു . അവൾ സമ്മതിച്ചില്ല. ഞാൻ നിർബന്ധിച്ചു. അവസാനത്തെ ആഗ്രഹമല്ലേ. ഞാൻ പറഞ്ഞു. അവൾ സമ്മതിച്ചു . ഞാനൊരു കൊച്ചു കുഞ്ഞിനെ പോലെ അവളുടെ കൈകൾ പിടിച്ച് വീടിന്റെ മുറ്റത്തേക്കിറങ്ങി. അവളുടെ കൈയിലെ കുട ഞാൻ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. ആ കുട എടുക്കാൻ ഞാൻ സമ്മതിച്ചില്ല. ഞങ്ങൾ മഴയത്ത് രണ്ട് പേരും നനഞ്ഞു. ശരീരത്തിന്റെ നാഡി ഞരമ്പിലൂടെ വെള്ളം ഒലിച്ചിറങ്ങി. ഈ ലോകമുള്ളേടത്തോളം കാലം ഈ മഴയുമുണ്ട് എന്നാൽ ഞാനോ നാളെ ഉണ്ടാകുമോന്നറിയില്ല. മുഖമുയർത്തി ആകാശത്തേക്ക് നോക്കി , എനിക്ക് കീഴടങ്ങാൻ വയ്യ എന്ന ഭാവം മുഖത്തുണ്ട്. മഴവെള്ളം മുഖത്തേക്കാഞ്ഞടിച്ചു. മഴയുടെ ശക്തി കുറഞ്ഞു. പെട്ടെന്ന് ശരീരം ക്ഷീണിച്ചു. കാലുകൾ കുഴയുന്നു. കൈകൾ തളരുന്നു. കണ്ണുകൾ അടയുന്നു. ഞാനവളെ കെട്ടിപ്പിടിച്ചു.
അശോകേട്ടാ
അവൾ നില വിളിച്ചു.
എന്നെ പതുക്കെ കട്ടിലിൽ കിടത്തി. ടർക്കിഷ് ടവ്വൽ കൊണ്ട് ദേഹമാസകലം തോർത്തി.
ആരോ ഒരാൾ എന്റെ നേർക്ക് വരുന്നു. ആരാണയാൾ ? ഞാൻ സൂക്ഷിച്ച് നോക്കി വ്യക്തമാകുന്നില്ല. വലിയൊരു ശരീരവും കൈയിലെന്തോ വസ്തുവുമുണ്ട്.
അയാൾ എന്റെ അടുത്തടുത്ത് വന്നു.
വരൂ പോകാം , അയാൾ പറഞ്ഞു.
ഞാനൊന്ന് ഞെരങ്ങി. അടുത്ത നിമിഷം അയാളുടെ കൂടെ ഞാൻ പോയി.
സുലു ചൂട് കഞ്ഞി മിക്സിയിലിട്ടരച്ച് ഉപ്പുമിട്ട് കൊണ്ടുവന്നു.
അശോകേട്ടാ , അശോകേട്ടാ , അവളെന്നെ കുലുക്കി കുലുക്കി വിളിച്ചു. പിന്നീടവൾ നിലവിളിക്കുന്നതാണ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത്.
അയാൾ എന്നെയും കൊണ്ട് വായുവിലേക്കുയർന്നു .
ഞാൻ ഭൂമിയിലേക്ക് തന്നെ നോക്കിയിരുന്നു.
ആരൊക്കെയാണ് എന്നെ കാണാൻ വന്നിരിക്കുന്നത്.
രജിത വന്നു. എന്റെ ശരീരത്തിനടുത്ത് നിന്നു. കാലിൽ തൊട്ട് തലയിൽ വച്ചു. അവളവിടെ ഇരുന്ന് കരഞ്ഞു.
മാല സജീവനും വടിവാൾ സാബുവും അവിടെ തന്നെ നിന്നു. എന്റെ ശരീരം അഗ്നിക്കിരയാക്കിയപ്പോൾ അവർ കണ്ണുകൾ തുടച്ചു. പിന്നെയും കുറേ നേരം അവിടെ നിന്നു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഇരുവരും ഒരു തീരുമാനമെടുത്തു. അശോകൻ സാറിന്റെ വേർപാടിൽ മനംനൊന്ത് അവർ നന്നാവാൻ തീരുമാനിച്ചു. സമൂഹത്തിലെ പട്ടിണി പാവങ്ങളും അശരണരും രോഗാതുരരും വികലാംഗരുമായർക്ക് വേണ്ടിയാണ് ബാക്കിയുള്ള ജീവിതം.
എന്നാൽ സാബു അന്നുവൈകുന്നേരം വേറൊരു ടീമിന്റെ വാളിനിരയായി.
സാബുവിനെയും കൂട്ടി അയാൾ എന്റെ അടുത്ത് വന്നു.
അശോകൻ സാർ , ജീവിതം തുടങ്ങാൻ പോകുമ്പോഴേക്കും ഇയാൾ എന്നെ ശവമാക്കി. ജീവിച്ച് കൊതി തീർന്നിട്ടില്ല. നിങ്ങളെ അനുസരിക്കാതെ തന്നിഷ്ടത്തിന് ജീവിച്ചതിന്റെ ഫലം.
ഓരോരുത്തർക്കും ഒരു നിശ്ചിത കാലം ഞാൻ തന്നിട്ടുണ്ട് , അതെങ്ങനെ ജീവിക്കണം എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. കൂടുതൽ വെളച്ചില് കാണിച്ചാ തന്നെപ്പോലുള്ളവരെ ഞാൻ നേരത്തെ ഇങ്ങെടുക്കും , മനസ്സിലായോ , അയാൾ പറഞ്ഞു. (jyothis )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക