
വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത് നേരം ഒന്പതായല്ലോ. ഇന്നലെ വന്നപ്പോൾ താമസിച്ചു ഇത്ര ദൂരം സഞ്ചരിച്ചതിന്റെ ക്ഷീണവും.വാതിൽക്കലേക്കു നടക്കുമ്പോൾ വഴിയിൽ തടഞ്ഞ ഇന്നലെ കൊണ്ടു വന്നു പുസ്തകങ്ങൾ നിറഞ്ഞ ബാഗ് വശത്തേക്ക് ഒതുക്കി വച്ചു. വാതിൽ തുറന്നു അറുപതിനടുത്തു പ്രായം തോന്നുന്ന ഒരാൾ നല്ല ആരോഗ്യവാനാണ് ഉറച്ച ശരീരം. എന്നെ കണ്ടതേ..
"രഘു ല്ലെ "
ഞാൻ "അതേ."
"ശിവന്റെ അഛനാണ് "
ശിവൻ എന്റെ ബോംബെയിലുള്ള സുഹൃത്താണ് തനി നാട്ടുമ്പുറംകാരൻ. അയാളോട് തനിക്കു കഥ എഴുതാൻ പറ്റിയ ഒരു ഗ്രാമത്തിൽ താമസിക്കണം എന്നു പറഞ്ഞപ്പോൾ സ്വന്തം ഗ്രാമം തന്നെ ഏർപ്പാടാക്കി തരുകയായിരുന്നു .
അച്ഛൻ തുടർന്നു
"ഇവിടുന്നു ഒരു അരക്കിലോ മീറ്റർ ദൂരത്താണ് വീട്, ഭക്ഷണം എന്നും അവിടുന്നു കഴിക്കാം.. ഞാനും ശിവന്റെ അമ്മയും മാത്രമേ അവിടുള്ളു.."
ഞാൻ അതു മനപൂർവം നിരസിച്ചു
"കഥ ഏഴുത്തു തുടങ്ങിയാൽ എന്റെ ജീവിതത്തിനു പ്രേത്യേക ഷെഡ്യൂൾ ഒന്നുമുണ്ടവില്ല അതു കൊണ്ടു ഞാൻ ഇവിടെ ഉണ്ടാക്കി കഴിച്ചോളാം....നന്ദി.."
"ശിവൻ പറഞ്ഞിരുന്നു രഘു ഒരു പ്രേത്യേക ആളാണ് എന്നു.."
ഞാൻ ചിരിച്ചു
ഞാൻ ചിരിച്ചു
"എന്ത് അവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട.."
"സ്ഥിരമായി നാടൻ പാല് കിട്ടാൻ വഴിയുണ്ടോ.."
"അതു മീനാക്ഷിയോട് പറഞ്ഞേർപ്പാടാക്കാം"
അദ്ദേഹം യാത്ര പറഞ്ഞിറങ്ങി. ഞാൻ കുളിച്ചു ചെറിയ വീടിനു പുറത്തിറങ്ങി. ശിവൻ എനിക്കു സപെൻസ് ആയി തന്ന വീടും നാട്ടിന്പുറവുമൊക്കെ ഞാൻ ഉദേശിച്ചതിലും മനോഹരമായിരുന്നു ..
വെയിൽ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു .വീടിന്റെ മുറ്റത്തു നിന്നാൽ കണ്ണെത്താദൂരം കിടക്കുന്ന പച്ചപ്പ് നിറച്ച പാടമാണ്.കൃഷിയില്ലാത്ത പാടത്തു കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പാടത്തിനപ്പുറം ഒരു ചെറിയ പുഴ അവിടെ കളിവള്ളങ്ങൾ പോലെ തോന്നിച്ചു വള്ളങ്ങൾ പോകുന്നുതും കാണാം. വെട്ടുക്കല്ലിൽ തീർത്ത എന്റെ വീടിനുള്ളിൽ നല്ല തണുപ്പാണ്..പാടത്ത് തിരകൾ പോലെ ശീതളമായ കാറ്റുവീശുന്നുണ്ട്..
വലിയ ആൽമരം നിൽക്കുന്ന ചെറിയ കവലയിൽ നിന്നും കുറച്ചു സാധനങ്ങളും വാങ്ങി വന്നു. ശിവന്റെ അച്ഛൻ ആ വീട്ടിൽ വേണ്ട പാത്രങ്ങളൊക്കെ ഏർപാടക്കിയിരുന്നു. ചെറിയ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോളാണ് പുറത്തു നിന്നും ആരോ വിളിക്കുന്നതു കേട്ടത്. നോക്കുമ്പോൾ കറുത്തു മെലിഞ്ഞ ഒറ്റ നോട്ടത്തിൽ ഒരു ഭംഗിയും ഇല്ലാത്ത ഒരു സ്ത്രീ. കയ്യിൽ ഒരു സ്റ്റീൽ പാത്രവും ഉണ്ട്..എന്നെ കണ്ടതെ അവൾ
"ഞാൻ മീനാക്ഷി പാൽ വേണമെന്ന് പറഞ്ഞിരുന്നു, കാശ് എല്ലാ ശനിയാഴ്ച്ചയും തീർത്തു തരണം."
അവൾ തൂക്കു പാത്രം നീട്ടി പാൽ അകത്തുകൊണ്ടു പോയി ഒഴിച്ചു തിരിച്ചു കൊണ്ടുവന്നു കൊടുത്തു. അവൾ അത് തുറന്നു നോക്കി
"ഇതു കഴുകി തിരിച്ചു തന്നാൽ ഞാൻ വഴക്കൊന്നും പറയില്ല.."
ഗൗരവത്തോടെ അവൾ ഇറങ്ങി നടന്നു.
ഞാൻ മനസിൽ ഓർത്തു ഇവൾക്ക് കുറച്ചു സൗന്ദര്യം കൂടി കൊടുത്താൽ എന്താവുമായിരുന്നു.
ഞാൻ മനസിൽ ഓർത്തു ഇവൾക്ക് കുറച്ചു സൗന്ദര്യം കൂടി കൊടുത്താൽ എന്താവുമായിരുന്നു.
അവൾ എന്നും രാവിലെ തന്നെ പാലുമായി വന്നു തുടങ്ങി കൂടുതൽ സംസാരം ഒന്നുമുണ്ടായില്ല. അന്ന് ഞാൻ ടൗണിൽ പോകാൻ ഇറങ്ങി ആകെ അതു വഴി പോകുന്ന ഒറ്റ ബസ് കാത്തു നിൽക്കുമ്പോഴാണ്.. കവലയിൽ ആ ബോർഡ് കണ്ടത് 'മീനാക്ഷി തയ്യൽക്കട'
അവിടെ മീനാക്ഷിയും വേറെ രണ്ടാളുകളും ജോലിയിൽ ഏർപ്പെട്ടിരുന്നു.
അവിടെ മീനാക്ഷിയും വേറെ രണ്ടാളുകളും ജോലിയിൽ ഏർപ്പെട്ടിരുന്നു.
ശിവന്റെ അച്ഛൻ അന്ന് വൈകിട്ട് എന്നെ കാണാൻ വന്നു. ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോളാണ് മീനാക്ഷിയെക്കുറിച്ച് പറഞ്ഞതു. അവളുടെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു അച്ഛൻ കുറെ നാളായി പല അസുഖങ്ങൾ ബാധിച്ചു വീട്ടിൽ തന്നെയാണ്.. അവൾ വീട്ടുകാര്യവും പശുക്കളുടെ കാര്യവുമൊകെ കഴിഞ്ഞാണ് തയ്യലും.. കുറെ ആലോചനകൾ വന്നിട്ടും അവളുടെ ശാരീരിക വൈകൃതം കാരണം നടന്നില്ല.. ഇനി വേണ്ട എന്ന മട്ടാണ് അവൾക്കു.. ഒപ്പം ആണുങ്ങളോട് ലേശം ദേഷ്യവും...
പിന്നീട് ഇടക്കു അവളോട് സംസാരിക്കാൻ ശ്രമിച്ചു എഴുത്തുകാരൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ സംസാരിച്ചു തുടങ്ങി... ചില പുസ്തകങ്ങളെക്കുറിച്ചും മറ്റും അവളുടെ സംസാരത്തിലും വിനയത്തിലുമാണ് അവളുടെ സൗന്ദര്യം എന്നു ഞാൻ മനസ്സിലാക്കി തുടങ്ങുകയായിരുന്നു.. എന്റെ പുതിയ കഥയിലെ മനസിനും മാത്രം സൗന്ദര്യമുള്ള നായികയായി മാറുകയായിരുന്നു അവൾ. ഗ്രാമവിശുദ്ധികളെക്കുറിച്ചും മഴയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചു സംസാരിച്ചപ്പോളാണ് ഞാൻ അവളുടെ മനസ്സ് കണ്ടു തുടങ്ങിയത്..
എന്റെ കഥ മോഷ്ടിച്ചു ഒളിച്ചോടിപോയ ചുവപ്പിച്ച ചുണ്ടുമായി കാമം അഭിനയിച്ച കാമുകിയും. കാശുകാരനായ എന്റെ കൂട്ടുകാരന് കിടക്ക വിരിച്ച ഭാര്യയും ഒക്കെയായിരുന്നു ഞാൻ കണ്ട സ്ത്രീകൾ .എങ്കിൽ മീനാക്ഷി ആർഭാടങ്ങൾ ഇല്ലാതെ വശ്യമായ നോട്ടങ്ങൾ ഇല്ലാതെ എന്റെ മനസിൽ എവിടെയോ സ്ഥാനം പിടിക്കുകയാണ്..
ഒരു മഴയത്തും അവൾ എന്റെ വരാന്തയിൽ വന്നു. നശിച്ച മഴയെ ഞാൻ ശപിച്ചപ്പോൾ അവൾ അതിന്റെ വശ്യം ഭംഗി അസ്വദിക്കുന്നതിനെ കുറിച്ചു പറഞ്ഞു.. ഞാൻ അവളുടെ അടുത്തു ചെന്നു ചോദിച്ചു.
"മീനാക്ഷി നിന്നെ ഞാൻ ഞാൻ പ്രണയിച്ചോട്ടെ"
അവൾ പൊട്ടിച്ചിരിച്ചു
" #സുന്ദരനായ_കലാകാര_എന്നെ_പോലെ_വിരൂപയായ_ഒരുത്തിയെ_പ്രണയിച്ചാൽ_തനിക്കു_വട്ടാണെന്നു_പറയും "
"സത്യമാണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു ...."
"ഞാൻ ഇതുവരെ കേൾക്കാത്ത വാക്കുകൾ... കേൾക്കുമ്പോൾ ഒരു രസമൊക്കെയുണ്ട്..."
അവൾ മഴയിലേക്കു നോക്കികൊണ്ടു പറഞ്ഞു.
"ഈ പ്രണയം സത്യമുള്ളതാണെങ്കിൽ നമ്മൾക്കത് മനസിൽ സൂക്ഷിച്ചു നിറുത്താം.. ജീവിതകാലം മുഴുവൻ .. #ഒരിക്കലും_നിലക്കാത്ത_പ്രണയ_പ്രവാഹമായി.."
മാസങ്ങൾ കഴിഞ്ഞു എന്റെ കഥ എഴുതി തീർന്നു.. വീണ്ടും ഞാൻ പഴയ കപട ലോകത്തേക്ക് മടങ്ങുകയാണ്...
മീനാക്ഷി പാലുമായി അന്ന് അവസാനമായി എത്തുമ്പോൾ മഴ തിമർത്തു പെയ്യുകയായിരുന്നു.. വേലികെട്ടിൽ കയറിയ വള്ളിച്ചെടികൾ പൂത്തു നിൽക്കുന്നു .. ഞാൻ ഇവിടെ വന്ന് ശേഷം ആദ്യമായി ആണ് അവ പൂക്കുന്നത്... അവൾ അതിലേക്കു കൈ ചൂണ്ടി..
"അതെന്തു പൂക്കളാണെന്നു അറിയുമോ.."
ഞാൻ " അറിയില്ല "
" #വിരഹപൂക്കൾ..എന്നും പരാഗണം കൊതിച്ചു വിരിയും പക്ഷെ..പരാഗണം നടക്കാതെ...കൊഴിയുന്നവ.."
അവൾ പാൽ തരാതെ ഇറങ്ങി നടന്നു പോയപ്പോളേക്കും എനിക്ക് പോകാൻ ഉള്ള കാർ വന്നു.. ശിവന്റെ അച്ഛൻ യാത്രയാക്കാൻ വന്നിരുന്നു.. ആ പാടവും പുഴയും കടന്നു കാർ മീനാക്ഷിയുടെ കടയുടെ അടുത്തു നിറുത്തി .. അവളുടെ കുഴിഞ്ഞ കണ്ണുകളിൽ നനവ് പടർന്നിരുന്നു.
"മീനാക്ഷി.. ഞാൻ മടങ്ങി വരും നിന്റെ ഓർമ്മകൾ കൂട്ടി എഴുതിയ എന്റെ പുസ്തകം ഇറങ്ങി എന്റെ കടമൊക്കെ തീർത്തു.. #ആ_വെട്ടുക്കല്ലിൽ_പണിത_കൊച്ചു_വീട്ടിൽ_വിരഹപൂക്കൾ_നോക്കി_ഒന്നിച്ചിരിക്കാൻ...."
കാർ നീങ്ങി തുടങ്ങുമ്പോൾ എന്തോ എന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക