Slider

വീട്ടിലേക്കുള്ള വഴി

0
Image may contain: 1 person
* * * * * * * * *
ബസിറങ്ങിയാൽ കവലയിൽ നിന്ന് കുറച്ച് നടക്കാനുണ്ട് വീട്ടിലേക്ക്...... തെങ്ങിൻ തോപ്പിലൂടെ നടന്നെത്തുന്നത് വിശാലമായ പുൽമൈതാനത്തിലേക്കാണ് ... അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോൾ ഒരു ചെറു കൈത്തോട് കാണാം....
ആകൈത്തോടിന്കുറുകെഒരുമരപ്പാലമുണ്ട്. കുറച്ച് പഴക്കമുള്ളതാണ് ആ പാലം....... തകർന്നു വീഴാൻകാത്തിരിക്കുന്ന ആ മരപ്പാലം കടന്ന് വളഞ്ഞു പുളഞ്ഞ് പോകുന്ന വഴിക്കപ്പുറം പഴയ രണ്ട്കെട്ടിടങ്ങളുണ്ട്......
മുമ്പ് നെയ്ത്ത്ശാലകളായിരുന്ന ആ കെട്ടിടങ്ങൾ ഇപ്പോൾആളനക്കമില്ലാത്ത പ്രേതാലയം പോലെതോന്നിച്ചു .അങ്ങ് ദൂരെ കാണുന്ന കുന്നിൻചെരിവിൽ കുറേ വീടുകൾ പൊട്ടുപോലെകാണാം..ആ താഴ്വരയിലെപുൽമേടുകളിൽ
കാലികൾ മേയുന്നത് കാണാൻ നല്ല ഭംഗിയാണ്.
ഇങ്ങനെ നീളുന്നവഴയിലൂടെ നടന്ന് ചെങ്കൽക്കൂട്ടങ്ങളും കശുമാവിൻ
തോപ്പും കടന്ന് ഞാൻ വീടണഞ്ഞു.....
ഉമ്മറത്ത് ആരോ കാത്തിരിക്കുന്നു .....പതിവുപോലെ പെണ്ണ് കാണാൻ തന്നെ...... തീർച്ച.....!ആരാണാവോ......?
ചരൽ പാകിയ മുറ്റത്ത് ചെരുപ്പഴിച്ചു വെച്ച് ഞാൻ പതുക്കെ പടികയറി അകത്തേക്ക് ചെന്നു ...........
......... "ഓ...... കുട്ടി വന്നോ........"
അമ്മയുടെ ഒരു അകന്ന ബന്ധുവായ അമ്മാളു ഏടത്തിയാണ് ....... നാട്ടിലെ ഒരു ബ്രോക്കർ ലേഡിയാണ് അമ്മാളു ഏടത്തി! കൂടെ പരിചയമില്ലാത്തരണ്ട് പേരുമുണ്ട്.....!!
അമ്മ അടുക്കളയിലേക്ക് കടക്കുന്ന പടിക്കൽനിന്ന് എന്നെ കൈകാട്ടി വിളിച്ചു......
....... "മോളെ...... നിന്നെ കാണാൻ വന്നവരാ...
ചെക്കൻ നാളെ വരൂന്ന് ........ ഗൾഫിന്ന് ഇന്നു
രാത്രി എത്തൂന്നാ പറഞ്ഞേ.....! അവന്റെ
അമ്മാവനും സുഹൃത്തുമാ വന്നത്...."
അമ്മ അത്രയും കാര്യങ്ങൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞപ്പോൾ വലിയ
ഭാവവ്യത്യാസമൊന്നും കാട്ടാതെ ഞാൻ നിന്നു.......
പതിവ് പോലെ ഇന്നും പെണ്ണുകാണൽ....
ഇടവഴിയിലൂടെ ഏറെ നടന്നു വന്നവർക്ക്
ഈ പെണ്ണ് കാണൽ അത്ര സുഖകരമാകില്ല ..
വീട്ടിലേക്ക്ഒരു ഓട്ടോ വരുന്ന റോഡെങ്കിലും മതിയായിരുന്നു .... എന്ന് പലതവണ സ്വയം പറഞ്ഞ് നടന്ന വഴിയാണത് .....
റോഡിനു വേണ്ടി അച്ഛൻ പഞ്ചായത്തിൽ
കുറേ അപേക്ഷകൾ നൽകി കാത്തിരിക്കാൻ
തുടങ്ങിയിട്ട് നാളുകളേറെയായി..... പക്ഷേ,
റോഡ് എത്തുന്നിടത്ത് ഒരു വീട്...
ഒറ്റ വീട് മാത്രമുള്ളിടത്തേക്ക് റോഡ് നിർമ്മിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ
എന്തോ ..... അച്ഛൻ, ഇപ്പോൾ റോഡിന് വേണ്ടിയുള്ളഎല്ലാ ശ്രമങ്ങളും നിർത്തി....
പക്ഷേ, കല്യാണാലോചനകൾ മുറുകു
മ്പോഴാണ് ഞാനും വീട്ടിലേക്കുള്ള വഴി
നല്ലതാകണമെന്നു ചിന്തിച്ചു തുടങ്ങിയത്....
ടൗണിലെ കോളേജിലേക്ക് ദിവസവും പോയി
പഠിച്ചുവരുന്നഎനിക്ക് ഈ വഴി അത്ര പ്രയാസമല്ലെന്ന് തോന്നിയിരുന്നു പലപ്പോഴും !
ഇപ്പോൾ ഞാൻ ശരിക്കും അറിഞ്ഞു ....
ഒരുപെൺകുട്ടിയെ കാണാൻ വരുമ്പോൾ
പയ്യന്റെ വീട്ടുകാർ പലകാര്യങ്ങളും സൂക്ഷ്മ
നിരീക്ഷണം നടത്തും ...... ഒരു കാട്ടുമുക്കി
ലാണ് പെൺവീടെന്ന് കണ്ടാൽ എത്ര നല്ല
പെണ്ണായാലും ചെക്കന് താല്പര്യമുണ്ടാകില്ല .....
" ..... മോളിങ്ങ് വാ ...... ചോദിക്കട്ടെ......!"
അമ്മാളു ഏടത്തി അടുത്തേക്ക് വിളിച്ചപ്പോൾനിറഞ്ഞ ചിരിയുമായി ഞാൻ ചെന്നു ....
"...... നല്ല ചെക്കനാ....... ഗൾഫിൽ എക്കൗണ്ടന്റ് ..... ഫോട്ടോ ഉണ്ട് നോക്ക്യേ..... "
കയ്യിൽ കരുതിയ കവർ തുറന്ന് അമ്മാളു
എടത്തി കാട്ടിത്തന്ന ഒരു ചുള്ളൻ ചെക്കന്റെ
മുഖം എന്നെ ആകെത്രസിപ്പിച്ചു... വല്ലാതെ കൊതിപ്പിച്ചു....
മുന്നിൽ ഇരിക്കുന്നവരിൽ കുറച്ച് പ്രായം തോ
ന്നിക്കുന്ന ആൾ (അമ്മാവനായിരിക്കും)
ചോദിച്ചു.....
"...... ഊർമ്മിളാന്നല്ലേ പേര്..... ഡിഗ്രി കഴിഞ്ഞ്
ഇപ്പോൾ എക്കൗണ്ടൻസി ഡിപ്ലോമയ്ക്ക്
പഠിക്കുന്നു ല്ലേ..... ''?
അവർ എന്റെ വിശദവിവരങ്ങളെല്ലാം പഠിച്ചു
വെച്ചിട്ടുണ്ട് ..... ഈ കല്യാണം തീർച്ചയായും
നടക്കുമെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ
പറയാൻ തുടങ്ങിയിരിക്കുന്നു......
വൈകാതെ ചായ സൽക്കാരവും കഴിഞ്ഞ്
കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ച്, ചെക്കൻ
നാളെ കാണാൻവരുമെന്നും പറഞ്ഞ് വന്നവർ
പോയി ..... പോകാൻ നേരത്ത് അടുക്കളയിലേക്ക് വന്ന അമ്മാളു ഏടത്തി
ചിരിച്ചു കൊണ്ടു പറഞ്ഞു;
'''''.......ഇതെന്തായാലും നടക്കും മോളെ.....
നല്ല കുടുംബക്കാരാ... സ്വത്തും പണവും
മോഹിച്ചു വരുന്നവരല്ല... അവർക്ക് നല്ല
പഠിപ്പുള്ള, കാണാൻ കൊള്ളാവുന്ന
ഒരു പെണ്ണിനെ മാത്രം മതി.... എന്റെ കൈയിലുണ്ടായിരുന്ന നിന്റെ പഴയ ഒരു ഫോട്ടോ ഞാൻ അവന്റെ പെങ്ങൾക്ക് കാട്ടിക്കൊടുത്തപ്പോൾ അവൾക്ക് നിന്നെ
നന്നായി ബോധിച്ചൂന്നാ പറഞ്ഞേ....ഒരു നല്ല ഫോട്ടോ ഉണ്ടെങ്കിലെടുക്ക്....
ചെക്കനെ ഇന്ന് തന്നെ കാണിക്കാലോ....."
ഞാൻ അമ്മയുടെ മുഖത്ത് നോക്കി......
അമ്മ സമ്മതിച്ചു കൊണ്ട് തലകുലുക്കി.....
ഞാനും ഒരു സുന്ദരിപ്പെണ്ണാണെന്ന് തോന്നിപ്പി
ക്കുന്ന ഒരു നല്ല ഫോട്ടോ എടുത്ത് അമ്മാളു ഏടത്തിക്ക് കൊടുത്തു...... പ്രതീക്ഷയോടെ...
അതിലേറെ സന്തോഷത്തോടെ ...!
"....... ഇതെങ്കിലും നടന്നാമതിയായിരുന്നു എന്റെ ഭഗവതി........"
അമ്മ നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു...
നടക്കും.... ഞാനും വല്ലാതെ പ്രതീക്ഷിച്ചു .....
സാമ്പത്തിക ഭദ്രതയുള്ള സുന്ദരനും സൽസ്വഭാവിയുമായ ആ ചെറുപ്പക്കാരൻ
എന്റെ ഭർത്താവാകും .....ഉറപ്പ്!
രാത്രിയിൽ ഞാൻ മനസ്സമാധാനത്തോടെ...
സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.....
ആ സുന്ദരപുരുഷന്റെ ഫോട്ടോ നെഞ്ചോട്
ചേർത്തുവെച്ച് ഞാൻ എപ്പോഴോസ്വപ്നം
കണ്ട് ഉറങ്ങി ......
രാവിലെ കോളേജിൽപോകാതെ അവധിയെടുത്ത്,പെണ്ണുകാണാൻ വരുന്നതിന് വേണ്ടി ഞാൻകുളിച്ചൊരുങ്ങി പ്രതീക്ഷയോടെ കാത്തുനിന്നു.....
വീടാകെ ഒരു വിരുന്നിനുള്ള ഒരുക്കം കൂട്ടി.....
രാവിലെ തന്നെ വരുന്ന ചെറുക്കനെയും
കൂട്ടരെയും കാത്ത് വീട്ടിൽഎല്ലാവരും പ്രതീക്ഷയോടെ നിന്നു....
ഞാനും മുറിയുടെ ജനാലയ്ക്കൽ ഇരുന്ന് അകലേക്ക്നീണ്ടുപോകുന്ന വഴിയിലേക്ക് കണ്ണുനട്ടു.....
എന്നാൽ ഏറെ കാത്തിരുന്നിട്ടും ആരും തന്നെ ആവഴി വന്നില്ല .... രാവിലെ കഴിഞ്ഞ്
ഉച്ചയായി ..... ഉച്ചകഴിഞ്ഞ് വൈകിട്ടായപ്പോൾ
അച്ഛന്റെ മുഖത്ത് വല്ലാത്തൊരു നിരാശാ ഭാവം നിറഞ്ഞു.അച്ഛൻ വിഷമത്തോടെഉമ്മറ
ത്തെകസേരയിലിരുന്ന്സിഗരറ്റ്പുകച്ചു.
അമ്മ വീർത്തു കെട്ടിയ മുഖവുമായിവന്ന്
അച്ഛനോട് പറഞ്ഞു.......
".......ദേ ...നിങ്ങള്കടയിൽ ചെന്ന് അമ്മാളു
ഏടത്തിയെ ഫോൺ വിളിക്ക് ..... കാര്യം
എന്താന്ന് അറിയാലോ ....."
ഞാൻ കടുത്തനിരാശയുംദുഃഖവുംനിറഞ്ഞ
മനസ്സുമായി ഉടുത്തൊരുങ്ങിയ വേഷമൊക്കെ അഴിച്ചു വെച്ചു... പിന്നെ,
കട്ടിലിൽ കിടന്ന് കണ്ണീർ വാർത്തു....
അപ്പോഴും കല്യാണച്ചെക്കന്റെ ഫോട്ടോ
എന്റെ തൊട്ടരിൽ കിടന്ന് എന്നെനോക്കി
ചിരിച്ചു.!'' ഞാൻ വരും ''എന്ന് എന്നോട് സ്വകാര്യമായി പറയും പോലെ!
അധികം വൈകാതെ അച്ഛൻ വന്നു .......
അമ്മാളു ഏടത്തിയെ വിളിച്ച് കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്.....
" ......... നമ്മടെ മോളെ ചെക്കനിഷ്ടായത്രെ....
പക്ഷേ, വീട്ടുകാര് സമ്മതിക്കുന്നില്ലാന്ന്....
നമ്മടെ വീട്ടിലേക്കുള്ള വഴി ശരിയല്ലാന്ന്....."
അച്ഛൻ വ്യസനത്തോടെ അത്രയും പറഞ്ഞ്
അകത്തേക്ക് പോയി........ അമ്മ അത്കേട്ട പാടെ കരയാൻ തുടങ്ങി.....
"....... ഫോണുംകറണ്ടും വഴിയുമില്ലാത്തഈ
ഓണം കേറാമൂലേന്ന് എങ്ങട്ടെങ്കിലും
വിറ്റു പെറുക്കി പോയാമതിയാര്ന്നു .... "
ഉള്ളിലെ വിഷമമെല്ലാം അമ്മയുടെ ആത്മ
ഗതത്തിലുണ്ടായിരുന്നു.
എനിക്ക് ആകെ ഒരു വീർപ്പുമുട്ടൽ......
നെഞ്ചിൽ നിന്ന് തികട്ടി വന്ന കരച്ചിൽ അടക്കാൻ പ്രയാസപ്പെട്ട് ഞാൻ തലയിണയിൽ മുഖം പൂഴ്ത്തിക്കിടന്നു..... ഒരിക്കലും നടക്കാത്ത എന്റെ
വിവാഹമെന്നസ്വപ്നത്തിൽനിന്ന്
ഞാൻ, പതുക്കെ വീട്ടിലേക്കുള്ള വഴിയിലൂടെ
തിരിച്ചു നടന്നു..... കണ്ണീരോടെ .....!
ഞാൻ ഇഷ്ടപ്പെട്ടപ്പെട്ട ആ സുന്ദരപുരുഷൻ
മനസ്സിൽ നിന്ന് എപ്പോഴോ ഇറങ്ങിപ്പോയിരുന്നു...!!!
* * * * * * *
ശുഭം ........ ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo