Slider

രണ്ടാംഭാര്യ

0


"ഇനിയൊരു നിമിഷം നിന്നെയീ വീട്ടിൽ കണ്ടുപോകരുത്.ഇറങ്ങിക്കോണം പെട്ടിയും പ്രമാണവുമായി..
അമ്മായിയമ്മ കലിതുള്ളി നിൽക്കുകയാണ്.അമ്മു പകച്ചു നിന്നു..
" നിന്നോടല്ലേ ഒരുമ്പെട്ടവളെ ഇറങ്ങിക്കോളാൻ പറഞ്ഞത്.
കലിപിടിച്ച് അവർ അമ്മുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു വെളിയിൽ തള്ളി.കൂടെ അവളുടെ ബാഗും എടുത്തെറിഞ്ഞു.
".ഇവൾക്ക് ഭ്രാന്തുള്ള കാര്യം ഒളിപ്പിച്ചതും പോരാ പാപജാതകക്കാരി എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നശിപ്പിച്ചു. രണ്ടു വർഷം ആണിന്റെ കൂടെ കിടന്നിട്ടും കൊച്ചുമില്ല.മൂധേവി..
അവർ കലിതുള്ളി പ്രാകിക്കൊണ്ടിരുന്നു.
പെട്ടന്നാണു അമ്മുവത് കണ്ടത്.അമ്മക്കു പിന്നിൽ പരിഹാസച്ചിരിയുമായി ഭർത്താവ് നിൽക്കുന്നു. അതാണവളെ കൂടുതൽ സങ്കടപ്പെടുത്തിയത്.
വീട്ടിലേക്ക് പോകുന്നതിനിടയിൽ അമ്മുപലതും ഓർത്തു കൊണ്ടിരുന്നു.പെണ്ണുകാണാൻ ഭർത്താവ് ആദ്യമായി തന്റെ മുമ്പിൽ വന്നു നിന്നത്.
കറുത്തവനും സൗന്ദര്യവും ഇല്ലാത്തതിനാൽ പലപെണ്ണുകാണലും മുടങ്ങി.അതിനാൽ ഇത് അവസാനത്തെയാണെന്ന് സ്വയം തീരുമാനിച്ചത്.അയാളത് പറയുമ്പോൾ സ്വരത്തിൽ നീരസമുണ്ടായിരുന്നു.ഇതുവരെ വിവാഹം നടക്കാത്തതിൽ....
തനിക്ക് ചെറുപ്പത്തിൽ മാനസിക വിഭ്രാന്തി വന്നതും പാപജാതകവുമാണെന്നും താൻ തുറന്നു പറഞ്ഞു. അയാൾക്ക് ജാതകത്തിൽ വിശ്വാസമില്ലെന്നും വിവാഹം കഴിഞ്ഞു ഇത് വന്നാലും അല്ലെങ്കിൽ എനിക്കിത് വന്നാലും നമ്മൾ സഹിക്കണ്ടതല്ലേയെന്ന് പറഞ്ഞപ്പോൾ മനസ്സിൽ അറിയാതൊരു ഇഷ്ടം തോന്നി.....
വിവാഹത്തിനു സമ്മതമാണെന്ന് താൻ പറയുമ്പോൾ അയാളുടെ മുഖത്തെ സന്തോഷമൊന്ന് കാണണ്ടതായിരുന്നു.വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ വലിയ സ്നേഹമായിരുന്നു.പതിയെ അമ്മായിയമ്മ എന്നിൽ നിന്നും ഭർത്താവിനെ അകറ്റിത്തുടങ്ങി...
ചെറുപ്പത്തിലെ വിധവയായ അവർക്ക് മകനും ഭാര്യയും ഒന്നിച്ചു കഴിയുന്നത് ഇഷ്ടപ്പെട്ടില്ല.പലരാത്രികളിലും നടുവിനും കാലിനും വേദനയുമെന്ന് പറഞ്ഞു അവരുടെ മുറിയിൽ കിടത്തും.ചിലർക്ക് ഇതൊരു ഹരമാണ്...
പ്രഗ്നന്റ് ആകാതിരുന്നപ്പം നല്ലയൊരു ഡോക്ടറെ കാണാമെന്ന് പറഞ്ഞിട്ടും അദ്ദേഹം സമർത്ഥമായി ഒഴിഞ്ഞുമാറി.കുഞ്ഞുങ്ങൾ ഈശ്വരന്റെ അനുഗ്രഹമാണ്.അതെന്നെങ്കിലും നമുക്ക് ലഭിക്കും.കാത്തിരിക്കാം അതിനായിട്ട്...
ഇപ്പോൾ അയാൾക്ക് സർക്കാർ ജോലി കിട്ടിയപ്പോൾ താൻ വെറുക്കപ്പെട്ടവളായി.തന്റെയെല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. പക്ഷേ അയാൾ അതെല്ലാം വിവാഹം കഴിഞ്ഞിട്ടാണു എല്ലാം അറിഞ്ഞെന്ന രീതിയിൽ അമ്മയോട് പറഞ്ഞതാണു പ്രശ്നങ്ങൾ സങ്കീർണമായത്....
തന്നെ വേണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ സ്വയം ഒഴിഞ്ഞു പോകുമായിരുന്നു.ഇത് പക്ഷേ.. സഹിക്കാൻ പറ്റുന്നില്ല.നിറഞ്ഞൊഴുകിയ മിഴികളെയവൾ ശ്വാസിച്ചു നിർത്തി.തന്നെ വേണ്ടാത്തവരെ തനിക്ക് എന്തിനു.ജീവിച്ചു കാണിച്ചു കൊടുക്കണം‌ ചവുട്ടി താഴ്ത്തിയവർക്കു മുമ്പിൽ.മനസ്സുകൊണ്ടവൾ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു....
വീട്ടിലെത്തി എല്ലാ കാര്യങ്ങളും അവൾ വീട്ടുകാരോട് തുറന്നു പറഞ്ഞു. എന്തിനും ഏതിനും അവർ അവൾക്കൊപ്പം നിന്നു.വിവാഹമോചനവും കോടതിയും മറ്റുമായി കുറെ മാസങ്ങൾ കടന്നു പോയി.....
വിവാഹമോചനം ലഭിച്ചതോടെ തന്നെ പൂർണ്ണമായും മനസിലാക്കിയൊരാൾ ജീവിതത്തിലേക്കു വന്നപ്പോൾ അമ്മു അയാളുടെ ഭാര്യയായി.വൈകാതെ തന്നെ അമ്മു പ്രഗ്നന്റായി....
എട്ടാം മാസത്തിൽ ഭർത്താവുമൊത്ത് ആദ്യഭർത്താവിന്റെ വീട്ടിലവൾ എത്തി.ഞായറാഴ്ച ആയതിനാൽ വീട്ടിൽ അമ്മയും മകനും ഉണ്ടായിരുന്നു.വീർത്ത വയറുമായി വരുന്ന അമ്മുവിനെ കണ്ടവർ ഞെട്ടി...
"ഞാൻ ഭർത്താവ് വാഴാത്ത പെണ്ണൊന്നുമല്ല.ഇതെന്റെ ഭർത്താവാണ്.ഞാൻ ഇദ്ദേഹത്തത്തിന്റെ കൂടെത്തന്നെയാണ് കിടന്നത്.അതിന്റെ തെളിവാണ് എന്റെ വീർത്ത വയർ.നിങ്ങളുടെ മകന്റെ കഴിവുകേട് കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന്റെ ചുമലിലല്ല വെക്കണ്ടത്.ചുമ്മാതല്ല ഇയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയത്.വിവാഹം നടക്കുന്നില്ലെന്ന് ഇയാൾ കരഞ്ഞു പറഞ്ഞപ്പോൾ എനിക്കുളള ദോഷവശങ്ങൾ ഞാൻ തുറന്നു പറഞ്ഞിട്ടാണു ഇയാൾക്ക് മുമ്പിൽ താലിക്കായി കഴുത്ത് നീട്ടിയത്....
പിന്നെ അമ്മു ആദ്യഭർത്താവിനു നേരെ തിരിഞ്ഞു..
" മീശവെച്ചാൽ ആണാകില്ല അതിനു ആണത്തം ഉണ്ടാകണം.സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ തലക്ക് കെട്ടിവെക്കുന്നതല്ല ആണത്തം.ഇത്രയും ഇവിടെ വന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു പെണ്ണല്ലാതായിപ്പോകും...
വിളറി വെളുത്ത അവരുടെ മുഖം മനസംതൃപ്തിയോടെ അമ്മു നോക്കി നിന്നു.പിന്നെയൊന്നു പുഞ്ചിരിച്ചിട്ട് അവൾ ഭർത്താവിന്റെ കയ്യിൽ തൂങ്ങി അമ്മു പുറത്ത് കാറിനരുകിലേക്ക് നടന്നു..
A story by സുധീ മുട്ടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo