നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇക്ക

ഇക്കാക്കന്റെ വിവാഹമായിരുന്നു ഇന്നലെ....പങ്കെടുക്കാന്‍ പറ്റിയില്ല....
അടുത്ത മാസമെ കമ്പനി ലീവ്‌ കിട്ടൂ....
നാളെ കൂട്ടുകാർക്ക്‌ പാർട്ടി കൊടുക്കണം....ഇവിടെ അങ്ങിനെയാണു നാട്ടില്‍ എന്തു പരിപാടി നടന്നാലും അതു ചെറുതായാലും വലുതായാലും പാർട്ടി നിർബന്ധമാണു......
ഹംസക്കാന്റെ സൂപ്പർ മട്ടണ്‍ ബിരിയാണി ... അല്‍പ്പം മദ്യപാനം...അതു കഴിഞ്ഞു ചെറിയൊരു ഗാനമേള ഇതാണു ഞങ്ങളെ പാർട്ടി....
ഞാന്‍ റിയാസ്‌......
സാമ്പത്തികം വല്ല്യ മോശമില്ലാത്ത കുടുംബത്തിലാണു എന്റെ
ജനനം.....ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞു ദുബായില്‍
സന്തോഷത്തോടെ ജീവിക്കുന്നു.....ഇന്ത്യന്‍ സ്‌കൂളില്‍ ടീച്ചറും കൂടിയാണ്‌ അവള്‍......
്‌ജേഷ്‌ഠന്‍ ഫിറോസ്‌ എന്‍ജിനീയറാണു...അവന്റെ വിവാഹമാണു കഴിഞ്ഞതു....നിക്കാഹ്‌ കഴിഞ്ഞിട്ടു രണ്ടു വർഷമായി ...അതിനിടക്കാണു ഉപ്പാന്റെ മരണം അതാണു വിവാഹം ഇത്ര വൈകാന്‍ കാരണം......
...ഒരു പാടു പേരു പങ്കെടുത്ത ആഡംബര വിവാഹം....ഉമ്മ വല്ല്യ തറവാട്ടു കാരിയാണു.....അതു കൊണ്ടു തന്നെ മാമൂലുകള്‍ക്കും ആചാരങ്ങള്‍ക്കുമൊന്നും ഒരു വിട്ടു വീഴ്‌ച്ചയും ഉമ്മക്കുണ്ടാകില്ല..
മൂത്ത രണ്ടാളും പഠിക്കാന്‍ മിടുക്കരായിരുന്നെങ്കിലും ഞാന്‍ മോശമായിരുന്നു ....അതു കൊണ്ടു തന്നെ പ്‌ളസ്‌ടു കഴിഞ്ഞപ്പോള്‍ പഠനം നിർത്തി...
കൂട്ടുകാരുമായി കറങ്ങി നടക്കുക...അടിയുണ്ടാക്കുക...ഇതൊക്കെ ആയിരുന്നു ഹോബി.....കുടുംബത്തെ പറയിപ്പിക്കാന്‍ ഉണ്ടായത്‌ എന്ന വിശേഷണം അന്നെ എനിക്ക്‌ കിട്ടിയിരുന്നു....
കല്ല്യാണം കഴിഞ്ഞു ഒരാഴിച്ച കഴിഞ്ഞപ്പോയേക്കും ഇക്കാക്ക പെണ്ണിനെ അവരെ വീട്ടില്‍ കൊണ്ടാക്കിയ വാർത്തയാണു കേട്ടതു...
വിശദമായി അനേഷിച്ചപ്പോള്‍ അവരു കാർ ഇന്നോവയാണു കൊടുക്കാമെന്നു പറഞ്ഞിരുന്നതു...
കൊടുത്തതു എർട്ടിഗ ആയിപ്പോയി.....
അതു ഉമ്മാക്ക്‌ ഉമ്മയുടെ കുടുംബക്കാരുടെ അടുത്ത്‌ വലിയ ക്ഷീണമുണ്ടാക്കി.....അതിനൊരു തീരുമാനമുണ്ടാക്കിയിട്ടു തിരിച്ചു കൊണ്ടു വന്നാല്‍ മതി എന്ന ഉമ്മയുടെ തീരുമാനം അതെ പടി അഌസരിച്ചിരിക്കുകയാണു ഉമ്മയുടെ പ്രിയപ്പെട്ട മകന്‍.....
നിക്കാഹ്‌ കഴിഞ്ഞപ്പോയുള്ള അവസ്‌ഥയല്ല പോലും ഇത്തായുടെ ഉപ്പാക്ക്‌....ബിസിനസില്‍ എന്തോ വലിയ നഷ്‌ടമുണ്ടായിരിക്കുന്നു....പറഞ്ഞ ആഭരണങ്ങള്‍ തന്നെ കഷ്‌ടപ്പെട്ടാണു ഉണ്ടാക്കിയതു പോലും.....
എയർപോർട്ടില്‍ കൂട്ടുകാരായിരുന്നു വന്നതു....അതു അവരുടെ അവകാശമാണു....ഡ്യൂട്ടി ഫ്രീയില്‍ നിന്ന്‌ അവർക്കുള്ളതു കൂടി കരുതിയിരുന്നു.....
വീട്ടില്‍ ഭയങ്കര ചർച്ച നടക്കുകയാണു...ഉമ്മാന്റെ ആങ്ങളമാരൊക്കെ വന്നിട്ടുണ്ട്‌...ഒരു വിട്ടു വീഴ്‌ച്ചക്കും തയ്യാറല്ല....പെണ്ണിനെ ഒഴിവാക്കുക....വാക്കു പാലിക്കാത്തവരുമായി ഒരു ബന്ധവും നമുക്കു വേണ്ട എന്ന തീരുമാനത്തിലാണു എല്ലാവരും...
അന്നു വൈകുന്നേരം അനിയന്‍ റിയാസ്‌ മൊബൈലില്‍ വിളിച്ചു അർജന്റൊയി ടൗണില്‍ എത്തണമെന്നും ഉമ്മയോടു പറയണ്ട എന്നും പറയുമ്പോള്‍ ...കള്ളും കുടിച്ചു അടിയുണ്ടാക്കി ശ്‌റ്റേഷനില്‍ ആയിക്കാണും ...ജാമ്യത്തിനിറക്കാനായിരിക്കും എന്നെ ഫിറോസ്‌ കരുതിയുള്ളൂ...
ഇക്കാ ചില കാര്യങ്ങള്‍ ഇക്കാനോടു സംസാരിക്കാനാ ഇങ്ങോട്ടു വരാന്‍ പറഞ്ഞതു...
നമ്മുടെ ഉമ്മാനെ ഇക്കാക്ക്‌ ശരിക്കും അറിയാലോ....അവരെ ഭാഗത്തു നിന്നും ഒരു വിട്ടു വീഴ്‌ച്ചയും പ്രതീക്ഷിക്കണ്ട.....
സംഭവം ഉമ്മാന്റെ കാലിനടിയിലാണു സ്വർഗം എന്നാണു നമ്മള്‍ പഠിച്ചതു...മക്കള്‍ മാതാപിതാക്കളെ അഌസരിക്കണം..ബഹുമാനിക്കണം..ഇതൊക്കെ ശരിയാണു...എന്നാലും അവരും മഌഷ്യരാണു..അവർക്കും തെറ്റു പറ്റാം.....അവരു പറയുന്നതും എടുക്കുന്ന തീരുമാനങ്ങളും തെറ്റാണു എന്നു ബോധ്യമുണ്ടെങ്കില്‍ എതിർക്കുന്നതില്‍ ഒരു തെറ്റുമില്ല ഇക്കാക്ക........
ഇക്കാക്ക....ഇതു എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ കല്ല്യാണത്തിഌ അവരു കൊടുത്ത പുത്തന്‍ ഇന്നോവയാണു....അവന്റെ അളിയന്‍ അതു തിരിച്ചു കൊടുത്തു...അവർക്ക്‌ വേണ്ട പോലും.....
ഞാനതങ്ങു വാങ്ങിച്ചു....ഇക്കാക്ക്‌ അറിയാലോ..എനിക്ക്‌ അവിടെ വല്ല്യ ശമ്പളമൊന്നുമില്ലാ എന്നു...ഇത്‌ പതുക്കെ അടവടച്ചു തീർത്തു കൊടുത്താല്‍ മതി...അവർക്കും വല്ല്യ തിരക്കില്ല....
എന്റെ ഇക്ക ഈ ഇന്നോവയില്‍ എന്റെ ഇത്താത്തനെയും കയറ്റി വീട്ടിലേക്ക്‌ വാ.....ഉമ്മാക്കും സന്തോഷമാകും...എന്റെ ഇക്ക ഒരാണാണു എന്നു ഇക്കാന്റെ പെണ്‍ വീട്ടുകാരും കരുതട്ടെ....എന്നു പറഞ്ഞു റിയാസ്‌ ചാവി കൊടുക്കുമ്പോള്‍......കുടുംബത്തെ പറയിപ്പിക്കാനായുണ്ടായവന്‍ എന്നു താനടക്കം പറയുന്ന തന്റെ അനിയന്റെ മുമ്പില്‍ ചെറുതായി ചെറുതായി താന്‍ ഇല്ലാതാകുന്നതായി ഫിറോസിഌ തോന്നി........

Rahees

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot