***********
ഉടുമുണ്ട് നേരെയാക്കി ഉടുക്കുമ്പോൾ അയാൾ കഴുത്തു തിരിച്ചൊന്നു നോക്കി അവളെ.
കാൽ കട്ടിലിൽ നിന്നും താഴേക്ക് തൂക്കിയിട്ട് തല താഴ്ത്തി ബ്ലൗസ് ഹൂക് ഇടുകയായിരുന്നു അവൾ.
ആദ്യമായല്ല തന്റെ ഈ ഒറ്റമുറിയിൽ പെണ്ണ് വരുന്നത്. കൂപ്പിലെ ഒരു മാസത്തെ പണിയും കഴിഞ്ഞു വരുമ്പോൾ മനസ്സും ശരീരവും ഒന്നു പെരുപ്പിക്കാൻ കള്ളും പെണ്ണും പതിവായിരുന്നു. എന്നിട്ട് മാത്രമേ വീട്ടിലെ പെമ്പറന്നോത്തിയെ പോയി കാണാറുള്ളൂ. പിള്ളേര് മൂന്നായപ്പോ അവൾക്ക് തന്റെ താഴെ കിടന്നു തരാൻ ഇഷ്ടക്കേട്.
കെട്ടും മുന്നേ ഉള്ള തെമ്മാടിത്തരം തുടരാൻ പെണ്ണുമ്പിള്ളയ്ക്ക് പഴി ചാരി.
പൈസ കൊടുത്താൽ കുടുസ് മുറിയിൽ അന്തിയുറങ്ങാൻ കുറെ എണ്ണം ഉണ്ടായി.
കെട്ടും മുന്നേ ഉള്ള തെമ്മാടിത്തരം തുടരാൻ പെണ്ണുമ്പിള്ളയ്ക്ക് പഴി ചാരി.
പൈസ കൊടുത്താൽ കുടുസ് മുറിയിൽ അന്തിയുറങ്ങാൻ കുറെ എണ്ണം ഉണ്ടായി.
അയാൾ തിരിഞ്ഞു അവൾക്കടുത്തായി നിന്നു. എന്നിട്ടും അവൾ തല ഉയർത്താനോ, അയാളെ നോക്കാനോ നിന്നില്ല.
അയാൾ ഷർട്ടും പേഴ്‌സും എടുത്തു മുറിക്ക് പുറത്തിറങ്ങി.
ഇന്നലെ ആ ബസ് സ്റ്റോപ്പിൽ അവളെ കാണുമ്പോൾ രാത്രി ആയിരുന്നു. നേരം ഒൻപത് മണിയാകുമ്പോഴേക്കും റോഡ് വിജനമായിരുന്നു. ആകെ പേടിച്ചു നിന്ന അവളോട് ഓട്ടോ വിളിച്ചു തരാമെന്നു പറഞ്ഞതും തന്റെ ഓട്ടോ എടുത്തു വന്നു അവളെ കയറ്റിയതും ഓർമ്മയുണ്ട്. അവളെ എത്തിച്ചത് പക്ഷെ ഇവിടേക്ക് ആയിരുന്നു.
കോലായിലെ കസേരയിൽ ഇരുന്നു സിഗരറ്റ് വലിച്ചു തള്ളുമ്പോൾ അയാളുടെ ഉള്ളിലെ മദ്യം ഇറങ്ങി തുടങ്ങിയിരുന്നു.
അയാൾ വീണ്ടും അകത്തേക്ക് നോക്കി, തല താഴ്ത്തി നിശബ്ദം അവൾ ഇരിക്കുകയാണ്.
ഇന്നലെയും താൻ അവളെ കയറിപ്പിടിച്ചു വാ പൊത്തി വലിച്ചിഴച്ചു മുറിക്കുള്ളിലേക്ക് കൊണ്ട് പോകുമ്പോൾ ഒന്നു കുതറാൻ നോക്കിയതെ ഉള്ളൂ അവൾ, പിന്നീട് അവൾ തനിക്ക് വഴങ്ങി തരുമ്പോലെ ആയിരുന്നു. ജീവച്ഛവം പോലെ കിടക്കുമ്പോഴും ഒരിക്കൽ പോലും അവൾ കണ്ണു തുറന്നു തന്നെ നോക്കിയില്ല. ഉയർച്ചതാഴ്ച്ചക്കൊടുവിൽ അവളുടെ ദേഹം താൻ വിട്ടുകൊടുക്കുമ്പോഴും അവൾ കണ്ണടച്ചു കിടക്കുകയായിരുന്നു.
നേരം വെളുക്കും മുന്നേ ഇവിടം വിടണം. അതിനു മുന്നേ ഇവളെ ഒഴിവാക്കണം. കൊല്ലാനുള്ള ചങ്കുറപ്പില്ല തനിക്ക്, പിന്നെ ഇനി..
അയാൾ എന്തോ ആലോചിച്ചുറപ്പിച്ച പോലെ അകത്തേക്ക് കയറി.
കട്ടിലിൽ ഇരിക്കുകയായിരുന്ന അവളുടെ കയ്യിൽ കയറിപ്പിടിച്ചു പുറത്തേക്ക് വലിച്ചു അവളെ.
"നിന്നെ ഇവിടെ ഇട്ട് എനിക്ക് കൊല്ലാം, പക്ഷെ ഞാനത് ചെയ്യുന്നില്ല.നിന്നെ കിട്ടിയ ഇടത്ത് തന്നെ കൊണ്ടിറക്കാം ഞാൻ. ഇതിന്റെ പേരിൽ നീ എനിക്കിട്ടു ഉണ്ടാക്കാൻ വന്നാൽ അന്ന് തീരും നീ"
അയാൾ ആക്രോശിച്ചു കൊണ്ട് അവളെ പിടിച്ചു വലിച്ചു.
പെട്ടെന്നായിരുന്നു കൈ വലിച്ചു അവൾ അയാളുടെ കരണത്ത് അടിച്ചത്. അപ്പോഴായിരുന്നു അവളുടെ ജ്വലിക്കുന്ന കണ്ണുകൾ അയാൾ കാണുന്നത്. അവളുടെ നോട്ടം നേരിടാനാവാതെ അയാൾ ദൃഷ്ടി മാറ്റി. പെണ്ണിന് മുന്നിലെ അടിയറവിന്റെ തൊട്ടടുത്തു താൻ എത്തിയിരിക്കുന്നു എന്നു അയാൾക്ക് മനസിലായി.
അയാൾക്ക് നേരെ വിരൽ ചൂണ്ടി അവൾ അടുത്തെത്തി,. അവളുടെ മുഖത്തും കഴുത്തിലും ചോര പൊടിഞ്ഞിരുന്നു, ആ വെളുത്ത ശരീരത്തിൽ അവ തെളിഞ്ഞു കാണപ്പെട്ടു.
നേർത്തതെങ്കിലും ഉറച്ച അവളുടെ ശബ്ദം അയാളുടെ കാതിൽ വീണു തുടങ്ങി
"എനിക്കറിയാമായിരുന്നു,ഞാൻ എതിർത്തിരുന്നെങ്കിൽ താൻ എന്നെ പിച്ചി ചീന്തി കൊല്ലുമെന്ന്, അങ്ങനെ സംഭവിച്ചാൽ നഷ്ടം എന്റെ കുടുംബത്തിനാകും. ഒപ്പം നാണക്കേടും. എന്റെ കുഞ്ഞിന് അമ്മയില്ലാതാകും. ഇപ്പോ താൻ എന്നോട് ചെയ്തത് അതു ഇല്ലാതാക്കാൻ എനിക്ക് ഒരു കുപ്പി ഡെറ്റോളും നല്ല മണമുള്ള ഒരു സോപ്പും മതിയെടോ. എന്റെ മനസ്സ് താൻ സ്പര്ശിക്കാത്ത ഇടത്തോളം ഞാൻ കളങ്കപ്പെട്ടിട്ടില്ല. എന്നെ ഒരു ഭ്രാന്തൻ നായ കടിച്ചു എന്നു ഞാൻ കരുതും. ഇതിന്റെ പേരിൽ ഞാൻ കേസിനു പോയാലും എനിക്ക് നീതി കിട്ടില്ല, അവിടെയും ഞാൻ പിച്ചിചീന്തപ്പെടും. അതിലും നല്ലത് ഇതു ഞാൻ സഹിച്ചാൽ മതി. പക്ഷെ താൻ അനുഭവിക്കണം, ദാ ഇങ്ങനെ അതും പറഞ്ഞു അവൾ പിന്നിലായി ഒളിപ്പിച്ച വെട്ടുകത്തി അയാളുടെ കാൽമുട്ടിന് നേരെ ആഞ്ഞു വീശി. ഒരലർച്ചയോടെ അയാൾ മുട്ടുകുത്തി നിലത്തേക്കിരുന്നു. അവളെ തിരിച്ചുപദ്രവിക്കാനുള്ള ആരോഗ്യം ഉണ്ടായിട്ടും അയാൾ മുറിവേറ്റ കാൽ അമർത്തിപ്പിടിച്ചു നിലത്തേക്കിരുന്നു.
"താൻ ഇതു ആരോടും പറയില്ല,പറഞ്ഞാൽ എന്നോട് താൻ ചെയ്‌തതും പുറത്തു വരും. "
അതും പറഞ്ഞു വാതിൽ വലിച്ചടച്ചു അവൾ പുറത്തേക്കിറങ്ങി. നേരം പുലരുന്നതും കാത്തു ആ കോലായിൽ അവളിരുന്നു. അകത്തു ചോര ഇറ്റുന്ന കാലുമായി അയാളും ...
അതും പറഞ്ഞു വാതിൽ വലിച്ചടച്ചു അവൾ പുറത്തേക്കിറങ്ങി. നേരം പുലരുന്നതും കാത്തു ആ കോലായിൽ അവളിരുന്നു. അകത്തു ചോര ഇറ്റുന്ന കാലുമായി അയാളും ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക