Slider

**വെള്ളാരം കണ്ണുള്ള ➖➖➖➖➖➖അരുണിമ

എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ ഇന്നലെ ഉണ്ടായ സംഭവം ആണ്.. കൂടുതൽ അലങ്കാരം ഒന്നും ഇല്ലാതെ അവരുടെ വാക്കുകളിൽ തന്നെ ഞാൻ ഇത് ഇവിടെ പകർത്തുന്നു.. ---
**വെള്ളാരം കണ്ണുള്ള അരുണിമ

ഒര് അനുഭവകഥ
അന്ന് തിരക്കേറിയ ജീവിത ഓട്ടത്തിനിടയിൽ
പല കാഴ്ചകളോടും അനുഭവങ്ങളോടും പ്രതികരിക്കാൻ ആഗ്രഹമുണ്ടായിട്ടും
അതിന് സാധിക്കാതെ ജീവിത മൽസരങ്ങൾക്കായി പരക്കം പായുന്ന മനുഷ്യർക്കിടയിൽ അവരിലെരാളായി ഞാനും ഉണ്ടായിരുന്നും
ആ യാത്രയ്ക്കിടയിൽ ഞാൻ എന്നും സുന്ദരിയായ ഒരു ഭിക്ഷക്കാരിയേയും അവരുടെ മകളേയും കാണുമായിരുന്നു
വീട്ടിലെത്താൻ റെയിൽപാളം കടന്ന് വേണം എനിയ്ക് പോകാൻ
ഇതിനടുത്താണ് ഇവരെ കാണുന്നത്
കാണാൻ വൃത്തിയുള്ളത് കൊണ്ടാവാം ഞാൻ ഇവരെ ശ്രദ്ധിക്കുന്നത്
എന്നെ കാണുമ്പഴ് ചിരിക്കാറുള്ള ആ കുട്ടിയ്ക്ക് വേണ്ടി ഒര്മിഠായി എന്നും ഞാൻ കരുതുമായിരുന്നു
ഒര് ദിവസം വരുമ്പഴ് അവരെ കണ്ടില്ല
അല്പം മാറി ഒര് ചെറിയ ആൾക്കൂട്ടം കണ്ട് കാരണം തിരക്കിയ ഞാൻ അറിഞ്ഞും
ഭിക്ഷ യാചിക്കുന്ന ഒര് സ്ത്രീ പാളത്തിൽ കിടക്കുന്നും എന്ന്
ഞാൻ ഒന്നു നോക്കിയതെ ഉള്ളു
അർദ്ധനഗ്നയായി ആ സ്ത്രീ തല യും കാലുംഅറ്റ് കിടക്കുന്നു
അവിടെ നിൽക്കുന്ന ആൾക്കാരുടെ കണ്ണുകൾ അവരുട ശരീരത്തിൽ ആയിരുന്നു
എന്നെ ഏറെ വേദനിപ്പിച്ചത് അമ്മയുടെ അറ്റ് കിടക്കുന്ന കാലിൽ തല വെച്ച് കൊണ്ട് ചുറ്റുനിൽക്കുന്നവരെ നോക്കുന്ന
ആ കുഞ്ഞു വെള്ളാരം കണ്ണുകളിലെ പേടിയായിരുന്നും
ഞാൻ അവൾക്ക് അടുത്തേയ്ക്ക് ചെന്നും
എന്നെ കണ്ട അവൾ പതിവ് മിഠായിക്കായി കൈകൾ നീട്ടി
ഞാൻ മറ്റെന്നും ചിന്തിച്ചില്ല
എന്നെ നോക്കി കളിയാക്കുന്ന കണ്ണുകളെയും ശ്രദ്ധിച്ചില്ല
രക്തത്തിൽ കുളിച്ച ആ കുഞ്ഞിനെ പിടിച്ച്എഴുന്നേൽപ്പിച്ച് മാറ്റി ഇരുത്തി എന്റെ മകൾക്കായി കരുതിയിരുന്ന പലഹാര പൊതി അവൾക്ക് നൽകി
അവൾ അത് ആർത്തിയോടെ കഴിക്കുന്നത് നോക്കി നിന്നും
അപ്പഴ് എന്റെ ഉള്ളിൽ ഇരുന്ന് ആരോ ചെയ്യിക്കുന്നത് പോലെ ഞാൻ ഒര്കാര്യം ചെയ്തും
മക്കൾ ഇല്ലാത്ത ഒര്പരിചയക്കാരിയായ ചേച്ചിയെ വിളിച്ച് അവരോട് ഈ കാര്യം പറഞ്ഞും
അവർ വന്നും പോലിസിന്റെ അനുവാദത്തോടെ കുട്ടിയെ ഏറ്റ് എടുത്തു
.(ഇന്നത്തെ പോലെ വലിയ നിയമകുരുക്കെന്നും അന്ന് ഇതിനെന്നു ഉണ്ടായിരുന്നില്ല )
വീട്ടിൽ എനിക്ക് പണി കിട്ടി
5 മണിയ്ക്ക് വീട്ടിലെത്തുന്ന എനിക്ക്
വരാൻ 7 മണി കഴിഞ്ഞും എന്ന കാരണത്താൽ
ഏട്ടന്റെ കൈയ്യിൽ നിന്നു അന്ന് ആദ്യമായി അടികൊണ്ടും
പക് ഷേ ഇന്ന് ആ തല്ലിന്റെ സുഖം ഞാൻ അറിയുന്നും
എന്താന്ന് അറിയാൻ തോന്നുന്നോ
പറയാം അമ്മ വിളിക്കുന്നു ബാക്കി വന്നിട്ട് പറയാംok
വന്നു ട്ടോ
ബാക്കി പറയാം
കുറച്ച് ദിവസക്കൾക്ക് മുന്നേ എന്റെ വീടിന്റെ മുന്നിൽ ഒര് കാറ് വന്ന് നിൽക്കുകയും
അതിൽ നിന്നും അതിസുന്ദരിയായ ഒര് വെള്ളാരംകണ്ണു ക്കാരി ഇറങ്ങി
ആരാന്ന് ചോദിക്കാതെ നിന്ന എന്റെ അടുത്തേയ്ക്ക്
ഒര്നിറചിരിയോടെ എത്തിയ അവൾ
കൈയിൽ കരുതിയിരുന്ന കവറിൽ നിന്നും
ഒരു ' മിഠായി എടുത്ത് എന്റെ വായിലേയ്ക്ക് വെച്ചു തന്നു
എന്നിട്ട് പറഞ്ഞും എന്റെ അറിയാത്ത പ്രായത്തിൽ അമ്മ തന്ന മധുരം ഇതിനെക്കാലും ഇരട്ടിയായിരുന്നു
അതിൽ കുറച്ച് ഞാൻ തിരികെ തരുകയാണ് എന്ന്
അപ്പഴും എനികൊന്നു മനസിലായില്ല
അപ്പഴാണ് കാറിൽ നിന്നും ആ പഴയ ദമ്പതികൾ ഇറങ്ങി വന്നത്
അവർ പറയാതെ തന്നെ എനിക്ക് മനസിലായി എന്റെ വെള്ളാരം കണ്ണു ക്കാരിയായ അരുണിമയാണ് അത് എന്ന്
അവളുടെ കല്യാണമാണ് വരൻ അമേരിക്കയിലെ ഡോക്ടർ ആണ്
എന്നെ കാണണം എന്ന വെള്ളാരം കണ്ണുള്ള സുന്ദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് 20 വർഷത്തിന് ശേഷം അവർ നാട്ടിൽ എത്തിയത്
-
എന്നിലെ മാതൃസ്നേഹത്തിന്റെ വില അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്
ഞാൻ ജീവിതത്തിൽ സീറോ ആയിരുന്നില്ല എന്ന അറിവിൽ നിന്നും ഉണ്ടാകുന്ന ഒര് ആനന്ദം ഞാൻ അറിയുകയായിരുന്നും ഞാൻ എന്നെ അറിയുകയായിരുന്നു
എന്തായാലും കുറച്ച് നിമിഷങ്ങൾ എനിക്ക് വേണ്ടി ചിലവഴിച്ചിട്ട് എന്റെ വെള്ളാരം കണ്ണുക്കാരി പടി യിറങ്ങി പോകുന്നതിന് മുൻ മ്പ്
എന്റെ മകളെയും അമേരിക്കയിൽ കൊണ്ട് പോകും എന്ന് ഉറപ്പ് തന്നിട്ട് ആണ് പോയത്
ഇന്ന് 6 മണിയ്ക്ക് തിരുവനന്തപുരം എയർപോട്ടിൽ നിന്നും അവർ പോയി
അവർ കയറിയ വിമാനം പറന്ന് പോകുന്നത് വരെ ഞാനും എന്റെ അമ്മയും അവിടെ നോക്കി നിന്നും
ഇപ്പഴ് എന്റെ മിഴികളിൽ ഉണ്ടായ നനവ് മനസിന്റെ സങ്കടമാണോ
സാന്തോഷമാണോ എന്ന് അറിയുന്നില്ല
എന്തായാലും എനിക്ക് തോന്നി ആരോടെങ്കിലും ഇത് പങ്ക് വെയ്ക്കണം എന്ന്
എങ്കിൽ പിന്നെ അത് ഇവിടെ ആകട്ടെ എന്ന് കരുതി
ബോറായി എങ്കിൽ ക്ഷമിക്കുക
ഇത് എല്ലാം കണ്ട് ഒരു അമ്മയുട ആത്മാവ് സന്തോഷിക്കയാവാം
ആ അനുഗ്രഹമാകാം എന്റെ മകളുടെ ജീവിതത്തിൽ കിട്ടുന്നത് എന്ന് എനിക്ക് ഇപ്പഴ് തോന്നുന്നും
***സച്ചു സജീവ് **
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo