Slider

ശാശ്വതീ ഭവഃ നുറുങ്ങ്.

0

ആ നിഷാദന് പിന്നീടെന്തു സംഭവിച്ചു ?
അയാളോ ?
താഴെ പിടഞ്ഞു വീണ കിളിയെ വേട്ടസഞ്ചിയില്‍ തള്ളി
അയാള്‍ അടുത്ത ഇരയെ തേടി യാത്രയായി.
വാല്മീകി പറഞ്ഞത് അയാള്‍ കേട്ടുവോ ,എന്തോ !
ആ,ആര്‍ക്കറിയാം ?
ഒന്നു മാത്രം നമുക്കൊക്കെ അറിയാം.
നിഷാദന്റെ വംശക്കാര്‍ വേട്ട ഇപ്പോഴും തുടരുന്നു.
വാല്മീകിയുടെ വംശക്കാര്‍ അവരുടെ വനരോദനവും.
രണ്ടു വംശവും ശാശ്വതം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo