Slider

ഒറ്റച്ചിറകുള്ള വാനമ്പാടി..(ഭാഗം മൂന്ന്)......................

0

സമയം അന്നേ ദിവസം രാവിലെ അഞ്ചരമണി..ചെറുതായി കോടമഞ്ഞ് വീഴുന്നുണ്ട്..ഈ വേനൽക്കാലത്തും മല മുകളിൽ അത്യാവശ്യം തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
എസ്.പി.ഫിറോസ് അലിയുടെ മൊബൈൽ ശബ്ദിച്ചു.. മറു തലയ്ക്കൽ എഡിജിപി ഭവാനി രാഘവേന്ദ്ര
"യെസ് മാഡം..ഫിറോസ് ഹിയർ"
"ഫിറോസ് ഇൻഫർമേഷൻ കറക്ടറ്റല്ലേ?"
"അതേ മാഡം..ഇന്നു പുലർച്ചെ ഒരു മണിയോടെ നാലഞ്ചു മിനിറ്റ് നേരം അവരിൽ ഒരാളുടെ ഫോൺ സ്വിച്ച് ഓണായിരുന്നു...പിന്നീട് അത് സ്വിച്ച്ട് ഓഫായി"
"സ്ഥലം ട്രെയ്സ് ചെയ്തില്ലേ?"
"ഉവ്വ് മാഡം..വർക്കിച്ചനെ കാലത്ത് തന്നെ നമ്മുടെ ടീം പൊക്കിയിരുന്നു..അയാളാണ് അവരെ സഹായിച്ചത് എന്ന് സമ്മതിച്ചിട്ടുണ്ട്.. അയാളെയും കൂടെ കൂട്ടി..വഴി തെറ്റരുതല്ലോ"
"വെരി ഗുഡ്..ഒരാളും രക്ഷപെടരുത്..നേരെ പോലീസ് ക്ലബ്..ചോദ്യം ചെയ്യൽ അവിടെ വച്ച്..ഞാനിപ്പോൾ തന്നെ അങ്ങോട്ട്‌ പോകുന്നു..ഉച്ചയോടു കൂടി ഡിജിപി അവിടെയെത്തും..പിന്നെ ഒരു കാരണവശാലും ഇൻഫർമേഷൻ ലീക്കാകരുത്..പ്രത്യേകിച്ച് ചാനലുകാരെ ശ്രദ്ധിക്കണം"
"ഇല്ല മാഡം..വിവരം കിട്ടിയപ്പോൾ ആദ്യം മാഡത്തിനെയാണ് അറിയിച്ചത്..ഇനി ഒരു ഒരുമണിക്കൂർ സമയം കൂടി കഴിഞ്ഞാൽ അവരെ കൈയിൽ കിട്ടും"
"ഓക്കെ..ദെൻ പ്രൊസീഡ്..ഓരോ നീക്കവും എന്നെ അപ്പപ്പോൾ അറിയിക്കണം..ആൾ ദി ബെസ്റ്റ്"
പെട്ടെന്നാണ് വളവ് തിരിഞ്ഞു വരുന്ന ഒരു ചുകന്ന പ്രാഡോ പോലീസ് വാഹനത്തിനു നേരെ തിരിഞ്ഞത്..അതി വേഗതയിലായിരുന്നു അതിൻ്റെ വരവ്..പോലീസ് ഡ്രൈവർ ഇന്നോവ ഒന്നു വെട്ടിച്ചു.ഇന്നോവ റോഡിൽ നിന്നും അല്പം താഴേക്ക് ഇറങ്ങി ഒരു ചെറു കുഴിയിൽ ചാടി..ഫിറോസ് അലി തിരിഞ്ഞു നോക്കുമ്പോഴേക്കും പ്രാഡോ കണ്ണിൽ നിന്നും മറഞ്ഞിരുന്നു.
ഫിറോസ് അലി മൊബൈൽ എടുത്ത് മുൻപിൽ പോകുന്ന ഡിവൈഎസ്പി ബെന്നി പോളിനെ വിളിച്ചു
"ആ..ബെന്നി..ഇപ്പോൾ ഒരു ചുകന്ന വണ്ടി നമ്മളെ പാസ്സ് ചെയ്തു പോയില്ലേ..വണ്ടി ശ്രദ്ധിച്ചിരുന്നോ"
"സാർ അതൊരു പ്രാഡോ ആണെന്ന് തോന്നുന്നു.. എന്താണ് സാർ"
"അതൊന്ന് ചെറുതായി റോങ്ങിൽ കയറി..നമ്മുടെ വണ്ടി കുഴിയിൽ ചാടി"
"സാർ ഞങ്ങൾ വരണോ"
"വേണ്ട..നിങ്ങൾ പോയിക്കോളു..ഞങ്ങൾ എത്തിക്കോളാം"
"ഹലോ ചീക്കോട് പോലീസ് സ്റ്റേഷൻ... ഞാൻ എസ്.പി ഫിറോസ് അലി...ഒരു ചുകന്ന പ്രാഡോ ആ വഴി പാസ്സു ചെയ്യാൻ സാധ്യതയുണ്ട്.. നമ്പറൊന്ന് നോട്ടു ചെയ്യു..അതിനെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കുക"
"യെസ് സാർ"
***** *** **** *****
കണ്ണടച്ച് ഇരിക്കുകയായിരുന്ന വിനോദിൻ്റെ നെറ്റിയിലേക്ക് അവൾ ആ മൂർച്ചയുള്ള ആയുധം മുട്ടിച്ചു..വിനോദിൻ്റെ ശരീരം കിടുകിടാ വിറയ്ക്കാൻ തുടങ്ങി..മരണത്തെ മുഖാമുഖം കണ്ടു തുടങ്ങി.
"വിനോദ് മാത്യു ജോൺ..പ്രശസ്ത ക്രിമിനൽ ലോയർ മാത്യൂ ജോണിൻ്റെ മകൻ..ബാംഗ്ലൂരിൽ വിപ്രോയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർ..ആറക്ക ശമ്പളം...രണ്ടു സഹോദരിമാർ..ഒരാൾ അമേരിക്കയിൽ ഭർത്താവിൻ്റെ കൂടെ ഇളയവൾ എംബിബിഎസിന് തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്നു..അമ്മ സോഫിയ വർക്കി വീട്ടമ്മ"
അവളവൻ്റെ ബയോഡാറ്റ വിവരങ്ങൾ വായിക്കുന്നത് പോലെ സംസാരിച്ചു..
" മൂന്ന് പെണ്ണുങ്ങൾ വീട്ടിലുണ്ടായിട്ടാണോടാ ഒരു പിഞ്ചു കുഞ്ഞിനെ?നിനക്ക് നിൻ്റെ കാമം തീർക്കാൻ അവർ മൂന്നു പേരും ധാരാളമായിരുന്നിലേടാ നായേ"
അവന്റെ നെറ്റിയിൽ ബ്ലേയ്ഡ് കൊണ്ട് അവൾ ആഴത്തിൽ വരഞ്ഞു..വേദന കൊണ്ട് അവൻ നിലവിളിച്ചെങ്കിലും വായിലെ പ്ലാസ്റ്റർ കാരണം ശബ്ദം പുറത്തു വന്നില്ല..ചോര കൊണ്ട് അവൻ്റെ മുഖം നനഞ്ഞു.അവൻ്റെ കൂട്ടികെട്ടിയ കൈകളുടെ വിരലിനിടയിലേക്ക് അവളാ ബ്ലേയ്ഡ് തിരുകി.
"നീ ഈ വിരലുകൾ കൊണ്ടല്ലേ അവളെ തൊട്ടത്..നിൻ്റെ ഈ കഴുകൻ വിരലുകൾ തെരുവ് പട്ടികൾക്ക് തിന്നാൻ കൊടുത്താൽ അവയ്ക്ക് പേ ഇളകും"
അവൾ അങ്ങനെ പറഞ്ഞതും ബ്ലേയ്ഡ് വലിച്ചതും ഒന്നിച്ചായിരുന്നു..അവനൊന്ന് പിടഞ്ഞു..അവൻ്റെ കണ്ണിൽ നിന്നും വെള്ളമൊഴുകി...അവൻ്റെ എട്ടു വിരലുകളും ചോരയൊടൊപ്പം നിലത്തേക്ക് വീണു..അവനൊന്ന് അനങ്ങാൻ പോലുമായില്ല..അവൻ്റെ വിരലുകൾ മുറിഞ്ഞ് വീഴുന്നത് കണ്ട അഞ്ചുപേരും ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു.. അവരുടെ ഉള്ളിൽ ഭയത്തിൻ്റെ പെരുമ്പറ കൊട്ടുകയായിരുന്നു..
അവളുടെ കണ്ണുകളിൽ രൗദ്രതയുടെ തിളക്കം കൂടി വന്നു..ശരിക്കും ഭദ്രകാളി പുനർജനിച്ചത് പോലെ..അവളുടെ കൈകൾ അവൻ്റെ ദേഹത്തിലൂടെ നൃത്തം വച്ചു..അപ്പോഴൊക്കെ അവൻ്റെ ശരീരത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടായി കൊണ്ടേയിരുന്നു..അവൻ വേദന കൊണ്ട് തല ചലിപ്പിച്ചു..അവൻ മലവും മൂത്രവും ഒന്നിച്ച് വിസ്സർജിച്ചു.
"നിൻ്റെ ഈ വൃത്തികെട്ട അവയവം ഇതുകൊണ്ടല്ലേ അവളെ നീയൊക്കെ ചേർന്ന് ഭോഗിച്ചത്..നീ ചാവാൻ പോവുകയല്ലേ അപ്പോൾ നിനക്കതിൻ്റെ ആവശ്യമില്ല"
അവൾ അവൻ്റെ ലിംഗത്തിന്റെ മുകളിലൂടെ ബ്ലേയ്ഡ് ചലിപ്പിച്ചു...അവ രണ്ടു കഷണമായി മുറിഞ്ഞു വീണു..അവൾ അവൻ്റെ വായിൽ ഒട്ടിച്ച പ്ലാസ്റ്റർ പറിച്ചു കളഞ്ഞു..പ്രാണവേദന കൊണ്ട് അവൻ അലമുറയിട്ടു...
"കരയെടാ...ഇനിയും ഉറക്കെ കരയു..ആ പാവം കരഞ്ഞതിൻ്റെ അത്രയൊന്നും നീ കരഞ്ഞിട്ടില്ല"
മറ്റുള്ളവരെ നോക്കി
"അടുത്ത അവസരം നിങ്ങൾക്കുള്ളതാണ്..ചെയ്ത തെറ്റുകൾക്ക് മാപ്പിരന്നത് കൊണ്ടോ..ഈശ്വരനെ വിളിച്ചത് കൊണ്ടോ കാര്യമില്ല..നിങ്ങളുടെ ഈശ്വരനും കാലനുമെല്ലാം ഞാൻ തന്നെ"
അവളുടെ കൈ അവൻ്റെ കഴുത്തിന് നേരെ തിരിഞ്ഞു...അവനൊന്ന് ശ്വാസം എടുക്കാൻ പറ്റുന്നതിന് മുമ്പേ അവൻ്റെ കഴുത്തിൽ ആ ആയുധം ആഴ്ന്നിറങ്ങി..അവളുടെ മുഖത്തേക്ക് ചുടു നിണം തെറിച്ചു.. രക്തം കൊണ്ട് അഭിഷേകം ചെയ്ത അവളുടെ മുഖം കൂടുതൽ ഭീകരമായി തോന്നിച്ചു..അവൻ്റെ അവസാന പിടച്ചിലും തീരുന്നത് വരെ അവളവനെ നോക്കി നിന്നു.
**** **** ****
പ്രതികൾ ഒളിവിൽ കഴിഞ്ഞ ബംഗ്ലാവിൻ്റെ മുറ്റത്തേക്ക് പോലീസ് വാഹനങ്ങൾ വന്നു നിന്നു.
"ചന്ദ്രമോഹൻ"
"സാർ"
"എല്ലാ ഡോറും ബ്ലോക്ക് ചെയ്യണം..ഒരുത്തനും ഓടാനുള്ള അവസരം കൊടുക്കരുത്"
വർക്കിച്ചനെ നോക്കി കൊണ്ട് ഡിവൈഎസ്പി ബെന്നി പോൾ പറഞ്ഞു
"ബെല്ലടിക്കടോ"
വർക്കിച്ചൻ ബെല്ലടിച്ചിട്ടും ഒരനക്കവും കേൾക്കാത്തതിനാൽ ബെന്നി പോൾ വാതിലിൽ തട്ടി..വാതിൽ ലോക്ക് ചെയ്യാത്തതിനാൽ അത് തുറന്നു..പോലീസുകാർ അകത്തേക്ക് ഓടി കയറിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
"സാർ അവരിവിടെയില്ല"
"ഇല്ലേ..പിന്നെ അവരെവിടെ പോകാൻ"
അപ്പോഴേക്കും എസ്പി ഫിറോസ് അലിയുടെ ഇന്നോവയും ബംഗ്ലാവിൻ്റെ മുറ്റത്ത്‌ എത്തി
"അവരെവിടെ ?കൊണ്ടു വാ അവരെ"
"സാർ അവർ രക്ഷപ്പെട്ടു"
"വാട്ട്?...എങ്ങനെ"
"അറിയില്ല സാർ..നമ്മൾ എത്തുന്നതിന് മുമ്പേ അവർ രക്ഷപ്പെട്ടു"
വർക്കിച്ചനെ നോക്കി എസ്പി അലറി
"പറയ് വർക്കിച്ചാ അവരെവിടെ.. അവരെ രക്ഷപെടാൻ അനുവദിച്ചിട്ട് നീ ഞങ്ങളെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു അല്ലെടോ"
"എനിക്കറിയില്ല..സാർ..അവരെ ആരാ രക്ഷപ്പെടുത്തിയത് എന്നറിയില്ല"
"സാർ എനിക്കൊരു സംശയം"
എസ്ഐ ധനപാലൻ എസ്പിയുടെ അടുത്തേക്ക് വന്നു
"എന്താടോ"
"നമ്മൾ നേരത്തെ കണ്ട ആ വണ്ടി..ആ വണ്ടിയിൽ ആയിരിക്കുമോ സാർ അവർ രക്ഷപ്പെട്ടത്"
"യെസ്...ആ വണ്ടിയിൽ തന്നെയായിരിക്കും..ഒരുപക്ഷെ ഞങ്ങളെ ഇടിക്കാൻ വന്നത് മനപൂർവ്വമായിരിക്കും...അതേ അത് അവർ തന്നെ"
എസ്പി ഉടൻ തന്നെ മൊബൈൽ എടുത്ത് ഡയൽ ചെയ്തു
"ഹാ...ബഷീറേ...ഞാൻ എസ്പിയാണ്..ഞാൻ നേരത്തെ പറഞ്ഞ വാഹനത്തെ കുറിച്ചുള്ള ഡിറ്റൈൽസ് എന്താണ്"
"സാർ അങ്ങനെയൊരു വാഹനം ഇതിലൂടെയോ കുറുവേലി ഭാഗത്തൂടെയോ കടന്നു പോയിട്ടില്ല..ഞങ്ങളുടെ ടീം അലേർട്ടാണ്"
"കടന്നു പോയിട്ടില്ലേ..പിന്നെ അതെങ്ങോട്ട് പോയി?"
"സാർ രണ്ടു വഴിയേയുള്ളു ഒന്നുകിൽ അതിർത്തി കടന്ന് കർണ്ണാടകയിലേക്ക്..ഇവിടുന്ന് ഒരഞ്ചു കിലോമീറ്റർ മുന്നേ കാട്ടിലൂടെ ഒരു വഴിയുണ്ട്..അതല്പം റിസ്ക്കുള്ള വഴിയാണ്.. അറിയാത്ത ആളാണെങ്കിൽ വഴി തെറ്റും..അല്ലെങ്കിൽ പിന്നെ ബത്തേരി വഴി വയനാട്..പക്ഷെ അവിടെ എത്താനും അല്പം റിസ്ക്കാണ്..വയനാട് റോഡിൽ കടന്നാൽ നമ്മുടെ ടീം എന്തായാലും അത് കാണേണ്ടതാണ്"
"ഷിറ്റ്..എത്രയും പെട്ടെന്ന് ബത്തേരി സ്റ്റേഷനിലേക്കും മറ്റ് സ്റ്റേഷനിലേക്കും മെസേജ് കൊടുക്കു..രക്ഷപ്പെട്ടത് ശിവദ മർഡർ കേസിലെ പ്രതികളാണ്..കർണാടക ഡിജിപിയുമായി സംസാരിച്ച് അവിടെയുള്ള സ്റ്റേഷനുകളുമായി ബന്ധപ്പെടാൻ പറയാം"
ഇനി എന്തു ചെയ്യണമെന്നറിയാതെ എസ്പി ഫിറോസ് അലിയും കൂട്ടരും കുഴങ്ങി..കൈയിൽ കിട്ടിയെന്ന് കരുതിയ പ്രതികൾ രക്ഷപ്പെട്ടതിൽ അവർ വളരെ നിരാശരായിരുന്നു.പക്ഷെ പ്രതികൾ രക്ഷപ്പെട്ടത് അവൾക്ക് മാത്രമറിയാവുന്ന മരണമെന്ന വഴിയിലൂടെ ആണെന്ന് മാത്രം അവർക്ക് മനസ്സിലായില്ല.
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo