Slider

നിർവൃതി

0

........................
പരസ്പരം പറയാതൊരുപാടു നാൾ
നാം നമ്മുടെ പ്രണയത്തെ ഒളിച്ചുവച്ചു
പലവേള പറയാനായ് കൊതിച്ചെങ്കിലും
പറയാതെ നീ എന്നെ അറിഞ്ഞിരുന്നു
അന്നേരവും നിൻവിരൽതുമ്പിലെൻ
കൈവിരൽ കോർത്തു ഞാനിരിന്നു
അകലത്തിരുന്നാലും അടുത്തു തന്നെ,
ഹൃദയങ്ങളകലം കുറച്ചിരുന്നു.
ഞാനറിയാതെ എവിടെ വെച്ചോ
നീയാ പ്രണയ ദീപമെന്നിൽ
കൊളുത്തിയില്ലേ..?
നിന്നിലുറങ്ങിയുണർന്ന കാലങ്ങളായ്
എൻ്റെ ഋതുക്കൾ തളിർത്തു നിന്നു.
പറയാനറിയാതെ പലനാളു ഞാനെൻ്റെ
പ്രണയം നിന്നോടൊളിച്ചു വെച്ചു,
ആ സുഖ നിർവൃതിയിലാറാടി ഞാൻ
കണ്ട കിനാക്കൾ മധുരമല്ലോ?

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo