Slider

ഒരു പുട്ടുണ്ടാക്കൽ കഥ

0

പണ്ടേ മടിച്ചിയായതുകൊണ്ട് പാചകം എനിക്ക് തീരെ വശമില്ലാരുന്നു.വെറുതെ പോലും അടുക്കള ഭാഗത്തൂടെ ഞാൻ പോകില്ല.അമ്മ എന്തേലും സഹായത്തിന് വിളിച്ചാലോ അപ്പോൾ ഓടിപ്പോയി ബുക്കെടുക്കും.അങ്ങനെ ഹാപ്പിയായി നടക്കുന്ന സമയത്താണ് എന്നെ കെട്ടിച്ചുവിടാൻ അണിയറയിൽ നീക്കം നടന്നത്.എല്ലാം വളരെ പെട്ടെന്നായിരുന്നു
കല്ലൃാണത്തിനു മുൻപ് പാചകം പഠിക്കാൻ സമയോം കിട്ടീല്ല...
പാചകം അറിയ്യോ എന്ന് അമ്മായി ചോദിച്ചപ്പോൾ പഠിത്തം കാരണം തീരെ സമയം കിട്ടീല്ലാന്നു തട്ടിവിട്ടു.എൻറ അമ്മ എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കില്ലാന്നും വെച്ചുകാച്ചി. പാവം അമ്മായി അതെല്ലാം വിശ്വസിച്ചു.ഇവിടെയും ഞാൻ തിന്നാനായി മാത്രം അടുക്കളേൽ കേറി.
പക്ഷേ എനി്ക്കുള്ള ദിവസം ഉടനേ വന്നു .പെട്ടെന്നാണ് നാത്തൂനു സൂഖമില്ലാതെ അമ്മായി ആശുപത്രിയിൽ പോയത്.ചേട്ടനും അമ്മാവനും ഞാനും മാത്രം .പാചകം എൻെറ വക.രാവിലെ എന്ത് ചെയ്യും .ഗോതമ്പ് പുട്ട് ഉണ്ടാക്കെ ന്ന് അമ്മാവൻ .എന്തായാലും മതിയെന്ന് ചേട്ടൻ .എന്ത് ചെയ്യണമെന്നറിയാതെ ഞാനും ..
പിന്നെ ഗോതമ്പ്പുട്ട് ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു.ആദൃപരീക്ഷണം...ദൈവമേ കാത്തോണേ...ന്നു പറഞ്ഞ് മാവ് തട്ടി പാത്രത്തിലിട്ടു.വെള്ളമെടുത്ത് ഒഴിച്ചു..മാവ് നനച്ചു...തരിതരിയായി നനക്കേണ്ട മാവ് ഞാൻ വെള്ളമൊഴിച്ച് കൂഴച്ചൂന്നു പറഞ്ഞാൽ മതീല്ലോ..
എന്തായാലുംപുട്ടുകുറ്റിയിൽ നിറച്ച് അടുപ്പിൽ വച്ചു.ആവിവരുന്നതും നോക്കി നിൽപായി.ഇതിനിടെ ചേട്ടനും അമ്മാവനും എൻറ പാചകം നിരീക്ഷിച്ചിട്ടു പോയി .
ഇപ്പോൾ ശരിയാകുമെന്ന് ഞാൻ കണ്ണുകൊണ്ട് ആംഗൃം കാണിച്ചു..
നേരം കുറേ കഴിഞ്ഞ് വല്ലവിധേനെയും പുട്ടുകുറ്റീന്ന് ആവിവന്നു...ഹോ ...ഞാൻ ഹാപ്പി....പാത്രമെടുത്ത് വച്ചു..പുട്ടുകുറ്റി കയ്യിലെടുത്ത് പുട്ട് തള്ളി ..ദൈവമേ ....അത് ഇറങ്ങിവരുന്നില്ല...ഞാൻ സകലശക്തിയുമെടുത്ത് തള്ളി ...നോ രക്ഷ....വീണ്ടും തള്ളി...അവസാനം പുട്ട് പാത്രത്തിൽ വീണു...പുട്ടാണോ ഗോതമ്പുണ്ടയാണോ പാത്രത്തിൽ വീണേ....കഴിക്കുന്നവരല്ലേ പറയേണ്ടത്...ആദൃം അമ്മാവന് കൊടുത്തു....പാവം ... ദയനീയമായി എന്നെ നോക്കി ..ആദൃമായ് മരുമകൾ കൊടുത്ത പുട്ടിനെപ്പറ്റിയെന്ത് പറയാൻ...ആകെയുള്ള പത്ത് പല്ലും കൊണ്ട് ആപുട്ടിൽ നിന്നു ഏതാനും തരികൾ മാത്രം വായിലിട്ടു..കൊള്ളാം മോളെ എന്നും പറഞ്ഞ് വെള്ളം കുടിച്ചു...
അടുത്ത ഊഴം ചേട്ടൻറേത്...ആദൃമായ് ഭാരൃയുടെ കൈപ്പുണൃം അറിയാൻ പോകുവാ...ഒരു കഷണം പുട്ട് മുൻപിൽ....എന്നെയും പുട്ടിനെയും മാറിമാറി നോക്കി ...എന്ത് പറയാൻ....എന്നും പുട്ടുണ്ടാക്കുന്ന അമ്മയിൽ നിന്നു ഒരു മാറ്റത്തിനാ പെണ്ണുകെട്ടിയെ...ഇത്അതിലും വലിയ ദുരന്തമായിപ്പോയല്ലോ ദൈവമേ ...ഒന്നും മിണ്ടാതെ പുട്ടിൽ കുറച്ച് ചായഒഴിച്ചു...ഒന്ന് രണ്ട് തരികൾ പെറുക്കി വായിലിട്ടു...അവസാനം എന്നെ നോക്കി ഒറ്റ ഡയലോഗ്....അതിൽ ഞാൻ ആവിയായി...ഈ പുട്ടിൽകിടക്കുന്ന ഒരു ഗോതമ്പുണ്ട എടുത്തെറിഞ്ഞാൽ അടുത്ത വീട്ടിലെ പട്ടി അപ്പോൾ തന്നെ തീരുമെന്ന്......


Asha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo