Slider

വിവാഹം.നർമ്മ കഥ

0

***********""**"*************
ഭാര്യയുടെ അനിയത്തിയുടെ വിവാഹം, ആ വീട്ടിലെ മൂത്ത അളിയൻ ഞാനാണ്. അനിയത്തിയും ഒരനിയനുമാണ് കൂടെയുള്ളത്. തലേന്നേകല്യാണ വീട്ടിലെത്തി.
അമ്മായി അച്ഛൻ മരുമകനെ അറിയാത്തവർക്കെല്ലാം പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.ഞാനും ഗമവിടാതെ നിന്നു.
വൈകുന്നേരം സദ്യ വെക്കാനുള്ളവരെല്ലാം എത്തി. എന്നെ കൊണ്ടു പോയി അവരെയും പരിചയപ്പെടുത്തി ,അവരോട് പറഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവനോട് പറഞ്ഞാൽ മതി, എന്നോട് 'നീ ഇവിടുത്തെ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണം സദ്യ മോശമായീന്നാരും പറയരുതല്ലോ, എന്നേ ഏൽപ്പിച്ച് മൂപ്പർ മറ്റു കാര്യങ്ങൾ നോക്കാൻ പോയി.ഞാനും കലവറക്കു മുമ്പിൽ ചുറ്റിനടന്നു. കുറച്ചു കഴിഞ്ഞതും മെയിൻ വെപ്പുകാരൻ എന്റടുത്തു വന്നു. നമ്മൾ എത്ര പേർക്കാ ഭക്ഷണം ഏൽപ്പിച്ചത്, ആയിരം പേർക്ക് .അതിനുള്ള സാധനങ്ങളൊന്നും ഇവിടില്ല ഇതൊരു എഴുന്നൂറ്റമ്പത് പേർക്കേ ഉണ്ടാകൂ, ബാക്കി സാധനങ്ങൾ വാങ്ങേണ്ടി വരും, അമ്മായി അച്ഛൻ കലവറയ്ക്ക് മുമ്പിൽ സ്ഥാപിച്ചതെന്തിനാണെന്നിപ്പോഴാ മനസ്സിലായത്.
എന്നാലും ഈ പാവം മരുമകനോടിത് വേണമായിരുന്നോ:
എന്താണെന്ന് വച്ചാൽ എഴുതിതന്നേക്കൂ കൊണ്ടുവന്നു തരാം, ബാക്കി സാധനങ്ങൾ ക്കൂടി എത്തിച്ച് കൊടുത്തു.
കുറച്ച് കഴിഞ്ഞപ്പോൾ വെപ്പുകാരൻ തല ചൊറിഞ്ഞു കൊണ്ടരികിലെത്തി.ഇനിയെന്താ ഞാൻ ചോദിച്ചു.
അല്ല ഉറക്കമൊഴിക്കാനുള്ളതാണ്. സദ്യക്ക് വന്നാൽ ഉറങ്ങാൻ പറ്റുമോ, ഞാൻ ചോദിച്ചു.
അതല്ല എല്ലായിടത്തും പോയാൽ കിട്ടുന്നതാണ്, രണ്ടും മൂന്നും ഫുൾ ഓരോരുത്തർ തരാറുണ്ട്,
ദൈവമേ മദ്യമെന്തെന്നറിയാത്ത ഞാൻ ഇനി ബിവറേജിലും പോകണോ,
എനിക്കിതൊന്നും ശീലമില്ല നിങ്ങൾ എവിടുന്നാണെങ്കിലും വാങ്ങിച്ചോ കാശ് ഞാൻ തന്നേക്കാം. ഇതു കേട്ടതും ഒരാളിറങ്ങി വണ്ടിയെടുത്തൊരു പോക്ക്.
കുറച്ചു കഴിഞ്ഞതും മുന്നാലു കുപ്പിയും താങ്ങി സന്തോഷത്തോടെ മൂപ്പർ തിരിച്ചെത്തി, ബിവറേജിൽ നല്ല തിരക്ക് വേറൊരാൾ മുഖാന്തിരം സംഘടിപ്പിച്ചതാ, നാലായിരത്തി അഞ്ഞൂറു രൂപയായി. ഇവർ വെക്കാൻ വന്നതോ, കുടിക്കാൻ വന്നതോ,
അമ്മായി അച്ഛനെ മനസ്സിൽ ധ്യാനിച്ച് പണം കൊടുത്തു.
അടുക്കളയിൽ വെപ്പും കുടിയും ഉഷാറായി നടക്കുന്നുണ്ട്. അതിനിടയിൽ മദ്യം തലക്ക് പിടിച്ചതാണെന്ന് തോനുന്നു, ഒരാളിരുന്ന് കരയാൻ തുടങ്ങി. മൂപ്പർക്ക് പാത്രം കഴുകാൻ വന്ന സ്ത്രീകളെക്കണ്ടപ്പോൾ ഭാര്യയുടെ ഓർമ്മ വരുന്നൂന്ന് അവളു വീട്ടിൽ ഒറ്റക്കാണ് അവളെക്കാണണം എന്നു പറഞ്ഞാണ് കരച്ചിൽ. മൂപ്പരെ ഒരിടത്ത് കൊണ്ടു പോയിക്കിടത്തി.
നേരം വെളുത്തപ്പോഴേക്കും ഒരു വിധമെല്ലാം ഒപ്പിച്ചെടുത്തു.
രൂപ ഇരുപതിനായിരം പോയാലെന്താ,
കല്യാണം ഗംഭീരമാക്കിയില്ലെ ( ഈ അളിയൻ)
ഹരികുമാർ കുറ്റിപ്പുറത്ത്.
19/04/2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo