Slider

മോഹങ്ങൾ.

0

മനസ്സിൽ പച്ചപുതച്ചു കിടക്കുന്നൊരു
മോഹമുണ്ട്.
ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന
കിരണങ്ങൾ കൈക്കുള്ളിൽ
മുറുക്കി പിടിക്കുന്നൊരു സ്വപ്നം.
വലിയ മരങ്ങളുടെ തണലിൽ തണുപ്പിൽ
സ്വയം മറന്നിരിക്കുന്ന...
പക്ഷികളും മൃഗങ്ങളുമായി സഹവർത്തിത്തത്തോടെ...
ഒരേ കാട്ടുചോലയിലെ വെള്ളം കുടിച്ച്
ഗുരുദേവനും ചട്ടമ്പിസ്വാമികളും
അനുഭവിച്ചറിഞ്ഞ പോലെ...
മണ്ണിന്റെ മനസ്സിലേക്ക് മാറാൻ കഴിയുന്നൊരു
മനോഹര സ്വപ്നം.
ഗ്രാമമാകെ വീടുകൾ വന്ന്,
മരങ്ങൾ മറയുമ്പോൾ.
പൊള്ളുന്ന വെയിലിൽ ദാഹിച്ചു തളരുമ്പോൾ
അന്യം നിന്നപേരുകളോടെ തല താഴ്ത്തി
മറഞ്ഞു പോയവരുടെ കണ്ണീരിലലിഞ്ഞ
മോഹത്തിന് ശ്രാദ്ധ മൂട്ടുന്ന സ്വപ്നം.
ഓർമ്മിക്കാൻ ചില പേരുകൾ തന്ന്
മറഞ്ഞുപോയ മഹാ മരങ്ങൾ.
ഞാവൽപ്പഴത്തിന്റെ സമൃദ്ധി
വറുതിയിലേക്ക് വഴിമാറുമ്പോൾ..
വെറുതെ ഓർത്തു പോകുന്നു.
ഇപ്പോഴും തിരിച്ചുപിടിക്കാനാവും വിധം.
കണ്ണുകളിലും കാതുകളിലും മുഴങ്ങുന്ന
രക്ഷിക്കണേ എന്ന നിലവിളികൾ...
ആർക്കെന്നോ എന്തിനെന്നോ ഭേതമില്ലാതെ
ഗുണവും മണവും തണലും
പ്രാണവായുവും നൽകി..
അനശ്വരരാകുന്ന മഹാ മരങ്ങൾ.
ബാബു തുയ്യം.
23/04/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo