നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ സാമ്യം അദ്ധ്യായം 8


റാണിയുടെ വരവറിയിച്ചു കാവൽക്കാർ ജയ് രവങ്ങൾ മുഴക്കി
സദസ്സ് റാണിയെ മര്യാദകൾ പ്രകാരം എതിരേറ്റു .റാണിയെ കണ്ടതും കർമ്മ ഭദ്രന്റെ കണ്ണുകളിൽ ആശ്ചര്യം തുളുമ്പി
വീര ഭദ്രൻ എല്ലാം മറന്നതിൽ ഒരു തെറ്റും പറയാനാവില്ല എന്തൊരഴകാണിവൾക്കു
അയാൾ മനസ്സിലോർത്തു
പന്തം കണ്ട പൊരുച്ചാഴിയെ പോലുള്ള നിൽപ്പു കണ്ടതും റാണിയിലൊരു ചിരിയാണു വിടർന്നത് ...എന്തേ വേധപുരത്തു പെണ്ണില്ലയോ? എന്ന ചിന്തയായിരുന്നു ആ ചിരിയിലെ അർത്ഥം
അവളുടെ ചിരി കർമ്മ ഭദ്രനിൽ കൂടുതൽ മത്തു പിടിപ്പിച്ചു
പ്രിയതമേ നീയാണെന്റെ പ്രാണൻ നിനക്കായ് ജനിച്ചവനാണു ഞാൻ ..
ഭാങ്കിന്റെ ശിര പടർത്തുന്ന ലഹരിയിലല്ലാതെ ഒരു പെണ്ണിന്റെ സൗന്ദര്യത്തിലാദ്യമാവണം കർമ്മ ഭദ്രൻ മയങ്ങണത്
അയാളുടെ പ്രണയ വാചകം കേട്ടതും റാണി അയാളെ അടിമുടി നോക്കീ
ഇരുമ്പു പോലെ ബലിഷ്ടമായ ശരീരം കണ്ണുകളിൽ ഗൗരവം നെറ്റിയിലെ ചുളുവുകളാൽ അറിയുന്ന ആഡ്യത്വം രാജ പ്രൗഡി തന്നെ ..ഒരു പക്ഷെ അദ്ധേഹത്തിന്റെ അനുജനാവുമോ..? തന്റെ മനസ്സറിയാനുള്ള പരീക്ഷണമാവുമോ ഇതൊക്കെ ഇങ്ങനെ പല ചിന്തകളും റാണിയെ വേട്ടയാടി
അല്ലയോ രാജ ശ്രേഷ്ട അങ്ങയിൽ നിന്നും ചിലതറിയണമെന്നൊരു ആഗ്രഹം
അൽപ്പ സമയം പുറത്തൊന്നുലാത്തുന്നതിൽ.....
റാണി പറഞ്ഞാൽ ഈ കർമ്മ ഭദ്രനെന്തിനും തയ്യാർ തന്നെ വരു ഇവിടമൊന്നു വീക്ഷിക്കയും ആവാലോ...!!!
യമുനാ റാണിയുടെ പുറകേ അനുരാഗ ബദ്ദനായ് കർമ്മൻ രാജാഅംഗണത്തിലൂടെ നടന്നു
അല്ല റാണി ഇതുവരെ ഒന്നും തന്നെ പറഞ്ഞില്ല..?
അങ്ങ് അഭിനയ കലയിൽ ശ്രേഷ്ടൻ തന്നെ എങ്കിലും വേധപുരം രാജനിതു അഴകല്ല അനുരാഗം നേരിൽ പറയുവതല്ലേ അഴക് ...ഞാനും അദ്ദേഹത്തെ മനസ്സാ വരിച്ചു കഴിഞ്ഞു അറിയിച്ചേക്കു...!
ആദ്യംമൊരു ഞെട്ടലോടെ ഒന്നും മനസ്സിലാകാതെ കർമ്മ ഭദ്രൻ ഒരു നിമിഷം നിന്നെങ്കിലും വീര ഭദ്രനിൽ കുമാരി അനുരാഗിണിയെന്നു അവൻ തിരിച്ചറിഞ്ഞു
റാണി പറഞ്ഞു വരുന്നതു ..?
വീരഭദ്രനെ കുറിച്ചു തന്നെ അദ്ദേഹത്തിനെന്തിനു നമ്മോടു തുറന്നു പറയാൻ....വൈമനസ്യം
വീരൻ അവനുശിരുള്ള നല്ല ഭൃത്യൻ ..വേധപുരത്തിന്റെ സിംഹാസനം സ്വപ്നം കാണുന്ന വിഡ്ഡി ഇവിടെയെത്തിയതോ ഈ രാജ്യത്തിലെ രഹസ്യങ്ങൾ ചോർത്തി ആക്രമിച്ചു എന്റെ പരിധിയിലാക്കാൻ ..റാണിയുമായുള്ള പ്രണയം പോലും അതിന്റെ ഭാഗമാകും
അവന്റെ വരവിൽ ലക്ഷ്യം കാണുവാനുള്ള താമസം അറിഞ്ഞാണു നാം ഇവിടെയെത്തിയതെങ്കിലും റാണിയെ കണ്ടതും യുദ്ധമല്ല സന്ദി സംഭാക്ഷണത്തിനാണു മനസ്സ് അനുവദിച്ചതു റാണിയെ എന്റെ രാജ്യത്തിന്റെ റാണിയാക്കുവാനാണു ഇപ്പോൾ ഉള്ളിലുള്ള ആഗ്രഹം...മറിച്ചായാൽ ഈ കർമ്മ ഭദ്രനിലെ ശത്രുതയാണു ഫലം ..,കാരണം നാം ആഗ്രഹിച്ചതൊന്നും വിഫലമാകാൻ നമ്മുടെ മനസ്സ് അനുവദിക്കാറില്ല
നമ്മുടെ ആഗ്രഹം അറിഞ്ഞതും റാണിയുടെ പിതാ ശ്രീ വളരെ സന്തോഷവാനും ആണു റാണി കണ്ടതല്ലെയോ..?കേവലം മനസ്സിലുള്ള സ്നേഹം വലിച്ചെറിയു ബുദ്ധിശൂന്യത കൈ വിടൂ , റാണി ...നിത്യ ജീവിതത്തിൽ വരാനിരിക്കുന്ന മഹാ ഭാഗ്യങ്ങളെ മനസ്സിൽ വരിക്ക നാം പോയി ആചാര പ്രകാരം അടുത്ത ദിവസം മുറപ്രകാരം വന്നെത്താം ഇപ്പോൾ മടങ്ങുന്നു
എന്നും പറഞ്ഞു കർമ്മ ഭദ്രൻ തിരികെ നടന്നു
മറുത്തൊന്നും പറയാനാവാതെ റാണി അയാൾ വളരെ ലളിതമായി അവതരിപ്പിച്ച ഭീക്ഷണിയെ കുറിച്ചു ചിന്തിച്ചു നിന്നു
വീര ഭദ്രന്റെ ചിന്തകളാൽ ഇനിയെന്തെന്നറിയാതെ റാണി ഒാരോന്നും ആലോചിച്ചു ആ ഉദ്ധ്യാനത്തിലങ്ങനെ ഇരുന്നു
*********************************************
എന്തോ ഗഹനമായ ചിന്തയിലാണല്ലോ റാണി ആരുടേയോ വരവു കാത്തിരിക്കും പോലെ ?
പിന്നിൽ നിന്നും പരിചിതമായസ്വരം കേട്ടു യമുനാ റാണി ആരന്നറിയാൻ തിരിഞ്ഞു നോക്കി
വീര ഭദ്രൻ ..,,
റാണിയുടെ മനസ്സിലും മുഖത്തും സന്തോഷം അലയടിച്ചു ..പെട്ടന്നതു മറച്ചു കൊണ്ടു റാണി ഗൗരവം മുഖത്തു നിറച്ചു
അല്ല താങ്കൾ പോയ കാര്യം..?
കോസലരാജ്യത്തിലെ യുവറാണി ഒരു പാവം!!!
അങ്ങ് ഉദ്ധേശിക്കണത് ?
സ്വന്തം രാജ്യത്തെ രഹസ്യങ്ങൾ രാജ തന്ത്രങ്ങൾ എല്ലാം ഭവതിക്കജ്ഞാതം
മനസ്സിലാകും രീതിയിൽ പറയു
റാണി ഈ രാജ്യത്തിന്റെ വിലമതിയാത്ത സ്വത്തുക്കൾ ആരും കവരാതെ ഭീതിയുടെ നിഴൽ പാകി വളർത്തിയെടുത്ത കെട്ടു കഥയാണി സാത്താൻ പാറ ..,അതിനായി കുറേ രാജ്യ ദ്രേഹികളെ ബലി കഴിച്ചു അവരുടെ കബന്ധങ്ങളാലും വിശ്വസ്തരായ ഭൃത്യരാലും അവിടം സംരക്ഷിക്കുന്ന രാജ തന്ത്രം ശ്ലാകനീയം തന്നെ
അപ്പോൾ അതു കൊട്ടാരം രഹസ്യമോ..?
അതേ റാണി ..രഹസ്യമായി ഞാനീ വിവരം അറിഞ്ഞതു തന്നെ റാണിക്കായി
എനിക്കായോ..? കർമ്മ ഭദ്രനായി ഈ രാജ്യത്തേ രഹസ്യങ്ങൾ അറിയാനെത്തിയ ജാരനല്ലേ താങ്കൾ ?
ഭവതി തെറ്റുദ്ധരിച്ചിരിക്കണു ..ഇവിടെ വന്ന ഉദ്ധേശമതെങ്കിലും റാണിയെ കണ്ടമാത്രയിൽ നമ്മുടെ പിതാക്കൾക്കിടയിലുണ്ടായ പിണക്കം മാറാൻ നമ്മൾ കാരണമാകുമെന്നു ഞാനാശിച്ചു ..,സമയമാകുമ്പോൾ എല്ലാം തുറന്നു പറയാം എന്നു കരുതി ..,റാണിയെ എനിക്കേറെ ഇഷ്ടവും ആണ്
അവസാനവാക്കുകൾ താനാഗ്രഹിച്ചതാണങ്കിലും ..പിതാക്കൻമ്മാരുടെ ഇടയിലുണ്ടായ അകൽച്ച അറിയാൻ മനസ്സു തുടിക്കയായിരുന്നു.റാണിക്ക്
പറയാതെ തന്നെ റാണിയുടെ മനസ്സറിഞ്ഞ വീര ഭദ്രൻ ഉണ്ടായ കഥകൾ റാണിയോടു വിവരിച്ചു കേൾപ്പിച്ചു
റാണി ഞാൻ പോകുന്നു നേരം ഇരുട്ടി സാധാരണ പ്രജയുടെ വേക്ഷത്തിൽ റാണിയുമായി ഇനി അധിക നേരം നിന്നാൽ മറ്റുള്ളവർ സംശയിക്കും ..പിന്നെ കർമ്മ ഭദ്രൻ എന്റെ അനുജനാണ് ..എനിക്കു റാണിയോടുള്ള ഇഷ്ടം അറിയാതാണു അവനങ്ങനെ പറിഞ്ഞിട്ടുണ്ടാവുക !!
അല്ല കർമ്മനോടു ഞാനീ കാര്യം അവതരിപ്പിച്ചപ്പോൾ പരിഹസിക്കയാണുണ്ടായത് യമുനാ റാണി പറഞ്ഞു
ഒാ ,,,ഒരു പക്ഷെ റാണി ഒഴിഞ്ഞു മാറാൻ പറയണതാവം എന്നു തെറ്റു ദ്ധരിച്ചിട്ടുണ്ടാവും..റാണി പറയാതെ തന്നെ റാണിയുടെ ഇഷ്ടം അന്നേ ഞാനറിഞ്ഞിരുന്നു .അതാണു നിബദ്ധനകൾ മാറ്റി ഞാനാരണന്നു പറഞ്ഞതു പോലും .,
ഞാൻ പറഞ്ഞാൽ അവനു മനസ്സിലാകും
എല്ലാം പറഞ്ഞു നേരെയാക്കി ആചാര പ്രകാരം എല്ലാവരും ആയി വരാം. നേരം ഇരിട്ടുന്നു റാണി പൊയ്ക്കോളു
**************************************
കൊള്ളാം കാട്ടിൽ വന്നിരിക്കയാ ..നീഈ തള്ളേടെ വാലും തൂങ്ങി ഇവിടൊക്കെ വന്നിരുന്നാൽ വല്ല ഇഴജന്തുക്കളും കാണില്ലേ?
വന്നേ രണ്ടു പേരും എവിടെന്നു നോക്കി മനുഷ്യന്റെ ഊത്താടു വന്നു ..നേരോം കാലോം ഇല്ല ..കഥ പറയണു ..കല്ല്യാണം ഉറപ്പിച്ച പെണ്ണാ മറക്കണ്ട
ശാരദ അൽപ്പം ദേഷ്യത്തിൽ അവരെ വിളിച്ചിട്ടു തിരികെ നടന്നു
ദേവൂട്ടി ദേവകിയമ്മയേയും ദേവകിയമ്മ ദേവൂട്ടിയുടേയും മുഖത്തോടു മുഖം നോക്കിയതൊരേ നേരമായിരുന്നു
അവർ പരസ്പരം എന്തോ ഒന്നു പറയാനും ചോദിക്കാനും ആഗ്രഹിച്ചിരുന്നു
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot