Slider

നോവൽ സാമ്യം അദ്ധ്യായം 7

0

അല്ല മുത്തശ്ശി എന്താ ഇത്ര ആലോചിച്ചിരിക്കണേ? ദേവുവിന്റെ ചോദ്യം കേട്ടു ദേവകിയമ്മ തിരിഞ്ഞു നോക്കി
ആ ...ദേവൂട്ടിയോ എന്താ മോളെ ചെക്കനെ ഇഷ്ടമായില്ലന്നു തോന്നണു ?
അത്ര അങ്ങോട്ടു പിടിച്ചെങ്കിൽ മുത്തശ്ശിക്കാലോചിച്ചാലോ..?ദേവകിയമ്മയുടെ കവിളിൽ പിടിച്ചു കൊണ്ടു ദേവു ചിരിച്ചു കൊണ്ടു ചോദിച്ചു
പോ പെണ്ണേ ഈ വയസ്സാം കാലത്തോ ?
അതു കലക്കി മുത്തശ്ശി വയസ്സായില്ലേൽ ഒരു കൈ നോക്കിയേനെ അപ്പോൾ അല്ലേ ?
നീ അത്ര കളിയാക്കുവൊന്നും വേണ്ട നിന്റെ പ്രായത്തിലെത്ര ആൺപിള്ളാരാ എന്റെ പിറകേ നടന്നതെന്നറിയാമോ ..,?
ഒാ പിന്നെ പുളു ആ ശിലായുഗത്തിലോ..!!
അന്നത്തെ പ്രണയമാടി കൊച്ചേ പ്രണയം മനസ്സിൽ നിന്നുമുണ്ടാകണ പ്രണയം അല്ലാതെ ഇന്നത്തെ പോലെ സമയാ സമയം മാറ്റിയെടുക്കണ പ്രേമമൊന്നും അല്ല ആ നിന്നോടു പറഞ്ഞിട്ടെന്തു വിശേഷം കാലം അത്രമാറിയിരിക്കണു ഇന്നതെല്ലാം അന്തസിന്റെ ഭാഗമെന്നാ പലരുടേയും വിചാരം !!
എന്ത് ?
അല്ല ആളെമാറ്റി മാറ്റി പ്രണയിക്കുന്നതേ !!!
എല്ലാരും അങ്ങനൊന്നും അല്ല മുത്തശ്ശി
ഇതു കേട്ടിട്ടു മനസ്സെവിടെയോ ഉടക്കിയ ലക്ഷണമുണ്ടല്ലോ..?
അതൊക്കെയുണ്ട് പിന്നെ പറയാം ആരോടും പറയല്ലു കേട്ടോ ....അതു പോട്ടെ സാത്താൻ കുന്നിലേക്കു കയറിയ യമുനത്തമ്പുരാട്ടിയും യുവാവും അവർക്കെന്തായി പറഞ്ഞില്ലല്ലോ..?
ഇപ്പോൾ കഥ പറഞ്ഞാൽ നല്ല ശേലായിരിക്കും നിന്റെ അമ്മക്കു മൂശേട്ട കേറി നിൽക്കണ സമയമാ ..
മുത്തശ്ശിവാ തെക്കേ പറമ്പിലെ മാം ചോട്ടിൽ പോയിരുന്നു പറയാം അത്ര പെട്ടന്നാരും ശ്രദ്ധിക്കില്ല വാന്നേ ..ദേവകിയമ്മയുടെ കൈയ്യിൽ പിടിച്ചുയർത്തിക്കൊണ്ടു ദേവു പറഞ്ഞു
അവർ പതിയെ എഴുന്നേറ്റു ദേവുവിന്റെ കൂടെ നടന്നു
കുഞ്ഞിളം കാറ്റിൽ മാവിലകൾ വീണ പറമ്പിലൂടെ അവർ നടന്നു
അയ്യോ മുത്തശ്ശി പാമ്പ് ..!!ദേവു ഒരു ഞെട്ടലോടെ മുത്തശ്ശിയെ പിടിച്ചു നിർത്തി
അവരുടെ മുന്നിലൂടെ ഒരു സ്വർണ്ണകളറുള്ള നാഗം ഇഴഞ്ഞു നീങ്ങുന്നതു ദേവകിയമ്മയും കണ്ടു
ഒാ ഇതാണോ പൊട്ടി പെണ്ണു പാമ്പിനേയും മഞ്ഞച്ചേരയേയം ഇത്രനാളായിട്ടും തിരിച്ചറിയില്ല ..ഇതു ശുഭ ലക്ഷണമാ ഇതു വരുന്നിടം ദാരിദ്രം മാറും എന്നെരു വിശ്വാസം പണ്ടുണ്ടായിരുന്നു
മുത്തശ്ശി വാ ഇവിടിരിക്കാം കരിയിലക്കിടയിൽ വല്ല ഇഴ ജന്തുവും ഉണ്ടോന്നാ
നമ്മൾ നിനക്കും പോലോ ഭയപ്പെടും പോലോ ഒന്നും സംഭവിക്കില്ല കുട്ടിയേ വിധിച്ചതേ നടക്കു ..,അവർ സാത്താൻ പാറയിലേക്കു പോകുംവഴിയും ഒരു സ്വർണ്ണ നാഗം മുൻപേ കണ്ട മനോഹരമായ കാഴ്ചകളിൽ മയങ്ങി കുമാരനു മുൻപേ ഒാടിയ യമുനാ റാണിക്കു മുന്നിലൂടെ കടന്നു പോയ്
അതിനെ ചവിട്ടി അതു കടിക്കും എന്നു ഭയപ്പെട്ട റാണി പെട്ടന്നു പിടിച്ചു നിർത്തിയപോലെ നിന്നു
കുമാരൻ പുറകേ ഒാടി വന്നു
എന്തു പറ്റി റാണി ?
ഒരു പാമ്പ് ...
അതു കൊള്ളാം ഒരു പാമ്പിനേ കണ്ടാണേ ഇത്ര ഭയക്കണെ .. നല്ല കാര്യമായി വേട്ടയാടുന്ന രാജ പരമ്പര ഭയക്കരുത്
അതേ പാമ്പിനെ എനിക്കു ചെറുപ്പം മുതലേ ഭയമാ
ഒരു ജീവജാലങ്ങളും തങ്ങളെ ഉപദ്രവിക്കാതോ ഭക്ഷണത്തിനേ അല്ലാതെ ഒന്നിനേയും ഉപദ്രവിക്കില്ല റാണി മനുഷ്യരൊഴിച്ചു ..സ്വാർത്ഥതക്കായ് വിശപ്പിനല്ലാതെ തങ്ങൾക്കുപദ്രവം കൂടിയല്ലേലും മനുഷ്യരാണു മറ്റു ജീവജാലങ്ങളുടെ കൂടെ ജീവൻ അപഹരിക്കുന്നത്
കുമാരൻ നല്ല വേദാന്തം പറയണല്ലോ .,?എന്താ രാജ വംശമാണോ രാജ ധർമ്മങ്ങൾ ഇത്രയും അറിയാൻ
അതു കേട്ടു കുമാരനൊന്നു ചിരിച്ചു
ക്ഷമിക്കണം ഒാർക്കാതെ ചോദിച്ചതാ
അതിനും കുമാരൻ മറുപടി പറഞ്ഞില്ല ഒന്നു ചിരിക്കമാത്രം ചെയ്തു
**********************************************
കാട്ടു പൂക്കളാൽ മനോഹരമായ കുന്നിചെരുവിലൂടെ ഇളം കാറ്റിൽ എല്ലാം മറന്നു റാണി മുൻപോട്ടു നടന്നു ആ കാട്ടു പാത പരവതാനി വിരിച്ച പോലെ മനോഹരമായിരുന്നു ..അൽപ്പം മുന്നോട്ടു മാറി ഒരു കരിയിലക്കൂട്ടം അതിനു നടുവിൽ തടിയിൽ തീർത്തൊരു മനോഹര ശിൽപം കൈകളാൽ എടുക്കാവുന്ന വലിപ്പം ..ഈ കാട്ടിലിതാരിട്ടു എന്നും ചോദിച്ചു റാണി അതെടുക്കാനൊരുങ്ങിയതും കുമാരൻ തടഞ്ഞു
റാണി തൊടരുത് അതിലെന്തോ ചതിയിരിക്കണതായൊരു തോന്നൽ പിറകോട്ടു മാറി നിൽക്കു
കുമാരൻ ചെറിയൊരു കമ്പൊടിച്ചെടുത്തു അകന്നു നിന്നതിൽ തട്ടി നോക്കി
പെട്ടന്നാണു കാറ്റിൽ ചീറി പാഞ്ഞൊരു ഒരുളൻ തടി പറന്നു വന്നു ദൂരേക്കു തെറിച്ചത്
അതു കണ്ടതും അവർ ഒന്നു ഞെട്ടി ..ആ തടി വീണ ദിശയിൽ നോക്കിയതും ..അവിടൊരു ചെളി നിറഞ്ഞ ചാല് .,അതിൽ മനുഷ്യരുടെ തലയോട്ടികളും കബദ്ധങ്ങളും
അവരിൽ ഒരു ഞടുക്കമുണ്ടായി
റാണി മുന്നോട്ടുള്ള യാത്ര കഠിന മേറിയതാവും
ഇതിനുള്ളിലാരും കടക്കാതിരിക്കുവാൻ ആരോ ഇണക്കി വെച്ച കെണിയാണന്നു സ്പഷ്ടം
എന്തിനാവും കുമാര ഇതൊക്കെ ചെയ്തിട്ടുണ്ടാവുക ..എന്തായാലും ഇവിടെ മറഞ്ഞിരിക്കണ രഹസ്യം പുറത്തു കൊണ്ടു വരിക തന്നെ വേണം
ഇല്ല റാണി സാഹസം നല്ലതു തന്നെ പക്ഷെ തയ്യാറെടുപ്പുകളില്ലങ്കിൽ അപകടം വിളിച്ചു വരുത്തുന്നതിനു തുല്യമാകും ..ഇതൊരു പക്ഷെ കൊള്ളക്കാരുടെ സങ്കേതമാവാം
അപ്പോൾ നമ്മളിവിടെത്തിയ വിവരം അവരിപ്പോൾ അറിഞ്ഞിട്ടുണ്ടാവുമല്ലോ ?
ഉറപ്പായും സാത്തൻ പാറയിലെ അപകടങ്ങൾ തന്ത്ര പൂർവ്വം അറിഞ്ഞ ശേഷം ഞാൻ റാണിയെ പിന്നീടൊരിക്കൾ ഇവിടം കൊണ്ടു വന്നു കാണിക്കാം ഇപ്പോൾ മടങ്ങി തോഴിമാരുടെ കൂടെ പോവുകയാവും അഭികാമ്യം
കുമാരൻ വാക്കു പാലിക്കും എന്നെനിക്കറിയാം എങ്കിലും..,
ഇല്ല റാണി എന്റെ കൂടെ മുന്നോട്ടു വരുന്നതു അപകടങ്ങൾകൂട്ടത്തേയുള്ളു ..ഞാൻ വരാം റാണി മടങ്ങിക്കോളു..
കുമാരനെ തനിച്ചാക്കിയോ ..?
ഞാനിവിടുത്തെ രഹസ്യങ്ങൾ അറിഞ്ഞു വരാം ..എന്തു തന്നെ ആയാലും റാണി അറിഞ്ഞേ അവരെ നേരിടുകയുള്ളു ..ഞാൻ വരും വരെ കാത്തിരിക്കു ..
പിന്നെ റാണി ഭയപ്പെടണ്ട റാണിക്കറിയണ്ട ഒരു കാര്യം ഞാൻ തന്നെ നിബദ്ധനമാറ്റി പറയുകയാണ് .,എന്റെ പേരു വീര ഭദ്രൻ വേധപുരം യുവരാജാവാണു ഞാൻ ..ഉറപ്പായും ഞാൻ റാണിയെ വന്നു കാണും
മനസ്സില്ലാ മനസ്സോടെ യമുനാ റാണി അവിടെ നിന്നും യാത്ര പറഞ്ഞു മടങ്ങി
******************************************
തിരികെ കൊട്ടാരത്തിലെത്തിയ റാണിയുടെ ചിന്തകൾ മുഴുവൻ കുമാരനെ കുറിച്ചായിരുന്നു ..തന്നെ കാണാൻ കുമാരൻ വരും എന്നു റാണി ഉറച്ചു വിശ്വസിച്ചു ..കാരണം കുമാരനിൽ റാണി അനുരാഗവതിയായിരുന്നു
കൊട്ടാരത്തിൽ പതിവില്ലാത്ത ഒരുക്കങ്ങൾ നടക്കണു .,എന്തെന്നറിയാനായി റാണി തോഴിയെ വിളിച്ചു
അല്ല റാണി ഇതുവരെ അറിഞ്ഞില്ലേ ... വേധപുരം യുവരാജാവ് റാണിയെ സ്വന്തം ആക്കുവാൻ ആഗ്രഹിക്കുന്നത്രേ
പഴയ ചങ്ങാതിയുടെ മകനുമായി കുമാരിയുടെ വിവാഹം നടത്താൻ തീരുമാനിക്കയാണവിടെ മഹാ രാജനും റാണിയും വലിയ സന്തോഷത്തിലാണ് ..
ആര് വീര ഭദ്രനുമായോ ..?വേധ പുരം രാജാവ് എന്റെ പിതാവിന്റെ പഴയ സുഹൃത്തോ ..?
വീര ഭദ്രനോ അതാരാ ..? കർമ്മ ഭദ്രൻ എന്നാണല്ലോ കേട്ടേ ..ചിലപ്പോൾ റാണി യുവരാജനെ വിളിക്കുന്ന മറ്റു പേരാവും ഇത്
തോഴി നാണത്താൽ ഇതും പറഞ്ഞു ചിരിച്ചു കൊണ്ടോടി മറഞ്ഞു
കർമ്മ ഭദ്രനോ വേധപുരം യുവരാജാവ് വീര ഭദ്രൻ എന്നല്ലേ അദ്ധേഹം പറഞ്ഞത് .,ഇതാരാവും അവിടം വരെ പോയി എന്താണു സംഭവിക്കുന്നതെന്നും ആരാണു വന്നിരിക്കുന്നതെന്നും അറിയുക തന്നെ എന്നു നിനച്ചു കൊട്ടാര സദസ്സ് ലക്ഷ്യം വെച്ചു റാണി അങ്ങോട്ടു നടന്നു
തുടരും

Biju V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo