Slider

''ഒരു കൂടോത്ര കഥ,'' =====

0

''ഓത്തു പളളിയിൽ വച്ചാണ് ആ കാഴ്ച ഞാൻ കണ്ടത്,
പളളിയിലിരുന്ന്,
കോഴി മുട്ടയിൽ അറബി അക്ഷരങ്ങൾ കുത്തിക്കുറിക്കുന്നു ഉസ്ത്താദ്,
ചമ്രം പഠിഞ്ഞിരുന്ന് മുന്നോട്ടും, പിന്നോട്ടും ആടിക്കൊണ്ട് എന്തൊക്കയോ ഓതിക്കൊണ്ടാണ് ഉസ്ത്താദ് ആ കർമ്മം നിർവഹിക്കുന്നത്,
ഇടക്കിടെ മുട്ടയിലേക്ക് ഊതുന്നുമുണ്ട്,
ഇതെന്താ ണ് സംഭവം? ഞാനാലോചിച്ചു,
കുറച്ചു നേരം ,ആ കോഴി മുട്ടയുടെ റിയാലിറ്റി ഷോ കണ്ടു കൊണ്ട് ഞാനവിടെ തന്നെ നിന്നു,
മദ്രസ വിട്ട് വീട്ടിലേക്കുളള ഇടവഴിയിലൂടെ നടക്കുമ്പോഴും,
മുട്ട കൈയ്യിൽ വച്ച് മൂക്കിനു നേരെ പിടിച്ചു കൊണ്ട്, മുന്നോട്ടും, പിന്നോട്ടും താളത്തിലാടുന്ന ഉസ്ത്താദിന്റെ ചിത്രം മനസിൽ ഓടിയെത്തി,
പിറ്റേന്ന് രാവിലെ ,
ഉറക്കപ്പിച്ചോടെ അടുക്കളയിലേക്ക്
ചെന്നപ്പോൾ ഉമ്മ പറയുകയാ,
''കോഴിക്കൂട്ടിൽ ചെന്ന് കോഴി മുട്ട ഇട്ടോന്ന് പോയി നോക്കെടാ,'
കോഴികളെ തുറന്ന് വിടരുത്ട്ടോ, നെല്ല് ഉണക്കാൻ ഇടാനുളളതാ, !!
ഞാൻ തലയാട്ടി കൊണ്ട്, കോഴിക്കൂട്ടിനടുത്തേക്ക് ഓടി,
കോഴികൂടിന്റെ പലക മെല്ലെ നീക്കി നോക്കിയപ്പോൾ രണ്ട് മുട്ട കിട്ടി,
പലക ചേർത്തടച്ച് മുട്ടയുമായി അടുക്കളയിലേക്ക് ഓടാൻ നേരം,
പെട്ടന്ന് ഓത്തുപ്പളളീലെ
ഉസ്ത്താദ് മനസിലേക്ക് കയറി വന്നു,
ഞാൻ രണ്ട് മുട്ടയിലേക്കും മാറി മാറി നോക്കി,
തിരിഞ്ഞ് കോഴിക്കൂടിനടുത്തുളള തുളസി ച്ചെടിക്കടിയിൽ ഒരു മുട്ട ഒളിപ്പിച്ചു വച്ചു, ശേഷം, അടുക്കളയിലേക്ക് ചെന്നു,
ഓരെണ്ണമാണോ കിട്ടിയോളൂ,'' ഉമ്മയുടെ ചോദ്യം, ?
''ങാ, ഞാൻ തലയാട്ടി,''
''ആ കളളപ്പെടച്ചി മുട്ടയിടുന്നത് നിർത്തിയോ, അതിനേയിനി അറക്കാം,''
ഉമ്മയുടെ വാക്കുകൾ എന്നെ ഞെട്ടിപ്പിച്ചു,
ഞാൻ മെല്ലെ തുളസിച്ചെടിക്കരുകിലെത്തി,
മുട്ട എടുത്ത് നിക്കറിന്റെ പോക്കറ്റിലിട്ട്, മുറിയിൽ കയറി, മഷി പേനയെടുത്തു,
ചമ്രം പഠിഞ്ഞിരുന്ന് മുട്ടയിൽ അറബി അക്ഷരങ്ങൾ എഴുതി, മുട്ട വിരലുകൾക്കിടയിൽ വച്ച് ചുണ്ടോട് ചേർത്തു പിടിച്ച് മുന്നോട്ടും, പിന്നോട്ടും ആടിക്കൊണ്ട് മുട്ടയിൽ ഊതി ''ശൂ ,ശൂ ,ശൂ,!ൂ
ഈ സമയം ,
അടുക്കളയിൽ നിന്ന് ഉമ്മാന്റെ വിളി,
ചാടി എണീറ്റ്, മുട്ട നിക്കറിന്റെ പോക്കറ്റിലിട്ട് ഓടി ചെന്നു,
'' അപ്രത്തെ പിളേളച്ചേട്ടന്റെ വീട്ടീന്ന് ലേശം കറിവേപ്പില ഒടിച്ചോണ്ട് വാ, !!
'പിളളച്ചേട്ടന്റെ വീട്ടീന്ന് കറിവേപ്പിലയുമായി വന്നപ്പോൾ എനിക്ക് പേടിയായി,
''ഈ മുട്ടയെങ്ങാൻ ഉമ്മ കണ്ടാലോ, ?''
മറ്റൊന്നും ചിന്തിച്ചില്ല ,
പിളളച്ചേട്ടന്റെ പറമ്പിന്റെ അതിർത്തിയിൽ ആ മുട്ട ഉപേക്ഷിച്ചു ഞാൻ,
അന്ന്
സന്ധ്യാ നേരത്ത്, പിളളച്ചേട്ടന്റെ മകനാണ് പറമ്പിന്റെ അതിർത്തിയിൽ ഈ മുട്ട കിടക്കുന്നത് കണ്ടത്,
അവനോടി ചെന്ന് വിവരം വീട്ടിലറിയിച്ചു,
മഗ്രിബ് നിസ്ക്കാരത്തിനു ശേഷം ഉമ്മറത്തിരുന്ന് തസ്ബി (കൊന്ത) ചൊല്ലിക്കൊണ്ടിരുന്ന ഉപ്പയുടെ അരികിലേക്ക്, രൗദ്രഭാവത്തോടെ പിളളച്ചേട്ടൻ വന്നു,
''ഞാനും, ന്റെ വീട്ടുകാരും എന്ത് നെറികേടാടാ നിന്നോട് ചെയ്തത്, ? ''
''ഒന്നും മനസിലാകാതെ മിഴിച്ചു നിന്നു ഉപ്പ,
''ഭീതിയോടെ പിളളച്ചേട്ടൻ കാര്യം പറഞ്ഞു, !!
''ടോർ്ച്ചുമായി ഉപ്പയും, ഉമ്മയും, പെങ്ങന്മാരും, സംഭവസ്ഥലത്തേക്ക് കുതിച്ചു,!
' പറമ്പിന്റെ അതിർത്തിയിൽ നിന്ന് ആ കൂടോത്രത്തെ ഉപ്പ കൈകൊണ്ടെടുത്തു, ടോർച്ചടിച്ച് പരിശോധിച്ചു,!
ടോർച്ചിന്റെ വെളിച്ചത്തിൽ ഇളയ പെങ്ങളാണ് കണ്ടുപിടിച്ചത്,
''ഈ അറബി കൈയ്യക്ഷരത്തിന്റെ ആളെ എനിക്കറിയാം ,!!
';പിളളച്ചേട്ടൻ, സുശീല ചേച്ചി, മക്കള്
ഒരുവശത്ത്,
മറുവശത്ത്,,
ഉപ്പ, ഉമ്മ, ഇക്ക, പെങ്ങന്മാര്,
നടുവിൽ ,കൈകൾ കെട്ടി വിറച്ചു കൊണ്ട് ഈ കൂടോത്ര പ്രതി,
ഈ കൂടോത്രം ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ആ കഥ ഞാനവരോട് പറഞ്ഞപ്പോൾ , അവിടെ കൂട്ടച്ചിരി ഉയർന്നു,
പെട്ടന്ന്,
കോഴിക്കൂട്ടിൽ നിന്ന് ഒരു കൂവൽ,
'' ഉമ്മ അറുക്കാൻ വിധിച്ച പിടക്കോഴീടെ വിധി , സ്റ്റേ ചെയ്തതിന്റെ സന്തോഷ സൂചകമായ കൂവലായിരുന്നു അത്, !!
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo