കവലയിന്നലെ കുട്ടിയുമായൊരു
സുന്ദരരൂപം കണ്ടു.
സുന്ദരരൂപം കണ്ടു.
പണ്ടൊരുമിച്ചു പഠിച്ചവൾ അവളൊരു
മന്ദസ്മിതവും തൂകി..
മന്ദസ്മിതവും തൂകി..
ചോദിച്ചവളിത് എന്നോടപ്പോൾ
എന്താ സുഖമല്ലേ ടോ...
എന്താ സുഖമല്ലേ ടോ...
പറയണമെന്ന് തോന്നി..
എന്തു സുഖങ്ങൾ നീയില്ലാതെ..
എന്തു സുഖങ്ങൾ നീയില്ലാതെ..
എങ്കിലുമപ്പോൾ ഉള്ളു തൊടാതേ ഓതി
അങ്ങനെ പോണു.
അങ്ങനെ പോണു.
എങ്ങനെ പോണു ചോദിച്ചില്ലൊരു,
പുൽക്കൊടിപോലും മണ്ണിൽ..
പുൽക്കൊടിപോലും മണ്ണിൽ..
കതിരവനപ്പോൾ കണ്ണുകൾ പൊത്തി
കാർമേഘത്തിൻ കൈയ്യാൽ..
കാർമേഘത്തിൻ കൈയ്യാൽ..
കതിരവനപ്പോൾ കണ്ണുകൾ പൊത്തി
കാർമേഘത്തിൻ കൈയ്യാൽ..
കാർമേഘത്തിൻ കൈയ്യാൽ..
അവളുടെ പുറകേ പോയി മരിച്ചോരോർമ്മകൾ തൻ ഖബറിൻമേൽ
കടപുഴകി... കടപുഴകി അടിവേരുമുറിഞ്ഞു
പഴയൊരുവൃക്ഷം വീണു..
പഴയൊരുവൃക്ഷം വീണു..
കടപുഴകി അടിവേരു മുറിഞ്ഞു
പഴയൊരു വൃക്ഷം വീണു...
പഴയൊരു വൃക്ഷം വീണു...
ഓർമ്മകളായിരം കടന്നെല്ലുകളായ്
കുത്തി മുറിച്ചെൻ ഹൃദയം.
കുത്തി മുറിച്ചെൻ ഹൃദയം.
കഴിഞ്ഞ കാലത്തിൻ യവ്വനിക നീക്കി
വെളിവായോരോ ചിത്രം.
വെളിവായോരോ ചിത്രം.
തോളുരുമ്മി നടന്നതും
കൊക്കുകൾ ചേർത്തതും.
കളികൾ പറഞ്ഞതും മെല്ലാം
കൊക്കുകൾ ചേർത്തതും.
കളികൾ പറഞ്ഞതും മെല്ലാം
ഞാനാശിച്ചോരാട നീ
അണിഞ്ഞു വരുന്നതും കണ്ടു..
അണിഞ്ഞു വരുന്നതും കണ്ടു..
നിൻ മിഴിക്കുള്ളിലെ ആഴങ്ങളിലെത്രയോ
മുത്തു തിരഞ്ഞതും
ഇമകൾ നനഞ്ഞതും.
മിന്നി മറഞ്ഞു പോയി
മുത്തു തിരഞ്ഞതും
ഇമകൾ നനഞ്ഞതും.
മിന്നി മറഞ്ഞു പോയി
മറക്കാനാവിലെനിക്കു നിന്നോർമ്മകൾ
മരണം വന്നു വിളിച്ചാലും ഓമനേ.
മരണം വന്നു വിളിച്ചാലും ഓമനേ.
വിധി തീർത്ത കാണാമതിലകത്തൊറ്റക്കായ്
നീറിക്കഴിച്ചിടാം ശിഷ്ടജന്മം.
നീറിക്കഴിച്ചിടാം ശിഷ്ടജന്മം.
ഒരു മരം പോലെ തരിച്ചുനിൽക്കുന്നു ഞാൻ
മഴയും വെയിലുമറിയാത്ത സ്വപ്നമായ്.
മഴയും വെയിലുമറിയാത്ത സ്വപ്നമായ്.
ഒരു മരം പോലെ തനിച്ചുനിൽക്കുന്നു ഞാൻ
മഴയും വെയിലുമറിയാത്ത സ്വപ്നമായ്.
മഴയും വെയിലുമറിയാത്ത സ്വപ്നമായ്.
(എന്റെ പ്രിയ സ്നേഹിതന് സ്നേഹപൂർവ്വം.)
With, Sandhoop Karuvattu Narayanan
With, Sandhoop Karuvattu Narayanan
ബാബു തുയ്യം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക