Slider

നോവൽ സാമ്യം അദ്ധ്യായം 6

0

ചായ സൽക്കാരം കഴിഞ്ഞു ശ്യാമിന്റെ കൂടെ വന്ന കാർന്നോരു ഒരു ചിരിയോടെ തുടർന്നു
അപ്പോൾ പെണ്ണിനും ചെറുക്കനും തമ്മിൽ കണ്ടുട്ടുള്ള സ്ഥിതിക്കു ..കൂടുതൽ പറഞ്ഞു നീട്ടണ്ടല്ലോ..നമുക്കങ്ങുറപ്പിച്ചാലോ..?
ഒരു ഞെട്ടലോടാണു ആ വാക്കു ദേവു കേട്ടത്
പെട്ടന്നു തന്നെ പ്രതികരിക്കാനാണു അവൾക്കു തോന്നിയത് .എങ്കിലും വളരെ മയത്തിലവൾ പറഞ്ഞു
അതേ ഞങ്ങൾക്കൊന്നു സംസാരിക്കണം
ഒാ..ഹോ...ആയിക്കോട്ടേ !!ഇപ്പഴത്തെ പിള്ളാരുടെ ഒരു കാര്യമേ.. ശ്യാമിന്റെ കൂടെ വന്ന കാർന്നോർ ചിരിച്ചു കൊണ്ടു പറഞ്ഞു.അതിനു ശിവരാമനും ആയിക്കോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി ..തെറ്റുദ്ധാരണയിൽ നിന്നും അകന്ന തന്റെ പ്രിയ സുഹൃത്തുമായൊരു നല്ലസൗഹൃദം വീണ്ടും പൂവണിയാൻ പോകുന്ന സന്തോഷത്തിലായിരുന്നു അയാൾ ..അവർക്കിടയിലെ കഥകളൊന്നും അറിയാതെ ശാരദ മകളുടെ വിവാഹം തന്റെ ഇഷ്ടത്തിനു നടക്കും എന്നസന്തോഷത്തിലായിരുന്നു
***************************************
ശ്യാം ദേവു നടന്നതിന്റെ പിറകേ മെല്ലെ നടന്നു
ശ്യാം നമുക്കു പുറത്തേക്കൊന്നു നടന്നാലോ..?
ആയിക്കോട്ടെ എന്നർത്ഥത്തിൽ അവനൊന്നു ചിരിച്ചു
അവർ പതിയെ ഒന്നും പരസ്പരം പറയാതെ നടന്നു ..ആരും ഇല്ല എന്നുറപ്പു വന്നപ്പോൾ ദേവു തിരിഞ്ഞു നിന്നു
അല്ല ശ്യാം നീ എന്തിനുള്ള പുറപ്പാടാ...?ഞാൻ കരുതി മഹിയേട്ടൻ പറഞ്ഞു വിട്ടതാകും എന്നു ..നമ്മൾ പ്രായംകൊണ്ടൊരു പോലൊക്കെ തന്നെ ഇന്നത്തെക്കാലത്തു നിന്റെ കൂടെ വന്ന കാർന്നോർ പറഞ്ഞതു ശരിയാ...പക്ഷെ ഞാനും മഹിയേട്ടനുമായുള്ള ബന്ധം നിനക്കറിയാവുന്നതല്ലേ..?
അതു കൊള്ളാം നിങ്ങൾ തമ്മൽ സംസാരിച്ചിട്ടുണ്ടാവും പരസ്പരം സുഹൃത്തുക്കളും ആവും ..അതിനെന്താ എനിക്കു കുഴപ്പമൊന്നും ഇല്ലന്നല്ല നിങ്ങൾ തമ്മിലുള്ള പരിചയമല്ലേ ദേവൂനെ എനിക്കു കാട്ടിതന്നതു തന്നെ.,
അല്ല നീയെന്താ പറഞ്ഞു വരുന്നത് ?
എനിക്കു ദേവൂനെ ഇഷ്ടമാ.,ഇപ്പോൾ നമ്മുടെ കല്ല്യാണത്തിനു വീട്ടു കാരും സമ്മതിച്ചു ..പിന്നെന്താ കുഴപ്പം??
ഒാ ഒന്നും അറിയാത്ത രീതിയിൽ നീ അഭിനയിക്കുവാ അല്ലേ.? നിനക്കറിയില്ലേ ഞങ്ങൾ തമ്മിലിഷ്ടമാണന്ന് .?
അതു നല്ല ശേലായി ഇന്നത്തെക്കാലത്തു ഒരാണും പെണ്ണും പ്രേമിക്കുന്നതൊക്കെ സർവ്വ സഹജമാ അതൊന്നും എനിക്കു വിഷയമല്ല ..കല്ല്യാണം കഴിഞ്ഞു കുറേ നാൾ കഴിയുമ്പോൾ ഒാർത്തു ചിരിക്കാൻ ചില ഒാർമ്മകൾ അല്ലാണ്ടെന്താ.,,നമുക്കാ വിഷയം സൗകര്യപൂർവ്വം മറക്കാം എന്തേ ഒരു വിളറിയ ചിരിയോടെ ശ്യാം പറഞ്ഞു
ഒാ ...അങ്ങനുള്ള പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ പെടുത്തണ്ട ശ്യാം ..ചേട്ടനു വേണ്ടിയുള്ള ഈ അഭിനയം മതിയാക്ക് മഹിയേട്ടനില്ലത്തെരു ജീവിതം ഈ ദേവൂനില്ലന്നു ചെന്നു പറഞ്ഞേരേ... അതു പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..തിരികെ വീട്ടിലേക്കവൾ ഒാടി
അതിനിടയിൽ അവളുടെ ചിന്തകൾ മറ്റൊരു രീതിയിലേക്കും പോയി
ഇനി ശ്യാം വന്നിരിക്കണത് !!!!!മഹിയേട്ടൻ അറിയാത്ത കാര്യമാവുമോ
അവനു പണ്ടേ തന്നെ കാണുമ്പോൾ ഒരു പ്രത്യേക രീതിയിലുള്ള നോട്ടമായിരുന്നു ..ഇനി മുത്തശ്ശി പറയണ കഥയിലെ പോലെ മറ്റെന്തെങ്കിലും രഹസ്യം !!!
ഇവൻ തന്റെ പ്രണയം തകർക്കാൻ വന്ന കർമ്മനാവുമോ..? കഥയിലവർക്കെന്തായോ..?
മഹിയേട്ടനു ഫോൺ ചെയ്തു ചോദിക്കാം എന്താണു നടക്കുന്നതെന്നറിഞ്ഞേ തീരു
ഇങ്ങനെയൊക്കെ ആലോചിച്ചു അവൾ വീട്ടിലേക്കു ഒാടി കയറി
അല്ല ഇവളെന്താ കുതിരയെപ്പോലെ ഒാടണത് ? ശാരദയുടെ ചോദ്യത്തിനു ശ്യാമിന്റെ കൂടെ വന്ന അമ്മാവനാണു ഉത്തരം പറഞ്ഞത്
അതു വല്ല തമാശയും കുട്ടികൾ തമ്മിൽ പറഞ്ഞിട്ടുണ്ടാവും നാണംകൊണ്ടോടിയതാവും..അപ്പോൾ എല്ലാം നമ്മൾ പറഞ്ഞപോലെ ...സമയം തീരുമാനിച്ചറിയിക്കുക ..ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഇവരുടെ കല്ല്യാണം നമുക്കങ്ങു നടത്താം എന്തേ..?
ശരിയന്ന അർത്ഥത്തിൽ ശാരദയും ശിവരാമനും തലയാട്ടി ..ആ സമയം ശ്യാം അങ്ങോട്ടു കയറി വന്നു
അല്ല മോനേ ഞങ്ങളെല്ലാം അങ്ങുറപ്പിച്ചു എന്നാൽ നമുക്കിറങ്ങിയാലോ...?ശ്യാമിനോടായി അമ്മാവൻ ചോദിച്ചു
എന്നാൽ അങ്കിൾ ആന്റി ഞങ്ങളിറങ്ങട്ടെ ദേവൂനോടൊന്നും ചോദിക്കണ്ടിനി ..അവൾക്കു പറയാൻ നാണമാവുമേ കുറേ നാളായി അറിയുന്നതല്ലേ ..ആൾക്കൊരു സസ്പെൻസാകട്ടേ എന്നു കരുതിയ നേരത്തെ പറയാതിരുന്നത് ..ശ്യാം ശിവരാമനോടും ശാരദയോടുമായി പറഞ്ഞു
അതൊന്നുമൊരു പ്രശ്നമല്ല മോനേ ഞങ്ങൾക്കിഷ്ടപ്പെട്ടു ഇനിയിപ്പം അവളുടെ അഭിപ്രായം ആർക്കറിയണം നിന്റെ അച്ഛനെ ഞങ്ങൾക്കു നേരത്തേ അറിയണ ആളാ ..അല്ലേ ശിവരാമേട്ടാ...? ഏട്ടന്റെ വലിയ സുഹൃത്തല്ലായിരുന്നോ പണ്ടങ്ങേര് ...എന്തോ വിവാഹ ശേഷം കണ്ടിട്ടില്ല ..ഒാരോരുത്തർക്കും ഒാരോ പ്രശ്നങ്ങളല്ലേ..?മോനിറങ്ങിക്കോ സമയം കുറിച്ചെത്രയും വേഗം ഞങ്ങളറിയിക്കാം
ശാരദ വലിയ സന്തോഷത്താൽ പറഞ്ഞു ..എങ്കിലും എന്തിനാവും അന്നനന്തൻ തന്നിൽ നിന്നകന്നത് എന്ന ചിന്തയിലായിരുന്നു ശിവരാമൻ
യാത്ര പറഞ്ഞു അവർ ഇറങ്ങി ..ശിവരാമനും ശാരദയും കല്ല്യാണം നടത്തുന്നതിനെകുറിച്ചുള്ള കുലങ്കുഷമായ ചർച്ചകളിലായിരുന്നു
ഇതെല്ലാം കണ്ടു കൊണ്ടു ദേവകിയമ്മ തന്റെ വെറ്റില ചെല്ലത്തിൽ നിന്നും വെറ്റിലയെടുത്തു ചുണ്ണാമ്പു പുരട്ടി അതിൽ പാക്കും പുകയിലയും ചേർത്തു വെച്ചു വായിലിട്ടു ചവച്ചരച്ചു മുറ്റത്തേക്കു ആഞ്ഞു തുപ്പി
ചുവന്നു പതഞ്ഞ തുപ്പലിൽ നോക്കി അവരൊന്നു ചിരിച്ചു .അതിനു ശേഷം ശിവരാമന്റേയും ശാരദയുടേയും മുഖത്തേക്കു നോക്കി
നാശം പിടിച്ച തള്ള കോളാമ്പിയുണ്ടേലും ഈ മുറ്റം മുഴുവൻ തുപ്പി നാറ്റിച്ചോളും മനുഷ്യനെ മെനക്കെടുത്താൻ
അടുക്കളയിൽ നിന്നും ഒരു ബക്കറ്റു വെള്ളവുമായി വന്നു ശാരദ തുപ്പിയ മുറുക്കാനിലേക്കാഞ്ഞൊഴിച്ചു
ആ...ഇതു കഴുകിയാൽ പോകം തീരുമാനങ്ങളും പറയുന്ന വാക്കുകളും അത്രപെട്ടന്നു കഴുകി കളായാൻ പറ്റൂലാ ഒാർത്താൽ കൊള്ളാം.!!അമ്മിണയമ്മ ശാരദയോടായി പറഞ്ഞു
ദേ തള്ളേ കരിനാക്കും വളച്ചു ആവശ്യമില്ലാത്ത ഒാരോന്നും പറഞ്ഞോണ്ടു വരണ്ട ഒാരോന്നും പറഞ്ഞു മുടക്കാൻ നിങ്ങൾക്കുത്സാഹമാ അറിയാം ..ചുമ്മാ മിണ്ടാണ്ടു മുറുക്കി ചുമപ്പിച്ചാ മൂലയിലെങ്ങാനും ഇരി
ഉള്ളിലുള്ള ദേഷ്യം ശാരദയുടെ വാക്കുകളിൽ പ്രതിധ്വനിച്ചിരുന്നു
കിടക്കയിൽ കമഴ്ന്നു കിടന്നിരുന്ന ദേവു എന്തോ ആലോചിച്ചെന്നവണ്ണം ഫോണെടുത്തു മഹിയുടെ നമ്പരിൽ ഡയൽ ചെയ്തു
നമ്പർ ഔട്ടോഫ് റേഞ്ചെന്ന മെസേജ് പല ആവൃത്തി ആയപ്പോൾ ..മുത്തശ്ശിയുടെ കഥയും തന്റെ കഥയിലും സാമ്യം തിരിച്ചറിഞ്ഞ അവൾ കഥയുടെ ബാക്കി കേൾക്കാനായിമുത്തശ്ശിയുടെ അടുത്തേക്കോടി
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo