Slider

ചുമ്മാ ഒരു രസത്തിന്

0
എനിക്ക് കല്യാണപ്രായമായപ്പോൾ അമ്മയെന്നോട് പറഞ്ഞു. നീയൊരു കല്യാണം കഴിക്കണമെന്ന്..
കല്യാണമെന്നു കേട്ടപ്പോ തന്നെ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി..
വേറൊന്നും കൊണ്ടല്ലാ കല്യാണംകഴിഞ്ഞ എട്ടന്മാരുടെ കഥകളൊക്കെ കേട്ടപ്പോ സങ്കടം തോന്നി..
കൂട്ടുകാരുടെ കൂടെ കറങ്ങാൻ സമ്മതിക്കില്ല നേരത്തിനു വീട്ടിൽ എത്തിയില്ലെങ്കിൽ അപ്പോ തുടങ്ങും എവിടെയാണെന്ന് ചോദിച്ചുള്ള വിളി.
രണ്ടു പെഗ്ഗ് അടിച്ച് അറിയാതെ വീട്ടിലേക്കു കയറിയാൽ അപ്പോ കണ്ടുപിടിക്കും പോലീസുകാരെക്കാൾ വേഗത്തിൽ..
പിന്നെ എന്തിനുകൂടിച്ചു ഏതിനുകൂടിച്ചു എന്നുള്ള ചോദ്യവും കരച്ചിലും പിഴിച്ചിലും..
ആകെമൊത്തം അവാർഡ് സിനിമ കാണുന്നപോലെയായിരിക്കും വീട്..
ഇതൊക്കെ ഓർത്തു വിഷമിച്ചു നിൽക്കുമ്പോഴാണ് അമ്മയുടെ അടുത്ത ആഗ്രഹം പറഞ്ഞത്..
കെട്ടികൊണ്ടുവരുന്ന പെൺകുട്ടി നാട്ടുംപുറത്തുകാരിയാവണം നാടാൻപെണ്കുട്ടിയായിരിക്കണമെന്നും.
ഇതിപ്പോ വാഴവെട്ടുന്നവന്റെ തലയിൽ ഇടി തി വീണപോലെയായല്ലോ ദൈവമേ..
ഞാനമ്മയോട് പറഞ്ഞു. ഞാനെവിടെ പോയി കണ്ടുപിടിക്കാനാ അമ്മേ അമ്മ പറയുന്നപോലെയുള്ള കുട്ടിയെ.
ഇനി അഥവാ ആരെയെങ്കിലും കണ്ടുപിടിച്ചാൽ തന്നെ അവൾക്കെന്നെ ഇഷ്ടാവോ..'
ഇതുകേട്ട് അമ്മയൊരു ചിരിയോടെ പറഞ്ഞു..'ന്റെ മോൻ നാളെ രാവിലെ അമ്പലത്തിലേക്കൊന്നും പോയിട്ട് വാ അപ്പോ എല്ലാം ശരിയാകും..'
എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ അമ്മപറഞ്ഞതല്ലേ അമ്പലത്തിൽ പോകാമെന്നു വിചാരിച്ചു..
പിറ്റേദിവസം രാവിലെ അമ്മയെയും കൂട്ടി നേരെ അമ്പലത്തിലേക്ക് വിട്ടു...
അവിടെച്ചെന്നപ്പോ ഞാനൊന്നു ഞെട്ടി എന്റെ ഞെട്ടൽ കണ്ടിട്ടാവണം അമ്മയുടെ മുഖത്തൊരു ചിരി പടർന്നത്..
അപ്പോഴാണ് ഞാനോർത്തത് അമ്മയിന്നലെ പറഞ്ഞകാര്യം. അമ്പലത്തിൽ പോയാൽ എല്ലാം ശരിയാകുമെന്നു..
അമ്മയാള് കൊള്ളാലോ ദേ നിൽക്കുന്നു അമ്പലനടയിൽ കുറെ നാടൻ കുട്ടികൾ..
പട്ടുപാവാടയും ദാവണിയും സാരിയുമൊക്കെയുടുത്തു നല്ല ലക്ഷണമൊത്ത കുട്ടികൾ..
ഇവരെയൊക്കെ അങ്ങ് കെട്ടിയാലോ എന്ന് ഞാനമ്മയോട് പതുക്കെ ചോദിച്ചു..
അപ്പോ അമ്മ പതുക്കെ എന്നോടുപറഞ്ഞു..:കെട്ടുന്നതൊക്കെ കൊള്ളാം അവരുടെ വീട്ടുകാരുടെ കൈയിന്നു തല്ലുകിട്ടാതെ നോക്കിക്കോ..'
ഇതുകേട്ട് ഞാനമ്മയെ നോക്കിച്ചിരിച്ചു അമ്മ എന്നെനോക്കിയും..
അങ്ങനെ അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങി വീട്ടിലേക്കു തിരിച്ചുപോകുമ്പോൾ ഞാനമ്മയോട് പറഞ്ഞു.'അമ്മയെന്നോട് അമ്പലത്തിൽ പോകാൻ പറഞ്ഞതെന്തിനാണെന്നു എനിക്കിപ്പൊ മനസ്സിലായെന്നു..'
അമ്മ ചിരിച്ചുകൊണ്ടുപറഞ്ഞു..'ഡാ ധനുവോ ഇന്നത്തെകാലത്തൊരു നാടൻ പെൺകുട്ടിയെ കാണണമെങ്കിൽ അമ്പലത്തിൽ തന്നെ പോകണം..
ശരിയാണ് അമ്മപറഞ്ഞത് ഒരു നാടൻ പെൺകുട്ടിയെ കാണണമെങ്കിൽ അമ്പലത്തിൽ തന്നെ പോകണം..
അതുമാത്രമല്ല എത്രയൊക്കെ മോഡലായി നടന്നാലും അമ്പലത്തിൽ വരുമ്പോൾ ഏതൊരു പെൺകുട്ടിയും ആൺകുട്ടിയും നമ്മുടെ കേരളതനിമയോടെ മാത്രമേ അമ്പലത്തിലേക്ക് കയറു...
സത്യമാണ്...
പിന്നെ അമ്മപറഞ്ഞപോലെ ഞാനമ്മയുടെ ആഗ്രഹം അങ്ങോട്ട് നടത്തികൊടുത്തു..
അതെ അമ്പലത്തിൽ നിന്നും എനിക്കുവേണ്ടി പിറന്നവളെ ഞാൻ കണ്ടുപിടിച്ചു...
എന്റെ ജീവിതത്തിലേക്ക് ഞാനവളെ കൈപിടിച്ചു കൊണ്ടുവന്നു എന്റെ അമ്മയുടെ മകളായി മരുമകളായി..
ഇങ്ങനെ പറയാനൊക്കെ നല്ല രസമുണ്ട് കല്യാണം കഴിഞ്ഞതോടെ
കറക്കം നിന്നു..
നേരം തെറ്റിവന്നാൽ ചോറും കിട്ടില്ല..
കള്ളുകുടിച്ചുവന്ന അവളിപ്പോ കാളിയുമാകും..
അതുകൊണ്ടു ഞാനിപ്പോ എല്ലാം നിർത്തി...
ഇപ്പോ എല്ലാവരും പറയുന്നത് കല്യാണം കഴിഞ്ഞപ്പോ ഞാൻ നന്നായി എന്നാ..
അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ കല്യാണം കഴിച്ചിട്ടു നിങ്ങൾ നന്നായോ..
ഇല്ലല്ലേ..
ചുമ്മാ ഒരു രസത്തിന് എഴുതിയതാ..
സ്നേഹത്തോടെ : ധനു ധനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo