Slider

ഹൃദയത്തിന്റെ ഒരു കോണിൽ

0
അവളെന്റെ നെഞ്ചോടു ചേർന്നു നിന്നിട്ട് ചോദിച്ചു..'നിന്റെ ഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടിയാണെന്ന്..
എന്തായാലും നിനക്കുവേണ്ടി മാത്രമല്ലെന്ന് ഞാനവളോട് പറഞ്ഞു..
അല്ലാതെ എന്തുപറയാൻ ഒരു പെണ്ണിനെ സ്നേഹിച്ചാൽ അവൾ ചോദിക്കുന്നത് ഹൃദയമാണെങ്കിലും പറിച്ചുകൊടുക്കണമെന്നുണ്ടോ..
അകെയുള്ളൊരു ഹൃദയമാണ് ആ ഹൃദയത്തിൽ എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും ഉണ്ട്..
ആ ഹൃദയം ഒരാൾക്കുവേണ്ടി മാത്രം തുടിക്കുന്നതല്ല ഒരുപാടുപേർക്കുവേണ്ടി തുടിക്കുന്നതാണ്..
അച്ഛൻ ,അമ്മ , പെങ്ങൾ ,കൂട്ടുകാർ അങ്ങനെ ഒരുപാടുപേർക്കുവേണ്ടി..
ഇതുകേട്ട് അവളെന്നെ ഒന്നൂടെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..'എന്റെ ഹൃദയം തുടിക്കുന്നത് നിനക്കുവേണ്ടി മാത്രമാണെന്ന്...
സത്യത്തിൽ അവളിങ്ങനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യമാണ് വന്നത്..
കാരണം അവൾക്കു തുടിക്കുന്നൊരു ഹൃദയംകൊടുത്തവരെ അവൾ മറന്നുപയോ..
ഞാനവളുടെ ജീവിതത്തിലേക്ക് വരുന്നതിനു മുമ്പ് അവളുടെ ഹൃദയത്തിലുണ്ടായിരുന്നവരെ അവൾ മറന്നുപോയോ..
അല്ലെങ്കിലും പ്രണയിക്കുമ്പോൾ പറയുന്ന മനോഹരമായ നുണകളിലൊന്നാണ്.. നിനക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന്...
ഒരുപക്ഷെ ഞാനെങ്ങാനും തട്ടിപോയാൽ അതോടെ തീരും പ്രണയം..
എന്തായാലും ഞാനവളോട് പറഞ്ഞു.'എനിക്കുവേണ്ടി മാത്രം തുടിക്കുന്നൊരു ഹൃദയമല്ലാ നിനക്കുവേണ്ടത്..
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയൊന്നൊരു ഹൃദയമാണ് നിനക്കുവേണ്ടത്..
ആ ഹൃദയത്തിന്റെ ഒരു കോണിൽ ഞാനും ഉണ്ടായാൽ മതി..
പിന്നീടൊരിക്കലും അവളെന്നോട് ഹൃദയത്തിന്റെ കാര്യം ചോദിച്ചിട്ടില്ല.
അഥവാ ഇനി ചോദിച്ചാൽ ചെമ്പരത്തി പൂവ് പറിച്ചുകൊടുക്കാനാണ് എന്റെ പ്ലാൻ...
ഒരാളെ കൊണ്ടുനടക്കുന്ന ഹൃദയമല്ലാ നമുക്കുള്ളത് ഒരുപാടുപേരെ കൊണ്ടുനടക്കുന്ന ഹൃദയമാണ് നമുക്കുള്ളത്...
ആ ഹൃദയത്തെ സുരക്ഷിതമായി കൊണ്ടുനടക്കാം...
സ്നേഹത്തോടെ ...ധനു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo