Slider

#അമ്മിണിയുടെ_ഫേസൂക്ക്_ടിപ്സ്

0

എന്റെ ഫേസൂക്കിലെ അനിയത്തിമാരെ, അമ്മായിമാരെ, കുഞ്ഞമ്മമാരെ..... ഫേസൂക്ക് യാത്രക്കാരായ നിങ്ങളുടെ ശ്രദ്ധയ്ക്ക് ഫേസൂക്കിൽ പതിനെട്ട് അടവും പയറ്റി തെളിഞ്ഞ ഈ അമ്മിണിയുടെ ചില പൊടിക്കൈ ഉപദേശങ്ങൾ 😊
#ഫേസ്ബുക്കിന്റെ വലതുമൂലയിൽ നിരനിരയായി കിടക്കുന്ന പച്ച ലൈറ്റ് തെളിഞ്ഞ വണ്ടികൾ, ഏതു നിമിഷവും നിങ്ങളുടെ ഇൻബൊക്സ് ലക്ഷ്യമാക്കി പുറപ്പെടുന്നതായിരിക്കും. ....
വണ്ടികളുടെ പേരും, പുറപ്പെടുന്ന സമയവും, വേഗതയും അനുസരിച്ചു ഓർഡിനറി, സൂപ്പർ ഫാസ്റ്റ്, ലോഫ്‌ളോർ എന്നിങ്ങനെ തരംതിരിക്കാം !!
ഓർഡിനറി : 😁
അതിരാവിലെ വെളുപ്പാംകാലത് പുറപ്പെടുന്ന വണ്ടികൾ, യാത്രക്കാരികൾ കുറവായിരിക്കും എന്നും ഡീസൽ കാശ് മുതലാവില്ല എന്നറിയാമെങ്കിലും ഇത്തരം വണ്ടികൾ പൊതുവെ ട്രിപ്പ് മുടക്കാറില്ല.
ഇത്തരം വണ്ടികളുടെ മുൻവശത്ത് ദൈവങ്ങളുടെയും, സിൽമാ നടിമാരുടെയും, അർദ്ധനഗ്നരായ ജിമ്മന്മാരുടെയും ഫോട്ടോകൾ കാണാൻ സാധിക്കും.... പൊതുവെ ഹോൺ അടി കുറവായിരിക്കും, വേഗതയും അതുകൊണ്ട് തന്നെ അധികം അപകടകാരിയല്ല, പക്ഷെ ഒത്തുകിട്ടിയാൽ ഹോണടിച്ചു വെറുപ്പിച്, മെല്ലെ മെല്ലെ വണ്ടി ഓടിച് ആ ദിവസ്സം കളഞ്ഞെടുക്കും....
സൂപ്പർ ഫാസ്റ്റ് : 😆
പകൽ മുഴുവൻ റോഡിൽ ചീറിപായും ഇത്തരം വണ്ടികൾ, ആളും തരവും സ്റ്റോപ്പും സിഗ്നലും ഒന്നും ഇത്തരം വണ്ടികൾക്ക് ബാധകമേ അല്ല. കുറച്ചു സമയം കൊണ്ട് കൂടുതൽ ആളുകളെയെടുത്തു, കൂടുതൽ കളക്ഷൻ അതാണ് ലക്‌ഷ്യം. അല്പം വൈകിയാൽ ഓവർ ടേക്ക് ചെയ്യാൻ ധാരാളം വണ്ടികൾ പച്ചലൈറ്റും ഇട്ട് ചീറിപായുന്നുണ്ട് എന്ന് ഇത്തരം വണ്ടികൾക്ക് നന്നായറിയാം......
ഈ വണ്ടികൾ കൊച്ചുകുട്ടികളെയും,ആണുങ്ങളെയും, പ്രായമായവരെയും പൊതുവെ കേറ്റാറില്ല. സീറ്റ് മുഴുവൻ ലേഡീസ് ഒൺലി ആയിരിക്കും. ടിക്കറ്റ് നിർബന്ധമില്ല.....
ഒരു ചിരിയിൽ 10 കിലോമീറ്റർ വരെയും, ഒരു സ്പർശനത്തിൽ 25 കിലോമീറ്റർ വരെയും യാത്ര സൗജന്യമായിരിക്കും ഇത്തരം. വണ്ടികളിൽ,അപകട സാധ്യത ഏറെ കൂടുതൽ.
ലോഫ്‌ളോർ : 😚
പാതിരാത്രികളിൽ ഫുൾടാങ്ക് ഡീസലും അടിച്ചു, കൃത്യമായ റൂട്ടും, സ്റ്റോപ്പും ഇല്ലാതെ എങ്ങോട്ടെന്നില്ലാതെ മെല്ലെ മെല്ലെ നിരങ്ങി നീങ്ങുന്ന ഈ വണ്ടികൾ പൊതുവെ ഫോട്ടോപതിച്ച കൺസെഷൻ കാർഡ് ചോദിക്കും, ഇട്ടിരിക്കുന്ന ഉടുപ്പിന്റെ കളർ, കഴിച്ച ഭക്ഷണത്തിന്റെ അളവ്, രാവിലെ കുളിച്ചോ, കഴിച്ചോ, ഇളിച്ചോ എങ്ങനെ പല പല വിവരങ്ങൾ തിരക്കും, ശേഷം ഫോട്ടോ പതിച്ച കാർഡ് വീണ്ടും ചോദിക്കും...
അതിലെങ്കിലും ഇറക്കിവിടില്ല, പിന്നെ തരാം എന്ന ഒറ്റവാക്ക് മതി ഒരുവർഷം വരെ ഫ്രീ യാത്ര അനുവദിക്കും. .....
ഒരു സ്റ്റോപ്പിൽ എത്രനേരം വേണമെങ്കിലും നിർത്തിയിടും, പക്ഷെ പച്ചലൈറ്റ് തെളിയുന്നത് അനുസരിച് ആ റൂട്ടുകളിലേക്ക് കുതിക്കും. അതിപ്പോ ഇടവഴി ആയാലും ചെളിവഴിയായാകും ഇത്തരം വണ്ടികൾ ഓടും.....
യാത്ര കഴിഞ്ഞു ഇറങ്ങുമ്പോൾ ഫോട്ടോപതിച്ച കാർഡ് നാളെ മറക്കാതെ എടുക്കണം എന്ന ഒരു ഹോൺ മുഴക്കും !!
പ്രിയപ്പെട്ട യാത്രക്കാരികളെ ഇത്തരം വണ്ടികളിൽ യാത്രചെയ്യുമ്പോൾ ഒരു സേഫ്റ്റി പിൻ, ബാലൻസ് ഉള്ള മൊബൈൽ, പിന്നെ അല്പം ധൈര്യവും കരുതണം !!!
എന്ന് നിങ്ങളുടെ സ്വന്തം അമ്മിണി 😊
അപ്പൊ,,, ശുഭയാത്ര !!!
Manu S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo