*****************
" ഏട്ടാ, ഇന്നു നേരത്തെ വരാമോ? എനിക്കിന്നു ഹാഫ്-ഡേ അല്ലേയുള്ളൂ. ഏട്ടനുമുണ്ടേൽ എല്ലാവർക്കും കൂടി പുറത്തു പോകായിരുന്നു. "
" ഓ, അതിനെന്താ, ഞാൻ വരാം. അച്ഛനോടും അമ്മയോടും പറഞ്ഞേക്ക്... അപ്പൂനേം നീ റെഡിയാക്കി നിർത്തിക്കൊ. "
" ശരി ഏട്ടാ... ഞാൻ നോക്കിക്കൊള്ളാം "
ഫോൺ വയ്ക്കുമ്പോൾ ദിവ്യ പുഞ്ചിരിച്ചു.
" അമ്മെ... അരവിന്ദേട്ടൻ നേരത്തെ വരാം പറഞ്ഞിട്ടുണ്ട്... നമുക്ക് എല്ലാവർക്കുംകൂടി പുറത്തു പോകാം??? "
" ഓ... അതിനെന്താ, ഞാൻ അച്ഛനോട് പറയാം... നീ റെഡിയാക്... അപ്പുവിനെ ഞാൻ റേഡിയാക്കാം. "
" ഒരുപാട് നേരായല്ലോ മോളെ... അവനെന്താ വരാത്തെ??? "
" ഞാനും അതുതന്നെയാ അമ്മെ നോക്കണേ... ഫോൺ വിളിച്ചിട്ടാണേൽ എടുക്കണുമില്ല...!!! "
" മോള് വിഷമിക്കാതെ.. അവൻ വരും. "
അച്ഛന്റെ ആശ്വാസവാക്കുകൾ കേട്ട് ദിവ്യ സമയം തള്ളിനീക്കി.
" Helo, is this Aravind's wife??? "
പരിചയമില്ലാത്ത നമ്പറിലെ കോൾ ദിവ്യയെ ആകെ പരിഭ്രമിപ്പിച്ചു.
" Aravind has met with an accident, we found your number in his wallet. Please reach PVS hospital immediately. "
മുഴുവൻ കേൾക്കുന്നതിനു മുൻപ് ദിവ്യ തളർന്നു വീണു.
ഇതിനകം അരവിന്ദിന്റെ സുഹൃത്തുക്കളും വിവരം അറിഞ്ഞിരുന്നു. എല്ലാവരും ദിവ്യയുടെ അടുത്തു ഓടിയെത്തി.
ഒരു നാടൊന്നാകെ അരവിന്ദിനെ കാണാൻ ആശുപത്രിയിലേക്ക് പാഞ്ഞു.
" ഒരു ബസ്സാണ് ഇടിച്ചത്. അരവിന്ദിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. പക്ഷെ ആശ്രദ്ധമായി റോഡ് മുറിച്ചു കടന്നൊരു കുട്ടിയെ രക്ഷിക്കാനാണത്രേ ബസ്സ് ഡ്രൈവർ പെട്ടെന്ന് ബസ്സ് വെട്ടിച്ചത്. "
" ഇപ്പോൾ എങ്ങനെയുണ്ട് അരവിന്ദിനു??? "
" അരവിന്ദിന്റെ കാർ മുഴുവൻ തകർന്നു. അവന്റെ കാര്യം... "
അരവിന്ദിന്റെ സുഹൃത്തുകളുടെ അടക്കം പറച്ചിൽ ദിവ്യ കെട്ടു.
എല്ലാവരും ദിവ്യയെ ആശ്വസിപ്പിക്കുന്നുണ്ട്. ദിവ്യ പക്ഷെ, ഒരു വയസ്സു മാത്രമുള്ള അപ്പുവിനെ മാറോടു ചേർത്തുപിടിച്ചു, ഒന്നും മിണ്ടാതെ...!!!
" We are really sorry, we couldn't save him. "
ഡോക്ടരുടെ ഈ വാക്കുകളും അവളിൽ ഒരു മാറ്റവും വരുത്തിയില്ല. അവൾ കരഞ്ഞില്ല, അവളുടെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി.
പലരും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, അപ്പുവിനെ അവളുടെ കയ്യിൽനിന്നും വാങ്ങാനും. പക്ഷെ, അപ്പുവിനെ മറ്റാരുടെയും കൈയ്യിൽ കൊടുക്കാൻ അവൾ തയാറായില്ല.
എന്താണ് നടക്കുന്നത് അറിയാതെ, തന്റെ അച്ഛൻ ഇനി വരില്ലെന്ന സത്യം മനസ്സിലാകാതെ, ദിവ്യയുടെ കയ്യിൽ ദിവ്യയുടെ നെഞ്ചോടു ചേർന്ന് അപ്പു പുഞ്ചിരിച്ചു.
അപ്പുവിനെ നോക്കി അലറിക്കരയുന്ന അരവിന്ദിന്റെ അമ്മയും, അവരെ ചേർത്തുപിടിച്ചു വിതുമ്പുന്ന അച്ഛനും... ചുറ്റുമുള്ളവർ എന്തുചെയ്യണം എന്നറിയാതെ കുറേനേരം നിന്നു.
ദിവ്യയുടെ മാതാപിതാക്കളും ബന്ധുക്കളും എത്തി. എല്ലാവരും ദിവ്യയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ദിവ്യ പക്ഷെ, കരഞ്ഞില്ല... നിശ്ചലയായി ഇരിക്കുക മാത്രമാണ് ചെയ്‍തത്.
ദിവ്യ പക്ഷെ, കരഞ്ഞില്ല... നിശ്ചലയായി ഇരിക്കുക മാത്രമാണ് ചെയ്‍തത്.
" മോളെ, മോൾക്ക് അവസാനമായി ഒന്നു കാണണ്ടേ, അരവിന്ദിനെ!!!!! "
" വേണം... അമ്മെ "
ഒരു രാത്രിക്ക് ശേഷം ദിവ്യ ആദ്യമായി സംസാരിച്ചു.
" മോളെ, അപ്പുവിനെ.... "
" വേണ്ട അമ്മെ, അരവിന്ദേട്ടന്റെ ജീവനുള്ള, ചിരിക്കുന്ന മുഖമുണ്ടാകും അപ്പുന്റെ മനസ്സിൽ... അതു നമ്മൾ മായ്ക്കണ്ട...!!! "
ദിവ്യ അവസാനമായി അരവിന്ദിന്റെ മുഖം കണ്ടു. ഒരു ചുംബനത്തിനപ്പുറം മറ്റൊന്നും കൊണ്ടുപോകാൻ പറ്റാത്ത ലോകത്തേക്ക് അരവിന്ദിനെ യാത്രയാക്കി.
തൊടിയിലെ ചിതയിലേക്ക് അരവിന്ദിന്റെ ശരീരം വയ്ക്കുമ്പോൾ, എല്ലാവരുമൊരു കരച്ചിൽ കെട്ടു. തന്റെ അച്ഛൻ തന്നെവിട്ടു പോകുന്നുവെന്ന തിരിച്ചറിവോ എന്തോ, അപ്പുവിന്റെ ശബ്ദമായിരുന്നു അത്.
ആ കുഞ്ഞു കരച്ചിലിനപ്പുറം ബാക്കിയെല്ലാം നിശ്ശബ്ദമായിരുന്നു. പുറകെ എല്ലാവരുമൊരു അലർച്ച കേട്ടു!!!
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നു.
പിന്നെ സാവധാനം എല്ലാവരുമൊരു നെടുവീർപ്പിട്ടു. " അവളൊന്നു കരഞ്ഞല്ലോ... നന്നായി. കരയട്ടെ, കരഞ്ഞു തീർക്കട്ടെ!!! "
.
.
.
കുറച്ചു ദിവസങ്ങൾക്കു ശേഷം
.
.
.
കുറച്ചു ദിവസങ്ങൾക്കു ശേഷം
" ഇത് അരവിന്ദിന്റെ വീടല്ലേ??? "
" അതെ, വരൂ. അകത്തേക്ക് ഇരിക്കാം. "
" ക്ഷമിക്കണം, എനിക്കങ്ങോട്ട് മനസ്സിലായില്ല " അല്‌പം പ്രായം തോന്നിക്കുന്ന ആ ദമ്പതികളോട് ദിവ്യ ചോദിച്ചു.
അവർ മറുപടിയൊന്നും പറഞ്ഞില്ല.
" ചായ എടുക്കട്ടേ?? " ദിവ്യ ചോദിച്ചു.
" മോളെ, ഞാനായിരുന്നു ആ ബസ്സ് ഡ്രൈവർ. "
അയാൾ ഒറ്റവാക്കിൽ പറഞ്ഞുനിർത്തി.
അയാൾ ഒറ്റവാക്കിൽ പറഞ്ഞുനിർത്തി.
ദിവ്യ ഒന്നും മറുപടി പറഞ്ഞില്ല.
" ഞാൻ ചായ എടുക്കാം. " ദിവ്യ പറഞ്ഞു.
" വേണ്ട മോളെ, ഞാൻ... "
" സാരമില്ല... നിങ്ങളുടെ തെറ്റല്ലല്ലോ "
" ആ കുട്ടി... ആ കുട്ടിക്ക് ഒന്നും പറ്റിയില്ലലോ??? " ദിവ്യ ചോദിച്ചു.
" ഇല്ല, പക്ഷെ ഒരാളുടെ ജീവൻ രക്ഷിച്ചപ്പോൾ.... "
" അതിൽ പിന്നെ ഞാനിന്നുവരെ ഡ്രൈവിങ് ചെയ്‌തിട്ടില്ല, സ്റ്റിയറിംഗിൽ തൊടുമ്പോൾ... "
അയാളുടെ പല വരികളും പൂർത്തിയായില്ല. പലപ്പോഴും അയാൾ വിതുമ്പി.
" ആരാ മോളെ ഇവരൊക്കെ? "
പുറത്തുപോയി വന്ന അരവിന്ദിന്റെ അച്ഛൻ ചോദിച്ചു.
പുറത്തുപോയി വന്ന അരവിന്ദിന്റെ അച്ഛൻ ചോദിച്ചു.
" ഇവർ..., അരവിന്ദേട്ടനെ അറിയുന്നവരാണ് അച്ഛാ... "
" ആഹ്... ഇവർക്ക് ചായ കൊടുത്തോ??? "
" ചായ കുടിച്ചതാണ് " ബസ്സ് ഡ്രൈവർ പറഞ്ഞു.
" ആഹ്.. നിങ്ങൾ സംസാരിക്ക്. ഞാൻ ഇതൊക്കെയൊന്ന് മാറ്റട്ടെ. " അച്ഛൻ അകത്തേക്ക് പോയി.
" മോളെന്തിനാ കള്ളം പറഞ്ഞേ?? " അയാൾ ചോദിച്ചു.
" അതുപിന്നെ, ഇപ്പോഴാണ് അച്ഛൻ പുറത്തേകൊക്കെ ഇറങ്ങി തുടങ്ങിയെ... സങ്കടാക്കണ്ട കരുതി. " ദിവ്യ ചെറുതായി പുഞ്ചിരിച്ചു. അയാൾ കൂടുതൽ വിതുമ്പി.
" മോളെ, അപ്പൂനെയൊന്ന് എടുക്ക്, അവൻ കരയുന്നു " അകത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞു.
ദിവ്യ അകത്തു പോയി അപ്പൂനേം കൂട്ടിവന്നു.
അപ്പുവിനെക്കൂടി കണ്ടതോടെ അയാളുടെ എല്ലാ നിയന്ത്രണവും പോയി.
ദിവ്യയുടെ കാലിൽ വീണ് അയാൾ മാപ്പുപറഞ്ഞു.
" സാരമില്ല... ഇവനു ഞാനുണ്ട്. എല്ലാം വിധിയാണ്, നിങ്ങൾ സമാധാനമായി പൊയ്ക്കോളൂ... "
ദിവ്യ അവരെ ആശ്വസിപ്പിച്ചു അയച്ചു.
" ഞങ്ങൾ ഇടക്കു വന്നോട്ടെ മോളെ... ഞങ്ങളുടെ ഒരു സമാധാനത്തിന്!!! "
"എപ്പോൾ വേണമെങ്കിലും വരാം. യാതൊരു ബുദ്ധിമുട്ടും ഇല്ല... അടുത്ത തവണ ഉറപ്പായും ഊണുകഴിക്കണം. ഇന്ന് ചായ പോലും കുടിച്ചില്ലാലോ. "
ദിവ്യയുടെ വാക്കുകൾ കേട്ടവർ, നിറകണ്ണുകളോടെ അവളെ കൈകൂപ്പി തൊഴുതു.
ഒരുപാട് നാളുകൾക്ക് ശേഷം.
" മോളെ, അവർ ഇടക്കിടക്ക് വരുമല്ലോ... ആരാ അവർ??? " അരവിന്ദിന്റെ അച്ഛൻ ചോദിച്ചു.
" അതുപിന്നെ... അവർ... "
" അയാളായിരുന്നു അല്ലെ ആ ബസ്സ് ഡ്രൈവർ??
അച്ഛന്റെ ചോദ്യത്തിനു മുന്നിൽ ദിവ്യ പകച്ചുപോയി.
" സാരമില്ല... മോൾക്ക് ക്ഷമിക്കാൻ പറ്റിയല്ലോ... അതുമതി. "
" സാരമില്ല അച്ഛാ... അയാൾ ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു... പക്ഷെ, നമ്മുടെ വിധി ഇതാണ്. "
" മോളെ, മോൾക്ക് 27 വയസ്സ് ഉള്ളൂ... മറ്റൊരു വിവാഹം ഇല്ലെന്ന തീരുമാനം തന്നെയാണോ??? " അരവിന്ദിന്റെ അച്ഛൻ ചോദിച്ചു.
" എനിക്ക് പറ്റില്ല അച്ഛാ... അപ്പൂനെ കരുതി മാത്രമല്ല, അരവിന്ദേട്ടന്റെ സ്ഥാനത്തു എനിക്കൊരിക്കലും മറ്റൊരാളെ കാണാൻ പറ്റില്ല... എനിക്ക് അപ്പുവുണ്ട്... എന്നും അവനുണ്ടാകും... പിന്നെ അച്ഛനും അമ്മയും ഉണ്ടല്ലോ... ഇതൊക്കെ മതി അച്ഛാ.. "
" അരവിന്ദൻ ഭാഗ്യം ചെയ്‌തവനാ... മോളെ കിട്ടിയില്ലേ... "
ദിവ്യ പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
എല്ലാം അറിഞ്ഞുകൊണ്ട് അപ്പു എന്ന ആദർശ് വളരുന്നു... അവന്റെ അമ്മക്ക് കൂട്ടായി.
കാർത്തിക് കെ. എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക