നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*നല്ലവനായ ഉണ്ണി*(നർമ്മം)


******************
"കൊച്ചി:വാടകക്ക് എടുത്ത വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത് വില്പന നടത്തിയിരുന്ന യുവ എൻജിനീയർ അറസ്റ്റിലായി, അങ്കമാലി തെങ്ങും പറമ്പിൽ ഉണ്ണി മകൻ രാഹുൽ (28) ആണ് അറസ്റ്റിൽ ആയത്."
ദിവസവും പത്രം വായിക്കാറുണ്ട് ഇന്ന്‌ ഈ വാർത്ത വായിച്ചപ്പോൾ എനിക്ക് തോന്നിയ സന്തോഷവും സമാധാനവും കുറച്ചൊന്നുമല്ല....
ആദ്യം എൻറെ അമ്മയെ പിന്നെ അച്ഛനെ അത്‌ കഴിഞ്ഞു എന്നെ കോളേജിൽ പഠിപ്പിച്ച സാറിനെ അങ്ങനെ എൻറെ കൂടെ കോളേജിൽ പഠിച്ചതും പഠിപ്പിച്ചതുമായ എല്ലാവരെയും ഞാൻ ഈ വാർത്ത വിളിച്ചും വാട്സ്ആപ്പിലും ആയി അറിയിച്ചു...
ആഹഹഹഹ.... ക്ല ക്ല ക്ലി ക്ലി ക്ലൂ ക്ലൂ... !!
മുറ്റത്തൊരു മൈന സുരേഷ് തിരിഞ്ഞു നോക്കി !!!*
എൻറെ ഈ പ്രവർത്തികൾ കാണുമ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും സംശയം തോനാം...എന്തിനാ ഈ വേട്ടാവളിയൻ ഇങ്ങനെ സന്തോഷിക്കുന്നെ എന്ന് അതുപറയണെങ്കിൽ ഞാൻ കുറച്ച് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും....
***********************
വർഷം 2006 എന്തിനാ ഞാൻ എൻജിനിയറിങ്ന് ചേർന്നെന്നു ചോദിച്ചാൽ പറയാൻ ഒരു രസം തോന്നി ആ വാക്ക് പറയുമ്പോൾ....
ശരിയല്ലേ ഞാൻ ഒരു എൻജിനീയർ ആണ്!! ശരിയാണല്ലോ നല്ല രസം ആഹാ..
അങ്ങനെ സ്വപ്നങ്ങൾ നെയ്തു കൂട്ടി തൃശ്ശൂർ ജില്ലയിലെ ഒരു പേര് കേട്ട കോളേജിൽ ഞാനും ചേർന്നു ഒരു എൻജിനീയർ ആകാൻ...
ഇനി നാടും വീടും വിട്ട് കോളേജ്ഉം ഹോസ്റ്റലും ഒക്കെ ആയി ജീവിക്കണം..
അങ്ങനെ കോളേജിൽ വലത്തേ കാലും കുത്തി കയറുമ്പോൾ നേരെ മുൻപിൽ ഒരു സുന്ദരമായ മുഖം വെളുത്ത നിറം ചന്ദന കുറി.... കണ്ടാലേ അറിയാം പാവം ആണെന്ന്... എന്തൊരു ചെയ്‌തന്ന്യം... അവന്റെ മുഖത്തേക്ക് ഒരു തവണ നോക്കിയാൽ എത്ര ദേഷ്യം ഉണ്ടെങ്കിലും അത്‌ അലിഞ്ഞു ഇല്ലാതെ ആകും....
എന്താ പേര് അവൻ എന്നോടായി ചോദിച്ചു... 'അനീഷ് '
നിന്റെയോ ??
രാഹുൽ !!
എന്നുപറഞ്ഞതും... പിന്നിൽ നിന്നും ഒരു സ്ത്രീ അവനെ ഉണ്ണീ ഇവിടെ വരൂ എന്ന് വിളിച്ചു..
അത്‌ എൻറെ അമ്മയാ... ഉണ്ണി എന്ന് വീട്ടിൽ വിളിക്കുന്നതാ
.. അച്ഛന്റെ പേര് ഉണ്ണി ന്നാണ് അപ്പൊ ആ പേര് തന്നെ എന്നേം വിളിക്കാറ്... എന്നാ പിന്നീട് ഒരിക്കൽ പരിചയപ്പെടാം എന്ന് പറഞ്ഞ് അവൻ കോളേജിന്റെ ഓഫീസിലേക്ക് കയറി പോയി..
ഞാൻ തനിയെ ആയത് കൊണ്ട് ഓഫീസിൽ പോയി എൻറെ ക്ലാസും ഹോസ്റ്റൽ റൂമും എല്ലാം ഉറപ്പിച്ചതിനു ശേഷം എൻറെ ഭണ്ഡാര കെട്ടുമായി നേരെ ഹോസ്റ്റൽ മുറിയിലേക്ക്...
രണ്ട് ബെഡ് ഉണ്ട് രണ്ട് അലമാരയും ഉണ്ട് ഇതൊക്കെ ധാരാളം ഇനി മറ്റേ ബെഡിൽ ആരാണാവോ....
കുളിമുറിയും കക്കൂസുമെല്ലാം പോയി കണ്ടുവച്ചു... എപ്പോഴാ ഓടി കയറേണ്ടി വരുക എന്ന് മുൻകൂട്ടി പറയാൻ പറ്റില്ലാലോ...
തിരിച്ചു റൂമിലേക്ക്‌ വന്നപ്പോൾ ആണ് റൂമിൽ ആരോ കയറിയിട്ടുണ്ട് എന്ന് മനസിൽ ആയത് വാതിൽ തുറന്നപ്പോൾ അകത്തു നമ്മുടെ ഉണ്ണി മകൻ ഉണ്ണി യും അമ്മയും...
മോനാണോ ഈ റൂമിൽ ??അവന്റെ അമ്മയുടെ ആണ് ചോദ്യം...
അതേ !
പിന്നീട് അവന്റെ ചെവിയിൽ ആയി പറയുന്നത് ഞാൻ കേട്ടു...
ഈ കുട്ടിയെ കണ്ടാൽ അത്ര പന്തി ഇല്ല നീ സൂകിഷിക്കണം... പുകവലിക്കും എന്ന് തോനുന്നു..
ചുണ്ട് കണ്ടില്ലേ !
ഈ തള്ളക്കു എന്നെ കുറിച്ച് പറയുമ്പോൾ കുറച്ച് ശബ്ദം താഴ്ത്തി പറഞ്ഞൂടെ ! ഞാൻ മനസ്സിൽ പറഞ്ഞു..
എന്നാ മോനെ ഞാൻ പോകട്ടെ ഇവനെ നല്ല പോലെ നോക്കണേ എന്നും പറഞ്ഞ് ഒരു വളിച്ച ചിരിയും പാസ്സാക്കി അവന്റെ അമ്മ റൂമിൽ നിന്നും പോയി...
റൂമിൽ നിന്ന് അമ്മ പുറത്ത് ഇറങ്ങിയപ്പോൾ തന്നെ നമ്മുടെ ഉണ്ണി അവന്റെ ബാഗിൽ നിന്നും ഒരു സിഗരറ്റു എടുത്ത് കത്തിച്ചു ആഞ്ഞു വലിച്ചു...
രാവിലെ മുതൽ അമ്മ കൂടെ ഉള്ളതോണ്ട് ഒരു പഫു പോലും എടുക്കാൻ പറ്റീല...
അവന്റെ മുഖത്തു ഓക്സിജൻ കിട്ടിയ ആശ്വാസം ഞാൻ കണ്ടു
ന്നാ എടുത്തോളൂ എന്ന് പറഞ്ഞ് എൻറെ നേരെ ആ സിഗരറ്റു പെട്ടി നീട്ടി...
ഞാൻ വലിക്കാറില്ല !
നിന്നെ കണ്ടാൽ ഒരു കൗട്ട ലുക്ക്‌ ഉണ്ടല്ലോ ?
അത്‌ ജന്മനാ ഉള്ളതാ..
മ്മ് ഞാനും ഇടക്ക് ഇടയ്ക്കു മാത്രേ വലിക്കാറുള്ളു..
അടുത്ത ദിവസം രാവിലെ ഞങ്ങളുടെ റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നു...
കണ്ണ് തിരുമ്മി വാതിൽ തുറന്നപ്പോൾ അതാ വാർഡൻ... എന്താ സാർ എന്ന് ചോദിക്കലും എന്നെയും തള്ളി മാറ്റി അകത്തു കയറി..
ഈ കയ്യിൽ ഉള്ള സിഗരറ്റ് കുറ്റി എനിക്ക് കക്കൂസിൽ നിന്നും കിട്ടിയതാ... ഈ ഹോസ്റ്റലിൽ ആർക്കാ സിഗരറ്റ് ഇല്ലാതെ പോകാത്തത് എന്ന് എനിക്ക് അറിയണം...
റൂം മുഴുവൻ അരിച്ചു പെറുക്കി അവസാനം എൻറെ അലമാരയുടെ മുകളിലും...
അലമാരക്കു മുകളിൽ നിന്ന് ഒരു പാക്കറ്റ് സിഗരറ്റുമായി തിരിഞ്ഞു നോക്കുന്ന സാറിന്റെ മുഖം ഇപ്പോളും ഓർമയിൽ ഉണ്ട്...
ഇതാരുടെ അലമാരായ ?
എൻറെ ?
പിന്നെ എൻറെ അമ്മയെയും അച്ഛനെയും ആണ് ഞാൻ കാണുന്നത് എൻറെ വീട് ഇത്രയ്ക്കു അടുത്താണോ... ??ഞാൻ ചിന്തിച്ചു പോയി
ഒരു പാട് ശകാരത്തിനു ഒടുവിൽ വാർഡിന്റെ വക ഒരു ഡയലോഗ് ഇവന്റെ റൂമിൽ കൂടെ താമസിക്കുന്ന ഉണ്ണിയേയും ഇവൻ നാശമാക്കും... !!
പെരുവിരൽ അരിച്ചു വന്നതാ... പിന്നെ എന്തായാലും റൂമിൽ കൂടെ ഉള്ളതല്ലേ ഇനിയും കാണേണ്ടതല്ലേ എന്ന് കരുതി ക്ഷമിച്ചു...
അന്നുമുതൽ ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത ഞാൻ ആ ദുസ്വഭാവവും തുടങ്ങി... പിന്നെ ഇതുവരെ എന്നോട് ആരും ചോദിച്ചിട്ടുമില്ല പറഞ്ഞിട്ടുമില്ല...
@!*$#$ വാ ആമ്പൽ ആമ്പൽ.......
********************************
കോളേജ് അല്ലെ ആറ്റു നോറ്റു ഞാനും ഒരു പെൺകുട്ടിയെ പ്രണയിച്ചു കുറച്ച് ദിവസങ്ങൾക്കു ശേഷം അവളും ഒക്കെ എന്ന് പറഞ്ഞു... പിന്നെ പറയണോ അവളും ഞാനും കൂടെ പ്രണയസുരഭിലമായ നിമിഷങ്ങളിലൂടെ കടന്നുപോയി...
ഒരു ദിവസം ഞാൻ കുളി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഫോൺ കിടന്ന് അടിക്കുന്നു...
നോക്കുമ്പോൾ മറ്റാരും അല്ല മ്മടെ പ്രണയിനി...
ഹലോ ഡാ അനി,ആരാ നേരത്തെ ഫോൺ എടുത്തേ.. ?എന്തൊരു അടിപൊളി ശബ്ദമാ അവന്റെ, നിൻറെ റൂം മേറ്റ്‌ ഉണ്ണിയാണോ അത്‌ ?
അതേ ! ജനാർദ്ദനന്റെ ശബ്ദം ഉള്ള ഞാൻ മമ്മൂട്ടിയെയും അനുകരിച്ചു ഗാഭീര്യം കൂട്ടി മറുപടി നൽകി !
ഡാ അവൻ എന്തു ഭംഗിയായി ആണ് സംസാരിക്കുന്നെ, നമ്മളെ ഒക്കെ നല്ലോണം ബഹുമാനിക്കുന്നു എന്ന് ഫോണിലൂടെ തന്നെ മനസിലാകും... അന്ന് മുഴുവൻ അവൾ അവനെ കുറിച്ച് ചോദിച്ചു എനിക്കാണേൽ അത്‌ അത്രയ്ക്ക് അങ്ങ് രസിച്ചില്ല
അടുത്ത ദിവസം അവൾ അവനെയും അന്വേഷിച്ചു ക്ലാസ്സിൽ വന്നപ്പോളും അതും എനിക്ക് അങ്ങ് രസിച്ചില്ല പിന്നെ അവൾ എൻറെ ഫോൺ എടുക്കാതെ ആയി എന്നോട് സംസാരിക്കാതെ ആയി... അവൻ ഇപ്പൊ ഫുൾ ടൈം ഫോൺ വിളിയിൽ ആണ്... അവൾ ആണേൽ ആ സമയം മുഴുവനും നമ്പർ ബിസിയും...
*$#$% വാ ആമ്പൽ ആമ്പൽ ...
************************
ഒരു ഞായറാഴ്ച ദിവസം അവനും ഞാനും ഒരുമിച്ചു വെറുതെ തൃശ്ശൂർ റൗണ്ടിലൂടെ നടക്കുമ്പോൾ വഴിയിൽ കാണുന്ന എല്ലാ മദ്യകുപ്പിയിലും അവൻ നോക്കി ബകാർഡി, മണവാട്ടി, ആനമയക്കി, സൽസ,ഹണി ബീ ഇങ്ങനെ പറഞ്ഞ് കൊണ്ടേ ഇരുന്നു ഇവൻ ഇത്രെയും വലിയ കുടിയൻ ആണോ ?? ഒരു സംശയം...
കുറച്ച് കഴിഞ്ഞപ്പോൾ മുൻപിൽ ഒരു ഫോറിൻ കാർ വന്ന് നിറുത്തി അതിൽ നിന്ന് കണ്ടാലേ പണക്കാരൻ എന്ന് തോന്നുന്ന ഒരു മാന്യൻ കാറിൽനിന്നും ഇറങ്ങി... മുഖം ഒരു ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചു...
അപ്പോൾ തന്നെ ഉണ്ണിയുടെ വക ഒരു കമെന്റ്" സവിത ബാർ"
എന്താടാ ? എൻറെ ചോദ്യത്തിന് അവന്റെ മറുപടി..
അയാൾ സവിതാ ബാറിൽ നിന്നും മദ്യപിച്ചാണ് വരുന്നേ..
നിനക്ക് എങ്ങനെ മനസ്സിൽ ആയി..
ആ ടിഷ്യൂ പേപ്പർ കണ്ടോ റോസ് നിറത്തിൽ ഉള്ളത്‌, അത്‌ സവിതാ ബാറിലെ ആണ്..
വീണ്ടും അതേ സംശയം, ഇവൻ കുടിയൻ ആണോ ??
ആ സംശയം അന്ന് രാത്രി തന്നെ തീർന്നു.. ഒരു കുപ്പിയുമായി അവൻ വന്നു..
അവൻ അടി തുടങ്ങി 1, 2, 3... തുടർന്നു കൊണ്ടേ ഇരുന്നു...
കുറച്ചു കഴിഞ്ഞു അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ജീവിതത്തിൽ ആദ്യം ആയി രണ്ടെണ്ണം കഴിച്ചു..
പിന്നെ പറയണോ പൂരം വരാന്തയിൽ ഇറങ്ങി വാർഡനെ പച്ച തെറി വിളിച്ചു...
എന്നെ കുടിപ്പിച്ച ഉണ്ണി പുതച്ചു മൂടി കിടന്ന് ഉറങ്ങി...
അടുത്ത ദിവസം രാവിലെ വാർഡൻ, അച്ഛൻ, അമ്മ, ഉപദേശം... വീണ്ടും !
അവന്റെ കൂടെ ഉള്ള ഉണ്ണിയെ കണ്ടുപഠിക്കണം എത്ര നല്ല കുട്ടിയാ!! വാർഡന്റെ വക വീണ്ടും.... .
മോനെ ഈ കുരുത്തം കെട്ട ചെക്കനെ മോൻ ഒന്ന് ഉപദേശിച്ചു നന്നാക്കണെ.. എൻറെ അമ്മ അവനോടായി പറഞ്ഞു ..
ഞാൻ നോക്കിക്കോളാം...അമ്മ സമാധാനം ആയി പൊയ്ക്കോളൂ ഞാൻ ഏറ്റു... !!
@!*#@$ വാ ആമ്പൽ ആമ്പൽ...
******************
പൂരങ്ങൾ എന്നും എനിക്ക് ഒരു വീക്നെസ് ആയിരുന്നു പൂരത്തിന്റെ നഗരിയിൽ വന്ന് പൂരം കാണാതെ ഇരിക്കാൻ പറ്റുമോ...
ഞാനും അവനും കൂടി അങ്ങനെ തൃശ്ശൂർ പൂരം കാണാൻ പോയി..
എനിക്ക് പൂരം ആണ് വീക്നെസ് എങ്കിൽ അവൻകു പടക്കങ്ങളും വെടികളും ആയിരുന്നു വീക്നെസ് !
അത്‌ വയ്ക്കാതെ തന്നെ എനിക്ക് മനസ്സിൽ ആയി... ഒരു സുന്ദരി ആയ പെൺകുട്ടി ഞങ്ങളുടെ മുൻപിലൂടെ നടന്നു നീങ്ങി...
പെട്ടന്നു തന്നെ അവൾ തിരിഞ്ഞു....അലറി..
നിൽക്കടാ... അവിടെ...
തിരിഞ്ഞു നോക്കുമ്പോളേക്കും ആ സുന്ദരിയുടെ കയ്യ് എൻറെ മുഖത്തു പതിഞ്ഞു...
പിന്നെ നാട്ടുകാരുടെ വക, പോലീസ് വന്നു.. എന്നെ പിടിച്ച് കൊണ്ട് പോയി.. അത്യാവശ്യം അവരുടെ കൈകളും എൻറെ ദേഹത്ത് പതിഞ്ഞു...
ആ സുന്ദരിക്ക് കംപ്ലയിന്റ് ഇല്ലാത്തതു കൊണ്ട് അവിടെ നിന്നും രക്ഷപെട്ടു...
എന്തിനാ ഞാൻ ഈ തല്ല് മുഴുവൻ മേടിച്ചതു എന്ന് രാത്രി റൂമിൽ എത്തിയപ്പോൾ ആണ് എനിക്ക് മനസ്സിൽ ആയത്...
എനിക്കെ ഈ നല്ല സൗന്ദര്യം ഉള്ള കുട്ടികളെ കണ്ടാൽ അപ്പൊ തന്നെ അവരുടെ ചന്തിക്കു ഇട്ട് തൊണ്ടണം...
ഇവനെയാണോ ഞാൻ കണ്ടു പഠിക്കണ്ടേ?... അമ്മേ !!!
@!*@#$ വാ ആമ്പൽ ആമ്പൽ
*******************
ഇനി ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒരു 16 ൻറെ പണി കൊടുക്കണം...
അങ്ങനെ ഒരു അവധി കാലത്ത് ഞാൻ അവന്റെ കൂടെ അവന്റെ വീട്ടിലേക്കു പോയി ....
ഞങ്ങൾ ചെന്ന് കയറിയപ്പോൾ അവന്റെ അമ്മ എന്നോട് ഉള്ള നീരസം മുഖഭാവം കൊണ്ട് പ്രകടിപ്പിച്ചു..
ഉണ്ണി നീ ആകെ ക്ഷീച്ചല്ലോ.... ഒന്നും തിന്നാറില്ലെ നീ... ഏയ്യ് അമ്മക്ക് തോന്നുന്നതാ...
അമ്മേടേം മോന്റേം സ്നേഹപ്രകടനം കണ്ടപ്പോൾ എന്നെ കാണിക്കാനാണോ! ഒരു സംശയം? എൻറെ വീട്ടിൽ പോയാൽ വേഗം പോയി അച്ഛന്റെ പലചരക്കു കടേൽ പോയി നിക്കാൻ പറയും... എന്താലേ !
അവനെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി അവന്റെ അമ്മ സ്വകാര്യം പറയുന്നത് ഞാൻ വീണ്ടും കേട്ടു "അവനെ ഒക്കെ കുടുംബത്തിൽ കേറ്റാൻ പറ്റുമോ മോനെ അവൻ ഇപ്പൊ തന്നെ പോകുമായിരിക്കും അല്ലെ "
ഈ തള്ളക്കു സ്വകാര്യം പറയാൻ അറിയില്ലേ ??എന്നെ ഇന്ന്‌ ഇവിടുന്നു ആട്ടി ഇറക്കിയാലും ഞാൻ പോകില്ല.... ഇവനെ ഈ ഒരു ദിവസം കൊണ്ടുതന്നെ നാട്ടിലും വീട്ടിലും നാറ്റിക്കും...
അങ്ങനെ എൻറെ ആദ്യ പരിശ്രമം ഞാൻ തുടങ്ങി... അവന്റെ അടുത്ത വീട്ടിലേ ചേച്ചിക്ക് അവന്റെ റൂമിൽനിന്നും ഒരു കത്ത് ഞാൻ എറിഞ്ഞു കൊടുത്തു...
ഇവൻ ഇന്നത്തോടെ നാറി നാണം കെട്ടു നാടുവിടും അത്രക്കും പച്ചതെറി അല്ലെ ഞാൻ എഴുതി പിടിപ്പിച്ചത്...
ചേച്ചിയെ... എന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി ഉണ്ണിയുടെ അമ്മയെ വിളിക്കുന്നത് കേട്ടാണ് അടുക്കള ഭാഗത്തേക്ക്‌ ഞാൻ ചെവി കൂർപ്പിച്ചു വച്ചത്...
അതേയ് ഉണ്ണീടെ റൂമിന്റെ അവിടെന്നു എൻറെ മേലേക്ക് ആരോ എറിഞ്ഞതാ...
അയ്യോ ഒരു കുരുത്തംകെട്ട ചെക്കൻ ഇവിടെ വന്നു കയറിയിട്ടുണ്ട് ഉണ്ണിയുടെ കൂടെ ഇന്ന്‌ വന്നതാ... നീ ഒന്ന് ക്ഷമിക്കു ട്ടോ.. !!
അതിന് സാരല്യാലോ ചേച്ച്യേ ഞാനും കരുതി മ്മടെ ഉണ്ണിക്ക് എന്താ പറ്റിയെ എന്ന്.. എന്തിനാ ഇങ്ങനെ ഉള്ളവൻ മാരൊക്കെ വീട്ടിൽ കയറ്റുന്നെ !!!
ഇറക്കി വിടാൻ പറ്റില്ലാലോ ഉണ്ണീടെ കൂട്ടുകാരൻ അല്ലെ !!
ആദ്യത്തെ ശ്രമം പാളി... ഇനി എങ്ങനെ എന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ് ഉണ്ണിവന്നു എന്നെ വിളിച്ചേ..
വാടാ നമുക്ക് കുളത്തിൽ പോയി കുളിക്കാം...
അമ്പലക്കുളത്തിൽ എത്തുന്നത് വരെ മുഴുവൻ മൂത്തതും ഇളയത്തും സമപ്രായക്കാരോടും എല്ലാം അന്വേഷണം നടത്തി ഒരു മാന്യൻ ആയി ഇങ്ങനെ നടക്കുന്നു...
അവന്റെ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ആണ് എൻറെ ബാഗും ഡ്രെസ്സും പുറത്ത് ഇരിക്കുന്നത് ഞാൻ കണ്ടേ !!!
എന്താ എന്ന് അവൻ അവന്റെ അമ്മയോട് ചോദിച്ചു...
ഇനി മേലാൽ നീ ഇങ്ങനെ ഉള്ള ഞരമ്പ് രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്...
അവന്റെ അമ്മ അവനേം വിളിച്ച് അകത്തു പോയി
തിരിച്ചു വന്ന അവൻ എന്നോട് നീ നിൻറെ വീട്ടിൽ പോയിക്കോ എന്ന് പറഞ്ഞു...
എന്നെ ബസ്സ്റ്റാൻഡിൽ കൊണ്ട് വിടാൻ അവനും വന്നു എൻറെ കൂടെ..
ഡാ അനി നീ ക്ഷമിക്കണം നിൻറെ ബാഗിൽ നിന്നും അമ്മക്ക് കുറച്ച് ചീത്ത പുസ്തകം കിട്ടി...
എന്ത് ?? എൻറെ ബാഗിൽ നിന്നോ?? എങ്ങനെ ??
അത്‌ നമ്മൾ വരുമ്പോൾ ഞാൻ ബസ്സ്റ്റാൻഡിൽ നിന്നും വാങ്ങി നിൻറെ ബാഗിൽ വച്ചതാ...എൻറെ ബാഗ് അമ്മ വന്നാൽ തുറന്ന് എൻറെ തുണി മുഴുവൻ അലക്കാൻ എടുക്കും നിൻറെ ബാഗ് തുറക്കില്ലലോ എന്ന് കരുതി ചെയ്തതാണ്...
ഇവനെ നാറ്റിക്കാൻ വന്ന് ഇനി മേലാൽ അവന്റെ വീട്ടിൽ പോകാൻ പറ്റാതെ ആയി...
@*!@#$ വാ ആമ്പൽ ആമ്പൽ...
*******************
ഈ നല്ലവൻ ആയ ഉണ്ണി കാരണം ഇനി ഒരു കേസിലും നാറാൻ ഇല്ലല്ലോ എന്ന് കരുതി ഇരിക്കുമ്പോൾ ആണ്... യൂണിവേഴ്സിറ്റി എക്സാം വന്നത്...
നല്ല നിലയിൽ എത്തണം എന്ന ശുഭ പ്രതീക്ഷ കൊണ്ട് നല്ല രീതിയിൽ പഠിച്ചു.. പരീക്ഷ ഹാളിൽ കയറി ഇരുന്നു ചുറ്റും നോക്കി...
ആ തെണ്ടി നല്ലവൻ ആയ ഉണ്ണി കള്ള കുറിയും തൊട്ടു ൻറെ മുന്നിൽ തന്നെ വന്നിരിക്കുന്നുണ്ട്... അവന്റെ ഒരു ചിരിയും....
അങ്ങനെ പരീക്ഷ തുടങ്ങി... അറിയാവുന്ന ചോദ്യങ്ങൾ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം... ആഞ്ഞൂ എഴുതുന്ന ഞാൻ എന്തോ കാലിൽ തട്ടിയപ്പോൾ ആണ് താഴേക്കു നോക്കുന്നത് ഒരു ചെറിയ കഷ്ണം തുണ്ട് പേപ്പർ... അത്‌ എടുത്ത് തുറന്ന് നോക്കിയതും...
എണീക്കടാ എന്ന എക്സാമിനറുടെ അലർച്ചയും ഓരുമ്മിച്ചായിരുന്നു...
എൻറെ കയ്യിൽ നിന്നും ആ തുണ്ട് പേപ്പർ വാങ്ങി കൂടെ ഉത്തര കടലാസും...
രണ്ടും ഒത്തു നോക്കി അതേ സാമ്യം ഉണ്ട്...
അത്‌ എൻറെ അല്ല എന്ന വാക്ക് വിലപ്പോയില്ല... !!
രണ്ട് കൊല്ലം ഡീബാറും കിട്ടി വീട്ടിലേക്കു പോകാൻ ഒരുങ്ങുന്ന എന്നോട് കയ്യിൽ പിടിച്ച് i will miss you bro എന്ന് പറഞ്ഞ് കരഞ്ഞവൻ ആണ് ആ നല്ലവൻ ആയ ഉണ്ണി....
ആ തുണ്ട് പേപ്പർ നിൻറെ അല്ലായിരുന്നോ എന്ന എൻറെ ചോദ്യത്തിന് ഒരു വളിച്ച ചിരി ആയിരുന്നു ഉത്തരം....
അങ്ങനെ എൻജിനീയറിങ്
@*!@#$ വാ ആമ്പൽ ആമ്പൽ
****************
എൻജിനീയറിങ് കട്ട പുക ആയതോടെ അച്ഛന്റെ കടയിലെ സാദനം എടുത്ത് കൊടുപ്പുകാരൻ ആയി സ്ഥിരം ജോലി കിട്ടി....ഇപ്പൊ അരിയുടെയും പഞ്ചസാരയുടെയും അളവും എടുത്ത് ജീവിക്കുന്നു...
പേപ്പറിലെ വാർത്ത അറിഞ്ഞപ്പോൾ തന്നെ നേരെ വച്ച് പിടിച്ചു കോടതിയിലേക്ക്...
അവന്റെ കയ്യിൽ വിലങ്ങും വച്ച് പോകുന്നത് ഞാൻ കൺ കുളിർക്കെ കണ്ടു....
അവന്റെ അമ്മ കോടതി മുറ്റത്ത്‌ ഇരുന്നു കരയുന്നത് ആണ് പിന്നീട് ഞാൻ കണ്ടത്,
ദൂരെ നിൽക്കുന്ന എന്നെ നോക്കുന്ന അവന്റെ അമ്മയോട്... എൻറെ രണ്ട് കയ്യും നെഞ്ചത്ത് വച്ച് ഞാൻ പറഞ്ഞ് സന്തോഷായി മനസ്സ് നിറഞ്ഞു.... !!!*
By
Ismail Oduparayil
(ഈ കഥ ആരെയും ഉദ്ദേശിച്ചു കൊണ്ട് എഴുതിയത് അല്ല, തീർത്തും നർമ്മം ഉദ്ദേശിച്ചു മാത്രം ആണ്.... അഭിപ്രായം രേഖ പെടുത്തുക )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot