********* സജി വർഗീസ്***
മൗനമേ നീയെന്റെ ഹൃദയതാളം ശ്രവിച്ചാലും,
മൗനസംഗീതത്തിലലിഞ്ഞ് ചേർന്ന്
മനസൊന്നായ് ഒഴുകി,
മനസ്സിൽ നിന്നും മനസിലേക്കുള്ള ദീർഘവൃത്തത്തിലൂടെ നിന്റെ ഉടലിന്റെ നിയന്ത്രണരേഖക്കിപ്പുറം ഒരു കുളിർ തെന്നയാല് ഒഴികിയെത്തി,
നിശബ്ദമായ മടക്കം;
അനുസ്യൂതംതുടരുന്ന പ്രവാഹം,
നിന്റെ മിഴികളിൽ നഷ്ടബോധത്തിന്റെ തിരയിളക്കം കാണുമ്പോൾ വല്ലാത്ത ശൂന്യത,
ഓർമ്മകളുടെ വഴിയോരത്തു കാണുമ്പോൾ,
നിന്റെ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള ജീവിതപാതയിലൂടെ നടന്നു നീങ്ങാൻ,
മൗനമായ് തരംഗങ്ങളൊന്നായ് ഒഴുകുമ്പോൾ,
നിശബ്ദതയുടെ ആഴം കൂടിടുമ്പോൾ,
അടിയൊഴുക്കുകൾക്കിടയിലൂടെ നീങ്ങിടുമ്പോൾ
ചുഴിയിൽപ്പെട്ടു കറങ്ങിടുമ്പോൾ
മനസ്സിന്റെ വേഗത പുറകോട്ടു സഞ്ചരിച്ചു കൊണ്ട് നടന്നു നീ നീങ്ങിയ വഴികളിൽ നിന്നും തിരിഞ്ഞൊന്നു നോക്കിയതോർമ്മയിൽ തെളിയുന്നു,
എന്റെ ശ്വാസം നിലയ്ക്കുമ്പോൾ,
ദീർഘവൃത്തം മുറിയുമ്പോൾ
നിന്റെയുsലിന്റെ ഞെട്ടലെന്റെ യാത്മാവിന്നാഴങ്ങളറിയുമെന്ന സത്യത്തിൽ നിന്നുമൊരു പുതുയാത്ര തുടരുന്നു.
സജി വർഗീസ്
Copyright protected.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക