Slider

ഇരുട്ടില്‍ തീപ്പെട്ടി തപ്പുന്നവര്‍ - വളരെ ചെറിയ കഥ

0

''എന്താ വെരലിനു പറ്റീത് ?'' ബാന്റ് ഏയ്ഡ് ഒട്ടിച്ച അവളുടെ ചൂണ്ടാണി വിരല്‍ നോക്കി അയാള്‍ ചോദിച്ചു.
'' കണിയൊരുക്കുന്നതിനിടയില്‍ പറ്റിയതാണ്.. ദീപം കൊളുത്താന്‍ തീപ്പെട്ടി തെരയുമ്പോള്‍ ചെരവു നാക്കില്‍ കെെമുട്ടി.'' അലസമായ ആ മറുപടി അയാളെ അല്‍പ്പം വേദനിപ്പിച്ചു. 
'' എന്നിട്ടെന്താ ഇത്ര നേരം എന്നോടു പറയാതിരുന്നത് ?''
'' ഓ, ഇതിലൊക്കെ എന്താ പറയാനുള്ളത് ? കണിയൊരുക്കുമ്പോഴും ഊണൊരുക്കുമ്പോഴും മുറിയുകയും പൊള്ളുകയും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സാധാരണയാണ്. ഇരുട്ടില്‍ തീപ്പെട്ടിതപ്പുന്നവരാണ് ഞങ്ങള്‍ .കണി കാണാനല്ല, കണികാണിക്കാന്‍.''
അവളുടെ പരിഭവം അയാള്‍ക്കു താങ്ങാനായില്ല. അടുത്തു പിടിച്ചിരുത്തി അയാള്‍ അവളുടെ വിരലുകളില്‍ വിരലോടിച്ചു. ആദ്യമായി ആ വിരലുകളുടെ സൗന്ദര്യം അയാളെ അത്ഭുതപ്പെടുത്തി.
എത്രയെത്ര മുറിവുകള്‍ !

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo