നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുട്ടില്‍ തീപ്പെട്ടി തപ്പുന്നവര്‍

Image may contain: one or more people, people standing, ocean, sky, water and outdoor

ഒരു കുഞ്ഞുകഥ


''എന്താ വെരലിനു പറ്റീത് ?'' ബാന്റ് ഏയ്ഡ് ഒട്ടിച്ച അവളുടെ ചൂണ്ടാണി വിരല്‍ നോക്കി അയാള്‍ ചോദിച്ചു.
'' കണിയൊരുക്കുന്നതിനിടയില്‍ പറ്റിയതാണ്.. ദീപം കൊളുത്താന്‍ തീപ്പെട്ടി തെരയുമ്പോള്‍ ചെരവു നാക്കില്‍ കെെമുട്ടി.'' അലസമായ ആ മറുപടി അയാളെ അല്‍പ്പം വേദനിപ്പിച്ചു. 
'' എന്നിട്ടെന്താ ഇത്ര നേരം എന്നോടു പറയാതിരുന്നത് ?''
'' ഓ, ഇതിലൊക്കെ എന്താ പറയാനുള്ളത് ? കണിയൊരുക്കുമ്പോഴും ഊണൊരുക്കുമ്പോഴും മുറിയുകയും പൊള്ളുകയും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സാധാരണയാണ്. ഇരുട്ടില്‍ തീപ്പെട്ടിതപ്പുന്നവരാണ് ഞങ്ങള്‍ .കണി കാണാനല്ല, കണികാണിക്കാന്‍.''
അവളുടെ പരിഭവം അയാള്‍ക്കു താങ്ങാനായില്ല. അടുത്തു പിടിച്ചിരുത്തി അയാള്‍ അവളുടെ വിരലുകളില്‍ വിരലോടിച്ചു. 

ആദ്യമായി ആ വിരലുകൾ അയാളെ അത്ഭുതപ്പെടുത്തി.
എത്രയെത്ര മുറിവുകള്‍ !

By Rajan Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot