Slider

ഒന്നോന്നര തുറിച്ചുനോട്ടം.

0

★-------------★
"ഡോ.. എന്താ തുറിച്ചു നോക്കുന്നത്..? "
അവൾ അല്പം ചരിഞ്ഞിരുന്നു കൊണ്ടുചോദിച്ചു.
"തന്റെ അമ്മയ്ക്ക് ഉള്ളത്‌ മാത്രമേ എനിക്കും ഉള്ളൂ..കൂടുതലായി ഒന്നും ഇല്ല."
കോപം കൊണ്ടു വിറക്കുക ആയിരുന്നു.മോഡൽ വസ്ത്രങ്ങൾ ധരിച്ച അമ്മ.
ആ പെൺശബ്ദത്തിൻ മാറ്റൊലിയിൽ ബസ്സ് സ്റ്റാൻഡും പരിസരവും സ്തംഭിച്ചു.
ആ, ശബ്ദം മീശയും, മസിലുമുള്ളപുരുഷ കേസരികളുടെ കാതുകളെ തീപോലെ പൊള്ളിച്ചു.അവർ കൺതുറന്നു.
രോക്ഷം തിളച്ചു മറിഞ്ഞു കവിഞ്ഞൊഴുകി. അതിൽ അറിയാതെ ചവിട്ടിയ ഒരുകട്ടുറുമ്പ് ചത്തുവീണു.
എന്ത്‌..? പവിത്രമായ മാതൃത്വത്തിനെ അപമാനിക്കുന്നുവോ..?
അവരുടെ ചുറ്റും ആളുകൾ പൊതിഞ്ഞു.
മൊബൈലിലെ ഫ്ളാഷുകൾ
മിന്നിത്തെളിഞ്ഞു..ചിലർ ഫേസ്ബുക്ക് ലൈവ് പോയി..
മുലകുടിക്കുന്ന പാവം കുഞ്ഞിന്റെ ദയനീയമായ മുഖം സൂം ചെയ്തു ക്ലോസപ്പിൽ തന്നെ എടുത്തു ചിലർ.
സെൽഫികൾ കുറെ പിറവിയെടുത്തു.
എന്തു ചെയ്യണം എന്നറിയാതെ , തലക്ക് കൈ കൊടുത്തു ഇരുന്നു പോയ്‌ ആ അമ്മ.
"ഡോ..!തന്നെയും ഒരമ്മ പെറ്റതല്ലേ..?
തനിക്കെക്കെ എന്തിന്റെകേടാണ്..? ആണുങ്ങളുടെ വിലകളായാൻ ഓരോന്ന് ഇറങ്ങി ക്കൊള്ളും,.."
ഒരു ജെന്റിൽമാൻ അവന്റെ താടിക്ക്‌ തട്ടി.
"നിക്കണ നിപ്പു കണ്ടോ ,ഒരു കൂസലുമില്ലാതെ,
ഇവനെയെക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.."
"അല്ല, ചേട്ടാ പതിമൂന്നു സെക്കന്റ് വരെ നോക്കാം എന്നല്ലേ നിയമം..?
പല നാവുകൾ വെറുതെ കുറെഅഭിപ്രായങ്ങൾ പുറംന്തള്ളിക്കൊണ്ടിരുന്നു.
അവൾഅപ്പോളും ബഞ്ചിലിരുന്നു കുഞ്ഞിനു മുലകൊടുത്തു കൊണ്ടിരുന്നു.
ഈ സമയം വേറൊരുവൻ ആൾക്കൂട്ടത്തിനിടയിലേക്കു തിക്കിത്തിരക്കിവന്നു..
"എന്താ ,..എന്താ പ്രശ്നം..?"അയാൾ എല്ലാവരോടുമായ്‌ ചോദിച്ചു.
"ഈ, അഭാസൻ കുഞ്ഞിന് അമ്മിഞ്ഞ കൊടുക്കുന്നത് പോലും നോക്കിനിന്നു വെള്ളമിറക്കുന്നു.."
കൂട്ടത്തിൽ ആരോ പറഞ്ഞു..
"എന്റെ പൊന്നു ചേട്ടന്മാരെ ..നിങ്ങൾ ഇത് എന്തറിഞ്ഞിട്ടാ ..? ഇവൻ എന്റെ അനിയൻ ആണ്. ജന്മനാ കണ്ണും കാണില്ല,സംസാരിക്കാനും പറ്റില്ല..കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം "
ആൾക്കൂട്ടംആദ്യം ഞെട്ടി.പിന്നെചമ്മി.
അനിയന്റെ കയ്യും പിടിച്ചു ചേട്ടൻ നടന്നു മറഞ്ഞു..അവർ പോയ്‌ മറഞ്ഞിട്ടും
പിരിയാതെ,ആൾക്കൂട്ടം നിന്നു..
കുഞ്ഞിന്റെ വിശപ്പടങ്ങി. തലയുയർത്തി ആൾക്കൂട്ടത്തെ തുറിച്ചുനോക്കി. പതിയെ ചിണുങ്ങാൻ തുടങ്ങി.
ആ ,മാതാവ് എല്ലാം ഭദ്രമായി അടച്ചതിന് ശേഷം
കുഞ്ഞിനെ തോളിൽ കിടത്തി മെല്ലെ തട്ടി ഉറക്കുവാൻ തുടങ്ങിയപ്പോൾ,
ആൾക്കൂട്ടത്തെ നോക്കി അടുത്ത ബഞ്ചിൽ ഇരുന്ന വയസായഅമ്മുമ്മ പറഞ്ഞു.
"ഇനി എന്തു കാണാൻ നിക്കുവാ.. ?സിനിമാ കഴിഞ്ഞു..."
പെട്ടെന്ന് ആൾക്കൂട്ടം പിരിഞ്ഞു..അമ്മുമ്മ
കുട്ടിയെ ഉറക്കുന്ന അമ്മയോട്
"ഇപ്പോ എന്തായി. ?ഇതിപ്പോ ,എല്ലാരും കണ്ടില്ലേ.. നാളെ യൂറ്റൂബിലും കാണാം. എന്തിനും ഒരു ചെറിയ മറ എങ്കിലും വേണമെന്ന് പറയുന്നത് ഇതു കൊണ്ടാണ്. ഇപ്പോൾ മനസ്സിലായോ..?"
അവൾ തല കുനിച്ചു.
സ്റ്റാന്റിനുള്ളിലെ ടീസ്റ്റാളിന് പുറത്തു വലിച്ചു കെട്ടിയചരടിൽ തൂക്കിയിരുന്ന പഴയ മാസിക കളിലൊന്നിൽ ഇങ്ങിനെ കുറിച്ചിരുന്നു.
By
Nizar. vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo