Slider

വാഴവാഴ്വ്

0

.......................
അമ്പലം കഴിഞ്ഞു നാലുംകൂടുന്ന
കവലയെത്തി
ബൈക്ക് ഞാനൊന്നു സ്ളോ ചെയ്തു ഇരുവശത്തേക്കും
കണ്ണൊന്നു പായിച്ചു
പതിവുള്ളത് തന്നെ.
എന്റ്റെ കണ്ണൊന്നു പിടച്ചോ
അവൾ രമ്യ രമ്യാ.
അറിയാതെ എന്റെ ശീരസ്സ് കുനിഞ്ഞോ,നാല്പതിലെത്തിയിട്ടും
കണ്ണിലെ തിളക്കത്തിനു മാറ്റം വരാത്തവൾ
എല്ലാ സൗകര്യങ്ങളുടെയും നടുവിൽ ജീവിച്ച്
ഇന്ന് ഒറ്റപ്പെടലീന് കീഴടങ്ങിയവൾ
ഏകാന്തതയ്ക്ക് ബലമായി
അന്തസ്സും സ്ഥൈര്യഭാവവും
മുഖത്തു സ്ഥിരഭാവമാക്കിയ പെണ്ണ്,
ഞാനറിയാതെ ബൈക്ക് ഒതുക്കി,
എന്നെ കണ്ടു അവൾ അരികിലേക്കു
വന്നു .
എനിക്കൊരു പതറൽ
സുഖമാണോ അവളുടെ ചോദ്യം,
ഉം... മൂളലിൽ ഉത്തരംമുട്ടി ഞാൻ
ഹരീ ടൗണിലേക്കാണോ
മറുപടി കാക്കാതെ അവൾ
പിറകിൽ കയറി ഇരുന്നു.
യാന്ത്രികമായി ബൈക്ക്
ഓടിത്തുടങ്ങി.....
ം. ം. ം
ഇല്ലിക്കൂട്ടങ്ങൾ ചൂളമടിക്കുന്ന
കൊച്ചുമലക്കാട് തൊട്ട്
നമ്പ്യാരുടെ
മറ്റവും വയലും വരെ
എന്റെ
ഇഷ്ട ഇടം .
ചെമ്മാനം പൂശും
അന്തി തെളിവെട്ടം മോഹിപ്പിച്ചെന്നെ
കൂടെക്കൂട്ടും,
എന്നോ ഒരിക്കൽ മറയത്തെ
ശബ്ദമായി ശല്യപ്പെടുത്തിവന്നവൾ,
പിന്നെ സ്ഥിരമായി കുത്തുവാക്ക്,
മാനം നോക്കി ഇരിപ്പല്ലാതെ
ഒന്നും മിണ്ടില്ലഞാൻ
പിറകെ അമ്മേടടുത്ത് ഉപദേശോം
ചെറുക്കൻ കാട്ടു സന്യാസിയാകും
സൂക്ഷിച്ചോണം
അമ്മ എന്നെ ശ്രദ്ധിക്കാൻ
തുടങ്ങിയതപ്പഴാ മകന്റ്റെ
കാറ്റുവള്ളംപോലത്തെ പോക്ക്,
എന്റ്റെ സൌര്യം പോയി
ഇപ്പോ ദേഷ്യം അവളോടും
അമ്മയോടും അമ്മ അവൾ പറയുന്നത് കേട്ട്
എന്നെ ഉപദേശിക്കാനും
അന്നവൾ മറ്റത്തിലെ
വാഴക്കൂട്ടങ്ങൾക്കിടയിലൂടെ
നടന്നുവരുന്നത് ഞാൻ കണ്ടു.
എന്തിനെന്നറിയില്ല ചാടി അവളെ തടഞ്ഞു,
വഴിവിലങ്ങി നിൽക്കുന്ന
എന്നെ കണ്ടതും അവൾ ചിരിക്കാൻ
തുടങ്ങി ,
എനിക്കും ഉള്ളിലൊരാശന്ക
മേലേത്തെ മൺപാതവഴി മാത്രം
പോയിരുന്നവൾ ഈ പൊന്തക്കാടുവഴി,
ഉള്ളിലെ അരിശമെല്ലാം പുറത്തെടുത്ത്
ഞാൻ മുരണ്ടു നിന്നെ വിടില്ല,
അപ്പഴും പെണ്ണ് ചിരി തന്നെ ,
ഞാൻ
കുടുങ്ങി ഇട്ടിട്ടു പോയാ നാളെ
അതുപാട്ടാകും
മയങ്ങുന്ന സന്ധ്യ
എന്റ്റെ കണ്ണ് വയലിൽ പെട്ടു,
അലക്കുകാരി കല്യാണി
മുക്കു തിരിഞ്ഞ് വരമ്പിലേക്കു കയറുന്നു,
ഇപ്പോ ഞങ്ങളെ കാണും,
പുലിവാലായി സർവ്വശക്തീം എടുത്ത്
ഒറ്റത്തള്ള് പെണ്ണ് വാഴക്കൂട്ടത്തിനകത്ത്.
ഞാൻ വാഴചുണ്ടിന്റ്റെ പോള ഒന്നു പറിച്ചു കയ്യിൽ വച്ചു ,
കല്യാണീടെ വിളി എത്തി ,
ഹരിക്കുട്ടാ തേൻകുടിക്കുവാ
ആ...എന്റ്റെ മറുപടി ചിലമ്പിപോയി,
കൊച്ചെ വാഴക്കൂട്ടത്തിൽ
കുഴിഅണലി കാണും വീട്ടീ പോ
ഞാൻ പാളി നോക്കി
കളിയാക്കിയുള്ള
അതേ ചിരി അവളെ കൂടൂതൽ സുന്ദരി ആക്കി
ഇരുട്ടായി പെണ്ണിന്
കൂസലില്ല
ഇപ്പോ രമ്യയെ ആദ്യം കാണുമ്പോലെ
ഇരുട്ടിന്റ്റെ വെളിച്ചം എന്നോട്
ചേർത്തപോലെ
നിനക്ക് പോകണ്ടേ
ഹരി ഒണ്ടല്ലോ അവൾ പറഞ്ഞു
ഞാൻ ഞെട്ടിയോ
വാ പോകാം ഞാൻ വെപ്രാളപ്പെട്ടു
കണ്ണുകാണത്തില്ല കയ്യേൽ പിടിക്ക് അവൾ
രണ്ടുപേരുടേം കാലുതട്ടി ചോരപൊടിഞ്ഞു ഞാനും ആദ്യായാ
ഇരുട്ടിൽ വാഴക്കാടു കടക്കുന്നെ
വീടിന്റ്റെ മുറ്റമെത്തി
ദാ അമ്മ കാവൽ
ഞാൻ വിക്കി ..അത് അമ്മേ....
രമ്യ പറഞ്ഞു,
ഞാനൊന്നു ഉരുണ്ടു വീണമ്മേ
ഹരിയേട്ടൻ കണ്ടതോണ്ടു രക്ഷപെട്ടു
നടക്കാൻ വയ്യ.
പെണ്ണേ എന്താ പറ്റ്യേ
ഇറയത്തിരുന്ന വിളക്കുമായി
അമ്മ ഓടിയെത്തി
മിഴീച്ചു നിൽക്കാതെ ഇന്നാ വിളക്ക്,
അവളെ വീടുവരെ കൊണ്ടെത്തിച്ചേച്ചു
വാടാ
തൊടികടന്നതും അവൾ
ഒറ്റ ഊതിച്ച വിളക്കണഞ്ഞു
വേലിക്കരികെ എത്തുംവരെ
വീണതിലും ഭാരത്തീൽ ചാരിയൊരു നടത്തം
പടിവാതിലിന് ഇനിയുംഒണ്ട്
അതിനുമുന്നേ,
എന്റ്റെ കൈവിട്ട് ഒറ്റ ഓട്ടം
പിന്നീട് വാഴത്തോട്ടം
അവളുടെ സ്ഥിരം റൂട്ടായി പക്ഷേ,
ഞാനൊരിക്കലും അവളുടെ
മുന്നിൽ ചെന്നില്ല
ആദർശങ്ങൾ ബലികഴിക്കാനുള്ളതല്ല
ജീവിതം ചിന്തകളിൽ എപ്പോഴും
കവിത മൂളി നിന്നു.
ം. ം. ം
ഇവിടെ നിർത്ത് എനിക്കിവിടുന്നു
ബസ് കിട്ടും
ഞാൻ ബ്രേക്ക് ചവിട്ടി,
ടൗണെത്തിയിരിക്കുന്നു
അവളിറങ്ങി അവളുടെ കണ്ണിൽ
ചെറിയൊരു നനവ്
എന്നെക്കുറിച്ചു നിനക്കൊന്നും
ചോദിക്കാനില്ലേ ഹരീ,
ശവത്തിനുള്ളിൽനിന്നും ഇത്രേം
ജീവൻ എനിക്കുണ്ടായിട്ടും.....
രമ്യ നടന്നകന്നു.........
VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo