Slider

നോവൽ ഒടിയൻ വേലു അദ്ധ്യായം 8

0

ഇല്ലത്തേക്കു കയറി വന്നപാടെ ശങ്കരൻ തമ്പി നേരെ കാര്യസ്ഥൻ കേശുകിടക്കണ മുറിയിലേക്കാണു പോയത്
ഡും ഡും ഡും അയാൾ ശക്തമായി വാതിലിൽ കൊട്ടി വിളിച്ചു
ഡാ ..കേശു ഡാ എഴുന്നേൽക്കാൻ പോത്തു പോലെ കിടന്നുറങ്ങുവാ...ഡാ വാതിൽ തുറക്കാൻ
ഉറക്കച്ചടവിൽ ഒരു കോട്ടുവായും വിട്ടു കേശു ഉണർന്നു വാതിൽ തുറന്നു
വിഷണ്ണനായി നിൽക്കുന്ന ശങ്കരൻ തമ്പിയെ കണ്ടതും കേശു ചോദിച്ചു
എന്താ തമ്പിയങ്ങുന്നു രാവിലെ
നീ വേഗം ചെന്നു കേശവകണിയാനേ കൂട്ടിവാ.,ചില പ്രശ്നങ്ങളറിയാനുണ്ട്
ദാ പോകയായ് അയാളവിടെ കാണുമോ എന്തോ..?
വീട്ടിലില്ലേൽ ഉള്ളടുത്തു പോയി കൂട്ടി വരണം
കേശു വേഗം രണ്ടാം മുണ്ടെടുത്തു തോളിലിട്ടു കണിയാനെ തിരക്കി പുറത്തേക്കിറങ്ങി
അതേ കാണുന്ന പട്ടിയോടും പൂച്ചയോടും വർത്തമാനം പറഞ്ഞു നിൽക്കാതെ വേഗം വേണം കേട്ടോ..? ശങ്കരൻതമ്പി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു
*************************************
എന്താ മുഖത്തൊരു വൈക്ലബ്യം അപ്പോൾ ഞാൻ നിരൂപിച്ചപോലെ പ്രശ്നങ്ങളുതന്നാ അല്ലേ കണിയാരെ ..
ഉം ..,ആരൂഡം പല വട്ടം മറച്ചു നേർച്ചകളും പരിഹാരങ്ങളും നേർന്നു കവിടി നിരത്തി.കാര്യങ്ങളൽപ്പം പ്രശ്നമാണല്ലോ.,,?
ഒന്നു തെളിച്ചു പറയൂ കണിയാരേ....
ഈ കുടുംബത്തിൽ മൊത്തത്തിൽ ചില അനർത്ഥങ്ങൾ വരാണിരിക്കുന്നു .അതേറെ ബാധിക്കുക അനിയൻ തമ്പിക്കാവും ..കാരണം ശ്യാമകുഞ്ഞിന്റെ നാൾ പ്രകാരം ഏഴാം ഭാവത്തിൽ രാശിനാഥൻ നീച ഗ്രഹത്തോടു ചേർന്നു മൗഡ്യം ചെയ്യുന്നു ഫലം വൈദവ്യം അതായത് മരണം....
ആർക്കാണു സംഭവിക്കുക ശ്യാമയെ കാണാതായതു പറഞ്ഞിരുന്നല്ലോ..?
തന്നെ ഇപ്പോഴത്തേ ഗ്രഹനില വെച്ചു ആ കുട്ടിയുടെ ജീവനു പ്രശ്നങ്ങൾ ഉടനെ കാണുന്നില്ല
അപ്പോൾ ...?
തമ്പിയുടെ ജാതക പ്രകാരം ചില പ്രശ്നങ്ങൾ ഇല്ലായ്കയും ഇല്ല
കണിയാൻ പറഞ്ഞു വരുന്നത് ...ഒരു ദുരാത്മാവ് അതീ കുടുംബത്തെ നിരീക്ഷിക്കണുണ്ടേ...അൽപ്പം അപകടകാരിയാ...
എന്തെങ്കിലും പ്രാശ്ചിത്തം...
കാര്യമുണ്ടെന്നു തോന്നണില്ല ..കാരണം ആത്മാവു വിട്ടാലും അവനു ശക്തി പകരാൻ ദുർമാന്ത്രവാദങ്ങൾ വശഗതമാക്കിയ ഒരു പറ്റം തന്നെ ...
എന്താണു പറഞ്ഞു വരുന്നത് ...കണിയാരെ..?
ശത്രു സ്ഥാനം അതീവ ബലം . കുലം കീഴായ്മയാവാം .. നിങ്ങൾ പറഞ്ഞ ഒടിയൻമ്മാർതന്നെയാവും .നിങ്ങൾ മുഖേന വേദനിക്കുന്ന ചിലർ അപകടകാരികളാണവർ..സൂക്ഷിക്കുക .മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോന്നു ഞാൻ ആലോചിക്കട്ടെ പുറകേ അറിയിക്കാം
എന്നാൽ അങ്ങനെയാവട്ടെ..എന്നും പറഞ്ഞു വെറ്റിലയിൽ വെള്ളിനാണയങ്ങൾ അടങ്ങിയ ദക്ഷിണ ശങ്കരൻ തമ്പി കണിയാർക്കു നീട്ടി
രണ്ടും കൈയ്യും നീട്ടി സന്തോഷത്തോടു അതു വാങ്ങി അയാൾ മടിത്തുമ്പിൽ തിരുകി യാത്രയായി
****************************************
ഉച്ചയൂണും കഴിഞ്ഞു ശ്യാമയെക്കുറിച്ചാലോചിച്ചു കിടന്ന തമ്പി എപ്പോഴോ മയക്കത്തിലേക്കു വീണിരുന്നു
എന്തൊക്കെയോ വ്യക്തതയില്ലാത്ത ദുസ്വപ്നങ്ങളിലായിരുന്നു അയാൾ ഇടക്കു ചെറുതായി ഞരങ്ങും അലറും ഇതൊക്കെ കണ്ടു രസിയാതെ കുറുപ്പു വീട്ടിലേക്കു പോയ്
പെട്ടന്നാണു തന്റെ കാലിലൂടെ എന്തോ ഇഴയുന്നതായി അയാൾക്കു തോന്നിയത്
പെട്ടന്നൊരു ഞെട്ടലോടെ അനുജൻ തമ്പി കണ്ണു തുറന്നു ..നേരം ഇരുട്ടിയിരിക്കുന്നു
ചീവീടിന്റെ മൂളൽ ഇടവിട്ടു നായ്ക്കളുടെ കുരച്ചിൽ കാലിന്റെ വേദന മൊത്തത്തിൽ ആ അന്തരീക്ഷം അയാൾക്കാകെ അസ്വസ്ഥമായിരുന്നു .ജനലഴികളിലൂടെ അയാൾ ആകാശത്തേക്കു നോക്കി
നക്ഷത്രങ്ങളുടെ കൂട്ടങ്ങളിൽ നിന്നും നേരം അർത്ഥ രാത്രി കഴിഞ്ഞെന്നായാൾക്കു മനസ്സിലായി
വല്ലാത്ത ദാഹം
ചതഞ്ഞ കാലു പതിയെ നിലത്തു കുത്തി കട്ടിൽ പിടിയിൽ കൈകൾ ബലത്തിലൂന്നി പതിയെ അയാൾ എഴുന്നേറ്റു
ടിം..,. പുറകിൽ എന്തോ കൈ തട്ടി വീണ പോലെ .,അല്ല തന്റെ പിന്നിലാരോ ഉള്ളതു പോൽ അതേ ആ നിഴൽ തന്റെ മുന്നിൽ നിന്നു വളർന്നു വലുതാകും പോലെ
ഉള്ളിലൊരു ഭയം അലയടിച്ചു നെഞ്ചിടിപ്പു കൂടി ആരാവും ചിന്തകളുടെ വേലിയേറ്റം ആയിരുന്നു
ആരാടാ..,അത് ഉച്ചത്തിലയാൾ അലറി നിഴൽ ചെറുതായൊന്നു അനങ്ങി നിന്നു
ഭയത്തോടെ പെട്ടന്നയാൾ തിരിഞ്ഞു നോക്കി
ആരെയും കാണുന്നില്ല തോന്നലാവുമോ ?
അയാൾ തിരിഞ്ഞതും തന്റെ മുൻപിൽ കണ്ട കാഴ്ച കണ്ടയാൾ ഞെട്ടി
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo