Slider

ഹലോ ചേട്ടന്മാരെ..

0

കള്ളും കപ്പേം കടൽ മീനും ഞണ്ടും
കറു മുറെ കഴിച്ചുരുണ്ടൊരു വയറൻ
അയ്യോ കൂട്ടരേ, വഴി മാറി നടക്കണം
അല്ലേ മുട്ടും കുടവയറമ്പോ!
രണ്ടടി നടന്നിട്ട് കിതക്കുന്നു, വിയർക്കുന്നു
അരികിലെ ബെഞ്ചിലിരുന്നിട്ടും വയ്യേ…
നെറ്റി വിയർക്കുന്നു ,മൂക്ക് വിയർക്കുന്നു
ആകെ നനയുന്നു അടിമുടി പാവം
വിയർപ്പൊന്നു തുടക്കാൻ പറ്റാതെ അയ്യോ..
നായയെ പോലെ പോലെ അണക്കുന്നു പിന്നേം
കൈയിലിരുന്ന കുപ്പിലെ വെള്ളം
കണ്ണും തുറപ്പിച്ചു കുടിക്കുന്നു മടുമടെ
“കാലത്തെ നടന്നാൽ കമ്പു പോൽ വളയും”
കാതിൽ പറഞ്ഞാരോ കൂട്ടുകാരൻ
വെട്ടി വിഴുങ്ങി, മുട്ട പുഴുങ്ങീത്
തൊണ്ടേന്നെറങ്ങാൻ പാലും കഴിച്ചെന്ന്
കൂടെയിരുപതു ഇഡലിയും വേറെ
എന്നിട്ട് രണ്ടടി ദിനവും നടന്നിട്ട്
ഗുണമൊന്നുമില്ല തടിയന് കഷ്ടം
പണ്ടത്തെ പുരുഷൻമാർക്കെന്തൊരു ശേലാ
കണ്ടത്തും പാടത്തും പണി ചെയ്തവരന്ന്
മൂക്കും മുട്ടെ വയറു നിറച്ചിട്ടു
നടന്നും ഉരുണ്ടും കിതച്ചും അണച്ചും
നാട്ടാരെ കൊണ്ട് പാട്ടൊന്നുപാടിക്കാം
അല്ലാതെ വേറെ ഗുണമില്ല ചേട്ടോ..
(ഹരിജി യുടെ കവിതയ്ക്ക് പകരം എഴുതിയതാണ്. സുഖമില്ലാത്ത കാരണം ചേട്ടന്മാർ രക്ഷപ്പെട്ടു.. ഈ സമയത്തു ഒരു സന്തോഷം കൂടി പങ്കു വെക്കുന്നു. "മൗനത്തിന്റെ ഇടനാഴികൾ "എന്ന പേരിൽ ഒരു ചെറു കഥ സമാഹാരം എന്റേതായി പുറത്തിറങ്ങി. വേണ്ടവർ ഇൻബോക്സിൽ കോണ്ടച്റ്റ് ചെയ്യുക .വിവരങ്ങൾ ടൈം ലൈനിൽ ഉണ്ട് )

Sani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo