Slider

ഒരടി വയറിന്റെ കഥ,''

0

========
''ടൗണിൽ നിന്ന് വീട്ടു പടിക്കലേക്കുളള ബസ്സിൽ കയറി നില്ക്കുമ്പോഴാണ്,
പോക്കറ്റിലെ മൊബൈൽ വലിയ വായിൽ കരഞ്ഞത്,
മൊബൈലിന്റെ കാൾ ബട്ടണിൽ സ്പർശിക്കുന്നതിനു മുന്നേ സ്ക്രീനിൽ തെളിഞ്ഞ നെയിം നോക്കി സുഗുണൻ ,
'' ഭാര്യയാണ്,'
''ങും, എന്താടീ,
''പുറപ്പെട്ടോ ?!!
''പുറപ്പെട്ടോന്നോ, ? ഞാനെന്താ വല്ലടത്തേക്കും പുറപ്പെട്ട് പോണോ ?
അതല്ല, ഇങ്ങോട്ട് പോന്നോ, ഇല്ലെങ്കിൽ
''കുറച്ച് വയർ വാങ്ങിക്കോ, ചായ്പ്പിലേക്ക് ഒരു ബൾബ് ഇടണം, !
''എന്തോരം നീളം വേണ്ടി വരും,?
'അധികം വേണ്ട, ഒരടി, മതിയാകും,
'ശരി ശരി ,======== സുഗുണൻ ബസ്സിൽ നിന്നിറങ്ങി,
''അല്ലെങ്കിലും ചായ്പ്പിൽ വെട്ടോം വെളിച്ചോം വേണം, കാലമല്ലാത്ത കാലമാണ് ,
''ഒരടി എന്തോരും നീളം വരും, ''?
ഷോപ്പിലേക്ക് നടക്കുന്നതിനിടയിൽ സുഗുണൻ ചിന്തിച്ചു,
''സ്കൂളിൽ പഠിക്കുമ്പോൾ നല്ല ഒരടി കിട്ടിയിരുന്നെങ്കിൽ ,ഈ 'അടി' കണക്ക് മനപ്പാഠമായേനെ,!
വീടിന്റെ കിഴക്കെ മുറിയിൽ നിന്ന് വേണം ചായ്പ്പിലേക്ക് കരണ്ടു കുത്തിയെടുക്കാൻ, ചായ്പ്പും, മുറിയും തമ്മിലുളള ദൂരം മനസിൽ വരച്ചു സുഗുണൻ ,!
''ങാ, ഒരടി മതിയാകും വയർ,''
സുഗുണൻ ഇലക്ട്രിക്ക് കടയിലേക്ക് ചെന്നു,
കൗണ്ടറിൽ മൊതലാളി സാറ് ഇരിക്കുന്നു,
സാറ് ചിരിച്ചു,
കസ്റ്റമറെ കാണുമ്പോഴുളള മൊതലാളിമാരുടെ കച്ചവടച്ചിരി,
സുഗുണനും ചിരിച്ചു,
'' മേശപ്പുറത്തിരുന്ന വട്ടത്തിലുളള ബെല്ലിൽ മൊതലാളി വലതു കൈയ്യുടെ ഉളളംകൈ അമർത്തി,!
ണിം ണിം ണിം,!
ബെല്ലടിച്ചു,
അകത്തു നിന്ന് സാരിയും ബ്ളൗസും ധരിച്ച ഒരു കേരളാ ലേഡി നിഷ്ക്കളങ്കതയുടെ ചിരി നിറഞ്ഞ ഗ്രാമീണ മുഖവുമായി ഓടി വന്നു,
''ആ ചിരിയും, മുഖവും സുഗുണന് ഒരുപാട് ഇഷ്ടപ്പെട്ടു,
''നല്ല സെയിൽസ് ഗേൾ, സുഗുണൻ മനസിൽ വിചാരിച്ചു,
''ദാ ഈ കസ്റ്റമറെ ഡീൽ ചെയ്യു,'' മൊതലാളിയുടെ നിർദേശം,!
'' വരൂ എന്താണ് സർ,? അവളുടെ ചോദ്യം,!
'കടയുടെ അകത്തെത്തിയപ്പോൾ
അവൾ സുഗുണന്റെ അടുത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു കൊണ്ട് ,ചിരിച്ചോണ്ടു ചോദിച്ചു,
''പറയൂ സർ, എന്താണ് വേണ്ടത്,?
''സെയിൽസ് ഗേളിന്റെ മറ്റൊരു കച്ചവട തന്ത്രം, !!
'അന്നേരമാണ് സുഗുണൻ അത് കണ്ടത് ,
പൊക്കിൾ മുഴുവനും പ്രദർശിപ്പിച്ചു കൊണ്ടുളള അവളുടെ അടിവയർ വസ്ത്രധാരണ,!
'സുഗുണൻ , കണ്ടെന്നു മനസിലായിട്ടും യാതൊരു ചമ്മലോ, കൂസലോ ഇല്ലാതെ വെറും കൂളായി നില്ക്കുകയാണ് അവൾ,!
''ഈ കടയിൽ പുതിയ ആളാണോ,?
സുഗുണൻ ചോദിച്ചു,!
''അതെ സർ,! സാറിനെന്താണ് വേണ്ടത്, ?
'എനിക്ക് ,എനിക്ക്, ==== സുഗുണന്റെ നോട്ടം അസ്ഥാനത്തു തന്നെ,
''പറയൂ, ?
''എനിക്ക് ''ഒരടി വയറൊ''ന്ന് കാണിച്ചു തരാമോ, ?
''എന്തോന്ന്, ? അവൾ ചോദിച്ചു,!
''ഒരടി വയറൊ' ന്ന് കാണണം,!
''അവളുടെ മുഖഭാവം മാറി, ഇടത്തെ കൈ കൊണ്ട് സാരി വലിച്ച് പൊക്കിളിനെ സംരക്ഷിച്ചു, എന്നിട്ടു പറഞ്ഞു,
';ഫ ! ,ചെറ്റെ, നിനക്കെന്റെ അടിവയറ് കാണണം അല്ലേടാ, !
ശബ്ദം കേട്ട് മൊതലാളി ഓടി വന്നു,
''അമ്പരന്ന് നില്ക്കുന്ന സുഗുണനെ ചൂണ്ടി മൊതലാളിയോട്, അവൾ പറഞ്ഞു,
''ഇയാളെന്നോട് വേണ്ടാതീനം പറഞ്ഞു സർ,!
''എന്താണ് മിസ്റ്റർ താങ്കളെന്താണ് ഇവരോട് പറഞ്ഞത്, ,? മൊതലാളി ചൂടിലാണ്,!
''സർ, ഇയാളെന്നോട് അടിവയർ കാണിച്ചു തരണമെന്നു പറഞ്ഞു,!
മൊതലാളി മുണ്ട് മടക്കിക്കുത്തി, ഷർട്ടിന്റെ കൈ തെറുത്ത് മുകളിലേക്ക് കയറ്റി വച്ചു,!
അയ്യോ, !!
സുഗുണന്റെ അടിവയറിൽ ഒരു കൊളുത്തിപ്പിടുത്തം,!
=====
ശരീരമാസകലം പഞ്ഞിയിൽ പൊതിഞ്ഞ് ,ഓട്ടോയിൽ നിന്നിറങ്ങിയ കെട്ട്യോന്റെ കോലം കണ്ട് ഭാര്യ, ,
''അയ്യോ, നാട്ടുകാരെ ഓടി വായോ, അന്യഗ്രഹ ജീവി ഓട്ടോപിടിച്ച് വരുന്നേയ്, !
''എടീ, ക്ഷുദ്ര ജീവി, ഒന്നു മിണ്ടാതിരിയെടീ, അന്യഗ്രഹ ജീവിയല്ലെടി, ഈ ഗൃഹത്തിലെ ജീവിയാടീ ഞാൻ,!!
''ദൈവം കർത്താവേ, പിളേളരുടെ അച്ഛനായിരുന്നോ, ഇതെന്നാ പറ്റിയെന്റെ ചേട്ടാ,!!
''അതൊക്കൊ പറയാം, നീ ആ ചായ്പ്പിലെ വാതിൽ തുറക്കെടി, അവിടെ കിടന്ന് ഒന്നും,രണ്ടും സാധിക്കാലോ, ========ദൈവമേ എന്റെ നടു,!
''അവിടെ ബൾബില്ല മനുഷ്യാ, നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഒരടി വയർ വാങ്ങി വരാൻ,!!?
''നിന്റെ അമ്മൂമേടെ ''ഒരടി വയർ,' ===അത്
വാങ്ങാൻ പോയതു കൊണ്ടാടീ ,എനിക്ക് ഈ ഗതി വന്നത്,!
സുഗുണൻ വേച്ച് വേച്ച് വീടിനകത്തേക്ക് കയറി പോയപ്പോൾ,
അന്തംവിട്ട് നില്ക്കുന്ന കൗസുവിനോട്, ഓട്ടോക്കാരൻ സംഭവം വിവരിക്കുകയായിരുന്നു, !!
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo